Local News

മഞ്ചേശ്വരത്ത് ആധികാരിക വിജയം പ്രതീക്ഷിച്ച് യുഡിഎഫ്

മഞ്ചേശ്വരം: (www.mediavisionnews.in) എതിരാളികളുയർത്തുന്ന വെല്ലുവിളി ശക്തമാണെങ്കിലും മികച്ച ഭൂരിപക്ഷത്തോടെ ആധികാരിക വിജയമാണ് ഉപതിരഞ്ഞെടുപ്പിൽ മഞ്ചേശ്വരത്ത് യുഡിഎഫ് പ്രതീക്ഷിക്കുന്നത്. എന്നാൽ കൈപ്പാടകലെ വിട്ടുപോയ വിജയം ചിട്ടയായ പ്രവർത്തനങ്ങളിലൂടെ പിടിച്ചെടുക്കാമെന്ന് എൻ ഡി എ കണക്കുകൂട്ടുന്നു. സ്ഥാനാർഥിക്ക് മണ്ഡലത്തിലുള്ള സ്വാധിനവുംവിശ്വാസ സംരക്ഷണത്തിലെ നിലപാടുകളും കൊണ്ട് ലീഗിന്റെ പൊന്നാപുരം കോട്ടയിൽ വിള്ളൽ വീഴ്ത്താനാകുമെന്ന ആത്മവിശ്വാസത്തിലാണ് അവസാന...

മഞ്ചേശ്വരത്ത് ബി.ജെ.പിയെ ജയിപ്പിക്കാൻ മതേതര വോട്ടുകളിൽ വിള്ളലുണ്ടാക്കാൻ സി.പി.എം ശ്രമം – വെൽഫെയർ പാർട്ടി

ഉപ്പള: (www.mediavisionnews.in) മഞ്ചേശ്വരം മണ്ഡലത്തിൽ ബി.ജെ.പിയെ ജയിപ്പിക്കാൻ മതേതര വോട്ടുകളിൽ വിള്ളലുണ്ടാക്കാനുള്ള ശ്രമത്തിൽ നിന്നും സി.പി.എം പിൻമാറണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന ജനറൽ കൗൺസിൽ മെമ്പർ സൈനുദ്ദീൻ കരിവെള്ളൂർ ആവശ്യപ്പെട്ടു. മുസ്ലിം വിഭാഗത്തിലെ ഹനഫീ വിഭാഗത്തെ കയ്യിലെടുക്കാൻ പ്രത്യേക ലഘുലേഖ വിതരണം ചെയ്യുകയും, ഒരു ഭാഗത്ത് സിറിയയുടെ പേരിൽ തുർക്കിയെ കുറ്റപ്പെടുത്തുകയും ഹനഫി വിഭാഗത്തിന്റെ...

ഉപതെരഞ്ഞെടുപ്പ്: കൊട്ടിക്കലാശം നാളെ മൂന്ന് കേന്ദ്രങ്ങളിൽ

മഞ്ചേശ്വരം: (www.mediavisionnews.in) ഉപതിരഞ്ഞെടുപ്പിന്‌ ഒരുമാസത്തോളം നീണ്ടുനിന്ന ചൂടൻ പ്രചാരണം ശനിയാഴ്ച സമാപിക്കും. പ്രചാരണം ഔദ്യോഗികമായി അവസാനിക്കുന്ന കൊട്ടിക്കലാശം മഹാസംഭവമാക്കാനുള്ള ഒരുക്കത്തിലാണ് മുന്നണികൾ. കൊട്ടിക്കലാശം സമാധാനപരമായി നടത്തുന്നതിനായി പോലീസ് മൂന്ന് മുന്നണികൾക്കും നിശ്ചിത സ്ഥലം നിർണയിച്ചുനൽകി. എൽ.ഡി.എഫിന് ഹൊസങ്കടിയിൽ ആനക്കാൽ റോഡ് ഭാഗത്തുനിന്ന്‌ ഹൊസങ്കടി സർക്കിൾ വരെയും എൻ.ഡി.എ.യ്ക്ക്‌ ഉപ്പള ഭാഗത്തുനിന്ന് ഹൊസങ്കടി സർക്കിൾ വരെയും യു.ഡി.എഫിന് തലപ്പാടി...

ഉപ്പളയില്‍ യുവാവിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതി അറസ്റ്റില്‍

ഉപ്പള (www.mediavisionnews.in) :ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന യുവാവിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതി അറസ്റ്റില്‍. കര്‍ണ്ണാടക സ്വദേശി വിജയ്‌ നായ്‌ക്കി(44)നെയാണ്‌ മഞ്ചേശ്വരം പൊലീസ്‌ അറസ്റ്റ്‌ ചെയ്‌തത്‌. 15ന്‌ രാവിലെ ഉപ്പള ഗോള്‍ഡന്‍ ഗല്ലിയില്‍ വാടക ക്വാര്‍ട്ടേസില്‍ താമസിക്കുന്ന ചിക്ക മംഗ്‌ളൂരു ചിക്കംഗളയിലെ നാഗരാജനെ (35)യാണ്‌ പ്രതി കല്ലുകൊണ്ട്‌ തലക്ക്‌ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ചത്‌. ഗുരുതരപരിക്കേറ്റ നാഗരാജന്‍ മംഗളൂരു ആശുപത്രിയില്‍...

ശങ്കർ റൈ ജയിച്ചാൽ മഞ്ചേശ്വരം മാറും: പി കെ ശ്രീമതി

മഞ്ചേശ്വരം: (www.mediavisionnews.in)  സംസ്ഥാന സർക്കാർ നടപ്പാക്കുന്ന പെൻഷനടക്കമുള്ള ക്ഷേമപ്രവർത്തനങ്ങൾ ജനങ്ങളിൽ എത്തണമെങ്കിൽ ഇടതുപക്ഷ സ്ഥാനാർഥി എം ശങ്കർ റൈയെ വിജയിപ്പിക്കണമെന്ന്‌ സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം പി കെ ശ്രീമതി പറഞ്ഞു. ഒട്ടനവധി  ക്ഷേമപദ്ധതികൾ സർക്കാർ നടപ്പാക്കുന്നുണ്ട്‌. മുസ്ലിം ലീഗിനും കോൺഗ്രസിനും സ്വാധീനമുള്ള പ്രദേശങ്ങളിൽ ജനപ്രതിനിധികളും പഞ്ചായത്തും മുൻകൈ എടുക്കാത്തതിനാൽ ആയിരക്കണക്കിന്‌ പാവപ്പെട്ടവർക്കാണ്‌ ആനുകൂല്യങ്ങൾ...

എന്‍മകജെയിൽ ബി.ജെ.പി വിട്ട് പ്രവര്‍ത്തകര്‍ കോണ്‍ഗ്രസിലേക്ക്; പാര്‍ട്ടി കോട്ടയിലെ തിരിച്ചടിയില്‍ ഭയന്ന് ബി.ജെ.പി

മഞ്ചേശ്വരം: (www.mediavisionnews.in) മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പില്‍ എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയായി രവീശ തന്ത്രി കുണ്ടാറിനെ പ്രഖ്യാപിച്ചപ്പോള്‍ തന്നെ ബി.ജെ.പിയില്‍ പൊട്ടിത്തെറി നടന്നിരുന്നു. ബി.ജെ.പി ജനറല്‍ സെക്രട്ടറി എല്‍. ഗണേഷിനെ പ്രവര്‍ത്തകര്‍ തടഞ്ഞുവെക്കുന്ന സ്ഥിതി വരെ ഉണ്ടായി. കുമ്പള, മഞ്ചേശ്വരം പഞ്ചായത്ത് ബി.ജെ.പി കമ്മറ്റികളാണ് അന്ന് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിനെതിരെ രംഗത്ത് വന്നത്. നിക്ഷ്പക്ഷ വോട്ടുകള്‍ അകലുമെന്നാണ് ഒരു വിഭാഗം അന്ന്...

ത്രികോണപ്പോരില്‍ മഞ്ചേശ്വരം: അട്ടിത്തട്ടില്‍ ശക്തമായ പ്രവര്‍ത്തനവുമായി മുന്നണികള്‍

മഞ്ചേശ്വരം: (www.mediavisionnews.in) ആവേശമുണര്‍ത്തുന്ന ത്രികോണപ്പോരിന് പേരുകേട്ട മഞ്ചേശ്വരത്ത് ഇക്കുറിയും തീപ്പാറും പോരാട്ടമാണ് നടക്കുന്നത്. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ഇക്കുറി അട്ടിത്തട്ടില്‍ കേന്ദ്രീകരിച്ചാണ് മൂന്ന് മുന്നണികളുടേയും പ്രവര്‍ത്തനം. അടിയൊഴുക്കിൽ ഹിന്ദു വോട്ട് ബാങ്കിൽ വിള്ളൽ വീഴുമോയെന്ന് ബിജെപി ആശങ്കപ്പെടുമ്പോൾ, അപകടമൊഴിവാക്കാൻ പ്രാദേശിക പ്രശ്നങ്ങൾ പോലും ഓരോന്നായി തീർക്കുകയാണ് യുഡിഎഫ്. വോട്ട് വിഹിതം വർധിപ്പിച്ച് മാറിയ...

സി.പി.എമ്മിനെ പ്രതിരോധത്തിലാക്കി പാർട്ടിയിൽ നിന്നും കൊഴിഞ്ഞ് പോക്ക് തുടരുന്നു; കുമ്പളയിൽ ആറ് സി.പി.എം പ്രവർത്തകർ ബി.ജെ.പിയിൽ ചേർന്നു

കുമ്പള: (www.mediavisionnews.in) മഞ്ചേശ്വരം ഉപതെരെഞ്ഞെടുപ്പ് പ്രചരണം അവസാനിക്കാൻ ഏതാനും ദിവസങ്ങൾ ബാക്കി നിൽക്കെ സി.പി.എമ്മിനെ കടുത്ത പ്രതിരോധത്തിലാക്കി പാർട്ടിയിൽ നിന്നും കൊഴിഞ്ഞുപോക്ക് തുടരുന്നു. കുമ്പള കൊയിപ്പാടിയിലെ ആറ് സി.പി.എം പ്രവർത്തകരാണ് ഇന്നലെ ബി.ജെ.പിയിൽ ചേർന്നത്. ഇത് സി.പി.എം നേതൃത്വത്തെ ഞെട്ടിപ്പിച്ചിരിക്കുകയാണ്. ഇന്നലെ വൈകിട്ട് കുമ്പളയിൽ ബി.ജെ.പി സംസ്ഥാന സെക്രട്ടറി ശോഭ സുരേന്ദ്രൻ പങ്കെടുത്ത...

മഞ്ചേശ്വരത്ത് സി.പി.എമ്മിന് ചെയ്യുന്ന ഓരോ വോട്ടും ബി.ജെ.പിയെ ജയിപ്പിക്കാന്‍: പി.കെ കുഞ്ഞാലിക്കുട്ടി

ഉപ്പള: (www.mediavisionnews.in) മഞ്ചേശ്വരത്ത് സി.പി.എമ്മിന് ചെയ്യുന്ന ഓരോ വോട്ടും ബി.ജെ.പിയെ ജയിപ്പിക്കാന്‍ കാരണമാകുമെന്ന് മുസ്‌ലിം ലീഗ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി. ബി.ജെ.പിയെ തോല്‍പിക്കണമെന്ന ആഗ്രഹം ഉള്ള ആരും സി.പി.എമ്മിന് വോട്ട് ചെയ്തിട്ട് കാര്യമില്ലെന്നും പി.കെ കുഞ്ഞാലിക്കുട്ടി എം.പി ഉപ്പളയില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. മഞ്ചേശ്വരത്ത് യു.ഡി.എഫിന് വ്യക്തമായ മേല്‍ക്കൈയാണുള്ളത്. മൂന്നാം...

ഇന്നത്തെ സ്വര്‍ണ്ണ വില

ഉപ്പള: (www.mediavisionnews.in) സ്വർണ വിലയിൽ മാറ്റമില്ല. ഒരു ഗ്രാമിന് 3560 രൂപയും ഒരു പവന് 28,480 രൂപയുമാണ് ഇന്നത്തെ വില. മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക
- Advertisement -spot_img

Latest News

കനത്തമഴ: കാസര്‍കോട് ജില്ലയില്‍ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

കാസര്‍കോട്: ജില്ലയിലെ പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ (ജൂലൈ 1- ബുധന്‍) അവധി പ്രഖ്യാപിച്ചു. കാസര്‍കോട് ജില്ലയില്‍ തീവ്രമഴയ്ക്കുള്ള സാധ്യത കാലാവസ്ഥ...
- Advertisement -spot_img