മഞ്ചേശ്വരം: (www.mediavisionnews.in) മഞ്ചേശ്വരത്ത് യുഡിഎഫിന്റെ എംസി കമറുദ്ദീന് വിജയം. 7923 വോട്ടുകൾക്കാണ് കമറുദ്ദീൻ വിജയക്കൊടി നാട്ടിയത്. മഞ്ചേശ്വരം സ്വദേശിയായ ശങ്കർ റൈയെ കളത്തിലിറക്കിയിട്ടും മണ്ഡലം പിടിക്കാൻ ഇടതുപക്ഷത്തിനായില്ല.
ത്രികോണ മത്സരം നടന്ന മഞ്ചേശ്വരത്ത് കണക്കുകൂട്ടലുകൾ സങ്കീർണമാണ്. 75.78 ശതമാനമാണ് മഞ്ചേശ്വരത്തെ പോളിംഗ്. 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പിനേക്കാൾ .55 ശതമാനത്തിന്റെ മാത്രം കുറവ്. യുഡിഎഫ് ഭരിക്കുന്ന വോർക്കാടി...
മഞ്ചേശ്വരം: (www.mediavisionnews.in) മഞ്ചേശ്വരം ഉപതിരഞ്ഞെടുപ്പിലെ വോട്ടെണ്ണൽ വ്യാഴാഴ്ച നടക്കും. രാവിലെ എട്ടുമുതൽ പൈവളിഗെ നഗർ ഗവ.ഹയർ സെക്കൻഡറി സ്‌കൂളിലാണ് വോട്ടെണ്ണൽ. അഞ്ച് പോസ്റ്റൽ വോട്ടുകൾ മാത്രമാണ് കിട്ടിയിട്ടുള്ളത്. അത് എണ്ണിക്കൊണ്ടാണ് തുടക്കം. അരമണിക്കൂറാകുന്നതോടെ നിലയറിയാൻ കഴിയും. രണ്ട് മണിക്കൂറിനുള്ളിൽ മുഴുവൻ വോട്ടും എണ്ണി ഔദ്യോഗികപ്രഖ്യാപനം നടത്താനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് റിട്ടേണിങ് ഓഫീസർ എൻ.പ്രേമചന്ദ്രൻ പറഞ്ഞു.
വിവിപാറ്റിലെ മുഴുവൻ...
തിരുവനന്തപുരം: (www.mediavisionnews.in) മഞ്ചേശ്വരത്ത് പിടികൂടിയത് കള്ളവോട്ട് തന്നെയെന്ന് സംസ്ഥാനത്തെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ. മഞ്ചേശ്വരത്തെ 43ാം ബൂത്തിൽ വോട്ട് ചെയ്യാനെത്തിയ നബീസ എന്ന സ്ത്രീയാണ് കള്ളവോട്ട് കേസിൽ അറസ്റ്റിലായത്. നബീസയുടെ പേരിൽ ഐപിസി 171ാം വകുപ്പ് പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അവരെ പൊലീസിന് കൈമാറിയെന്നും ടിക്കാറാം മീണ മാധ്യമങ്ങളോട് പറഞ്ഞു....
മഞ്ചേശ്വരം: (www.mediavisionnews.in) ശക്തമായ ത്രികോണ മത്സരം നടന്ന മഞ്ചേശ്വരം നിയമസഭാ മണ്ഡലത്തിൽ 75.82 ശതമാനം പോളിങ് ആണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ ലോക്സഭാ തെരെഞ്ഞെടുപ്പിനേക്കാളും ഉയർന്ന പോളിങ് ശതമാനമാണിത്. ഉയർന്ന പോളിംഗ് ശതമാനം അനുകൂലമെന്നാണ് മൂന്ന് മുന്നണികളും അവകാശപ്പെടുന്നത്. സംസ്ഥാനത്ത് കനത്ത മഴ തെരഞ്ഞെടുപ്പിനെ ബാധിച്ചെങ്കിലും മഞ്ചേശ്വരത്ത് കാലാവസ്ഥ അനുകൂലമായിരുന്നു.
ലീഗിന് സ്വാധീനമുള്ള തീരദേശ മേഖലകളിൽ കനത്ത...
മഞ്ചേശ്വരം: (www.mediavisionnews.in) മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യാനായി വോട്ടര്‍മാരുമായെത്തിയ രണ്ട് വാഹനങ്ങള്‍ പൊലീസ് പിടികൂടി. നൂറോളം വോട്ടർമാരുമായെത്തിയ രണ്ടു ബസ്സുകളാണ് ഉപ്പളയിൽ നിന്നും മഞ്ചേശ്വരം പൊലീസ് കസ്റ്റഡിയിലെടുത്തത്.
കർണാടകയിൽ നിന്നുമാണ് വോട്ടർമാരുമായി ബസുകള്‍ എത്തിയത്. കർണാടക രജിസ്ട്രേഷനിലുള്ളവയാണ് പിടിച്ചെടുത്ത രണ്ട് ബസും. വോട്ടര്‍മാരുമായി വാഹനം വരുന്നുണ്ടെന്ന ഫ്ലയിംഗ് സ്ക്വാഡിന്‍റെ നിർദ്ദേശപ്രകാരമാണ് മഞ്ചേശ്വരം പൊലീസ് വാഹനങ്ങള്‍ കസ്റ്റഡിയില്‍...
മഞ്ചേശ്വരം: (www.mediavisionnews.in) സംസ്ഥാനത്ത് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് മണ്ഡലങ്ങളില്‍ വോട്ടിംഗ് പുരോഗമിക്കുകയാണ്. മഞ്ചേശ്വരം ഒഴികെയുള്ള നാലു മണ്ഡലങ്ങളിലും മഴ വോട്ടിംഗ് മന്ദഗതിയിലാക്കി യിരുന്നു. മഞ്ചേശ്വരത്ത് 55.53 ശതമാനം പോളിംഗാണ് ഇതുവരെ രേഖപ്പെടുത്തിയത്. ഇതുവരേയും കാലാവസ്ഥ അനുകൂലമായതിനാല്‍ വോട്ടര്‍മാര്‍ മണിക്കൂറുകളോളം ക്യൂവില്‍ നിന്ന് വോട്ടു ചെയ്യുകയാണ്. രാവിലെ മുതൽ ബൂത്തുകളിൽ താരതമ്യേനെ നല്ല തിരക്കായിരുന്നു ഉണ്ടായിരുന്നത്....
മഞ്ചേശ്വരം: (www.mediavisionnews.in) മഞ്ചേശ്വരത്ത് കള്ളവോട്ടിന് ശ്രമിച്ച നബീസ എന്ന സ്ത്രീയുടെ അറസ്റ്റ് രേഖപ്പെടുത്തി. ആൾമാറാട്ടം ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തിയാണ് അറസ്റ്റ്. മഞ്ചേശ്വരത്തെ നാല്‍പ്പത്തിരണ്ടാം ബൂത്തിലാണ് കളളവോട്ടിന് യുവതി ശ്രമിച്ചത്. ബാക്ര ബയൽ സ്കൂളിലായിരുന്നു ബൂത്ത്. പൊലീസ് കസ്റ്റഡിയിലെടുത്ത നസീബയ്ക്ക് ഈ ബൂത്തില്‍ വോട്ടില്ല. പ്രിസൈഡിങ് ഓഫീസറുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നസീബയെ പൊലീസ് കസ്റ്റഡിയിലെടുത്തത്.
അതേസമയം, വോട്ടിങ്...
കാസര്‍കോട്: ജില്ലയിലെ പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ (ജൂലൈ 1- ബുധന്‍) അവധി പ്രഖ്യാപിച്ചു. കാസര്‍കോട് ജില്ലയില്‍ തീവ്രമഴയ്ക്കുള്ള സാധ്യത കാലാവസ്ഥ...