Sunday, November 16, 2025

Local News

തെരഞ്ഞെടുപ്പ് ദിവസം മഞ്ചേശ്വരത്ത് മൊബെെല്‍ ഫോണിന് വിലക്ക്

കാസര്‍കോട്: (www.mediavisionnews.in) മഞ്ചേശ്വരം ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ദിവസം പോളിങ്ങ് ബൂത്തിലും ബൂത്തിന്റെ നൂറ് മീറ്റര്‍ പരിധിയിലും മൊബൈല്‍ ഫോണ്‍ ഉപയോഗം കര്‍ശനമായി വിലക്കി. ബൂത്തില്‍ കൊണ്ടുവരുന്ന മൊബൈല്‍ ഫോണ്‍ പിടിച്ചെടുക്കുമെന്ന് ജില്ലാ കളക്ടര്‍ ഡോ.ഡി സജിത് ബാബു അറിയിച്ചു. ബൂത്തിനകത്ത് പ്രിസൈഡിങ്ങ് ഓഫീസര്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാം. മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പില്‍ 20 ബൂത്തുകളില്‍തത്സമയം വെബ് കാസ്റ്റിങ്...

ആവിഷ്ക്കാര സ്വാതന്ത്ര്യത്തെ ഹനിക്കുന്നത് രാജ്യത്ത് വൻ പ്രത്യാഘാതങ്ങളുണ്ടാക്കും: രമ്യ ഹരിദാസ്

കുമ്പള (www.mediavisionnews.in): രാജ്യത്തിന്റെ ഭരണഘടന അനുവദിച്ചു തന്ന വ്യക്തിസ്വാതന്ത്ര്യത്തിനു കീഴിൽ നിന്നു കൊണ്ട് ഭരണകൂടത്തിന്റെ അനീതിക്കെതിരെ പ്രതികരിക്കുന്നവരെ രാജ്യദ്രോഹികളാക്കി മാറ്റുന്ന ബി.ജെ.പി നേതൃത്വം നൽകുന്ന കേന്ദ്ര സർക്കാർ നീക്കം രാജ്യത്ത് ദൂരവ്യാപകമായ വൻ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് ആലത്തൂർ എം.പി രമ്യ ഹരിദാസ് പറഞ്ഞു. കുമ്പള ബംബ്രാണ തിലക് നഗറിൽ യു.ഡി.എഫ് സ്ഥാനാർതി എം.സി...

അശ്ലീല വീഡിയോകള്‍ കാണുന്നവര്‍ നിരീക്ഷണത്തില്‍

കാസര്‍കോട്‌ (www.mediavisionnews.in):കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ ഇതിന്‌ തടയിടാന്‍ കച്ചമുറുക്കി പൊലീസ്‌.സമൂഹ മാധ്യമങ്ങളില്‍ കൂടി കുട്ടികളുടെ അശ്ലീല വീഡിയോകളും ചിത്രങ്ങളും പ്രചരിപ്പിക്കുന്നവരും തുടര്‍ച്ചയായി അശ്ലീല വീഡിയോകള്‍ കാണുന്നവരെയും പൊലീസ്‌ നിരീക്ഷിച്ചുവരികയാണ്‌. ഇത്തരത്തില്‍ തുടര്‍ച്ചയായി അശ്ലീല വീഡിയോകള്‍ ഡൗണ്‍ലോഡ്‌ ചെയ്യുകയും കാണുകയും ചെയ്യുന്നവരെ വീട്ടിലെത്തി പൊക്കാനാണ്‌ പൊലീസ്‌ തീരുമാനം. ഇതിന്റെ ഭാഗമായി സംസ്ഥാനത്ത്‌ ഓപ്പറേഷന്‍...

രാഷ്ട്ര നിർമ്മതിയിൽ മുസ്ലിം പണ്ഡിതന്മാരുടെ സേവനം നിസ്തുലം – താജുൽ ഫുഖഹാഅ

ബന്തിയോട്: (www.mediavisionnews.in) രാഷ്ട്ര നിർമിതിയിൽ മുസ്ലിം പണ്ഡിതരുടെ സേവനം നിസ്തുലമെന്ന് സമസ്ത കേന്ദ്ര മുശാവറ അംഗം ഉഡുപ്പി ഖാസി താജുൽ ഫുഖഹാഅ ബേക്കൽ ഇബ്രാഹിം മുസ്‌ലിയാർ പറഞ്ഞു. ഷിറിയ ലത്തീഫിയയിൽ 3 ദിവസങ്ങളിലായി നടന്ന സമസ്ത മഞ്ചേശ്വരം താലൂക്ക് പണ്ഡിത ക്യാമ്പിന്റെ സമാപന സംഗമം ഉൽഘടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. അഖണ്ഡ ഭാരതം...

മഞ്ചേശ്വരത്ത് പ്രചാരണം പുരോഗമിക്കുന്നു; മുന്നണികളുടെ പ്രധാന നേതാക്കളെല്ലാം മണ്ഡലത്തില്‍

മഞ്ചേശ്വരം: (www.mediavisionnews.in) മഞ്ചേശ്വരത്ത് പ്രചാരണം പുരോഗമിക്കുമ്പോള്‍ മുന്നണികളുടെ പ്രധാന നേതാക്കളെല്ലാം മണ്ഡലത്തില്‍ സജീവമാണ്. യു.ഡി.എഫിന് അഭിമാന പോരാട്ടമാണ് മഞ്ചേശ്വരത്തേത്. നിര്‍ണായക മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് യു.ഡി.എഫ് നേതാക്കളെല്ലാം മണ്ഡലത്തില്‍ സജീവമായുണ്ട് . എ.കെ ആന്‍റണി ,ഉമ്മന്‍ ചാണ്ടി , പി കെ കുഞ്ഞാലിക്കുട്ടി തുടങ്ങി യു.ഡി.എഫിലെ മുതിര്‍ന്ന നേതാക്കളെല്ലാം സ്ഥാനാര്‍ഥിക്ക് വോട്ടഭ്യര്‍ത്തിച്ച് ഇന്ന് മണ്ഡലത്തിലെത്തും. ഉറച്ച...

ഇന്നത്തെ സ്വര്‍ണ്ണ വില

ഉപ്പള: (www.mediavisionnews.in) സ്വർണ വിലയിൽ മാറ്റമില്ല. ഒരു ഗ്രാമിന് 3525 രൂപയും ഒരു പവന് 28,200 രൂപയുമാണ് ഇന്നത്തെ വില. മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

ജനങ്ങളെ ബുദ്ധിമുട്ടിച്ച്‌ പ്രചാരണ ജാഥകളോ ശബ്ദ കോലാഹലമോ സൃഷ്ടിച്ചാല്‍ നടപടിക്ക് നിര്‍ദേശം

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തില്‍ വാഹന പ്രചാരണ ജാഥകളോ ശബ്ദകോലാഹലമോ സൃഷ്ടിച്ചാല്‍ നടപടിയെടുത്ത് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സംസ്ഥാന പോലിസ് മേധാവിക്കും ജില്ലാ കളക്ടര്‍മാര്‍ക്കും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണ നിര്‍ദേശം നല്‍കി. പല പ്രചാരണ ജാഥകളും ഗതാഗത തടസ്സം സൃഷ്ടിച്ച്‌ പൊതുജനങ്ങളെ ബുദ്ധിമുട്ടിക്കുകയാണെന്നും അനുവദനീയമായതിലും അധികം ശബ്ദത്തില്‍ കാതടപ്പിക്കുന്ന രീതിയിലാണ് പല...

ഉപ്പള മണ്ണംകുഴിയില്‍ വീടിന്റെ വാതില്‍ തകര്‍ത്ത് പണം കവര്‍ന്നു

ഉപ്പള: (www.mediavisionnews.in) മണ്ണംകുഴിയില്‍ വീടിന്റെ വാതില്‍ തകര്‍ത്ത് ഒരു ലക്ഷം രൂപ കവര്‍ന്നു. മണ്ണംകുഴിയിലെ പരേതനായ സൂരിബയല്‍ അബ്ദുല്‍ റഹ്മാന്‍ മുസ്ലിയാരുടെ മകന്‍ റഷീദ് മുസ്ലിയാരുടെ വീട്ടിലാണ് കവര്‍ച്ച നടന്നത്. ചൊവ്വാഴ്ച റഷീദും കുടുംബവും വീട് പൂട്ടി കര്‍ണാടകയിലെ ബന്ധുവീട്ടില്‍ പോയിരുന്നു. ശനിയാഴ്ച വൈകിട്ട് തിരിച്ചെത്തിയപ്പോഴാണ് വീടിന്റെ മുന്‍ വശത്തെ വാതില്‍ തകര്‍ത്ത നിലയില്‍...

ഇഞ്ചോടിഞ്ച് ഇഞ്ചോടിഞ്ച് പോരാട്ടവുമായി മഞ്ചേശ്വരം; സ്ഥാനാര്‍ത്ഥികളുടെ പ്രചാരണത്തിനായി മുതിര്‍ന്ന നേതാക്കള്‍ മണ്ഡലത്തില്‍

മഞ്ചേശ്വരം: (www.mediavisionnews.in) പ്രചാരണം അവസാന ഘട്ടത്തിലേക്കെത്തു മ്പോൾ മഞ്ചേശ്വരത്ത് ത്രികോണ മത്സരം കനക്കുന്നു, മൂന്ന് മുന്നണികളും ഉറച്ച വിജയ പ്രതീക്ഷയില്‍, സ്ഥാനാര്‍ത്ഥികളുടെ പ്രചാരണത്തിനായി മുതിര്‍ന്ന നേതാക്കള്‍ മണ്ഡലത്തിലെത്തുന്നു. സ്ഥാനാര്‍ത്ഥി പ്രചാരണം അന്തിമ ഘട്ടത്തിലേക്കെത്തുമ്പോൾ മഞ്ചേശ്വരത്തെ ഉപതെരഞ്ഞെടുപ്പ് ഫലം പ്രവചനാതീതമാകുകയാണ്. ഉറച്ച വിജയ പ്രതീക്ഷയിലാണ് മുന്നണികളുടെ പ്രചാരണം പുരോഗമിക്കുന്നത്. എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി എം.ശങ്കര്‍ റൈയുടെ...

കണ്ണൂർ വിമാനത്താവളത്തിൽ 28 ലക്ഷം രൂപയുടെ സ്വർണവുമായി കാസര്‍കോട് സ്വദേശി പിടിയിൽ

മട്ടന്നൂർ: (www.mediavisionnews.in) കണ്ണൂർ വിമാനത്താവളത്തിൽനിന്ന് 28 ലക്ഷം രൂപയുടെ സ്വർണം പിടികൂടി. ശനിയാഴ്ച രാവിലെ അബുദാബിയിൽനിന്നെത്തിയ ഗോ എയർ വിമാന യാത്രക്കാരനായ കാസർകോട് പള്ളിക്കര സ്വദേശി ഷെരീഫിൽനിന്നാണ്‌ 745 ഗ്രാം സ്വർണം പിടികൂടിയത്. സംശയം തോന്നിയ യുവാവിനെ കസ്റ്റംസ് ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്ത് പരിശോധിച്ചപ്പോഴാണ് പേസ്റ്റ് രൂപത്തിലുള്ള സ്വർണം കണ്ടെടുത്തത്. ശരീരത്തിൽ ഒളിച്ചുവച്ചനിലയിലായിരുന്നു സ്വർണം. രണ്ടുമാസംമുമ്പ്...
- Advertisement -spot_img

Latest News

ബന്തിയോട് മുട്ടത്ത് കാറും ജീപ്പും കൂട്ടിയിടിച്ച് യുവതിക്ക് ദാരുണാന്ത്യം; മൂന്ന് പേർക്ക് പരിക്ക്

ബന്തിയോട് :ബന്തിയോട് മുട്ടത്ത് കാറും താർ ജീപ്പും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. മഞ്ചേശ്വരം മച്ചമ്പാടി സ്വദേശി ഫാത്തിമത്ത് മിർസാനത്ത് (29) ആണ് മരിച്ചത്. കാറിലുണ്ടായിരുന്ന മൂന്ന്...
- Advertisement -spot_img