Local News

ഉപ്പളയിലെ ഓട്ടോ ഡ്രൈവർ സമീറിനെ കുത്തിക്കൊന്ന കേസ്: ഒന്നാം പ്രതിക്ക് ജീവപര്യന്തം തടവ്

കാസര്‍കോട്: (mediavisionnews.in) വീട്ടുകാരുടെ എതിര്‍പ്പ് വകവെക്കാതെ കാമുകിയെ വിവാഹം കഴിക്കാന്‍ സുഹൃത്തിനെ സഹായിച്ചുവെന്ന് ആരോപിച്ച് ഉപ്പള ഹിദായത്ത് നഗറിലെ ഓട്ടോ ഡ്രൈവർ ജമ്മി എന്ന സമീര്‍(26)നെ കുത്തിക്കൊന്ന കേസിലെ ഒന്നാം പ്രതിയെ ജീവപര്യന്തം തടവിനും ലക്ഷം രൂപ പിഴയടക്കാനും ശിക്ഷിച്ചു. മറ്റൊരു വകുപ്പില്‍ ഏഴു വര്‍ഷം തടവിനും വിധിച്ചു. മഞ്ചേശ്വരം, പൊസോട്ടെ അബൂബക്കര്‍ സിദ്ദിഖി(35)നെയാണ്...

ജാമ്യത്തിലിറങ്ങിയ പ്രതി 24 മണിക്കൂറിനുള്ളിൽ കഞ്ചാവ് കടത്ത് കേസിൽ വീണ്ടും അറസ്റ്റിൽ

കാസർകോട് : കഞ്ചാവ് കേസിൽ അറസ്റ്റിലായശേഷം ജാമ്യത്തിലിറങ്ങിയ പ്രതി 24 മണിക്കൂറിനുള്ളിൽ വീണ്ടും അറസ്റ്റിലായി. തളങ്കര കൊറക്കോട്ടെ കെ. നൗഷാദിനെയാണ് (42) എക്സൈസ് രണ്ടാമതും അറസ്റ്റ് ചെയ്തത്. സ്കൂട്ടറിൽ കഞ്ചാവുമായി സഞ്ചരിക്കുകയായിരുന്ന യുവാവിനെ എക്സൈസ് കാസർകോട് സർക്കിൾ ഇൻസ്പെക്ടർ ഡി. അരുണിന്റെ നേതൃത്വത്തിൽ തിങ്കളാഴ്ച കാസർകോട് എം.ജി. റോഡിൽനിന്ന് അറസ്റ്റ് ചെയ്തിരുന്നു. 28 ഗ്രാം കഞ്ചാവാണ്...

കളിക്കുന്നതിനിടെ ഗേറ്റ് ദേഹത്തേക്ക് മറിഞ്ഞു വീണു, പിഞ്ചു കുഞ്ഞിന് ദാരുണാന്ത്യം, അപകടം ബന്ധുവീട്ടിൽ വെച്ച്

കാസർകോട് : കളിക്കുന്നതിനിടയില്‍ ഗേറ്റ് ദേഹത്തേക്ക് മറിഞ്ഞു വീണ് പിഞ്ചു കുഞ്ഞ് മരിച്ചു. കാസർകോട് ഉദുമ പളളം തെക്കേക്കരയിലെ മാഹിന്‍ റാസിയുടെ മകന്‍ അബുതാഹിര്‍ (രണ്ടര) ആണ് മരിച്ചത്. മാങ്ങാട് കൂളിക്കുന്നിലെ ബന്ധു വീട്ടിൽ വച്ചാണ് അപകടമുണ്ടായത്. കളിക്കുന്നതിനിടെ ഇരുമ്പ് ഗേറ്റ് മറിഞ്ഞ് കുഞ്ഞിന്റെ ദേഹത്തേക്ക് വീഴുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കാസർകോട് ഗതാഗതം നിരോധനം: ചന്ദ്രഗിരി പാലം മുതൽ പ്രസ് ക്ലബ് ജങ്ഷൻ വരെ നാളെ മുതൽ 10 ദിവസം നിരോധനം

കാസർകോട്: ജില്ലയിൽ സംസ്ഥാന പാതയിൽ 10 ദിവസം ഗതാഗതം നിരോധിച്ച് ഉത്തരവിറക്കി. കാസർകോട് - കാഞ്ഞങ്ങാട് സംസ്ഥാന പാതയിൽ ചന്ദ്രഗിരി പാലം മുതൽ പ്രസ്ക്ലബ്ബ് ജംഗ്ഷൻ വരെ നാളെ മുതലാണ് ഗതാഗതം നിരോധിച്ചത്. റോഡിൽ നിർമ്മാണ പ്രവർത്തികൾക്കായാണ് ഗതാഗതം നിരോധിച്ചതെന്ന് പൊതുമരാമത്ത് വിഭാഗം അസിസ്റ്റൻ്റ് എക്സിക്യുട്ടീവ് എഞ്ചിനീയർ അറിയിച്ചു.

മംഗളൂരുവിൽ പള്ളിക്കു നേരെ കല്ലേറ്; ആറ് വി.എച്ച്.പി പ്രവർത്തകർ അറസ്റ്റിൽ

മംഗളൂരു: ദക്ഷിണ കന്നട ജില്ലയിൽ മംഗളൂരുവിനടുത്ത് കാട്ടിപ്പള്ളയിൽ കൃഷ്ണപുര മുസ്‌ലിം ജമാഅത്തിന് കീഴിലുള്ള മസ്ജിദുൽ ഹുദ ജുമുഅത്ത് പള്ളിക്കു നേരെ ഞായറാഴ്ച രാത്രി പത്തരയോടെയുണ്ടായ കല്ലേറുമായി ബന്ധപ്പെട്ട് ആറ് വി.എച്ച്.പി പ്രവർത്തകർ അറസ്റ്റിൽ. മാസ്ക് ധരിച്ച് മോട്ടോർ സൈക്കിളുകളിലും കാറിലുമായി എത്തിയ സംഘം കല്ലെറിഞ്ഞശേഷം രക്ഷപ്പെടുകയായിരുന്നു. മസ്ജിദിന്റെ ജനൽ ചില്ലുകൾ തകർന്നു. വി.എച്ച്.പി പ്രവർത്തകരായ സൂറത്ത്കൽ...

മസ്കറ്റ് കെ.എം.സി.സി മഞ്ചേശ്വരം മണ്ഡലം സഹായധനം കൈമാറി

ഉപ്പള: മസ്കറ്റ് കെ.എം.സി.സി മഞ്ചേശ്വരം നിയോജക മണ്ഡലം കമ്മിറ്റി ഗോൾഡൻ അബ്ദുൽ ഖാദർ സാഹിബ്‌ കാരുണ്യ സ്പർശം പദ്ധതിയിൽ ഉൾപ്പെടുത്തി വർഷങ്ങളായി നൽകി വരുന്ന ധനസഹായ വിതരണം മൂന്ന് നിർധന കുടുംബങ്ങൾക്ക് ഉപ്പള സി.എച്ച് സൗധത്തിൽ ചേർന്ന ചടങ്ങിൽ കൈമാറി. മണ്ഡലം മുസ്‌ലിം ലീഗ് പ്രസിഡണ്ട് അസീസ് മരിക്കെ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എ.കെ...

കാഞ്ഞങ്ങാട്ട് ട്രെയിനിടിച്ച് മൂന്ന് സ്ത്രീകള്‍ക്ക് ദാരുണാന്ത്യം; അപകടം പാളം മുറിച്ചുകടക്കുന്നതിനിടെ

കാസര്‍കോട്: കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷന് സമീപം മൂന്നു പേര്‍ ട്രെയിന്‍ തട്ടി മരിച്ചു.കോട്ടയം ചിങ്ങവനം സ്വദേശികളായ അലീന തോമസ് (63), ചിന്നമ്മ (68), ഏയ്ഞ്ചല്‍ (30) എന്നിവരാണ് മരിച്ചത്. ശനിയാഴ്ച വൈകിട്ട് ഏഴു മണിയോടെയായിരുന്നു സംഭവം. അപകടത്തിൽപ്പെട്ടവര്‍ ഒരു ബന്ധുവിന്റെ വിവാഹച്ചടങ്ങില്‍ പങ്കെടുക്കാനെത്തിയതായിരുന്നു. നാട്ടിലേക്ക് മടങ്ങുന്നതിനായി റെയില്‍വേ സ്റ്റേഷനിലെ ഒരു പ്ലാറ്റ്‌ഫോമില്‍നിന്ന് മറ്റൊരു പ്ലാറ്റ്‌ഫോമിലേക്ക് പാളം...

മലേഷ്യയിൽ ജോലി വാഗ്ദാനം ചെയ്ത് കബളിപ്പിച്ചു; കുമ്പള സ്വദേശിയായ ട്രാവൽ ഉടമക്കെതിരേ പരാതിയുമായി കർണാടക സ്വദേശികൾ

കാസർകോട്: മലേഷ്യയിൽ ജോലി വാഗ്ദാനം ചെയ്തു വഞ്ചിക്കപ്പെട്ടെന്ന പരാതിയുമായി കർണാടക സ്വദേശികളായ ഇരുപത്തിനാല് യുവാക്കൾ രംഗത്ത്. ദക്ഷിണ കർണാടകയിലെ സുള്ള്യ, ബെൽത്തങ്ങാടി, പുത്തൂർ എന്നിവിടങ്ങളിലെ പതിനൊന്ന് പേരടങ്ങുന്ന സംഘം കുമ്പള പ്രസ് ഫോറത്തിൽ എത്തി വാർത്താ സമ്മേളനം നടത്തിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. കുമ്പളയിലെ ട്രാവൽ ഏജൻസി ഉടമയായ പൊതു പ്രവർത്തകനും അദേഹത്തിൻ്റെ മകനും കർണാടക...

ഉപ്പള സ്വദേശിയുടെ ആറു ലക്ഷം രൂപ തട്ടിയെടുത്തു; സംഭവം പട്ടാപ്പകല്‍ കാസര്‍കോട് നഗരമധ്യത്തില്‍, പൊലീസ് അന്വേഷണം തുടങ്ങി

കാസര്‍കോട്: കാസര്‍കോട് നഗരമധ്യത്തില്‍ പട്ടാപ്പകല്‍ കാര്‍ യാത്രക്കാരന്റെ ആറു ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. ഉപ്പള, കുറിച്ചിപ്പള്ളത്തെ മുഹമ്മദ് എന്ന ഗേറ്റ് മുഹമ്മദി (60)ന്റെ പരാതി പ്രകാരം ടൗണ്‍ പൊലീസ് കേസെടുത്തു. വ്യാഴാഴ്ച വൈകുന്നേരം അഞ്ചുമണിയോടെയാണ് കേസിനാസ്പദമായ സംഭവം. മുഹമ്മദും സുഹൃത്തും കാറില്‍ പുതിയ ബസ്സ്റ്റാന്റിലേക്കു പോവുകയായിരുന്നു. കാര്‍ കാസര്‍കോട് താലൂക്ക് ഓഫീസിനു മുന്നില്‍...

ഉപ്പളയിൽ മലിനജലം ഓടയിലേക്ക് ഒഴുക്കിയ ഫ്ളാറ്റ് ഉടമകൾക്ക് പിഴ

ഉപ്പള : ടൗണിലെ വിവിധ അപ്പാർട്ട്മെന്റുകളിൽനിന്ന്‌ റോഡിലേക്കും പൊതു ഓടയിലേക്കും മലിനജലം ഒഴുക്കിവിട്ട് പരിസര മലിനീകരണം സൃഷ്ടിച്ചതിന് ഫ്ളാറ്റ് ഉടമകൾക്ക് ജില്ലാ എൻഫോഴ്സ്‌മെന്റ് സ്ക്വാഡ് പിഴ ചുമത്തി. സോക്ക് പിറ്റ് നിറയുമ്പോൾ പൈപ്പ് വഴി പൊതു ഓടയിലേക്ക് ഒഴുക്കിവിടുകയാണ് ചെയ്യുന്നത്. നിയമലംഘന വ്യാപ്തി അനുസരിച്ച് 20,000 രൂപ വീതമാണ് പിഴയിട്ടത്. സൂപ്പർമാർക്കറ്റിനോട് ചേർന്നുള്ള അപ്പാർട്ട്മെന്റ് ഉടമയിൽനിന്ന്...
- Advertisement -spot_img

Latest News

ലോകകപ്പ് ഫൈനൽ; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

തിരുവനന്തപുരം: ലോകകപ്പ് ഫുട്ബോൾ ഫൈനൽ മത്സരം അർധരാത്രി നടക്കുന്നതിനാൽ സംസ്ഥാനത്തെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി. കായികപ്രേമികളായ വിദ്യാർഥികളുടെ അഭ്യർത്ഥന പരിഗണിച്ച് നാളെ(ജൂലൈ 20...
- Advertisement -spot_img