Local News

കാസര്‍കോട്ടെ കൊറോണ രോഗിയുടെ ഭാഗിക റൂട്ട് മാപ്പ് പുറത്തുവിട്ടു

കാസര്‍കോട് (www.mediavisionnews.in) : കാസര്‍കോട്ടെ കൊറോണ ബാധിതനായ രോഗി സഞ്ചരിച്ച ഭാഗിക റൂട്ട് മാപ്പ് പുറത്തുവിട്ടു. യാത്രയുടെ പൂര്‍ണമായ വിവരങ്ങള്‍ നല്‍കാന്‍ രോഗി തയ്യാറാകാത്തമൂലമാണ് ഭാഗിക റൂട്ട്മാപ്പ് പുറത്തുവിടുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി.മലപ്പുറം കോഴിക്കോട് കാസര്‍കോട് ജില്ലകളില്‍ രോഗി സഞ്ചരിച്ചതിന്റെ വിവരങ്ങളടങ്ങിയ റൂട്ട് മാപ്പാണ് പുറത്തുവിട്ടത്. ഇയാള്‍ നടത്തിയ മംഗലാപുരം യാത്രയുടെ വിവരങ്ങള്‍ റൂട്ട് മാപ്പ് തയ്യാറാക്കിയവരോട് വെളിപ്പെടുത്തിയിട്ടില്ല....

കൊവിഡ് 19: കാസര്‍കോടും പത്തനംതിട്ടയിലും ബ്യൂട്ടിപാര്‍ലറും ബാര്‍ബര്‍ ഷോപ്പുകളും പൂട്ടി

കാസര്‍കോട്/ പത്തനംതിട്ട: (www.mediavisionnews.in) കൊവിഡ് രോഗ വ്യാപനം തടയുന്നതിന് കര്‍ശന സുരക്ഷാ നടപടികളുമായി സര്‍ക്കാര്‍. ആളുകൾ പരമാവധി പുറത്തിറങ്ങാതിരിക്കാനും അത്യാശ്യമല്ലാത്ത സര്‍വ്വീസുകളും രോഗവ്യാപനത്തിന് കാരണമായേക്കാവുന്ന വിധത്തിൽ അപകടകരമായ ഇടങ്ങളും പരമാവധി ഒഴിവാക്കാനും ഉറപ്പിച്ചാണ് പ്രതിരോധ നടപടികൾ.  സ്ഥിതി നിയന്ത്രണാതീതം എന്ന് വിലയിരുത്തലുള്ള ജില്ലകളിൽ കര്‍ശന നിയന്ത്രണങ്ങളാണ് അതാത് ജില്ലാ ഭരണകൂടങ്ങൾ ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഇന്നു, മുതൽ രണ്ടാഴ്ച കാലത്തേക്ക്...

മംഗളൂരു – കാസർകോട് ദേശീയപാത ഇന്ന് അടയ്ക്കും

കാസർകോട്: (www.mediavisionnews.in) മംഗളൂരു - കാസർകോട് ദേശീയപാത ഇന്ന് ഉച്ചക്ക് രണ്ട് മണി മുതല്‍ അടച്ചിടും. ഈ മാസം 31 വരെയാണ് അടച്ചിടുക. കാസര്‍കോട് ഇന്നലെ ആറ് പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് കര്‍ണാടക ഇത്തരമൊരു തീരുമാനമെടുത്തത്. കാസര്‍കോട് കടുത്ത നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയത്. ജില്ലയിലെ സര്‍ക്കാര്‍ ഓഫീസുകള്‍ ഒരാഴ്ചയും ആരാധനാലയങ്ങള്‍ അടക്കമുള്ളവ...

കാസര്‍കോട് വീണ്ടും പ്രതിസന്ധി; രോഗിയും നിരീക്ഷണത്തിലുള്ള ആളും സഹകരിക്കുന്നില്ല

കാസര്‍കോട്: (www.mediavisionnews.in) കൊവിഡ് 19 ന്‍റെ പശ്ചാത്തലത്തില്‍ കാസര്‍കോട് കര്‍ശന നിയന്ത്രണമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ ഇവിടെ രോഗം സ്ഥിരീകരിച്ച വ്യക്തിയും നിരീക്ഷണത്തില്‍ കഴിയുന്ന വ്യക്തിയും നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തതിനാല്‍ പ്രതിസന്ധിയിലാണ് ജില്ലാ ഭരണകൂടം.  കൊവിഡ് 19 നിയന്ത്രണം ലംഘിച്ച് ആളുകളുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട കാസര്‍കോട് സ്വദേശിക്കെതിരെ പൊലീസ് കേസെടുത്തു. കാസര്‍കോട് കുഡ്‍ലു സ്വദേശി അബ്ദുല്‍ ഖാദറിനെതിരെയാണ് പൊലീസ് കേസെടുത്തത്. വീട്ടിൽ നിരീക്ഷണത്തിൽ...

കാസര്‍കോട് കലക്ടറുടെ നേതൃത്വത്തില്‍ കടകള്‍ അടപ്പിച്ചു: കൊവിഡ് സ്ഥിരീകരിച്ച വ്യക്തിക്കെതിരെയും എട്ടു കടക്കാര്‍ക്കെതിരേയും കേസെടുത്തു

കാസര്‍കോട്: (www.mediavisionnews.in) കഴിഞ്ഞ ദിവസം ആറുപേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച കാസര്‍കോട് ജില്ലയില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയതിനു പിന്നാലെ ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ തുറന്ന കടകള്‍ അടപ്പിച്ചു. കടകള്‍ തുറന്ന എട്ടുപേര്‍ക്കെതിരേ കേസെടുത്തു. സര്‍ക്കാരിന്റെ നിയന്ത്രണങ്ങളോട് സഹകരിക്കാത്തവരോട് ഇനി അഭ്യര്‍ഥനയുടെ ഭാഷ സ്വീകരിക്കാനാവില്ലെന്നും കര്‍ശനമായ നടപടി സ്വീകരിക്കുമെന്നും ജില്ലാ കലക്ടര്‍ മുന്നറയിപ്പു നല്‍കി. വീടുകളില്‍ ഐസലേഷനില്‍ കഴിയണമെന്നു പറഞ്ഞാല്‍...

കൊറോണ പ്രതിരോധം: പ്രധാന മന്ത്രിയുടെയും സർക്കാരിന്റെയും നിർദേശം അനുസരിക്കുക: കുമ്പോൽ തങ്ങൾ

കുമ്പള: (www.mediavisionnews.in) ലോക വിപത്തായി പടർന്നു പിടിക്കുന്ന കൊവിഡ് 19 (കൊറോണ) വൈറസിനെ നമ്മുടെ രാജ്യത്തു പ്രധിരോധിക്കുന്നതിന്റെ ഭാഗമായി ജനങ്ങളെ ബോധവത്കരിക്കാൻ ഉദേശിച്ചു പ്രധാന മന്ത്രി നിർദ്ദേശിച്ച ഞാറാഴ്ച്ച രാവിലെ 7:00 മുതൽ രാത്രി 9:00 വരെയുള്ള "ജനത കർഫ്യു" പാലിക്കാനും സർക്കാരിന്റെയും ആരോഗ്യ വകുപ്പിന്റെയും ഉപദേശ നിർദേശങ്ങൾ അനുസരിക്കാനും കുമ്പോൽ സയ്യിദ് അലി...

കൊവിഡ് 19 ഫൈൻ ഗോൾഡ് 21.3.2020 മുതൽ അടച്ചിടും

ഉപ്പള : (www.mediavisionnews.in) കൊവിഡ് 19 ( കൊറോണ ) വ്യാപനം തടയുന്നതിന്റെ ഭാഗമായി ജില്ലാ ഭരണകൂടവും ആരോഗ്യ വകുപ്പും സ്വീകരിക്കുന്ന ജാഗ്രതയും ജനങ്ങളുടെയും സ്ഥാപന ജീവനക്കാരുടെയും സുരക്ഷാമുൻകരുതലുകളുടെ ഭാഗമായി ഉപ്പളയിലെ ഫൈൻ ഗോൾഡ് 21- O3 - 2020 മുതൽ ഇനിയൊരു അറിയിപ്പ് ഉണ്ടാക്കുന്നത് വരെ അടച്ചിടുമെന്ന് മാനേജ്മെന്റ് അറിയിച്ചു.

കാസർകോട്ടെ രോഗിയുമായി അടുത്തിടപഴകിയില്ല, സെൽഫി എടുത്തിട്ടുണ്ടെന്ന് എംസി ഖമറുദ്ദീൻ എംഎൽഎ

കാസർകോട്: (www.mediavisionnews.in) കൊവിഡ് 19 രോഗം സ്ഥിരീകരിച്ച രോഗിയുമായി അടുത്ത് ഇടപഴകിയിട്ടില്ലെന്ന് മഞ്ചേശ്വരം എംഎൽഎ എംസി ഖമറുദ്ദീൻ. സെൽഫി എടുത്തുവെന്നും എന്നാൽ താൻ വാഹനത്തിൽ നിന്ന് പുറത്തിറങ്ങിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. "ഞാൻ കാസർകോടേക്ക് പോവുകയായിരുന്നു. എന്റെ വണ്ടിക്ക് കൈകാട്ടി. എംഎൽഎ ആയിരുന്നത് കൊണ്ട് നിർത്താതെ പോകുന്നത് ശരിയല്ലല്ലോയെന്ന് കരുതി. നേരത്തെ പരിചയമുള്ളവരാണ്. അതുകൊണ്ട് വണ്ടി റിവേഴ്സെടുത്ത്....

കാസര്‍കോട് ജില്ലയില്‍ കൊവിഡ് 19 ബാധിച്ച സ്ഥിതി വിചിത്രം; രോഗബാധിതന്‍ ഫുട്‌ബോളടക്കമുള്ള പൊതു പരിപാടികളില്‍ പങ്കെടുത്തു; ജില്ലയില്‍ പ്രത്യേക കരുതല്‍ നടപടികള്‍

കാസര്‍കോട്: (www.mediavisionnews.in) ജില്ലയില്‍ രോഗം ബാധിച്ച സ്ഥിതി വിചിത്രമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രോഗം ബാധിച്ചയാള്‍ കരിപ്പൂരാണ് വിമാനമിറങ്ങിയതെന്നും ആ ദിവസം അവിടെ താമസിച്ചെന്നും പിറ്റേ ദിവസം കോഴിക്കോട് പോയെന്നും അവിടെ നിന്ന് കാസര്‍കോട് പോയെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇയാള്‍ ധാരാളം യാത്രചെയ്‌തെന്നും മുഖ്യമന്ത്രി പറഞ്ഞു. ‘രോഗം ബാധിച്ചയാള്‍ കരിപ്പൂര്‍ വിമാനമിറങ്ങി ആ ദിവസം അവിടെ...

കൊറോണ: കാസര്‍കോട്ട് കര്‍ശന നിയന്ത്രണങ്ങള്‍; കടകളും ആരാധനാലയങ്ങളും അടച്ചിടണം

തിരുവനന്തപുരം: (www.mediavisionnews.in) കൊറോണ വൈറസ് വ്യാപിക്കുന്ന സാഹചര്യത്തില്‍ കാസര്‍കോട് ജില്ലയിലെ സ്ഥിതി അതീവഗുരുതരമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കാസര്‍കോട് ആദ്യം രോഗബാധ സ്ഥിരീകരിച്ചയാള്‍ നിരവധി പേരുമായി സമ്പര്‍ക്കം പുലര്‍ത്തിയിരുന്നു. പല പരിപാടികളില്‍ ഇയാള്‍ പങ്കെടുത്തു. അതിനാല്‍ തന്നെ രോഗവ്യാപനത്തിന്റെ സാധ്യത കൂടുതലാണ്. ജില്ലയില്‍ എല്ലാ സര്‍ക്കാര്‍ ഓഫീസുകളും ഒരാഴ്ചത്തേക്ക് അടച്ചിടണം. എല്ലാ ആരാധനാലയങ്ങളും ക്ലബ്ബുകളും രണ്ടാഴ്ച...
- Advertisement -spot_img

Latest News

വോട്ടർപട്ടികയിൽ ഇനി പേര് ചേർക്കാനാവില്ല; 15ന് മുമ്പ് അപേക്ഷിച്ചവർക്ക് മാത്രം വോട്ട്

തിരുവനന്തപുരം: നാമനിർദേശപത്രിക സമർപ്പിക്കാനുള്ള അവസാന ദിവസമായ തിങ്കളാഴ്ചവരെ വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ അപേക്ഷിക്കാമെങ്കിലും മാർച്ച് 15ന് മുമ്പ് നൽകിയ അപേക്ഷകൾ മാത്രമേ ഇത്തവണ പട്ടികയിൽ...
- Advertisement -spot_img