കുമ്പള (www.mediavisionnews.in): കേരളത്തിൽ നിലവിലെ സാമൂഹിക സുരക്ഷാ പെൻഷൻ വിതരണത്തിലെ കുടിശ്ശിക കൊവിഡ് പശ്ചാതലത്തിൽ ഉടൻ വിതരണം ചെയ്യണമെന്നാവശ്യപ്പെട്ട് മഞ്ചേശ്വരം മണ്ഡലം മുസ്ലിം യൂത്ത് ലീഗ് സെക്രട്ടറി സിദ്ധീഖ് ദണ്ഡഗോളി മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനും നിവേദനം നൽകിയതിനെ തുടർന്ന് നടപടിയായി.പിന്നീട് ഇക്കാര്യം വാർത്തയാകുകയും ചെയ്തതിരുന്നു.
കുടിശ്ശികയുള്ള മുഴുവൻ പെൻഷനുകളും പുനർവിവാഹം ചെയ്തില്ലെന്ന സത്യ പ്രസ്താവന...
ഉപ്പള: (www.mediavisionnews.in) ലോക്ക് ഡൗൺ കാലത്ത് ഉപ്പളയിൽ ഒരു കൂട്ടം യുവാക്കൾ മറ്റുള്ളവരുടെ വിശപ്പകറ്റുന്നതിന് വേണ്ടിയുള്ള പ്രവർത്തനത്തിൽ കർമനിരരാണ്. ഉപ്പളയിലെയും പരിസര പ്രദേശങ്ങളിലെയും ഒരു കൂട്ടം യുവാക്കളുടെ കൂട്ടായ്മയുടെ ശ്രമഫലമായി ഈ ലോക്ക് ഡൗൺ കാലത്ത് എഴുന്നൂറോളം പേർക്ക് ഭക്ഷണമൊരുക്കിയാണ് അവരുടെ വിശപ്പകറ്റുന്നത്.
ലോക്ക് ഡൗണിൽ ഭക്ഷണവും വെള്ളവും കിട്ടാതെ വലഞ്ഞ ഇതര...
കാസര്‍കോട്: (www.mediavisionnews.in) സംസ്ഥാന സര്‍ക്കാരുമായി സഹകരിച്ച് ടാറ്റ ഗ്രൂപ്പ് കാസര്‍കോട് നിര്‍മ്മിക്കുന്ന കൊവിഡ് ആശുപത്രിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിഹരിച്ചു. അഞ്ച് ഏക്കർ ഭൂമിയിലാണ് ആശുപത്രി കെട്ടിടം പണിയുക. ആശുപത്രിയുടെ നിര്‍മ്മാണത്തിനായി 3.97 ഏക്കർ സ്ഥലം എംഐസി വിട്ടുകൊടുക്കും. സമീപത്തെ റവന്യൂ ഭൂമിയിൽ നിന്ന് എംഐസിക്കു തുല്ല്യമായ സ്ഥലം നൽകും.
നേരത്തെ ഭൂമിയുമായി ബന്ധപ്പെട്ട കരാര്‍ രേഖകള്‍...
മംഗളൂരു: (www.mediavisionnews.in) ആവശ്യമായ ചികിത്സകള്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് മംഗളൂരുവിലേക്ക് പോയ മുഴുവന്‍ രോഗികളും മടങ്ങി. സുപ്രീംകോടതി വിധിയെ തുടര്‍ന്ന് മെഡിക്കല്‍ ബോര്‍ഡിന്‍റെ അനുമതിയോടെ നാലുപേരാണ് ചികിത്സ തേടി മംഗളൂരുവില്‍ എത്തിയത്. എന്നാല്‍ ആവശ്യപ്പെട്ട ആശുപത്രികളില്‍ പ്രവേശിപ്പിക്കുന്നില്ലെന്നും വിവേചനം കാണിക്കുന്നെന്നും ആരോപിച്ച് മൂന്ന് രോഗികള്‍ ആദ്യം ദിനം തന്നെ മടങ്ങിയിരുന്നു. ഹൃദ്രോഗിയായ അവസാന രോഗി ഇന്നലെ രാത്രിയാണ്...
കാസർകോട്: (www.mediavisionnews.in) കേരള സർക്കാരിന്റെ നിരന്തര ഇടപെടലും സുപ്രീംകോടതി വിധിയേയും തുടർന്ന് കേരള- കർണാടക അതിർത്തിയായ തലപ്പാടിയിലൂടെ അടിയന്തര ചികിത്സ തേടുന്ന രോഗികൾക്ക് പ്രവേശനം അനുവദിച്ചെങ്കിലും പരാതി തീരാതെ കർണാടകം. കാസർകോട് സ്വദേശികൾക്കെതിരേ രണ്ട് പരാതികൾ ഉള്ളാൾ പൊലീസിൽ നൽകി. കഴിഞ്ഞ ദിവസമാണ് ഇതുസംബന്ധിച്ച കരാർ ദുരുപയോഗം ചെയ്തതായി കർണാടക പരാതിപ്പെട്ടത്.
സുപ്രീം കോടതിയുടെ വിധി...
കാസര്‍കോട്: (www.mediavisionnews.in) സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ സ്ഥിരീകരിച്ച കാസര്‍കോടിന് ആശ്വാസം. ജില്ലയില്‍ ഇന്ന് കൂടുതല്‍ പേര്‍ രോഗമുക്തരായി ആശുപത്രി വിടും.
കാസര്‍കോട് ജില്ലയിലെ ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലുള്ള 22 പേരും കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലുള്ള എട്ടു പേരുമടക്കം 30 പേര്‍ക്കാണ് കൊവിഡ് നെഗറ്റീവ് ആയിട്ടുള്ളത്. ഇവരാണ് ആശുപത്രി വിടുക.
രണ്ടു ആശുപത്രികളിലെയും മെഡിക്കല്‍ ബോര്‍ഡ്...
കുമ്പള (www.mediavisionnews.in): ജീവിതം പച്ച പിടിപ്പിക്കാൻ ഉറ്റവരെയും വിട്ട് വർഷങ്ങളായി പ്രവാസ ലോകത്ത് ജോലി ചെയ്യുന്ന നമ്മുടെ നാടുകളിലെ സഹോരങ്ങൾ കൊവിഡ് പശ്ചാതലത്തിൽ അവർ ഏറെ ഭീതിയിലാണ്. ജീവന്മരണ പോരാട്ടത്തിനു നടുവിലാണ് പ്രവാസ ലോകത്തെ മലയാളികൾ ഇപ്പോഴുള്ളത്.
കൊവിഡ് ഭീകരതാണ്ഡവമാടുമ്പോൾ ഗൾഫ് മേഖലകളിൽ ആവശ്യമായ മുൻകരുതലുകളും മലയാളികൾ സുരക്ഷിതരല്ലന്നുമുള്ള വാർത്തകളാണ് പുറത്ത് വരുന്നത്. അതിനാൽ കേരളത്തിൽ...
കാസർകോട് (www.mediavisionnews.in): ജില്ലയിൽ ഇന്ന് 2 പേർക്കാണ് കോവിഡ് -19 സ്ഥിരീകരിച്ചത്. പത്തും എട്ടും വയസുള്ള രണ്ട് പെൺകുട്ടികൾക്കാണ് രോഗം സ്ഥിരീകരിച്ചത്. കാസർകോട് കുഡ്‌ലു സ്വദേശിയായ ഇവരുടെ മാതാവ് രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് കാഞ്ഞങ്ങാട് ആശുപത്രിയിൽ ചികിത്സയിലാണ്. ഇവർ രണ്ടു പേരും ആശുപത്രിയിൽ നിരീക്ഷണത്തിലായിരുന്നു.രണ്ടു പേർക്കും സമ്പർക്കത്തിലാണ് രോഗം സ്ഥിരീകരിച്ചത്സംസ്ഥാനത്ത് പത്തു പേര്‍ക്കു കൂടി കോവിഡ്...
കാസർകോട്: (www.mediavisionnews.in) കാസർകോട് ചില സ്ഥലങ്ങളിൽ ഇന്ന് മുതൽ ട്രിപ്പിൾ ലോക്ക് ഡൗൺ ഏർപ്പെടുത്തി. തളങ്കര, ചൂരി, നെല്ലിക്കുന്ന്, കളനാട് പോലുള്ള സ്ഥലങ്ങളിലാണ് ഇന്ന് മുതൽ പ്രത്യേക നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. അഞ്ച് വീടുകൾ കേന്ദ്രീകരിച്ച് പൊലീസ് ബൈക്ക് പെട്രോളിംഗ് നടത്തും. ഈ പ്രദേശങ്ങളിൽ ഡ്രോൺ നിരീക്ഷണം ശക്തമാക്കും. കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങളിലാണ് കടുത്ത...
കാസർകോട്: (www.mediavisionnews.in) മംഗലാപുരത്തേക്ക് ബോട്ടിൽ പോയ കുടുംബത്തിനെതിരെ കേസെടുത്തു. കാസർകോട് സ്വദേശിയായ യാക്കൂബും കുടുംബവുമാണ് കടൽ വഴി ബോട്ടിൽ മംഗലാപുരത്തേക്ക് പോയത്.സാക്കിർ എന്ന വ്യക്തിയുടേതായിരുന്നു ബോട്ട്. ഇയാൾക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.
ലോക്ക് ഡൗൺ രാജ്യത്തെമ്പാടും പ്രഖ്യാപിച്ചതിന് പിന്നാലെ കേരളത്തിൽ നിന്നും കർണ്ണാടകത്തിലേക്ക് യാത്ര ചെയ്യുന്നതിന് വിലക്കുണ്ട്. കാസർകോട് നിന്ന് മംഗലാപുരത്തേക്ക് പോകുന്ന ഗുരുതരാവസ്ഥയിലുള്ള രോഗികളെ കടത്തിവിടാൻ...
ദില്ലി: രാജ്യ തലസ്ഥാനത്തെ നടുക്കിയ സ്ഫോടനത്തിൽ മരണ സംഖ്യ ഉയരുന്നു. ഒൻപത് പേർ മരിച്ചതായി സ്ഥിരീകരിച്ചു. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ദില്ലി ചെങ്കോട്ട മെട്രോ സ്റ്റേഷന്...