കാസർകോട് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് ചെമ്മനാട് സ്വദേശിക്ക്

0
220

കാസർകോട് (www.mediavisionnews.in): ഇന്ന് ജില്ലയിൽ ഒരാൾക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. മാർച്ച്‌ 19 ന് ദുബായിൽ നിന്നും എത്തിയ 20 വയസുള്ള ചെമ്മനാട് സ്വദേശിക്കാൻ രോഗം സ്ഥിരീകരിച്ചത്.

വീട്ടില്‍ നിരീക്ഷണത്തിലുള്ള ഇദ്ദേഹത്തെ ഉക്കിനടുക്ക മെഡിക്കല്‍ കോളേജിലേക്ക് മാറ്റുമെന്ന് ഡി എം ഒ ഡോ. എ വി രാംദാസ് അറിയിച്ചു. 24 പേർ ഇന്ന് ജില്ലയിൽ രോഗമുക്തരായി.

കണ്ണൂര്‍ ജില്ലയില്‍ നാല് പോര്‍ക്കും കോഴിക്കോട് ജില്ലയില്‍ രണ്ട് പോര്‍ക്കും കാസര്‍കോട്ട് ഒരാള്‍ക്കും രോഗം സ്ഥിരീകരിച്ചു. ഇതില്‍ അഞ്ചു പേര്‍ വിദേശത്തുനിന്നു വന്നവരാണ്. രണ്ടു പേര്‍ക്കം സമ്പര്‍ക്കം മൂലമാണ് രോഗം പിടിപെട്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here