കേരളത്തിൽ 7 പേര്‍ക്ക് കൂടി കോവിഡ്;കാസര്‍കോട് ഒരാള്‍ക്ക്

0
163

തിരുവനന്തപുരം (www.mediavisionnews.in): സംസ്ഥാനത്ത് വ്യാഴാഴ്ച കോവിഡ്-19 സ്ഥിരീകരിച്ചത് 7 പേർക്ക്. കൊറോണ അവലോകന യോഗത്തിനു ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്.

കണ്ണൂര്‍ ജില്ലയില്‍ നാല് പോര്‍ക്കും കോഴിക്കോട് ജില്ലയില്‍ രണ്ട് പോര്‍ക്കും കാസര്‍കോട്ട് ഒരാള്‍ക്കും രോഗം സ്ഥിരീകരിച്ചു. ഇതില്‍ അഞ്ചു പേര്‍ വിദേശത്തുനിന്നു വന്നവരാണ്. രണ്ടു പേര്‍ക്കം സമ്പര്‍ക്കം മൂലമാണ് രോഗം പിടിപെട്ടത്.

ഇന്ന് 27 പേര്‍ക്ക് പരിശോധനാഫലം നെഗറ്റീവായി. കാസര്‍കോട്ട് 24, എറണാകുളം, മലപ്പുറം, പാലക്കാട് ഒന്നു വീതം.

LEAVE A REPLY

Please enter your comment!
Please enter your name here