പൈവളികെ: എസ്എസ്എല്‍സി പരിക്ഷ എഴുതുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വാഹന സൗകര്യം ഒരുക്കി എം.എസ്.എഫ്. മുസ്ലിം യൂത്ത് ലീഗ് പൈവളികെ പഞ്ചായത്ത് കമ്മിറ്റിയുമായി സഹകരിച്ച് മൂന്ന് റൂട്ടുകളിലാണ് ബസ് സൗകര്യം ഏർപ്പെടുത്തിയത്. കൈകമ്പ- കർക്കട്ടെ, കണിയാല-ബള്ളൂർ - പൈവളികെ, കുരുടപ്പദവ് - കയർകട്ടെ - പൈവളികെ എന്നീ റൂട്ടുകളിലാണ് ബസ് സൗകര്യം ഏർപെടുത്തിയിരിക്കുന്നത്....
കാസർകോട്: (www.mediavisionnews.in) കാസർകോട് പൈവളിഗെ സുബ്ബയക്കട്ടയില് രണ്ട് പേർ കിണറ്റിൽ വീണ് മരിച്ചു. സുബ്ബയ്യക്കട്ട സ്വദേശികളായ സഹോദരങ്ങളാണ് മരിച്ചത്. നാരായണൻ (52), ശങ്കർ (35) എന്നിവരാണ് മരിച്ചത്. കിണറ്റിൽ വീണ പശുക്കുട്ടിയെ എടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്.
ബുധനാഴ്ച രാവിലെയാണ് സംഭവം. പശുവിനെ രക്ഷിക്കാനായി കിണറ്റിൽ ആദ്യം ഇറങ്ങിയ ശങ്കർ ശ്വാസം കിട്ടാതെ ബുദ്ധിമുട്ടുന്നത് കണ്ടാണ് സഹായിക്കാനാണ് നാരായണൻ...
കാസർകോട് (www.mediavisionnews.in) ഇന്ന് ജില്ലയില്‍ മൂന്ന് പേര്‍ക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. മഹാരാഷ്ട്രയില്‍ നിന്ന് വന്ന മധൂര്‍ സ്വദേശികളായ രണ്ടു പേര്‍ക്കും ഗള്‍ഫില്‍ നിന്ന് വന്ന മടിക്കൈ സ്വദേശിയ്ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. മെയ് 19 ന് ഖത്തറില്‍ നിന്ന് കണ്ണൂര്‍ വിമാനത്താവളത്തില്‍ വന്നിറങ്ങിയ 38 വയസ്സുള്ള മടിക്കൈ സ്വദേശിയാണ് ഇദ്ദേഹം. ഗള്‍ഫില്‍ നിന്ന് വന്നത്...
കാസർകോട്: (www.mediavisionnews.in) കോവിഡ് 19 ന്റെ പാശ്ചാത്തലത്തിൽ 20 ലക്ഷം കോടിയുടെ പ്രത്യേക പാക്കേജ് പദ്ധതിയുടെ ഭാഗമായി കേന്ദ്രമന്ത്രിസഭയുടെ പ്രഖ്യാപനങ്ങൾക്ക് എതിരെ ആർ.എസ്.പി സംസ്ഥാന കമ്മിറ്റിയുടെ നിർദ്ദേശ പ്രകാരം സംസ്ഥാനത്ത് നടക്കുന്ന നിൽപ്പ് സമരത്തിന്റെ ഭാഗമായി കാസർകോട് ഹെഡ് പോസ്റ്റ് ആഫീസിന് മുന്നിൽ നിൽപ്പ് സമരം നടത്തി
രാജ്യത്തെ തന്ത്രപ്രധാന മേഖലകളിൽ പ്രവർത്തിക്കുന്ന പൊതു മേഖല...
കാസർകോട്: (www.mediavisionnews.in) ഏറെ വിവാദമായ പൈവളികയിലെ സി.പി.എം നേതാവ് കൊവിഡ് രോഗമുക്തനായി. ഒപ്പം സമ്പർക്കത്തിലൂടെ രോഗം പകർന്ന ഭാര്യയും രണ്ടുമക്കളും രോഗമുക്തി നേടി ആശുപത്രിവിട്ടു. ഈ മാസം 14നാണ് നേതാവിനും കുടുംബത്തിനും കൊവിഡ് സ്ഥിരീകരണം വന്നത്. മഹാരാഷ്ട്രയിൽ നിന്ന് മേയ് നാലിന് എത്തിയ ബന്ധുവിനെ തലപ്പാടിയിൽ നിന്നും കൂട്ടിക്കൊണ്ടുവന്നത് നേതാവും ഭാര്യയും ചേർന്നായിരുന്നു. മേയ്...
ചെർക്കള: ചെർക്കള ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ പരീക്ഷ നടക്കുന്ന മുഴുവൻ ബ്ലോക്കുകളും അണുനാശിനി സ്പ്രേ തളിച്ച് ശുദ്ധീകരിച്ചു.
വൈറ്റ് ഗാർഡ് ജില്ലാ ക്യാപ്റ്റൻ സിബി ലത്തീഫ് നേതൃത്വം നൽകി. ഗഫൂർ ബേവിഞ്ച, സലാം ചെർക്കള, അഷ്റഫ് സലീം ചെർക്കള, അബ്ദുൽഖാദർ സിദ്ധ, ഫൈസൽ ചെർക്കള, നിഷാദ് ചെങ്കള, ഖലീൽ മാവിന്കട്ട, സിദ്ദീഖ്...
കുമ്പള: (www.mediavisionnews.in) കൊവിഡ് പശ്ചാതലത്തിൽ മാറ്റി വെച്ച എസ്.എസ്.എസ്.എൽ.സി പരീക്ഷകൾ ചൊവ്വാഴ്ച്ച മുതൽ തുടങ്ങാനിരിക്കെ അതിനു മുന്നോടിയായി കൊടിയമ്മ ഗവ.ഹൈസ്കൂളിന്റ അടഞ്ഞുകിടക്കുകയായിരുന്ന ക്ലാസ് മുറികളും വരാന്തയും സ്കൂൾ പരിസരവും മുസ്ലിം യൂത്ത് ലീഗ് പ്രവർത്തകരുടെ നേതൃത്വത്തിൽ ശുചീകരിച്ചു.
മുസ്ലിം യൂത്ത് ലീഗ് കൊടിയമ്മ ശാഖാ പ്രസിഡന്റ് സിദ്ധിഖ് ഊജാർ, ജന: സെക്രട്ടറി നൗഫൽ...
പൈവളിഗെ: (www.mediavisionnews.in) ഡി.വൈ.എഫ്.ഐ ബായാർ മേഖല കമ്മിറ്റി നേതൃത്വത്തിൽ കയർക്കട്ടെ, പൈവളിഗെ നഗർ സ്കൂളിൽ എസ്.എസ്.എൽ.സി, ഹയർ സെക്കണ്ടറി പരിക്ഷകൾ എഴുതുന്ന വിദ്യാർത്ഥികളിൽ വാഹന സൗകര്യമില്ലാത്തവർക്ക് ബസ് സൗകര്യം ഒരുക്കിയതായി ഡി.വൈ.എഫ്.ഐ ബായാർ വില്ലേജ് സെക്രട്ടറി അസഫീർ അറിയിച്ചു.
ബെള്ളൂർ മുതൽ പൈവളിഗെവരെയാണ് ബസ് സൗകര്യം ഏർപെടുത്തിയിട്ടുള്ളത്. ബസിന് പുറമേ മറ്റു വാഹനങ്ങളും...
കാസർകോട് (www.mediavisionnews.in): ജില്ലയിൽ ഇന്ന് രോഗം സ്ഥിരീകരിച്ച 14 പേരിൽ 13 പേർ മഹാരാഷ്ട്ര യിൽ നിന്നും ഒരാൾ ഗൾഫിൽ നിന്നും വന്നിട്ടുള്ളതാണ്. ഇതിൽ ഗൾഫിൽ നിന്നും വന്ന ആൾ 38 വയസുള്ള ഉദുമ സ്വദേശിയാണ്. ഇതിൽ കുമ്പളയിൽ നിന്നും 8 പേർക്കും മംഗൽപാടിയിൽ നിന്നും 2 പേർക്കും വോർക്കാടി, മീഞ്ച ഉദുമ കുമ്പഡാജെ എന്നീ...
കാസര്‍കോട്: മൂന്നരമാസം പ്രായമുള്ള കുഞ്ഞ് മുലപ്പാല്‍ അന്നനാളത്തില്‍ കുടുങ്ങി മരിച്ചു. ചൗക്കി പെരിയടുക്കത്തെ ജാഫര്‍-വാഹിദ ദമ്പതികളുടെ മകള്‍ നഫീസത്ത് മിസ്രിയയാണ് മരിച്ചത്. പെരുന്നാള്‍ ദിനത്തില്‍ രാവിലെ ആറരയോടെയാണ് സംഭവം. കുട്ടിയെ കാസര്‍കോട്ടെ സ്വകാര്യ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. ജനറല്‍ ആസ്പത്രിയില്‍ എത്തിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്ന് പറഞ്ഞതോടെ അവിടെ എത്തിച്ചു. ഫോറന്‍സിക് സര്ജന് പോസ്റ്റുമോര്‍ട്ടം...
കുമ്പള : കുമ്പള നഗരത്തിലെ ഹൃദയഭാഗത്ത് പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകുന്ന തരത്തിൽ വഴിയോര കച്ചവടം നടത്തുന്നത് സ്ത്രീകൾക്കടക്കമുള്ള കാൽനടയാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാകുന്ന കാര്യം ചൂണ്ടിക്കാട്ടി പരാതി...