ഉപ്പള ബേക്കൂറിൽ രണ്ടുപേർക്ക് വെട്ടേറ്റു; കാർ തകർത്തു

0
169



ഉപ്പള: (www.mediavisionnews.in) ഉപ്പളയിൽ കഞ്ചാവ് സംഘം താണ്ഡവമാടുന്നു. ഉപ്പള ബേക്കൂറിൽ ആളുകൾ നോക്കി നിൽക്കേ രണ്ട് യുവാക്കൾക്ക് വെട്ടേറ്റു. ബേക്കൂറിലെ ഗഫൂർ, ഉപ്പള മണ്ണംകുഴിയിലെ ബദറുദ്ധീൻ എന്നിവർക്കാണ് വെട്ടേറ്റത്. ഗഫൂറിനെ കാസർകോട്ടെ സ്വകാര്യ ആശുപത്രിയിലും ബദറുദ്ധീനെ മംഗൽപ്പാടി താലൂക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ പത്ത് മണിയോടെയാണ് സംഭവം.

കാറിൽ പോകുന്നതിനിടെ എട്ടംഗ സംഘം തടഞ്ഞ് നിർത്തി കാറിൽ നിന്ന് വലിച്ചിറക്കി വെട്ടിപരിക്കേൽപ്പിച്ച ശേഷം കാറുമായി കടന്നുകളയുകയായിരുന്നു. ഇതിനു പിന്നാലെ ബേക്കൂറിൽ വാട്ടർ അതോറിറ്റി ഓഫിസിന് മുന്നിൽ നിർത്തിയിട്ടിരുന്ന കാർ അടിച്ചു തകർത്തു. വാട്ടർ അതോറിറ്റി ഓപ്പറേറ്റർ നീലേശ്വരത്തെ ബിനുവിന്റെ കാറാണ് തകർത്തത്. കുമ്പള പോലീസും മഞ്ചേശ്വരം പോലീസും സ്ഥലത്തെത്തി അക്രമി സംഘത്തെ കണ്ടെത്താൻ അന്വേഷണം ഉർജ്ജിതമാക്കിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here