Sunday, May 19, 2024

Local News

പൗരത്വ ഭേദഗതി നിയമം: പൗരാവകാശ സംരക്ഷണ സമിതിയുടെ പ്രതിഷേധറാലി നാളെ ബന്തിയോട് മുതൽ ഉപ്പള വരെ

ഉപ്പള: (www.mediavisionnews.in) കേന്ദ്ര സർക്കാരിന്റെ പൗരത്വ രജിസ്റ്റര്‍, പൗരത്വ ഭേദഗതി നിയമം എന്നിവ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് മംഗൽപ്പാടി പഞ്ചായത്ത് പൗരാവകാശ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധ റാലി നാളെ (03.02.2020 വെള്ളിയാഴ്ച്ച) നടത്തും. വൈകിട്ട് നാല് മണിക്ക് ബന്തിയോട് നിന്ന് ആരംഭിക്കുന്ന റാലി ഉപ്പള ടൗണിൽ സമാപിക്കും. കാസർകോട് എം.പി രാജ്‌മോഹൻ ഉണ്ണിത്താൻ, മഞ്ചേശ്വരം എം.എൽ.എ എം.സി...

സഹായം നല്‍കില്ലെന്ന് യെദിയൂരപ്പ പറഞ്ഞു; മംഗളൂരുവില്‍ കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് നാട്ടുകാര്‍ സമാഹരിച്ചത് രണ്ട് കോടി

മംഗളൂരു: (www.mediavisionnews.in) മംഗളൂരു വെടിവെപ്പില്‍ കൊല്ലപ്പെട്ടവരുടെ കുടുംബത്തെ സഹായിക്കാന്‍ മുന്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ മുന്നിട്ടിറങ്ങിയപ്പോള്‍ ലഭിച്ചത് രണ്ട് കോടി രൂപ. വിവിധ സംഘടനകളും സ്ഥാപനങ്ങളും വ്യക്തികളുമാണ് കൊല്ലപ്പെട്ട രണ്ട് പേരുടെ കുടുംബത്തെയും പരിക്കേറ്റവരെയും സംരക്ഷിക്കാന്‍ സഹായം നല്‍കിയത്. 25 ലക്ഷം വീതം കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് നല്‍കും. ബാക്കി പരിക്കേറ്റവരുടെ ചികിത്സക്കും മറ്റും ഉപയോഗിക്കുമെന്ന് സീനിയര്‍ പൊലീസ്...

ഡിജിറ്റൽ പേമെന്റ് സംവിധാനമില്ലാത്ത വ്യാപാര സ്ഥാപനങ്ങൾക്ക് പ്രതിദിനം 5000 രൂപ പിഴ

ന്യൂഡല്‍ഹി: (www.mediavisionnews.in) ഡിജിറ്റല്‍ പേമെന്റ് സൗകര്യം ഏര്‍പ്പെടുത്താത്ത വ്യാപാര സ്ഥാപനങ്ങള്‍ ഇനി കനത്ത പിഴ നൽകേണ്ടി വരും. പ്രതിവര്‍ഷം 50 കോടിയിലധിക്കം വിറ്റുവരവുള്ള വ്യാപാര സ്ഥാപനങ്ങള്‍, കമ്പനികള്‍, മറ്റുസ്ഥാപനങ്ങള്‍ക്ക് എന്നിവയ്ക്കാണ് പിഴ ചുമത്തുന്നത്.പ്രതിദിനം 5000 രൂപയാണ് പിഴ. 2020 ഫെബ്രുവരി ഒന്നുമുതല്‍ ഇത് പ്രബല്യത്തിൽ വരും. ഡിജിറ്റല്‍ പണമിടപാടുകള്‍ക്കുള്ള സൗകര്യങ്ങള്‍ ഒരുക്കാന്‍ ജനുവരി 31 വരെ...

പൗരത്വ ബില്ലിനെതിരെ മംഗൽപാടി ജനകീയവേദി മാസ് പെറ്റീഷൻ ക്യാമ്പയിൻ സംഘടിപ്പിച്ചു

ഉപ്പള: (www.mediavisionnews.in) രാജ്യ വ്യാപകമായി കേന്ദ്ര സർക്കാർ നടപ്പിലാക്കി കൊണ്ടിരിക്കുന്ന പൗരത്വ ബില്ലിനെതിരെ മംഗൽപാടി ജനകീയവേദിആഭിമുഖ്യത്തിൽ പെറ്റീഷൻ ക്യാമ്പ് സംഘടിപ്പിച്ചു. എൻആർസി, എൻപിആർ, സിഎഎ എന്നിവയ്ക്കെതിരെ ആയിരത്തിലധികം പോസ്റ്റ് കാർഡുകൾ സുപ്രീംകോടതിയുടെ രജിസ്ട്രാർക്ക് അയച്ചു. വിദ്യാർത്ഥികളും, സ്ത്രീകളും ഉൾപ്പെടെ നൂറുകണക്കിനാളുകളാണ് പ്രതിഷേധ പരിപാടിയിൽ പങ്കെടുത്തത്. ഹ്യൂമൻ റൈറ്റ്സ് പ്രൊട്ടക്ഷൻ മിഷൻ താലൂക്ക് പ്രസിഡന്റ് രാഘവൻ...

ജീവനക്കാരില്ല; കുമ്പള പഞ്ചായത്തിലെ പദ്ധതി പ്രവര്‍ത്തനങ്ങള്‍ അവതാളത്തില്‍

കുമ്പള: (www.mediavisionnews.in) ജീവനക്കാരില്ലാത്തതിനാല്‍ കാസര്‍ഗോഡ് കുമ്പള പഞ്ചായത്തിലെ പദ്ധതി പ്രവര്‍ത്തനങ്ങള്‍ അവതാളത്തിലാകുന്നു. സെക്രട്ടറിയടക്കമുള്ളവരുടെ തസ്തികകളാണ് ഒഴിഞ്ഞുകിടക്കുന്നത്. ഉദ്യോഗസ്ഥരുടെ അഭാവം പഞ്ചായത്തിലെത്തുന്ന സാധാരണക്കാരെയും ദുരിതത്തിലാക്കുകയാണ്. ഏതെങ്കിലുമൊരു ആവശ്യത്തിന് കുമ്പള പഞ്ചായത്ത് ഓഫീസിലെത്തിയാല്‍ ഒഴിഞ്ഞ കസേരകളായിരിക്കും ജനങ്ങളെ സ്വീകരിക്കുക. ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റം കൊണ്ടോ ദീര്‍ഘ അവധി കൊണ്ടോ പഞ്ചായത്ത് ഓഫീസിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ പോലും അവതാളത്തിലാണ്....

കുമ്പളയിൽ 40 വര്‍ഷം മുന്‍പ് നാടുവിട്ടയാള്‍ പൗരത്വം തെളിയിക്കാന്‍ ജന്മനാട്ടിലെത്തി

കുമ്പള: (www.mediavisionnews.in) പൗരത്വ ഭേദഗതി നിയമത്തെത്തുടര്‍ന്നു നാല്‍പ്പതുവര്‍ഷം മുന്‍പു നാടുവിട്ടയാള്‍ പൗരത്വം തെളിയിക്കാനായി രേഖകള്‍ തേടി നാട്ടിലെത്തി. കുമ്പള ബംബ്രാണയിലെ മുസ്‌ലിയാര്‍ വളപ്പില്‍ യൂസുഫ് എന്ന 69-കാരനാണു കഴിഞ്ഞ ദിവസം രേഖകള്‍ തേടിയെത്തിയതെന്ന് മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. ബംബ്രാണയിലെ പരമ്പരാഗത കര്‍ഷക കുടുംബത്തില്‍ ജനിച്ച യൂസുഫ് വിവാഹശേഷം ജോലി തേടി മുംബൈയ്ക്കു പോയതായിരുന്നു. പിന്നീട് തമിഴ്‌നാട്ടിലെത്തി....

എച്ച്.എൻ ക്ലബിന് പുതിയ സാരഥികൾ

ഉപ്പള: (www.mediavisionnews.in) ഹിദായത്ത് നഗർ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് ജനറൽ ബോഡി യോഗത്തിൽ പുതിയ കമ്മിറ്റി ഭാരവാഹികളെ തെരെഞ്ഞെടുത്തു. തബാറക്ക് പ്രസിഡണ്ട്, ബാത്തിഷ (ജന: സെക്രട്ടറി), അഷ്റഫ് അലി ട്രഷറർ, റഹീം മദക്കം, ആരിഫ് കുക്ക്, റിസ് വാൻ (വൈസ് പ്രസിഡന്റുമാർ), ആരിഫ്, മസ്കൂർ, റയീസ് മദക്കം (ജോ. സെക്രട്ടറിമാർ) മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും...

മഞ്ചേശ്വരത്ത് യുവാക്കൾക്ക് നേരെ ആർഎസ്എസ്‌ ആക്രമണം

കുമ്പള: (www.mediavisionnews.in) മഞ്ചേശ്വരത്ത് യുവാക്കൾക്ക് നേരെ ആർഎസ്എസ്‌ ആക്രമണം. ഞായറാഴ്ച്ച വൈകിട്ടോടെ ഫുട്ബോൾ കളി കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവാക്കൾക്ക്‌ നേരെയാണ് ആർഎസ്എസ് പ്രവർത്തകർ ആക്രമണം അഴിച്ചു വിട്ടത്‌. പരിക്കേറ്റ കുഞ്ചത്തൂർ മഹാലിംഗേശ്വരത്തെ കലന്തർ(21), ഇംത്യാസ്(17)‌‌, ഇർഫാൻ(18) എന്നിവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യാതൊരു പ്രകോപനവുമില്ലാതെ യുവാക്കൾക്ക്‌ നേരെ നടത്തിയ അക്രമം ജില്ലയിൽ കലാപം ലക്ഷ്യമിട്ടുള്ളതാണെന്ന് നാട്ടുകാർ...

തൃണമൂൽ നേതാക്കള്‍ മംഗളൂരുവില്‍; കൊല്ലപ്പെട്ടവരുടെ കുടുബങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ നല്‍കി

മംഗളൂരു: (www.mediavisionnews.in) തൃണമൂൽ കോൺഗ്രസ് നേതാക്കൾ മംഗളുരുവില്‍ കൊല്ലപ്പെട്ടവരുടെ വീടുകൾ സന്ദർശിച്ചു. കൊല്ലപ്പെട്ടവരുടെ കുടുബങ്ങൾക്ക് അഞ്ച് ലക്ഷം രൂപ വീതം നൽകി. മുൻ കേന്ദ്രമന്ത്രി ദിനേഷ് ത്രിവേദി, നദീമുൽഹഖ് എംപി എന്നിവരുൾപ്പടെയുള്ള സംഘമാണ് സന്ദർശനം നടത്തിയത്. കർണാടക സർക്കാർ പ്രഖ്യാപിച്ച 10 ലക്ഷം രൂപയുടെ നഷ്ടപരിഹാരം ഉടൻ നൽകില്ലെന്ന് മുഖ്യമന്ത്രി യെദ്യൂരപ്പ അറിയിച്ചതിനു പിന്നാലെയാണ് മമതയുടെ...

ഉദ്യോഗസ്ഥരുടെ അനാസ്ഥ; മഞ്ചേശ്വരത്ത് യൂത്ത് ലീഗ് കെഎസ്ഇബി ഓഫീസ് ഉപരോധിച്ചു

മഞ്ചേശ്വരം: (www.mediavisionnews.in) മഞ്ചേശ്വരം കെഎസ്ഇബി പരിധിയിൽ വൈദ്യുതി മെയിന്റനൻസിന്റെ പേര് പറഞ്ഞും, പരാതി പറയാൻ എത്തുന്ന ജനങ്ങളോട് അപമര്യാദയായി പെരുമാറുകയും, ജനങ്ങളെ ബുദ്ദിമുട്ടിക്കുന്ന കെഎസ്ഇബി ഉദ്യോഗസ്ഥരുടെ നിലപാടിൽ പ്രതിഷേധിച്ചു മുസ്ലിം യൂത്ത് ലീഗിന്റെ നേതൃത്വത്തിൽ മഞ്ചേശ്വരം കെഎസ്ഇബി ഓഫീസ് ഉപരോധിച്ചു. തുടർന്നുള്ള ചർച്ചയിൽ രണ്ട് ദിവസത്തേക്ക് മൈന്റൈനൻസ് വർക്ക് മാറ്റി വെക്കാൻ യുത്ത് ലീഗ്...
- Advertisement -spot_img

Latest News

ലോക്സഭ തെരഞ്ഞടുപ്പില്‍ വൻ പണമൊഴുക്ക്, ഇതുവരെ പിടിച്ചത് പണമടക്കം 8889 കോടിയുടെ വസ്തുക്കൾ, കണക്കുകൾ പുറത്ത്

ദില്ലി : ലോക്സഭ തെരഞ്ഞടുപ്പില്‍ വൻ പണമൊഴുക്ക്. തെരഞ്ഞെടുപ്പില്‍ ഇതുവരെ പണം ഉള്‍പ്പെടെ 8889 കോടിയുടെ സാധനങ്ങള്‍ പിടിച്ചെടുത്തു. വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി പണമായി മാത്രം...
- Advertisement -spot_img