Tuesday, May 11, 2021

Local News

മംഗൽപാടി സി.എച്ച്.സി യിലെ ഹെൽത്ത് ഇൻസ്പെക്ടറുടെ ഒളിച്ചുകളി അവസാനിപ്പിക്കണം.ബി.എം.മുസ്തഫ

ഉപ്പള:(www.mediavisionnews.in) പകർച്ചവ്യാധികളും മറ്റും പടർന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ മംഗൽപാടി സി.എച്ച്.സി യിലെ ഹെൽത്ത് ഇൻസ്പെക്ടർ ഉത്തരവാദിത്വം നിർവ്വഹിക്കാതെ മുങ്ങി നടക്കുകയും അധികാരികളെ ഉൾപ്പെടെ വെല്ലുവിളിക്കുകയും ചെയ്യുന്നതായി മംഗൽപാടി പഞ്ചായത്ത് വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷൻ ബി.എം.മുസ്തഫ ആരോപിച്ചു.നഗരത്തിലെ ഫ്ലാറ്റുകളിൽ നിന്നും മറ്റും മാലിന്യവും മലിനജലവും പുറം തള്ളുന്നതായുള്ള പരാതിയെ തുടർന്ന് പഞ്ചായത്ത് ഭരണ സമിതി...

കെ.എസ്.ആർ.ടി.സി ബസ് നിയന്ത്രണം വിട്ട് റോഡരികിലെ കുഴിയിൽ വീണു

മഞ്ചേശ്വരം (www.mediavisionnews.in): കെ.എസ്.ആർ.ടി.സി ബസ് നിയന്ത്രണം വിട്ട് റോഡരികിലെ കുഴിയിൽ വീണു. നിറയെ യാത്രക്കാരുമായി മംഗളൂറു ഭാഗത്തേക്ക് പോവുകയായിരുന്ന കെ.എസ്.ആർ.ടി.സി ബസ് ഞായറാഴ്ച വൈകീട്ടോടെയാണ് മഞ്ചേശ്വരം പെട്രോൾ പമ്പിന് സമീപത്ത് അപകടത്തിൽ പെട്ടത്. സംഭവത്തിൽ ആർക്കും പരിക്കില്ല. പോലീസ് സ്ഥലത്തെത്തി സ്ഥിതിഗതികൾ നിരീക്ഷിച്ചു.

ഉപ്പള – കന്യനാ അന്തർസംസ്ഥാന റൂട്ടിൽ കേരള ആർ ടി സി സർവീസ് ആരംഭിക്കുക ഡിവൈഎഫ്ഐ

ഉപ്പള (www.mediavisionnews.in):ഉപ്പള കന്യാന അന്തർ സംസ്ഥാന പാതയിൽ കെ.എസ്.ആർ.ടി.സി സർവീസ് ആരംഭിക്കണം എന്ന് ഡി.വൈ.എഫ്.ഐ ഉപ്പള മേഖല സമ്മേളനം ആവശ്യപ്പെട്ടു. ജില്ലയിലെ തന്നെ ഏറ്റവും പ്രധാന അന്തർസംസ്ഥാന പാതയാണ് ഉപ്പള കന്യന. നിലവിൽ പ്രൈവറ്റ് ബസുകൾക്കൊപ്പം കർണാടകം ആർ.ടി.സി മാത്രമാണ് ഈ റൂട്ടിൽ സർവീസ് നടത്തുന്നത്. കേരളം ആർ.ടി.സി സർവീസ് ആരംഭിക്കുന്നത് ഈ റൂട്ടിലെ...

ഗർഭിണിയായ യുവതിയോടുളള അനാസ്ഥ മുസ്ലിംലിഗ് കമ്മിറ്റി മംഗൽപ്പാടി സി.എച്ച്.സി ആശുപത്രിയിലേക്ക് മാർച്ച് നടത്തി

ഉപ്പള (www.mediavisionnews.in): മംഗൽപ്പാടി സി.എച്ച്.സി ആശുപത്രിയിലേക്ക് ചികിൽസയ്ക്ക് എത്തിയ ഭർണിയായ യുവതിയെ മോഷമായ രീതിയിൽ പെരുമാറിയ ഉദ്യോഗസ്ഥയ്ക്ക് എതിരെ നടപടി സ്വീകരിക്കണം എന്ന് അവശ്യപ്പെട്ടുകൊണ്ട് മംഗൽപ്പാടി പഞ്ചായത്ത് മുസ്ലിംലീഗ് കമ്മിറ്റി സി.എച്ച്.സി ആശുപത്രിയിലേക്ക് മാർച്ച് നടത്തി. കഴിഞ്ഞ മാസം 31- തിയ്യതിയാണ് സംഭവം. മിയപ്പദാവ് സ്വദേശിനിയും കൈക്കമ്പയിലെ താമസക്കാരിയുമായ യുവതിയും അമ്മയും ഡോക്ടറെ കാണാൻ...

സമൂഹ നോമ്പ്തുറ സംഘടിപ്പിച്ചു

ഉപ്പള:(www.mediavisionnews.in) കുക്കാർ ആയിഷ മസ്ജിദ് കമ്മിറ്റിയുടെ കീഴിൽ സമൂഹ നോമ്പ്തുറ സംഘടിപ്പിച്ചു. നാടിന്റെ നാനാഭാഗങ്ങളിൽ നിന്നും എത്തിച്ചേർന്ന നൂറ് കണക്കിനു ജനങ്ങൾ ഒത്ത് കൂടിയ നോമ്പ് തുറ നാടിനു പുത്തൻ ഉണർവ്വായി. വിവിധ രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖർ സംന്ധിച്ചു.

സി.എച്ച്‌.സി ജീവനക്കാര്‍ രോഗിയോടും കൂട്ടിരിപ്പുകാരോടും ലേബര്‍ റൂം വൃത്തിയാക്കാന്‍ പറഞ്ഞു; ജില്ലാ മെഡിക്കൽ ഓഫീസർക്ക് പരാതി നൽകി

ഉപ്പള: (www.mediavisionnews.in) മംഗല്‍പാടി കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ ഗര്‍ഭാശയ അസുഖവുമായി ആശുപത്രിയിലെത്തിയ രോഗിയോടും കൂട്ടിരിപ്പുകാരോടും ജീവനക്കാര്‍ ലേബര്‍ റൂം വൃത്തിയാക്കാന്‍ പറഞ്ഞതായാണ് പരാതി. മിയാപ്പദവ് സ്വദേശി ജയകുമാറിന്റെ ഭാര്യ സുധയ്ക്കാണ് (40) ആശുപത്രിയില്‍ നിന്നും ദുരനുഭവമുണ്ടായത്. പരിശോധന കഴിഞ്ഞ ശേഷം ജീവനക്കാര്‍ വന്ന് രോഗിയോടും കൂട്ടിരിപ്പുകാരോടും ലേബര്‍ റൂം വൃത്തികേടായിട്ടുണ്ടെന്നും ഇത് അടിയന്തിരമായി വന്ന്...

മൊഗ്രാൽ പുത്തൂരിൽ ദേശീയ പാതയോരത്തെ കിണറിൽ അജ്ഞാത മൃതദേഹം

മൊഗ്രാൽ പുത്തൂർ (www.mediavisionnews.in): മൊഗ്രാൽ പുത്തൂരിൽ ദേശീയ പാതയോരത്ത് സർക്കാർ ഉടമസ്ഥതയിലുള്ള കിണറ്റിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. ആളെ തിരിച്ചറിഞ്ഞിട്ടില്ല. കിണറിന് സമീപത്ത് KA – 44 Q 5677 ബൈക്ക് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. കാസർകോട് ടൗൺ പൊലീസ് അന്വേഷണം ആരംഭിച്ചു.

റേഷന്‍ കാര്‍ഡ് വിതരണം നിര്‍ത്തിവച്ചു

മഞ്ചേശ്വരം (www.mediavisionnews.in): ചില സാങ്കേതിക കാരണങ്ങളാല്‍ പുതിയ റേഷന്‍ കാര്‍ഡ് വിതരണം തുടങ്ങാന്‍ സാധിക്കാത്തതിനാല്‍ മഞ്ചേശ്വരം താലൂക്ക് സപ്ലൈ ഓഫീസില്‍ നിന്നു പുതിയ റേഷന്‍ കാര്‍ഡ് ലഭിക്കുന്നതിനായി ഈ മാസം നാലു മുതല്‍ 30 വരെയുള്ള തീയതികളില്‍ ടോക്കന്‍ കൈപ്പറ്റിയ അപേക്ഷകര്‍ ഇനിയോരറിയിപ്പ് ലഭിച്ചതിനു ശേഷം മാത്രമേ റേഷന്‍ കാര്‍ഡിനായി താലൂക്ക് സപ്ലൈ ഓഫീസുമായി...

മൃതദേഹം ചാക്കില്‍ കെട്ടി പാലത്തിനടിയില്‍ തള്ളി

മംഗളൂരു(www.mediavisionnews.in): മധ്യവയസ്കന്റെ ജഡം ചാക്കില്‍ കെട്ടി പാലത്തിനടിയില്‍ തള്ളിയ നിലയില്‍ കണ്ടെത്തി. കൂലിത്തൊഴിലാളിയായ കൊപ്പല്‍ കബ്ബറഗി സ്വദേശി മാരിയപ്പയുടെ(50)ജഡമാണ് സൂറത്കല്‍-കൃഷ്ണപുര പാതയിലെ അഴുക്കുചാല്‍ പാലത്തിനടിയില്‍ ചീഞ്ഞളിഞ്ഞു കിടന്നത്. തുണിയില്‍ പൊതിഞ്ഞ് ചാക്കില്‍ കെട്ടിയ അവസ്ഥയിലായിരുന്നു ജഡം. മംഗളൂരു സിറ്റി പൊലീസ് കമ്മീഷണറുടെ നേതൃത്വത്തില്‍ സ്ഥലം സന്ദര്‍ശിച്ചു. ഇന്‍ക്വസ്റ്റിന് ശേഷം പോസ്റ്റ്മോര്‍ട്ടത്തിനയച്ചു.

ഹുസൈനബ്ബ വധം: മൂന്ന് ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

മംഗളൂരു(www.mediavisionnews.in): ഉടുപ്പി ജില്ലയിലെ പെര്‍ഡൂരില്‍ കാലിക്കച്ചവടക്കാരന്‍ ഹുസൈനബ്ബയെ(61) പൊലീസ് ഒത്താശയോടെ ബജ്റംഗ്ദള്‍ സംഘം മര്‍ദിച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ മൂന്ന് പേരെ അറസ്റ്റ് ചെയ്തു. ബജ്റംഗ്ദള്‍ പ്രവര്‍ത്തകരായ എച്ച്‌. പ്രസാദ് (32), ദീപക് (30), സുരേഷ് മെന്‍ഡന്‍ (27) എന്നിവരാണ് അറസ്റ്റിലായത്. സംഭവവുമായി ബന്ധപ്പെട്ട് ഹരിയടുക്ക പൊലീസ് സബ് ഇന്‍സ്പെക്ടര്‍ ഡി.എന്‍.കുമാറിനെ ഉടുപ്പി ജില്ല പൊലീസ്...
- Advertisement -spot_img

Latest News

അമിത് ഷായെ അറസ്റ്റ് ചെയ്ത പി. കന്ദസ്വാമിയെ ഡി.ജി.പിയാക്കി സ്റ്റാലിന്‍ സര്‍ക്കാര്‍

ചെന്നൈ: മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥന്‍ കന്ദസ്വാമിയെ വിജിലന്‍സ് തലപ്പത്ത് നിയമിച്ച് തമിഴ്നാട്. തമിഴ്നാട് മുഖ്യമന്ത്രിയായി എം കെ സ്റ്റാലില്‍ സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെയാണ് പി കന്ദസ്വാമിയെ...
- Advertisement -spot_img