Friday, April 26, 2024

Local News

കൊറോണ വൈറസ്: മഞ്ചേശ്വരം തലപ്പാടിയിൽ പരിശോധന കർശനമാക്കി ആരോഗ്യവകുപ്പ്

മഞ്ചേശ്വരം: (www.mediavisionnews.in) കൊറോണ വ്യാപനം തടയുന്നതിന്റെ ഭാഗമായി ആരോഗ്യവകുപ്പ് അതിർത്തിയിൽ കർശന പരിശോധന ഏർപ്പെടുത്തി. തലപ്പാടി ആർ.ടി.ഒ. ചെക്പോസ്റ്റിന് സമീപം അതിർത്തി കടന്നെത്തുന്ന വാഹനങ്ങൾ കൈകാണിച്ചു നിർത്തി യാത്രക്കാർക്ക് നിർദേശം നൽകുകയാണ് ചെയ്യുന്നത്. ഞായറാഴ്ച രാത്രി മുതലാണ് പരിശോധന കർശനമാക്കിയത്. രണ്ട് ഷിഫ്റ്റുകളിലായി 24 മണിക്കൂറും പരിശോധന നടക്കുന്നുണ്ട്. തിങ്കളാഴ്ച ആദ്യ ഷിഫ്റ്റിൽ 580-ലധികം വാഹനങ്ങൾ പരിശോധിച്ചു....

കാസർകോട്ടെയും മലപ്പുറത്തെയും കൊവിഡ് 19 രോഗികളുടെ റൂട്ട് മാപ്പ് ഇന്ന് തയ്യാറാക്കും

കാസർകോട്/മലപ്പുറം: (www.mediavisionnews.in) മലപ്പുറം ജില്ലയില്‍ കൊവിഡ് 19 സ്ഥിരീകരിച്ച രണ്ടുപേരുടേയും കാസർകോട് ജില്ലയിലെ ഒരാളുടേയും റൂട്ട് മാപ്പ് ഇന്ന് തയ്യാറാക്കും. മലപ്പുറത്തെ രോഗികൾ മഞ്ചേരി ഗവൺമെന്റ് മെഡിക്കൽ കോളേജിലും കാസർകോട്ടെ രോഗി കാസർകോട് ജനറൽ ആശുപത്രിയിലുമായി ചികിത്സയിലാണ്. ഇവരുമായി ഇടപഴകിയവരോട് കണ്‍ട്രോള്‍ സെല്ലുമായി ബന്ധപ്പെടാൻ ആരോഗ്യവകുപ്പ് നിർദേശിച്ചു. ഉംറ തീർത്ഥാടനം കഴിഞ്ഞ് ജിദ്ദയില്‍ നിന്നെത്തിയ...

ഉപ്പളയില്‍ ആറ് പാക്കറ്റ് മയക്കുമരുന്നുമായി യുവാവ് പിടിയില്‍

ഉപ്പള: (www.mediavisionnews.in) ആറ് പാക്കറ്റ് മയക്കുമരുന്നുമായി ഉപ്പള റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് യുവാവ് പൊലീസ് പിടിയിലായി. ഉപ്പള മണിമുണ്ടയിലെ സുബ്ഹാനെ (22)യാണ് മഞ്ചേശ്വരം പൊലീസ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച പുലര്‍ച്ചെ 5.30ഓടെയാണ് സുബ്ഹാനെ മഞ്ചേശ്വരം എസ്.ഐ പി. രാജേഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിടികൂടിയത്. നാല് പാക്കറ്റ് എം.ഡി.എം.എ മയക്കുമരുന്നും രണ്ട് പാക്കറ്റ്...

താലൂക്ക് ആശുപത്രിയുടെ ശോചനീയാവസ്ഥ: മംഗൽപ്പാടി ജനകീയവേദി പ്രക്ഷോഭത്തിലേക്ക്

ഉപ്പള: (www.mediavisionnews.in) മംഗൽപ്പാടി താലൂക്ക് ആശുപത്രിയുടെ ശോചനീയാവസ്ഥയിൽ പ്രതിഷേധിച്ച്, മംഗൽപ്പാടി ജനകീയ വേദിയുടെ നേതൃത്വത്തിൽ ആശുപത്രിയുടെ മുമ്പിൽ ഏകദിന സത്യഗ്രഹം സംഘടിപ്പിക്കും. മാർച്ച് 18 ബുധനാഴ്ച രാവിലെ 10 മണി മുതൽ വൈകുന്നേരം 5 മണി വരെയാണ് സത്യാഗ്രഹം നടത്തുന്നത്. മാറിവരുന്ന സർക്കാരുകൾ ഈ പ്രദേശവാസികളോട് കാണിക്കുന്ന അവഗണന അവസാനിപ്പിക്കുക,...

ഡി.ആർ.എമ്മിനോട് നന്ദി അറിയിച്ച് സേവ് ഉപ്പള റെയിൽവെ സ്റ്റേഷൻ കമ്മിറ്റി ഭാരവാഹികൾ

ഉപ്പള: (www.mediavisionnews.in) ഉപ്പള റെയിൽവെ സ്റ്റേഷനിൽ റിസർവേഷൻ സൗകര്യം ഏർപ്പെടുത്തിയ പാലക്കാട് റെയിൽവെ ഡിവിഷൻ ഡി.ആര്‍.എം പ്രതാപ് സിംഗ് ഷമിയെ നേരിട്ട് കണ്ട് നന്ദി അറിയിച്ച് സേവ് ഉപ്പള റെയിൽവെ സ്റ്റേഷൻ കമ്മിറ്റി ഭാരവാഹികൾ. മംഗളൂരുവിൽ ഹൃസ്വ സന്ദർശനത്തിനെത്തിയ ‌‍ഡി.ആർ.എമ്മിനെ സേവ് ഉപ്പള റെയിൽവെ സ്റ്റേഷൻ കമ്മിറ്റി കൺവീനർ അസീം മണിമുണ്ട, മംഗൽപാടി ഗ്രാമപഞ്ചായത്ത്...

എൽജി ഓവർ ചാമ്പ്യൻ അവാർഡ് സിറ്റി കൂൾ കാസർകോടിന്

കാസർകോട്: (www.mediavisionnews.in) എൽജി ഓവർ ചാമ്പ്യൻ പുരസ്കാരത്തിന് അർഹത നേടി സിറ്റി കൂൾ ഇലക്ട്രോണിക്സ്. നളന്ദ റിസോർട്ടിൽ നടന്ന എൽജി ഇലക്ട്രോണിക്സ് ഡീലർ മീറ്റിങ്ങിൽ എൽജി ഓവർ ചാമ്പ്യൻ പുരസ്ക്കാരം സിറ്റി കൂൾ ഇലക്ട്രോണികസിന് ലഭിച്ചു. എൽജി ഇലക്ട്രോണിക്സ് റീജനൽ മാനേജർ ഷിബു ഡേവിഡിൽ നിന്നും സിറ്റി കൂൾ ഇലക്ട്രോണിക്സ് മാനേജിങ് ഡയറക്ടർ...

അടുക്കള പുറത്തെ പൗരത്വബോധം; വനിതാ ലീഗ് പ്രതിഷേധ കുടുംബ സംഗമം നടത്തി

കുമ്പള: (www.mediavisionnews.in) പൗരത്വ ഭേദഗതി നിമയത്തിനെതിരെ കുമ്പള പഞ്ചായത്ത് വനിതാ ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അടുക്കള പുറത്തെ പൗരത്വബോധം എന്ന വിഷയത്തിൽ പ്രതിഷേധ കുടുംബ സംഗമം നടത്തി. പെർവാട് കടപ്പുറത്ത് നടന്ന പ്രതിഷേധ സംഗമം വനിതാ ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് ആയിഷത്ത് താഹിറ ഉദ്ഘാടനം ചെയ്തു. കുമ്പള പഞ്ചായത്ത് വനിതാ ലീഗ് പ്രസിഡന്റ് ഫാത്തിമ...

മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് വികസന സെമിനാര്‍ നടത്തി

മഞ്ചേശ്വരം: (www.mediavisionnews.in) 2020 -21 വാര്‍ഷിക പദ്ധതി രൂപീകരിക്കുന്നതിന് വേണ്ടി മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്തില്‍ വികസന സെമിനാര്‍ നടത്തി. സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ട് സുതാര്യവും നീതി പൂര്‍വവും പ്രാദേശികമായ പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിനുള്ള ക്രിയാത്മകമായ ആസൂത്രണമായിരിക്കണം നമ്മുടെ ലക്ഷ്യമെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത്  പ്രസിഡന്റ് എ.കെ.എം അഷ്റഫ് അഭിപ്രായപ്പെട്ടു. മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത്...

കുമ്പള ഇമാം ശാഫി അക്കാദമി ജൽസാ പരിപാടികൾ മാറ്റി വെച്ചു

കുമ്പള: (www.mediavisionnews.in) കൊവിഡ് 19 സംസ്ഥാനത്ത് സർക്കാർ പുറപ്പെടുവിച്ച ജാഗ്രതാ നിർദ്ദേശത്തെ തുടർന്ന് കുമ്പള ഇമാം ശാഫി ഇസ് ലാമിക്ക് അക്കാദമിയിലെ ജൽസാ പരിപാടികൾ മറ്റൊരു ദിവസത്തേക്ക് മാറ്റി വെക്കാൻ തീരുമാനിച്ചതായി സ്വാഗത സംഘം കമ്മിറ്റി വാർത്താ കുറിപ്പിൽ അറിയിച്ചു.

പച്ചക്കറിക്കട ജീവനക്കാരന്റെ പണം കവര്‍ന്ന കേസില്‍ യുവാവ് അറസ്റ്റില്‍; കൂട്ടുപ്രതിയെ തിരയുന്നു

കുമ്പള: (www.mediavisionnews.in) പച്ചക്കറിക്കട ജീവനക്കാരന്റെ പതിനായിരം രൂപ കവര്‍ന്ന കേസില്‍ യുവാവിനെ കുമ്പള പൊലീസ് അറസ്റ്റ് ചെയ്തു. ആരിക്കാടി കടവത്തെ മുഹമ്മദ് റിയാസ്(27)ആണ് അറസ്റ്റിലായത്. സംഭവത്തില്‍ മറ്റൊരു പ്രതിയെ പൊലീസ് അന്വേഷിച്ചുവരികയാണ്. കുമ്പള പൊലീസ് സ്റ്റേഷന് സമീപം താമസിക്കുന്ന പച്ചക്കറിക്കട ജീവനക്കാരന്‍ സുരേഷന്റെ പണമാണ് കവര്‍ന്നത്. ഇന്നലെ രാവിലെ ആറര മണിയോടെ കടക്ക് സമീപം...
- Advertisement -spot_img

Latest News

10 വര്‍ഷമായി ഐസിയുവില്‍, ഏപ്രില്‍ 21ന് അന്തരിച്ചു; തെരഞ്ഞെടുപ്പ് കമ്മീഷന് ആദരാഞ്ജലികള്‍പ്പിച്ച് വിദ്യാര്‍ഥികള്‍

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് കമ്മീഷന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് രാജ്യതലസ്ഥാനത്ത് പ്രതിഷേധം. ഡല്‍ഹി സര്‍വകലാശാലയിലെ നിയമ വിദ്യാര്‍ത്ഥികളാണ് പോസ്റ്ററുകള്‍ എഴുതി പ്രതിഷേധം നടത്തിയത്. പത്ത് വര്‍ഷമായി അനാരോഗ്യത്തെ തുടര്‍ന്ന് ഐസിയുവില്‍...
- Advertisement -spot_img