Tuesday, November 25, 2025

Local News

ജില്ലയിലെ അഞ്ച് പൊലീസ് സ്റ്റേഷന്‍ പരിധികളില്‍ ശനിയാഴ്ച അര്‍ദ്ധരാത്രിമുതല്‍ നിരോധനാജ്ഞ

കാസര്‍കോട്: ജില്ലയില്‍ കോവിഡ്-19 രോഗവ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ അഞ്ച് പൊലീസ് സ്റ്റേഷന്‍ പരിധികളില്‍ ഇന്ന് അര്‍ധരാത്രി 12 മണി മുതല്‍ സി.ആര്‍.പി.സി 144 പ്രകാരം ജില്ലാ മജിസ്‌ട്രേട്ട് കൂടിയായ ജില്ലാ കലക്ടര്‍ ഡോ. ഡി.സജിത് ബാബു നിരോധനാജ്ഞ പ്രഖ്യാപിച്ചു. മഞ്ചേശ്വരം, കുമ്പള, കാസര്‍കോട്, ഹൊസ്ദുര്‍ഗ്, നീലേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധികളിലാണ് നിരോധനാജ്ഞ. ഈ...

കുമ്പള ആരിക്കാടിയിൽ ആന്റിജന്‍ പരിശോധനക്ക് ആളുകള്‍ തയ്യാറാകുന്നില്ലെന്ന് ആരോഗ്യപ്രവര്‍ത്തകര്‍

കാസര്‍കോട്:  കുമ്പള ആരിക്കാടി കടപ്പുറത്ത് ആന്റിജന്‍ പരിശോധനക്ക് ആളുകള്‍ തയ്യാറാകുന്നില്ലെന്ന പരാതിയുമായി ആരോഗ്യപ്രവര്‍ത്തകര്‍. സമ്പര്‍ക്കരോഗികളുടെ എണ്ണത്തില്‍ വര്‍ധന ഉണ്ടാകുന്നത് കുമ്പള പഞ്ചായത്തില്‍ കടുത്ത പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. ജനങ്ങള്‍ സഹകരിച്ചില്ലെങ്കില്‍ സമൂഹവ്യാപനത്തിന് സാധ്യതയുണ്ടെന്ന് കുമ്പള ബ്ലോക്ക് ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ പറഞ്ഞു. ആരിക്കാടിയിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ നാല് ജീവനക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ആരോഗ്യവകുപ്പ് ചൊവ്വാഴ്ച ആന്റിജന്‍ പരിശോധ ക്യാമ്പ് സംഘടിപ്പിച്ചിരുന്നു....

കാസർകോട്ട് ഒരു കൊവിഡ് മരണം കൂടി; ജില്ലയിൽ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം നാലായി

കാസർകോട്: സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി. കാസർകോട് പടന്നക്കാട് സ്വദേശി നബീസയാണ് മരിച്ചത്. 75 വയസ്സായിരുന്നു. ഇതോടെ കാസർകോട് ജില്ലയിൽ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം നാലായി.  കടുത്ത ശ്വാസംമുട്ടൽ അനുഭവപ്പെട്ടതിനെത്തുടർന്നാണ് പടന്നക്കാട് നിന്ന് നബീസയെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് ആദ്യം കൊണ്ടുവരുന്നത്. ഇവർക്ക് പ്രമേഹരോഗവുമുണ്ടായിരുന്നു. തുടർന്ന് ഇവർക്ക് ന്യൂമോണിയ സ്ഥിരീകരിച്ചു. ഇതേത്തുടർന്ന് പരിയാരം മെഡിക്കൽ കോളേജിലേക്ക്...

എസ്.എഫ്.ഐ ബായാർ മുളിഗദ്ദേ യൂണിറ്റ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

പൈവളികെ: (www.mediavisionnews.in) എസ്.എഫ്.ഐ ബായാർ മുളിഗദ്ദേ യൂണിറ്റ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. യൂണിറ്റ് കൺവെൻഷൻ ഡിവൈഎഫ്ഐ ബ്ലോക്ക് കമ്മിറ്റി അംഗം സകരിയ്യ ബായാർ ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി വിനയ് കുമാർ, ഏരിയ കമ്മിറ്റി അംഗം അറഫാത് തുടങ്ങിയവർ പങ്കെടുത്തു. 11 അംഗ പുതിയ കമ്മിറ്റി തിരഞ്ഞെടുത്തു.പ്രസിഡന്റായി സ്വാലിഹ് മുഗുളി, വൈസ് പ്രസിഡന്റായി അമിത് സുന്നട,...

കാസർകോട് ഇന്ന് കൊറോണ രോഗബാധ സ്ഥിരീകരിച്ചവരുടെ പട്ടിക

കാസർകോട്: (www.mediavisionnews.in)ഇന്ന് ജില്ലയില്‍ 106 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 76 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. 21 പേരുടെ ഉറവിടം ലഭ്യമല്ല.ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങള്‍: 1 തൃക്കരിപ്പൂര്‍ പഞ്ചായത്ത് സ്വദേശി (76)2 മധൂര്‍ പഞ്ചായത്ത് സ്വദേശിനി (22)3 മീഞ്ച പഞ്ചായത്ത് സ്വദേശി (65)4 പിലിക്കോട് പഞ്ചായത്ത് സ്വദേശി (48)5 മംഗല്‍പാടി പഞ്ചായത്ത്...

ജൂലൈ 31 വരെ കാസര്‍കോട് ജില്ലയില്‍ മത്സ്യബന്ധനവും വിപണനവും നിരോധിച്ചു

കാസർകോട്: (www.mediavisionnews.in) തീരദേശ മേഖലയില്‍ കോവിഡ് 19 സമൂഹവ്യാപന സാധ്യത നില്‍ക്കുന്നതിനാല്‍ കാസര്‍കോട് ജില്ലയില്‍ ജൂലൈ 31 വരെ മത്സ്യബന്ധനവും വിപണനവും നിരോധിച്ചുകൊണ്ട് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ഉത്തരവ് പുറപ്പെടുവിച്ചു.

ഇന്ത്യയുടെ ‘കോവാക്സിന്‍’ മനുഷ്യനില്‍ പരീക്ഷിച്ചു; ആദ്യഡോസ് 30 കാരന്

ന്യൂദല്‍ഹി: (www.mediavisionnews.in) ഇന്ത്യയില്‍ വികസിപ്പിച്ച കോവിഡ് വാക്സിന്റെ പരീക്ഷണം ഡല്‍ഹി എയിംസില്‍ തുടങ്ങി. കോവാക്സിന്‍റെ ആദ്യഡോസ് നല്‍കിയത് മുപ്പതുകാരനാണ്. രണ്ടാഴ്ചത്തെ നിരീക്ഷണത്തിനുശേഷം രണ്ടാമത്തെ ഡോസ് നല്‍കും. ആദ്യ രണ്ട് മണിക്കൂർ ഡോക്ടർമാരുടെ പൂർണനിരീക്ഷണത്തിലായിരിക്കും. ശേഷം വീട്ടിലേക്ക് അയക്കുമെങ്കിലും നിരീക്ഷണത്തില്‍ തന്നെ ആയിരിക്കും.  ഐസിഎംആറുമായും നാഷണൽ വൈറോളജി ഇൻസ്റ്റ്യൂട്ടുമായി സഹകരിച്ച് ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഭാരത് ബയോടെക്...

കോവിഡ് ബാധിച്ച് മംഗളൂരുവില്‍ ചികിത്സയിലായിരുന്ന ഉപ്പള സ്വദേശി മരിച്ചു

മംഗളൂരു: (www.mediavisionnews.in) ദീർഘകാലമായി മംഗളൂരുവിൽ സ്ഥിരതാമസക്കാരനായ ഉപ്പള സ്വദേശി കൊവിഡ് ബാധിച്ച് മരിച്ചു. ഉപ്പള ബപ്പായതൊട്ടിയിലെ അസീസ്- അസ്മത്തുന്നിസ ദമ്പതികളുടെ മകൻ മുഹമ്മദ് ഷഫീഖാ (48) ണ് മരിച്ചത്. വെള്ളിയാഴ്ച്ച രാവിലെ 9 മണിയോടെയാണ് മരണം സ്ഥിരീകരിച്ചത്. കൊവിഡ് ബാധയെ തുടർന്ന് കഴിഞ്ഞ ഒരാഴ്ച്ചയിലേറെയായി മംഗളൂരുവിലെ വെൻലോക്ക് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഭാര്യ വാഹിദയും...

കുമ്പളയില്‍ പൊലീസ് ഓഫീസർക്ക് കൊവിഡ്; 20 പൊലീസുകാർ ക്വാറന്‍റീനില്‍

കാസര്‍കോട്: (www.mediavisionnews.in) കുമ്പള പൊലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ 20 പൊലീസുകാർ ക്വാറന്‍റീനില്‍ പോയി.  കണ്ണൂര്‍ പെരിങ്ങോം സ്വദേശിയായ പൊലീസുകാരന് രോഗം ബാധിച്ചത് എങ്ങനെയെന്ന് വ്യക്തമല്ല. കാസര്‍കോട് രോഗവ്യാപനം കൂടുതലുള്ള മേഖലയാണ് കുമ്പള. ഇന്നലെ ജില്ലയില്‍ രോഗം സ്ഥിരീകരിച്ച 47പേരിൽ 41 പേരും സമ്പർക്കത്തിലൂടെയാണ് രോഗ ബാധിതരായത്. കാസർകോട് നഗരസഭയിൽ മാത്രം 10 പേർക്കാണ് രോഗം...

കാസർകോട് ഇന്ന് കൊറോണ രോഗബാധ സ്ഥിരീകരിച്ചവരുടെ പട്ടിക

കാസർകോട്: (www.mediavisionnews.in) ഇന്ന 47 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഹെല്‍ത്ത് വര്‍ക്കര്‍ -1,സിവില്‍ പോലീസ് ഓഫീസര്‍ -1, പ്രൈവറ്റ് ഫര്‍മസിസ്റ് -1 എന്നിവരുള്‍പ്പെടെ 29 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. ഉറവിടമറിയാത്ത എട്ട് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. മൂന്ന് പേര്‍ ഇതര സംസ്ഥാനത്ത് നിന്ന് എത്തിയവരും മൂന്ന്...
- Advertisement -spot_img

Latest News

ബന്തിയോട് മുട്ടത്ത് കാറും ജീപ്പും കൂട്ടിയിടിച്ച് യുവതിക്ക് ദാരുണാന്ത്യം; മൂന്ന് പേർക്ക് പരിക്ക്

ബന്തിയോട് :ബന്തിയോട് മുട്ടത്ത് കാറും താർ ജീപ്പും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. മഞ്ചേശ്വരം മച്ചമ്പാടി സ്വദേശി ഫാത്തിമത്ത് മിർസാനത്ത് (29) ആണ് മരിച്ചത്. കാറിലുണ്ടായിരുന്ന മൂന്ന്...
- Advertisement -spot_img