ഉപ്പള: (www.mediavisionnews.in) അതിർത്തി പ്രദേശമായ മഞ്ചേശ്വരത്തിന്റെ ആരോഗ്യമേഖലയ്ക്ക് പുതിയ ഊർജമേകി മംഗൽപാടി താലൂക്കാശുപത്രിയിലെ ഡയാലിസിസ് കേന്ദ്രം ഉദ്ഘാടത്തിനൊരുങ്ങി. ആരോഗ്യസേവനങ്ങൾക്കായി മംഗളൂരു,കാസർകോട് തുടങ്ങിയ പ്രദേശങ്ങളെ ആശ്രയിക്കുന്ന വടക്കൻമേഖലയിലെ ജനങ്ങൾക്ക് ആശ്വാസമേകുന്ന ഡയാലിസിസ് കേന്ദ്രം 22ന് നാടിന് സമർപ്പിക്കും.മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കിയത്. മുൻ എംഎൽഎ പി.ബി അബ്ദുൽ റസാഖിന്റെ ആസ്തി വികസന ഫണ്ടിൽ...
മംഗളൂരു: (www.mediavisionnews.in) ബണ്ട്വാളിൽ മോഷ്ടിച്ച സ്കൂട്ടറുമായി മലയാളി യുവാവ് പിടിയിൽ. കാസർകോട് മംഗൽപാടിയിലെ അഷ്റഫ് അലി(26)യാണ് പോലീസിന്റെ പിടിയിലായത്. അഡ്ഡൂരിൽനിന്ന് ഇയാൾ മോഷ്ടിച്ച സ്കൂട്ടറും പിടിച്ചെടുത്തു. പൊളാളി ബസ് സ്റ്റോപ്പിൽ വെച്ചാണ് അഷ്റഫ് അലി പിടിയിലായത്.
പട്രോളിങ് നടത്തുകയായിരുന്ന പോലീസ് സംഘം സംശയാസ്പദമായി കണ്ട അഷ്റഫ് അലിയെ കസ്റ്റഡിയിൽ എടുത്ത് ചോദ്യംചെയ്തപ്പോഴാണ് മോഷണവിവരം പുറത്തുവന്നത്. നേരത്തെ...
കാസർകോട്: (www.mediavisionnews.in) കാസര്‍കോട് ജില്ലയില്‍ കോവിഡ് വ്യാപനം അതി തീവ്രമാകുന്നതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍. കാസര്‍കോട് വ്യാഴാഴ്ച റിപ്പോര്‍ട്ട് ചെയ്തത് ഏറ്റവും ഉയര്‍ന്ന പ്രതിദിന കോവിഡ് നിരക്കാണ്. ജില്ലയില്‍ മരണനിരക്കും വര്‍ദ്ധിക്കുന്നു. ഇത് വരെ കോവിഡ് ചികിത്സയിലിരിക്കെ മരിച്ചവരുടെ എണ്ണം 64 ആയി. ദിവസേന രോഗികളുടെ എണ്ണവും മരണ നിരക്കും വർദ്ധിക്കുന്പോഴും തീവ്ര കോവിഡ് രോഗികളുടെ...
കാസര്‍കോട്: ആശുപത്രിയിലേയ്ക്കുള്ള യാത്രാമധ്യേ അസഹനീയ വേദനയും നില വഷളാവുകയും ചെയ്ത അതിഥി തൊഴിലാളിയുടെ ഭാര്യയ്ക്ക് ഓട്ടോറിക്ഷയില്‍ സുഖപ്രസവം. 108 ആംബുലന്‍സും ജീവനക്കാരുമാണ് തുണയായത്. ഉത്തര്‍പ്രദേശ് സ്വദേശിയും പടന്നക്കാട് നിവാസിയുമായ മുഹമ്മദിന്റെ ഭാര്യ സറീന (24) ആണ് ഓട്ടോറിക്ഷക്ക് ഉള്ളില്‍ ആണ്‍ കുഞ്ഞിന് ജന്മം നല്‍കിയത്. ബുധനാഴ്ച രാത്രി 9 മണിയോടെയാണ് സംഭവം.
പ്രസവവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന്...
മംഗളുരു: ബൈക്കോടിക്കുന്നതിനിടെ യുവാവിന്റെ ഷര്‍ട്ടിന്റെ പോക്കറ്റിലുണ്ടായിരുന്ന ചൈനാഫോണ്‍ പൊട്ടിത്തെറിച്ചു. ഇതേ തുടര്‍ന്ന് യുവാവിന് പരിക്കേറ്റു. കര്‍ണാടക ഷിമോഗ ജില്ലയിലെ തവാനന്ദിയില്‍ ബി. ശരത്തി (22) നാണ് പരിക്കേറ്റത്. തവാനന്ദിയില്‍ നിന്ന് കുഗഡ്ഡെയിലേക്ക് ബൈക്കില്‍ പോകുമ്പോള്‍ ശരതിന്റെ ഷര്‍ട്ടിന്റെ കീശയിലുണ്ടായിരുന്ന മൊബൈല്‍ ഫോണ്‍ ഉഗ്രശബ്ദത്തില്‍ പൊട്ടിത്തെറിക്കുകയായിരുന്നു. ഇതോടെ ഭയചകിതനായ യുവാവിന്റെ നിയന്ത്രണം വിടുകയും ഇരുചക്രവാഹനത്തിനൊപ്പം റോഡരികിലെ...
കാസർഗോഡ് : ചട്ടഞ്ചാൽ സ്വദേശിനിയായ യുവതിയെ പുല്ലൂരിലെ ഭർതൃവീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. ഉദയ നഗറിലെ പ്രവാസി ഷുക്കൂറിൻ്റെ ഭാര്യ റംസീന (27) യെയാണ് കഴിഞ്ഞ ദിവസം അഞ്ചരയോടെ മരിച്ച നിലയിൽ കണ്ടെത്തിയത്.
സ്ത്രീധനത്തിന് വേണ്ടിയുള്ള പീഡനത്തിൽ മനംനൊന്താണ് റംസീന ജീവനൊടുക്കിയതെന്നാണ് വീട്ടുകാരുടെ ആരോപണം . 2014ലാണ് വിവാഹം നടന്നത്. രണ്ടു ലക്ഷം രൂപയും 35 പവൻ...
ഉപ്പള: സ്വർണ കള്ളക്കടത്തുകാരുടെ ഇഷ്ട തൊഴാനായി കേരള ചരിത്രത്രത്തിലാദ്യമായി സംസ്ഥാന മന്ത്രിയെ ഇ.ഡി ചോദ്യം ചെയ്യുന്ന തരത്തിലെത്തിച്ച് അപമാനം പേറുന്ന മന്ത്രി കെ.ടി ജലീൽ രാജി വെച്ച് പുറത്ത് പോകണം എന്ന ആവശ്യവുമായി മുസ്ലിം യൂത്ത് ലീഗ് മംഗൽപാടി പഞ്ചായത്ത് കമ്മിറ്റി ഉപ്പള ടൗണിൽ പ്രധിഷേധ പ്രകടനം നടത്തി.
മുസ്ലിം യൂത്ത് ലീഗ് മഞ്ചേശ്വരം...
കാസർകോട്: (www.mediavisionnews.in) ഫാഷന്‍ ഗോള്‍ഡ് സ്ഥാപനങ്ങളിലെ ജീവനക്കാരും വഴിവിട്ട ഇടപെടലുകള്‍ നടത്തിയതായി മധ്യസ്ഥ ശ്രമത്തിന് നേതൃത്വം നല്‍കുന്ന കല്ലട്ര മാഹിന്‍ ഹാജി പറഞ്ഞു. പ്രധാന സ്ഥാനങ്ങളിലുണ്ടായിരുന്ന ജീവനക്കാരില്‍ ഏറെയും മാനേജിംഗ് ഡയറക്ടരായ പൂക്കോയ തങ്ങളുടെ അടുത്ത ബന്ധുക്കളാണ്. ഇവരുടെ നേതൃത്വത്തില്‍ നടത്തിയ തട്ടിപ്പുകള്‍ മറച്ചുവെക്കാനാണ് പരാതിയുമായി രംഗത്ത് വന്നതെന്ന് ആക്ഷന്‍ കമ്മറ്റി അംഗവും സി.പി.എം...
തിരുവനന്തപുരം: സംസ്ഥാനത്ത് രാഷ്ട്രീയ പോരാട്ടങ്ങള്‍ ചൂട് പകര്‍ന്നുകൊണ്ട് തദ്ദേശ തിരഞ്ഞെടുപ്പിന് തീയതി കുറിച്ചു. ഡിസംബര്‍ 9,11 തീയതികളിലായി രണ്ട് ഘട്ടങ്ങളിലായിട്ടാണ് വോട്ടെടുപ്പ്. ഡിസംബര്‍ 13ന് വോട്ടെണ്ണല്‍...