കുമ്പള: കുമ്പളയില്‍ ലീഗ് വിമത കൗലത്ത് ബീവിയും എസ്.ഡി.പി.ഐ അംഗം അന്‍വറും പിന്തുണച്ചതോടെ ലീഗിലെ താഹിറാ യൂസഫ് പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടു. യു.ഡി.എഫിനും ബി.ജെ.പിക്കും ഒമ്പത് അംഗങ്ങള്‍ വീതമായിരുന്നു ഉണ്ടായിരുന്നത്. അതിനിടെയാണ് വിമതയുടെ പിന്തുണയോടെ യു.ഡി.എഫിന് പ്രസിഡണ്ട് സ്ഥാനം ലഭിച്ചത്.
കാസര്‍കോട്: കാസര്‍കോട് വിജിലന്‍സ് ഇന്‍സ്‌പെക്‌ടര്‍ സിബി തോമസിനും ബേക്കല്‍ തീരദേശ പൊലീസിലെ ഉദ്യോഗസ്ഥര്‍ക്കും ഡി ജി പിയുടെ ബാഡ്‌ജ് ഓഫ് ഓണര്‍. ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് നടുക്കടലില്‍ കുടുങ്ങിയ എട്ടു മത്സ്യത്തൊഴിലാളികളുടെ ജീവന്‍ രക്ഷിച്ചതിനാണ് ബഹുമതി. കഴിഞ്ഞ വര്‍ഷമായിരുന്നു സംഭവം. സിബിതോമസിനു ഇതു രണ്ടാം തവണയാണ് ബാഡ്‌ജ് ഓഫ് ഓണര്‍ ലഭിക്കുന്നത്.2014ല്‍ ഉപ്പളയില്‍ നടന്ന ഒരു...
കാസര്‍കോട്: തിരഞ്ഞെടുക്കപ്പെട്ട ഒമ്പതാമത് കാസര്‍കോട് നഗരസഭയുടെ ചെയര്‍മാനായി തളങ്കര ഖാസിലേന്‍ വാര്‍ഡില്‍ നിന്ന് മുസ്ലിം ലീഗ് അംഗമായി തിരഞ്ഞെടുക്കപ്പെട്ട 51 വയസുകാരനായ അഡ്വ. വി.എം. മുനീര്‍ അധികാരമേറ്റു. രാവിലെ 11 മണിക്ക് നടന്ന ചെയര്‍മാന്‍ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയിലെ കെ. സവിത ടീച്ചറെ പരാജയപ്പെടുത്തിയാണ് അഡ്വ. വി.എം. മുനീര്‍ നഗരസഭാ ചെയര്‍മാനായി തിരഞ്ഞെടുക്കപ്പെട്ടത്. മുനീര്‍ 21...
കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ വർധന. തുടര്‍ച്ചയായി നാലുദിവസം മാറ്റമില്ലാത തുടര്‍ന്ന ശേഷമാണ് തിങ്കളാഴ്ച പവന് 320 രൂപകൂടിയത്.
ഇതോടെ ഒരു പവൻ സ്വർണത്തിന്‍റെ വില 37,680 രൂപയായി. ഒരു ഗ്രാം സ്വര്‍ണത്തിന്‍റെ വില 40 രൂപകൂടി 4710 രൂപയുമായി. ഡിസംബര്‍ 24 മുതല്‍ 37,360 രൂപയായിരുന്നു സ്വർണത്തിന്‍റെ വില.
ഇസ്താംബുൾ: ബ്രസീലിന്റെ മുൻ ഫുട്‌ബോൾ താരം റോബർട്ടോ കാർലോസ് ഇസ്ലാം മതം സ്വീകരിച്ചതായി വെളിപ്പെടുത്തി തുർക്കിയിലെ എംപിയായ അലി ഷാഹിൻ. തുർക്കിയിലെ ഭരണകക്ഷിയായ ജസ്റ്റിസ് ആന്റ്...