കാസര്‍കോട്: ജില്ലയിലെ അഞ്ച് മണ്ഡലങ്ങളില്‍ നാലെണ്ണം ലക്ഷ്യമിട്ട് എല്‍ഡിഎഫ്. മുസ്‌ലിം ലീഗിന്‍റെ കൈവശമുള്ള മഞ്ചേശ്വരത്ത് ശക്തമായ പോരാട്ടം നടത്തിയാല്‍ കൂടെ പോരുമെന്നാണ് വിലയിരുത്തല്‍. കാസര്‍കോട് ഐഎന്‍എല്‍ വഴി രണ്ടാം സ്ഥാനവും എല്‍ഡിഎഫ് ലക്ഷ്യമിടുന്നു. സിപിഎമ്മിന്‍റെ പൊന്നാപുരം കോട്ടയായ തൃക്കരിപ്പൂരിലും ഉദുമയിലും അനായാസ ജയം സിപിഎം ഉറപ്പിക്കുന്നു.
ഇരുപതിനായിരത്തിലേറെ വോട്ടിന് സിപിഐ ജയിക്കുന്ന എല്‍ഡിഎഫിന്റെ അടിയുറച്ച മറ്റൊരു മണ്ഡലമായ...
മാസ്തിക്കുണ്ട്: ഈ മാസം 7,8 തീയതികളിലായി മാസ്തിക്കുണ്ട് വെച്ച് നടക്കുന്ന പോൾക്‌ലാണ്ട് പ്രീമിയർ ലീഗ് 2K21 ലോഗോ പ്രകാശനം ചെയ്തു. കാസറഗോഡ് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഷാനവാസ് പാദൂർ ആണ് ലോഗോ പ്രകാശനം നിർവഹിച്ചത്.
മാസ്തിക്കുണ്ടിൻ്റെ കായിക പൈതൃകം പേറുന്ന ഉണ്ണി വളപ്പിൽ വെച്ച് നടക്കുന്ന ലീഗിൽ അംഗോള, ബാർക്സ്ഡെയിൽ, ടീം ഇലവൻ, എക്സലൻ്റ്...
മംഗളൂരു: പരീക്ഷയെഴുതാനെത്തിയ മലയാളികളായ 40 വിദ്യാര്‍ഥികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഉള്ളാളിലെ റാണി അബ്ബാക്ക സര്‍ക്കിളിനടുത്തുള്ള ആലിയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് നഴ്സിംഗ് കോളേജ് അടച്ചുപൂട്ടി. ബുധനാഴ്ച രാവിലെയാണ് വിദ്യാര്‍ഥികളുടെ പരിശോധനാഫലം പുറത്തുവന്നത്. ഇതോടെ ഫെബ്രുവരി 19 വരെ കോളേജ് അടച്ചുപൂട്ടാന്‍ ഉള്ളാള്‍ സിറ്റി മുന്‍സിപ്പല്‍ അധികൃതര്‍ നിര്‍ദേശം നല്‍കുകയായിരുന്നു.
ജില്ലാ ആരോഗ്യ ഓഫീസറും നോഡല്‍ ഓഫീസറും...
കാസർകോട്: ഇന്ത്യൻ ക്രിക്കറ്റിലേക്ക് കേരളത്തിന്റെ പുത്തൻ താരോദയം കാസർകോട് തളങ്കര സ്വദേശി മുഹമ്മദ് അസ്ഹറുദ്ദീൻ ഐപിഎൽ പ്രവശനത്തിന്റെ പടിവാതിലിൽ. രാജസ്ഥാൻ റോയൽസിനു വേണ്ടിയോ മുംബൈ ഇന്ത്യൻസിനു വേണ്ടിയോ അസ്ഹറുദ്ദീൻ കളിച്ചേക്കും. രണ്ടു ടീമുകളുടെയും ട്രയൽസിനു വേണ്ടി അസ്ഹറുദ്ദീനു ക്ഷണം ലഭിച്ചിട്ടുണ്ട്.
ഇതിൽ മുംബൈ ഇന്ത്യൻസിനു വേണ്ടിയുള്ള 2 ദിവസത്തെ ട്രയൽസ് പൂർത്തിയാക്കി. മുഷ്താഖലി ക്രിക്കറ്റ് ടൂർണമെന്റിലെ...
കാസര്‍കോട്: തളങ്കര മാലിക്ദീനാര്‍ വലിയ ജുമുഅത്ത് പള്ളി കുളത്തില്‍ കുളിക്കുന്നതിനിടെ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. തളങ്കര ഗവ. മുസ്ലീം ഹൈസ്‌കൂളിലെ പത്താംതരം വിദ്യാര്‍ത്ഥി കൊല്ലങ്കാനയിലെ പരേതനായ മുഹമ്മദ് കുഞ്ഞി-നൂറുന്നിസ ദമ്പതികളുടെ മകന്‍ പി.എം സൈനുല്‍ ആബിദാ(16)ണ് മരിച്ചത്.
ചൊവ്വാഴ്ച്ച ഉച്ചയോടെയാണ് അപകടം. കൂട്ടുകാര്‍ക്കൊപ്പം കുളിക്കുന്നതിനിടെയാണ് അപകടം. സഹോദരന്‍: ഇബ്രാഹിം ബാദുഷ. കാസര്‍കോട് നിന്ന് ഫയര്‍ഫോഴ്‌സ് ടീം...
കുമ്പള: ഇച്ചിലങ്കോട് അണക്കെട്ടില്‍ കുളിക്കാനിറങ്ങിയ സഹോദരങ്ങളായ കുട്ടികള്‍ മുങ്ങിമരിച്ചു. ബംബ്രാണ തുമ്പിയോട് ഹൗസില്‍ ശരീഫിന്റെ മക്കളായ ശഹ്ദാദ് (12), ശാസിന്‍ (എട്ട്) എന്നിവരാണ് മരിച്ചത്. ഞായറാഴ്ച വൈകുന്നേരം ഇരുവരും കുളിക്കാനിറങ്ങിയപ്പോഴാണ് അപകടമുണ്ടായത്. നാട്ടുകാര്‍ ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും ഒടുവില്‍ കണ്ടു കിട്ടുമ്പോള്‍ ഇരുവരും മരിച്ചിരുന്നു. മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റി.
ബംഗളൂരു: കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ രാജി അംഗീകരിച്ച് ഗവർണർ. കർണാടക ഗവർണർ താവർ ചന്ദ് ഗഹ്‌ലോത് സിദ്ധരാമയ്യയുടെ രാജി ഔദ്യോഗികമായി സ്വീകരിച്ചു. അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭയെ...