എം.സി ഖമറുദ്ദീൻ എം.എൽ.എയെ കുടുക്കാന്‍ ഗൂഢാലോചന: പിന്നില്‍ കാഞ്ഞങ്ങാട്ടെ പ്രമുഖ അഭിഭാഷകനെന്ന് നിക്ഷേപകര്‍

0
131

ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പ് സംഭവത്തിൽ എം.സി ഖമറുദ്ദീൻ എം.എൽ എയെ കുടുക്കാൻ കാഞ്ഞങ്ങാട്ടെ പ്രമുഖ അഭിഭാഷകൻ ഗുഢാലോചന നടത്തിയതായി പരാതി നൽകിയ നിക്ഷേപകന്‍റെ വെളിപ്പെടുത്തൽ. എം.സി ഖമറുദ്ദീന് ജാമ്യം ലഭിക്കാതിരിക്കാൻ പല സമയങ്ങളിലായി പരാതി നൽകാൻ നിക്ഷേപകരെ അഭിഭാഷകൻ നിർബന്ധിച്ചിരുന്നതായാണ് ആരോപണം.

സി.പിഎം സഹയാത്രികനായ കാഞ്ഞങ്ങാട്ടെ അഭിഭാഷകൻ ഫാഷൻ ഗോൾഡ് നിഷേപ തട്ടിപ്പ് കേസിൽ പൊലീസിൽ പരാതി നൽകാൻ സമ്മർദ്ദം ചെലുത്തിയതായി നിക്ഷേപകർ പറയുന്നു. നിക്ഷേപകരും ഡയറക്ടർമാരും അടങ്ങുന്ന ആക്ഷൻ കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രശ്ന പരിഹാരത്തിനുള്ള ശ്രമം തുടരുന്നതിനിടെയാണ് അഭിഭാഷകൻ പരാതി നൽകാൻ പേരിപ്പിച്ചത്.

കേസുകളുടെ എണ്ണം കൂട്ടാനായി ഒരു കുടുംബത്തിലെ തന്നെ നിക്ഷേപകരോട് വ്യത്യസ്ത പരാതികൾ നൽകാൻ അഭിഭാഷകൻ നിർദ്ദേശിച്ചു. അറസ്റ്റിന് ശേഷവും പുതിയ കേസുകൾ കൊടുക്കാൻ നേരത്തെ തന്നെ പരാതികൾ തയ്യാറാക്കിയിരുന്നതായും നിക്ഷേപകർ പറയുന്നു.

മുഴുവൻ കേസുകളിലും ജാമ്യം ലഭിച്ചാൽ രണ്ട് ദിവസങ്ങൾക്കകം ഖമറുദ്ദീന് പുറത്തിറങ്ങാനാവും. ഇത് തടയാനായി വീണ്ടും പരാതി കൊടുപ്പിക്കാൻ നീക്കം നടത്തിയതാണ് നിക്ഷേപകർ അഭിഭാഷകനെതിരെ തിരിയാൻ കാരണം. കേസിലെ മുഖ്യ പ്രതിയെ രക്ഷപ്പെടുത്തി എം.എൽ.എ മാത്രം കുടുക്കി രാഷ്ട്രീയ നേട്ടമുണ്ടാക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധത്തിനൊരുങ്ങുകയാണ് നിക്ഷേപകർ.

LEAVE A REPLY

Please enter your comment!
Please enter your name here