Local News

ഇന്നത്തെ സ്വര്‍ണ്ണ വില

സ്വർണവിലയിൽ കുറവ്. ഒരു ഗ്രാമിന് 4375 രൂപയും ഒരു പവന് 35,000 രൂപയുമാണ് ഇന്നത്തെ വില.

മഞ്ചേശ്വരം മണ്ഡലത്തിലെ വിവിധ റോഡുകളൂടെ പുനരുദ്ധാരണത്തിന് 1 കോടി 25 ലക്ഷം രൂപയുടെ ഭരണാനുമതിയായതായി: എം.സി കമറുദ്ധീൻ

ഉപ്പള: മഞ്ചേശ്വരം എം.എൽ.എയുടെ ശുപാർശയുടെ അടിസ്ഥാനത്തിൽ മഞ്ചേശ്വരം മണ്ഡലത്തിലെ വിവിധ റോഡുകളുടെ പുനരുദ്ധാണത്തിനായി കേരള ദുരന്ത നിവാരണവകുപ്പിൽ നിന്ന് 1കോടി 25ലക്ഷം രൂപയുടെ ഭരണാനുമതി ആയതായി എം.സി കമറുദ്ധീൻ എം.എൽ.എ അറിയിച്ചു. അമ്പാർ - ചെറുഗോളി റോഡ് (മംഗൽപാടി പഞ്ചായത്ത്)-5ലക്ഷം, ബദ്രിയ നഗർ അങ്കൺവാടി ബോൾ ക്കുന്ന് റോഡ്(കുമ്പള പഞ്ചായത്ത്)-5ലക്ഷം,ബങ്കര മഞ്ചേശ്വരം - കാടിയാർ റോഡ്(മഞ്ചേശ്വരം...

ഉപ്പളയിൽ യുവാവിന് വെട്ടേറ്റു

ഉപ്പള: ഉപ്പളയിൽ യുവാവിന് വെട്ടേറ്റു. മണിമുണ്ടെ സ്വദേശി മുഹമ്മദ് അർഷിദി (41)നാണ് വെട്ടേറ്റത്. ചൊവ്വാഴ്ച്ച രാവിലെ പത്ത് മണിയോടെ ഉപ്പള ടൗണിന് സമീപമാണ് സംഭവം. കുടുബത്തോടൊപ്പം ടൗണിൽ എത്തിയ അർഷിദിനെ മൂന്നംഗ സംഘം വടിവാൾ കൊണ്ട് വെട്ടുകയായിരുന്നു. കൈക്ക് പരിക്കേറ്റ അറഷീദിനെ കുമ്പള സഹകരണ ആശുപത്രിയിൽ പ്രേവേശിപ്പിച്ചു.

ഇന്നത്തെ സ്വര്‍ണ്ണ വില

സ്വർണവിലയിൽ മാറ്റമില്ല. ഒരു ഗ്രാമിന് 4425 രൂപയും ഒരു പവന് 35,400 രൂപയുമാണ് ഇന്നത്തെ വില.

ജനം ആവേശത്തിൽ; തെരഞ്ഞെടുപ്പുകാലത്തെ ജനങ്ങളുടെ ആവശ്യം നിറവേറ്റി അഷ്‌റഫ്‌ കർള

കുമ്പള: ചെക്ക് ഡാമിന് ഫണ്ട് അനുവദിച്ചു. കാർളെ, പി കെ നഗർ, തങ്ങൾ വീട്, എന്നിപ്രദേശങ്ങൾ ഉൾകൊള്ളുന്ന ചെക്ഡാമുമായി ബന്ധപ്പെട്ട് ഈ വർഷത്തെ 2021-22 കാസറഗോഡ് ബ്ലോക്ക്‌ പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ചെക് ഡാം നിർമിക്കുന്നതിനായി 10 ലക്ഷം രൂപ മാറ്റി വെച്ചതായി കാസറഗോഡ് ബ്ലോക്ക്‌ പഞ്ചയാത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ അഷ്‌റഫ്‌...

ആരോഗ്യ, അടിസ്ഥാന, പശ്ചാത്തല മേഖലകള്‍ക്ക് ഊന്നല്‍ നല്‍കി ജില്ലാ പഞ്ചായത്ത് ബജറ്റ്

കാസര്‍കോട്: ആരോഗ്യ, അടിസ്ഥാന-പശ്ചാത്തല മേഖലകള്‍ക്ക് ഊന്നല്‍ നല്‍കിയുള്ള 2021-22 വര്‍ഷ ബജറ്റ് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷാനവാസ് പാദൂര്‍ അവതരിപ്പിച്ചു. പുതിയ ജില്ലാ പഞ്ചായത്ത് ഭരണസമിതിയുടെ ആദ്യ ബജറ്റാണ് ഇത്. സാമൂഹ്യക്ഷേമം, വനിതാ ശാക്തീകരണം, പ്രകൃതി സംരക്ഷണം, പട്ടികജാതി, പട്ടികവര്‍ഗ സംരക്ഷണം, തൊഴില്‍ സംരംഭങ്ങള്‍, കുട്ടികളുടെ ക്ഷേമം, ഭിന്നശേഷി വികസനം, വിദ്യഭ്യാസം, വയോജന...

ബേക്കല്‍ പൊലീസ്‌ സബ്‌ഡിവിഷന്‍ അനുവദിച്ചു; ഉപ്പള, പെരിയ സ്റ്റേഷനുകള്‍ കടലാസില്‍

കാസര്‍കോട്‌: കാസര്‍കോട്‌, ഹൊസ്‌ദുര്‍ഗ്ഗ്‌ പൊലീസ്‌ സബ്‌ഡിവിഷനുകള്‍ വിഭജിച്ച്‌ ജില്ലയില്‍ ബേക്കല്‍ സബ്‌ ഡിവിഷന്‍ അനുവദിച്ചു. കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ്‌ ഇതു സംബന്ധിച്ച തീരുമാനം ഉണ്ടായത്‌. ബേക്കല്‍, മേല്‍പ്പറമ്പ്‌, ബേഡകം, രാജപുരം എന്നീ പൊലീസ്‌ സ്റ്റേഷനുകള്‍ക്കൊപ്പം മറ്റൊന്നു കൂടി ബേക്കല്‍ സബ്‌ഡിവിഷന്റെ കീഴില്‍ വരും. അമ്പലത്തറയോ, വെള്ളരിക്കുണ്ടോ ആയിരിക്കും കൂട്ടിച്ചേര്‍ക്കുക.നിലവില്‍ ബേക്കല്‍ പൊലീസ്‌ സ്റ്റേഷന്‍...

ഐഷയുടെ വിവാഹ ആഭരണങ്ങൾ അടങ്ങിയ ബാഗ് ട്രെയിനിൽ മറന്ന് വെച്ച് നാദിർഷാ; ഒടുവിൽ സംഭവിച്ചത്

നടനും സംവിധായകനും ഗായകനുമായ നാദിർഷയുടെ മകൾ ഐഷയുടെ വിവാഹ ആഘോഷ വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ നിറയുകയാണ്. ഇതിനിടയിൽ ആരാധകരെ ഞെട്ടിച്ച് തനിക്കുണ്ടായ അനുഭവം പങ്കുവെയ്ക്കുകയാണ് നാദിർഷ. മകൾ ഐഷയുടെ വിവാഹാവശ്യത്തിനായുള്ള ആഭരണവും വസ്ത്രവുമടങ്ങിയ ബാഗ് യാത്രയ്ക്കിടെ ട്രെയിനിൽ മറന്നുവെച്ച അനുഭവമാണ് നാദിർഷ പറയുന്നത്. വ്യാഴാഴ്ച രാവിലെ ഐഷയുടെ വിവാഹത്തിനായി നാദിർഷായും കുടുംബവും മലബാർ എക്സ്പ്രസിലാണ് കാസർഗോഡ്...

ഇന്നത്തെ സ്വര്‍ണ്ണ വില

സ്വർണവിലയിൽ കുറഞ്ഞു. ഒരു ഗ്രാമിന് 4425 രൂപയും ഒരു പവന് 35,400 രൂപയുമാണ് ഇന്നത്തെ വില.

സ്വർണവില പവന് 240 രൂപ കുറഞ്ഞ് 35,400 രൂപയായി

സംസ്ഥാനത്ത് സ്വർണവിലയിൽ ചാഞ്ചാട്ടംതുടരുന്നു. പവന് 240 രൂപ കുറഞ്ഞ് 35,400 രൂപയായി. 4425 രൂപയാണ് ഗ്രാമിന്റെ വില. 35,640 രൂപയായിരുന്നു വ്യാഴാഴ്ച പവന്റെ വില. ആഗോള വിപണിയിൽ സ്‌പോട് ഗോൾഡ് വില ഔൺസിന് 1820 ഡോളറായി കുറഞ്ഞു. ഡോളർ കരുത്താർജിച്ചതും ട്രഷറിയിൽനിന്നുള്ള ആദായംവർധിച്ചതുമാണ് സ്വർണവിലയെ ബാധിച്ചത്. കമ്മോഡിറ്റി വിപണിയായ എംസിഎക്‌സിൽ ഗോൾഡ് ഫ്യൂച്ചേഴ്‌സ് വില 47,474 രൂപയായയി....
- Advertisement -spot_img

Latest News

മഞ്ചേശ്വരത്ത് സ്ഥാനാർഥിയെ പിൻവലിച്ചതിൽ എസ്‍ഡിപിഐയിൽ തർക്കം; അഷ്റഫ് ബഡാജയെ അനുനയിപ്പിക്കാൻ നേതൃത്വം

അഷ്റഫ് ബഡാജയെ പിന്തുണക്കുന്ന പ്രവർത്തകർ പാർട്ടി തീരുമാനത്തിനെതിരെ സമൂഹമാധ്യമങ്ങളിൽ പ്രതിഷേധം തുടരുകയാണ്. അതേസമയം മഞ്ചേശ്വരത്ത് ആരെ പിന്തുണക്കണമെന്ന കാര്യത്തിലും തീരുമാനമായിട്ടില്ല. ബിജെപിയെ പരാജയപ്പെടുത്താൻ യുഡിഎഫിനെ പിന്തുണക്കണമെന്നാണ്...
- Advertisement -spot_img