Local News

കൊവിഡിന്റെ പേരിൽ കർണാടക സർക്കാർ അതിർത്തികളിൽ ഏർപ്പെടുത്തിയ നിയന്ത്രണം പിൻവലിക്കണം: മുസ്ലിം യൂത്ത് ലീഗ്

ഉപ്പള: കേരളത്തിൽ കൊവിഡ് വ്യാപനമുണ്ടെന്ന കാരണം പറഞ്ഞ് കർണാടക സർക്കാർ തലപ്പാടി ഉൾപ്പെടുള്ള അതിർത്തികളിൽ ഏർപ്പെടുത്തിയ നിയന്ത്രണവും കർണാടകയിലേക്ക് കടക്കാൻ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയ ഉത്തരവും ഉടൻ പിൻവലിക്കണമെന്നും മുസ്ലിം യൂത്ത് ലീഗ് മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. രോഗികളോടും വിദ്യാർഥികളോടുമുള്ള ക്രൂരത കർണാടക സർക്കാർ അവസാനിപ്പിച്ചില്ലെങ്കിൽ ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾക്ക് ഇത് കാരണമാകും. കർണാടകയുടെ...

കാൻസർ രോഗികൾക്ക് നൽകാൻ മുട്ടം സ്വദേശിയായ ധീരജ് മുടി വളർത്തിയത് മൂന്ന് വർഷത്തോളം

ഉപ്പള: കാൻസർ രോഗ ബാധിതരെ ഏതെങ്കിലുമൊരു തരത്തിൽ എങ്ങനെയെങ്കിലും സഹായിക്കണമെന്ന ആലോചനയിൽ ധീരജ് എന്ന ചെറുപ്പക്കാരൻ കണ്ടെത്തിയ മാർഗം വിഗ്ഗ് നിർമിക്കാൻ മുടി ദാനം ചെയ്യുക എന്നതാണ്. അതിനായി തീരുമാനമെടുത്ത ബന്തിയോട് മുട്ടംഗേറ്റിലെ ധീരജ് മുടി വളർത്താൻ തുടങ്ങി. കഴിഞ്ഞ മൂന്ന് വർഷത്തോളമാണ് ധീരജ് മുടി വളർത്തിയത്. കാൻസർ രോഗികളുടെ മുടി നഷ്ടപ്പെടുന്ന സങ്കടമോർത്താണ് ഇത്തരമൊരു...

ഉപ്പള മജിബയലിൽ സ്‌ത്രീ വീട്ടുകിണറ്റില്‍ മരിച്ച നിലയില്‍

ഉപ്പള: സ്‌ത്രീയെ വീട്ടു കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മജ്‌ബയല്‍ മാട്ടെമാറിലെ മുഹമ്മദിന്റെ ഭാര്യ സമീമ (51) യാണ്‌ മരിച്ചത്‌. ഇന്നലെ വൈകിട്ട്‌ കിണര്‍ പരിസരം വൃത്തിയാക്കുന്നതിനിടയില്‍ അബദ്ധത്തില്‍ വീഴുകയായിരുന്നു. സംഭവ സമയം വീട്ടില്‍ ആരുമുണ്ടായിരുന്നില്ല. പിന്നീട്‌ മക്കള്‍ എത്തി മാതാവിനെ കാണാത്തതിനെ തുടര്‍ന്ന്‌ തിരച്ചില്‍ നടത്തിയപ്പോഴാണ്‌ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്‌. ഭര്‍ത്താവ്‌ മുഹമ്മദ്‌ ഗള്‍ഫിലാണ്‌....

അതിർത്തി അടച്ചത് കർണ്ണാടക പുനഃപരിശോധിക്കണം: എസ് വൈ എസ്

കാസറഗോഡ്: കോവിഡ് പ്രതിരോധത്തിന്റെ പേരിൽ കേന്ദ്ര സർക്കാർ പുറപ്പെടുവിച്ച മാർഗ്ഗനിർദേശങ്ങൾ ലംഘിച്ച് അതിർത്തികൾ അടച്ച കർണാടക സർക്കാർ തീരുമാനം പുനഃപരിശോധിക്കണമെന്ന് എസ്‌ വൈ എസ്‌ കാസറഗോഡ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ദക്ഷിണ കന്നടയുമായി അതിർത്തി പങ്കിടുന്ന 13 സ്ഥലങ്ങളിൽ റോഡുകൾ അടച്ചതിനാൽ വിദ്യാഭ്യാസത്തിനും ചികിത്സക്കും മറ്റും മംഗലാപുരത്തിനെ ആശ്രയിക്കുന്ന നൂറുക്കണക്കിന്ന് ജനങ്ങൾക്ക് ദുരിതമാണ് സമ്മാനിച്ചത്. കോവിഡ്...

കാസര്‍കോട് ജില്ലയിലെ ഭൂജല നിരപ്പ് രണ്ടരമീറ്റര്‍ വരെ താഴ്ന്നു; വരള്‍ച്ച ഉണ്ടാകുമോ എന്ന് ആശങ്ക

കാസർകോട് ‌ജില്ലയിലെ ഭൂജല നിരപ്പ് മുൻ വർഷങ്ങളെ അപേക്ഷിച്ച് രണ്ടര മീറ്റർ വരെ താഴ്ന്നതായി കണ്ടെത്തൽ. ഭൂജല അതോറിറ്റിയുടെ പതിവു പരിശോധനയിലാണ് ജലവിതാനത്തിലെ കുറവ് കണ്ടെത്തിയത്. ജില്ലയിലെ 21 പരിശോധനാ കുഴൽ കിണറുകളിലെ ജലനിരപ്പ് പരിശോധിച്ചതിൽ 3 എണ്ണത്തിൽ മാത്രമാണ് മുൻ വർഷങ്ങളെ അപേക്ഷിച്ച് വർധന കണ്ടെത്തിയത്. ബാക്കി 18 എണ്ണത്തിലും കഴിഞ്ഞ 10 വർഷത്തെ...

തലപ്പാടിയില്‍ ഇന്നത്തേക്ക് ഇളവ്; നാളെ മുതല്‍ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം

കേരളത്തില്‍ കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നുവെന്ന് ആരോപിച്ച് കര്‍ണാടക സര്‍ക്കാര്‍ അതിര്‍ത്തിയില്‍ ഏര്‍പ്പെടുത്തുമെന്ന് പ്രഖ്യാപിച്ച കടുത്ത നിയന്ത്രണങ്ങള്‍ക്ക് ഇന്നത്തേക്ക് ഇളവ്. ഇന്ന് ഒരു ദിവസം കൂടി അതിര്‍ത്തിയിലെ നിയന്ത്രണങ്ങള്‍ ഒഴിവാക്കുമെന്ന് കര്‍ണാടക സര്‍ക്കാര്‍ അറിയിച്ചു. നാളെ മുതല്‍ അതിര്‍ത്തി കടക്കാന്‍ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. കാസര്‍കോട് അതിര്‍ത്തിയിലെ അഞ്ച് റോഡുകളൊഴികെ ബാക്കിയെല്ലാം ബാരിക്കേഡുകളും മറ്റും വെച്ച്...

അതിര്‍ത്തിയിൽ കര്‍ശന നിയന്ത്രണവുമായി കര്‍ണാടകം: തലപ്പാടിയിൽ റോഡ് ഉപരോധിച്ച് യുഡിഎഫിന്‍റെ പ്രതിഷേധം

കാസർകോട്: കാസർകോട്-കർണാടക അതിർത്തിയിലെ നിയന്ത്രണത്തില്‍ പ്രതിഷേധിച്ച് കർണാടകത്തിൽ നിന്ന് വരുന്ന വാഹനങ്ങൾ ലീഗ്- കോൺഗ്രസ് പ്രവർത്തകർ തടഞ്ഞു. തലപ്പാടിയിൽ ദേശീയ പാതയിലെ റോഡാണ് ഉപരോധിച്ചത്. പ്രതിഷേധത്തെ തുടര്‍ന്ന് നിരവധി വാഹനങ്ങൾ അതിർത്തിയിൽ കുടുങ്ങി. കേരള പൊലീസെത്തി പ്രതിഷേധക്കാരുമായി ചർച്ച നടത്തിയ ശേഷമാണ് സമരം താൽക്കാലികമായി അവസാനിപ്പിച്ചത്. തലപ്പാടി അതിര്‍ത്തിയില്‍ ദക്ഷിണ കന്നഡ ഭരണകൂടം ഇന്ന് ഇളവ് നൽകി. നാളെ മുതൽ കൊവിഡ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി. കൊവിഡ് വ്യാപനം...

കുബണൂരിൽ വീട്ടിലെ കട്ടിലിനടിയിൽ വിൽപനക്ക് സൂക്ഷിച്ച ഒമ്പത്​ കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ

മഞ്ചേശ്വരം: വീട്ടിൽ വിൽപനക്ക് സൂക്ഷിച്ച ഒമ്പത്​ കിലോ കഞ്ചാവുമായി യുവാവിനെ കുമ്പള എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. ബന്തിയോട് ദേർജാലിലെ ജിക്കി എന്ന സക്കറിയ (33) ആണ് അറസ്റ്റിലായത്. കട്ടിലിന്‍റെ അടിയിൽ ചാക്കിൽ സൂക്ഷിച്ച കഞ്ചാവാണ് പിടികൂടിയത്. കുമ്പള എക്സൈസ് ഇൻസ്പെക്ടർ എൻ. നൗഫലിന് കിട്ടിയ രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു വീട്ടിൽ പരിശോധന നടത്തിയത്. പ്രിവന്‍റീവ് ഓഫിസർ...

അണ്‍ലോക്ക് ചട്ടങ്ങള്‍ ലംഘിച്ച് കര്‍ണാടക; കേരളത്തിലേക്കുള്ള അതിര്‍ത്തികള്‍ അടച്ചു

കാസര്‍കോട്: കേരളത്തിലേക്കുള്ള റോഡുകള്‍ അടച്ച് കര്‍ണാടക. കേരളത്തിലെ കോവിഡ് വ്യാപനം ചൂണ്ടിക്കാട്ടി സംസ്ഥാന പാതയടക്കമുള്ള അതിര്‍ത്തി റോഡുകളാണ് കര്‍ണാടക അടച്ചത്. ദേശീയ പാതയിലെ തലപ്പാടി ഉള്‍പ്പെടെയുള്ള നാല് ഇടങ്ങളില്‍ അതിര്‍ത്തി കടക്കുന്നവര്‍ക്ക് ആര്‍ടി-പിസിആര്‍ പരിശോധന നിര്‍ബന്ധമാക്കി. കേന്ദ്രത്തിന്റെ അണ്‍ലോക്ക് ചട്ടങ്ങളുടെ ലംഘനമാണ് കര്‍ണാടക നടത്തുന്നതെന്ന് ആരോപണം ഉയരുന്നുണ്ട്. ബുധനാഴ്ച മുതല്‍ കോവിഡ് നിയന്ത്രണങ്ങള്‍ ശക്തമാക്കുമെന്ന് കര്‍ണാടക നേരത്തെ പ്രഖ്യാപിച്ചിരുന്നു....

മംഗളൂരുവിൽ കോവിഡ് നിയന്ത്രണങ്ങൾ ശക്തമാക്കുന്നു; പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ ഇങ്ങനെ…

മംഗളൂരുവിൽ കോവിഡ് നിയന്ത്രണങ്ങൾ ശക്തമാക്കുന്നു. കാസർകോട് ജില്ലയുമായുള്ള അതിർത്തികളിൽ നിയന്ത്രണം. 5 അതിർത്തി ചെക്ക് പോസ്റ്റ് ഒഴിക്കെ മറ്റ് വഴികൾ നാളെ മുതൽ അടച്ച് പൂട്ടും. തലപ്പാടി, ജാൽസൂർ, സാറഡ്ക്ക, മേനല, നെട്ടണിഗെ എന്നീ പോയിന്റുകളിൽ പരിശോധന ശക്തമാക്കും. ഇത് വഴി കടന്നു പോകുന്നവർ 72 മണിക്കൂർ മുൻപേ എടുത്ത ആർ.ടി.പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ്...
- Advertisement -spot_img

Latest News

ഈ സർക്കാറിനെ പുറത്താക്കാനുള്ള സമയമെത്തി…’; ധർമേന്ദ്ര പ്രധാന്‍റെ രാജിക്കു പിന്നാലെ രാഹുൽ ഗാന്ധി

ന്യൂഡൽഹി: ഈ സർക്കാറിനെ പുറത്താക്കാനുള്ള സമയമായെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്‍റെ രാജിക്കു പിന്നാലെയാണ് രാഹുലിന്‍റെ പ്രതികരണം. ശനിയാഴ്ച രാവിലെ...
- Advertisement -spot_img