Local News

കോവിഡിന്റെ പേരില്‍ വ്യാപാര സ്ഥാപനങ്ങളുടെ മേല്‍ അശാസ്ത്രീയമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തരുത്-വ്യാപാരി വ്യവസായി ഏകോപന സമിതി

കാസര്‍കോട്: കോവിഡിന്റെ പേരില്‍ വ്യാപാര സ്ഥാപനങ്ങളുടെ മേല്‍ അശാസ്ത്രീയമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തരുതെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കാസര്‍കോട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. വിഷു, പെരുന്നാള്‍ സീസണുകള്‍ മുന്നിലുണ്ട്. ഈ അവസരത്തില്‍ കോവിഡ് മാനദണ്ഡങ്ങളുടെ പേരില്‍ കച്ചവട സ്ഥാപനങ്ങളുടെ പ്രവര്‍ത്തന സമയം വെട്ടിച്ചുരുക്കിയാല്‍ അത് ആള്‍ത്തിരക്കിന് കാരണമാകും. ചുരുങ്ങിയ സമയത്തിനുള്ളില്‍ എല്ലാവരും സാധനങ്ങള്‍ വാങ്ങാന്‍...

നിരവധി കേസുകളില്‍ പ്രതിയായ ഉപ്പള സ്വദേശിയടക്കം 2 പേർ പിടിയിൽ

മഞ്ചേശ്വരം: കവര്‍ച്ചാകേസില്‍ രണ്ടുപ്രതികളെ മഞ്ചേശ്വരം എസ്.ഐ എന്‍.പി രാഘവനും സംഘവും അറസ്റ്റ് ചെയ്തു. ഉപ്പളയിലെ റഊഫ് (47), കോഴിക്കോട്ടെ ഷൈജു (38) എന്നിവരാണ് അറസ്റ്റിലായത്. ഇന്നലെ രാത്രി ജോലി കഴിഞ്ഞ് താമസസ്ഥലത്തേക്ക് നടന്നുപോവുകയായിരുന്ന ഇതരസംസ്ഥാന തൊഴിലാളിയെ മര്‍ദ്ദിച്ച് മൊബൈല്‍ ഫോണ്‍ പിടിച്ചുപറിക്കുന്നതിനിടെയാണ് ഇരുവരേയും നാട്ടുകാര്‍ പിടികൂടിയത്. രണ്ടുമാസം മുമ്പ് ഉപ്പളയിലെ പോസ്റ്റ് ഓഫീസ് കുത്തിത്തുറന്ന്...

കാ​സ​ർ​കോ​ട് കോവിഡ് രോഗികളിൽ വര്‍ധന; മരണനിരക്ക്​ ഉയർന്നേക്കും

കാ​സ​ർ​കോ​ട്​: ജി​ല്ല​യി​ല്‍ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ല്‍ വ​ൻ വ​ര്‍ധ​ന​വാ​ണു​ണ്ടാ​കു​ന്ന​തെ​ന്നും കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ജാ​ഗ്ര​ത കൈ​വെ​ടി​യ​രു​തെ​ന്നും ജി​ല്ല മെ​ഡി​ക്ക​ല്‍ ഓ​ഫി​സ​ര്‍ ഡോ. ​എ.​വി. രാം​ദാ​സ് പ​റ​ഞ്ഞു. രോ​ഗി​ക​ളു​ടെ എ​ണ്ണം വ​ർ​ധി​ക്കു​ന്ന​തോ​ടൊ​പ്പം മ​ര​ണ​വും വ​ര്‍ധി​ച്ചു​വ​രു​ന്ന​താ​യാ​ണ്​ ഒ​രാ​ഴ്ച​യി​ലെ ക​ണ​ക്കു​ക​ള്‍ സൂ​ചി​പ്പി​ക്കു​ന്ന​ത്. ഏ​പ്രി​ല്‍ ഒ​ന്നു മു​ത​ല്‍ ആ​റു​വ​രെ 964 പേ​ര്‍ക്കാ​ണ് ജി​ല്ല​യി​ല്‍ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ല്‍ 173...

വിഷുവും റമസാനും എത്തി, ഇറച്ചിക്കോഴികൾക്ക് വില കൂടി; കിലോയ്ക്ക് 140 മുതൽ

കാസർകോട് ∙ വിഷുവും റമസാനും എത്തിയതോടെ ഇറച്ചിക്കോഴികൾക്ക് വിലയും കൂടി. ജില്ലയിൽ ദിവസന്തോറും വില  കൂടുകയാണെന്നു ഉപയോക്താക്കൾ പറയുന്നു. ഇന്നലെ ജില്ലയിലെ പലയിടങ്ങളിലും 140 മുതൽ 145 വരെയാണ് ഒരു കിലോയ്ക്കു ഈടാക്കിയത്. ഒരു മാസം മുമ്പ്  110 രൂപയായിരുന്നു. ജില്ലയുടെ ഫാമുകളിൽ നിന്നു പുറമേ കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളിൽ നിന്നാണ് ഇറച്ചിക്കോഴികൾ ജില്ലയിലെത്തുന്നത്. ...

കാസർകോട് കോവിഡ് നിയന്ത്രണം വീണ്ടും കടുപ്പിച്ചു; പരിശോധന കർശനമാക്കി

കാസർകോട്- ജില്ലയിൽ കോവിഡ് നിയന്ത്രണം കടുപ്പിക്കാനും പരിശോധന കർശനമാക്കാനും ജില്ലാതല കൊറോണ കോർ കമ്മിറ്റി യോഗത്തിൽ തീരുമാനിച്ചു. ജില്ലാ കലക്ടർ ഡോ. ഡി സജിത് ബാബുവിന്റെ അധ്യക്ഷതയിലാണ് യോഗം ചേർന്നത്. നിയന്ത്രണങ്ങൾ കർശനമായി നടപ്പാക്കുന്നതിന് പോലീസിന് നിർദേശം നൽകി. എല്ലാവരും മുഖാവരണം ധരിക്കുന്നുവെന്നും കൂട്ടം കൂടുന്നില്ലെന്നും ഉറപ്പാക്കും. വിവാഹങ്ങൾക്കും മറ്റു ചടങ്ങുകൾക്കും നിലവിലുള്ള കോവിഡ് മാർഗനിർദേശങ്ങൾ...

ഉപ്പളയില്‍ മെഡിക്കല്‍ സ്റ്റോറിലും കടകളിലും കവര്‍ച്ച

ഉപ്പള: ഉപ്പളയില്‍ മെഡിക്കല്‍ സ്റ്റോറുകളിലും കടകളിലും കവര്‍ച്ച. 50,000 രൂപയുടെ നഷ്ടം കണക്കാക്കുന്നു. കുമ്പള റെയില്‍വെ സ്റ്റേഷന് സമീപത്തെ ഫൈസലിന്റെ ഉടമസ്ഥതയില്‍ ഉപ്പളയില്‍ പ്രവര്‍ത്തിക്കുന്ന മാസ്റ്റര്‍ മെഡിക്കല്‍ സ്റ്റോറിന്റെ ഷട്ടര്‍ തകര്‍ത്ത് ഡി.വി.ഡി.യും മോഡവും കവര്‍ന്നു. ഷോപ്പിന്റെ ഒരു ഭാഗത്തെ ഗ്ലാസ് തകര്‍ത്ത നിലയിലാണ്. 30,000 രൂപയുടെ നഷ്ടം കണക്കാക്കുന്നു. സമീപത്തെ ഐഡിയല്‍ ബേക്കറില്‍ നിന്ന്...

മഞ്ചേശ്വരത്ത് മിന്നുന്ന ജയം നേടും, ചോദിക്കാനുള്ള മര്യാദ മുല്ലപ്പള്ളി കാണിച്ചില്ല: രാജ്മോഹന്‍ ഉണ്ണിത്താന്‍

കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രനെതിരെ ആഞ്ഞടിച്ച് രാജ്മോഹൻ ഉണ്ണിത്താൻ എംപി. മഞ്ചേശ്വരത്തെ കുറിച്ച് അഭിപ്രായ പ്രകടനം നടത്തിയപ്പോൾ നിലവിലെ സാഹചര്യത്തെ കുറിച്ച് ചോദിക്കാനുള്ള മര്യാദ മുല്ലപ്പള്ളി കാണിച്ചില്ല. യുഡിഎഫിന്റെ വോട്ട് കൊണ്ട് തന്നെ മഞ്ചേശ്വരത്ത് മിന്നുന്ന വിജയം നേടാനാകും. കല്യോട്ടെ രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ ജീവനെടുത്ത പാർട്ടിയുടെ പിന്തുണ തേടിയത് ശരിയായ നടപടി...

മുല്ലപ്പള്ളിയെ തള്ളി മഞ്ചേശ്വരത്തെ യുഡിഎഫ് സ്ഥാനാർത്ഥി എകെഎം അഷ്റഫ്

കാസർകോട്: സിപിഎം ബിജെപിക്ക് വോട്ട് മറിച്ചിട്ടുണ്ടെന്ന കെപിസിസി പ്രസിഡന്‍റിന്‍റെ വാക്കു തള്ളി മഞ്ചേശ്വരത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി. മതേതരത്വം ജയിക്കണമെന്ന് ആഗ്രഹിക്കുന്നവരെല്ലാം വോട്ട് ചെയ്തിട്ടുണ്ട്. വോട്ട് കച്ചവടം നടന്നിട്ടില്ല . മഞ്ചേശ്വരം, കുമ്പള, മംഗൾപ്പാടി പഞ്ചായത്തുകളിൽ വൻ ലീഡ് നേടും. 10000ത്തിലധികം വോട്ടിന്‍റെ ഭൂരിപക്ഷം കിട്ടുമെന്നും യുഡിഎഫ് സ്ഥാനാര്‍ത്ഥി എകെഎം അഷ്റഫ് പറഞ്ഞു.

മികച്ച ഭൂരിപക്ഷത്തോടെ മഞ്ചേശ്വരത്ത് വിജയിക്കുമെന്ന് കെ.സുരേന്ദ്രൻ

കാസർകോട്: നിയമസഭാ തെരഞ്ഞെടുപ്പിൽ മികച്ച മാർജിനിൽ മഞ്ചേശ്വരത്ത് ജയിക്കുമെന്ന് ബിജെപി അധ്യക്ഷൻ കെ.സുരേന്ദ്രൻ. മഞ്ചേശ്വരത്തുണ്ടായ റെക്കോർഡ് പോളിംഗ് ബിജെപിക്ക് അനുകൂലമായി വരും. ബൂത്തുകളിലേക്ക് എത്തിയ സ്ത്രീ വോട്ടർമാരുടെ എണ്ണത്തിലെ വർധന ശുഭസൂചനയാണെന്നും സുരേന്ദ്രൻ പറഞ്ഞു. നേമം അടക്കം തിരുവനന്തപുരത്തെ ഏഴോളം സീറ്റുകളിൽ ബിജെപിക്ക് ജയസാധ്യതയുണ്ടെന്നും സുരേന്ദ്രൻ വ്യക്തമാക്കി. സുരേന്ദ്രൻ്റെ വാക്കുകൾ -  മഞ്ചേശ്വരത്ത് നല്ല മാർജിനിൽ ജയിക്കാൻ...

മഞ്ചേശ്വരത്തെ തർക്കം തീർന്നു; കാത്തുനിന്നവർക്ക് വോട്ട് ചെയ്യാൻ അനുമതി നൽകി

കാത്തുനിന്നവർക്ക് വോട്ട് ചെയ്യാൻ അനുമതി നൽകിയതോടെ മഞ്ചേശ്വരത്തെ തർക്കം അവസാനിച്ചു. മഞ്ചേശ്വരത്തെ ബൂത്ത് നമ്പർ 130ലാണ് തർക്കം നിലനിന്നത്. വോട്ട് ചെയ്യാൻ അനുവദിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ഒരു വിഭാഗം വോട്ടർമാർ രംഗത്തെത്തുകയായിരുന്നു. വോട്ടു ചെയ്യാൻ അനുമതി നൽകിയതോടെ കെ. സുരേന്ദ്രൻ പ്രതിഷേധം അവസാനിപ്പിച്ചു. എന്‍.ഡി.എ സ്ഥാനാര്‍ഥികളില്ലാത്ത മണ്ഡലങ്ങളില്‍ വോട്ടിങ് ശതമാനം കുറഞ്ഞുവോ? മഞ്ചേശ്വരത്തെ ബൂത്ത് നമ്പർ 130 ൽ...
- Advertisement -spot_img

Latest News

രാജ്യത്ത് വീണ്ടും ലോക്ഡൗണ്‍ വരുമോ? പ്രധാനമന്ത്രിയുടെ പ്രസംഗത്തിന് പിന്നാലെ പ്രചരിക്കുന്ന വാര്‍ത്തയുടെ സത്യാവസ്ഥയെന്ത്?

ദില്ലി: രാജ്യത്ത് ലോക്ഡൗൺ ഉണ്ടാകില്ലെന്ന് വ്യക്തമാക്കി കേന്ദ്രം. കെട്ടുകഥകൾ വിശ്വസിക്കരുത്. ലോക്ഡൗണിനുള്ള ഒരു സാഹചര്യവും ഇല്ലെന്നും അഭ്യൂഹങ്ങൾ അടിസ്ഥാന രഹിതമാണെന്നും കേന്ദ്രം വ്യക്തമാക്കുന്നു. രാജ്യത്ത് വീണ്ടും...
- Advertisement -spot_img