കാ​സ​ർ​കോ​ട് കോവിഡ് രോഗികളിൽ വര്‍ധന; മരണനിരക്ക്​ ഉയർന്നേക്കും

0
218

കാ​സ​ർ​കോ​ട്​: ജി​ല്ല​യി​ല്‍ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ല്‍ വ​ൻ വ​ര്‍ധ​ന​വാ​ണു​ണ്ടാ​കു​ന്ന​തെ​ന്നും കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ജാ​ഗ്ര​ത കൈ​വെ​ടി​യ​രു​തെ​ന്നും ജി​ല്ല മെ​ഡി​ക്ക​ല്‍ ഓ​ഫി​സ​ര്‍ ഡോ. ​എ.​വി. രാം​ദാ​സ് പ​റ​ഞ്ഞു. രോ​ഗി​ക​ളു​ടെ എ​ണ്ണം വ​ർ​ധി​ക്കു​ന്ന​തോ​ടൊ​പ്പം മ​ര​ണ​വും വ​ര്‍ധി​ച്ചു​വ​രു​ന്ന​താ​യാ​ണ്​ ഒ​രാ​ഴ്ച​യി​ലെ ക​ണ​ക്കു​ക​ള്‍ സൂ​ചി​പ്പി​ക്കു​ന്ന​ത്.

ഏ​പ്രി​ല്‍ ഒ​ന്നു മു​ത​ല്‍ ആ​റു​വ​രെ 964 പേ​ര്‍ക്കാ​ണ് ജി​ല്ല​യി​ല്‍ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ല്‍ 173 പേ​രും ചി​കി​ത്സാ കേ​ന്ദ്ര​ങ്ങ​ളി​ലാ​ണു​ള്ള​ത്. രോ​ഗി​ക​ളു​ടെ എ​ണ്ണം വ​ർ​ധി​ക്കു​ന്ന​ത് മ​ര​ണ​നി​ര​ക്ക് ഉ​യ​രാ​നും കാ​ര​ണ​മാ​കു​ന്നു. ഒ​രാ​ഴ്ച​ക്കി​ടെ മാ​ത്രം നാ​ലു പേ​രാ​ണ് കോ​വി​ഡ് ബാ​ധി​ച്ച് ജി​ല്ല​യി​ല്‍ മ​രി​ച്ച​ത്. നി​ല​വി​ല്‍ ജി​ല്ല​യി​ലെ മു​ഴു​വ​ന്‍ കോ​വി​ഡ് ചി​കി​ത്സാ​കേ​ന്ദ്ര​ങ്ങ​ളി​ലെ​യും കി​ട​ക്ക​ക​ള്‍ രോ​ഗി​ക​ളെ കൊ​ണ്ട് നി​റ​യു​ന്ന സാ​ഹ​ച​ര്യ​മാ​ണ്.

ജ​ന​ങ്ങ​ള്‍ കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ ക​ര്‍ശ​ന​മാ​യി പാ​ലി​ക്ക​ണം. ഏ​പ്രി​ലി​ല്‍ 45 വ​യ​സ്സി​ന​്​ മു​ക​ളി​ലു​ള്ള എ​ല്ലാ​വ​ർ​ക്കും എ​ല്ലാ സ​ര്‍ക്കാ​ര്‍ ആ​രോ​ഗ്യ​സ്ഥാ​പ​ന​ങ്ങ​ളി​ലും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലും പ്ര​തി​രോ​ധ കു​ത്തി​വെ​പ്പ്​ ല​ഭ്യ​മാ​ക്കു​ന്നു​ണ്ട്. വാ​ക്‌​സി​ന്‍ സ്വീ​ക​രി​ക്കാ​നും കോ​വി​ഡ പ്ര​തി​രോ​ധം ശ​ക്തി​പ്പെ​ടു​ത്താ​നും എ​ല്ലാ​വ​രും ത​യാ​റാ​വ​ണ​മെ​ന്നും ഡി.​എം.​ഒ പ​റ​ഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here