Local News

ഭെൽ ഇ.എം.എൽ: ജീവനക്കാരെ സംരക്ഷിക്കാൻ നടപടി വേണം – ജില്ലാ പഞ്ചായത്ത്

കാസർകോട്: ഒരു വർഷത്തിലധികമായി അടച്ച് പൂട്ടിയ ഭെൽ ഇ.എം.എൽ കമ്പനി തുറന്ന് പ്രവർത്തിപ്പിക്കാനും രണ്ടര വർഷത്തിലധികമായി ശമ്പളമില്ലാതെ പട്ടിണിയിലായ ജീവനക്കാരെ സംരക്ഷിക്കാനും അടിയന്തിര നടപടികൾ സ്വീകരിക്കണമെന്ന് കാസർകോട് ജില്ലാ പഞ്ചായത്ത് യോഗം കേന്ദ്ര-സംസ്ഥാന സർക്കാരുകളോട് ആവശ്യപ്പെട്ടു. മുസ്ലിം ലീഗ് അംഗവും എസ്.ടി.യു നേതാവുമായ ഗോൾഡൻ അബ്ദുൾ റഹ്മാൻ അവതരിപ്പിച്ച പ്രമേയം ഐക്യകണ്ഠേനയാണ് യോഗം അംഗീകരിച്ചത്. പ്രസിഡണ്ട് ബേബി...

രണ്ട് യുവാക്കളെ തട്ടിക്കൊണ്ടുപോയ കേസില്‍ ഉപ്പള സ്വദേശികളടക്കം ഏഴുപ്രതികള്‍ ഉള്ളാളിൽ അറസ്റ്റില്‍

മംഗളൂരു: ക്രിപ്റ്റോകറന്‍സി ഇടപാടുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് രണ്ട് യുവാക്കളെ തട്ടിക്കൊണ്ടുപോയി മുറിയില്‍ പൂട്ടിയിടുകയും ഇരുവരുടെയും കുടുംബങ്ങളെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിലെ ഏഴുപ്രതികളെ ഉള്ളാള്‍ പൊലീസ് അറസ്റ്റ് ചെയ്തു. അഹമ്മദ് അഷ്റഫ്, സുഹൃത്ത് ജാവേദ് എന്നിവരെ തട്ടിക്കൊണ്ടുപോയ കേസില്‍ പ്രതികളായ അത്താവറിലെ അഹമ്മദ് ഇക്ബാല്‍ (33), നൗഷാദ് (28), മഞ്ചേശ്വരം സ്വദേശികളായ...

സിപിഐഎം കൂട്ടുകെട്ട് ആരോപണം; കുമ്പളയിൽ ബിജെപി ഓഫീസിന് ‘പ്രതിഷേധ’ താഴിട്ട് പ്രവര്‍ത്തകര്‍

ബിജെപി കുമ്പള പഞ്ചായത്ത് കമ്മിറ്റി ഓഫീസിന് താഴിട്ട് ഒരു കൂട്ടം പ്രവര്‍ത്തകര്‍. കുമ്പള ടൗണിനോട് ചേര്‍ന്നുള്ള ഓഫീസാണ് ബിജെപിയും യുവമോര്‍ച്ച പ്രവര്‍ത്തകരും പോക്ഷക സംഘടനയുടേയും പ്രവര്‍ത്തകര്‍ പൂട്ടിയത്. ബിടി വിജയന്റെ സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തിയതിന് ശേഷം സംഘടിച്ചെത്തിയ പ്രവര്‍ത്തകര്‍ അടഞ്ഞുകിടക്കുകയായിരുന്ന പാര്‍ട്ടിയുടെ പഞ്ചായത്ത് കമ്മിറ്റി ഓഫീസിന് മറ്റൊരു പൂട്ടുകൂടിയിട്ട് പൂട്ടുകയായിരുന്നു. ബിജെപി നേതൃത്വവുമായി ഉണ്ടായ പ്രാദേശിക...

മകന്‍ ബൈക്കോടിച്ചതിന് വാഹന ഉടമയായ മാതാവിന് ഒരുദിവസം തടവും 25000 രൂപ പിഴയും ശിക്ഷ

ബേഡകം: പ്രായപൂര്‍ത്തിയാവാത്ത മകന്‍ ബൈക്കോടിച്ച് പിടിച്ച കേസില്‍ വാഹന ഉടമയായ മാതാവിന് ഒരു ദിവസം തടവും 25000 രൂപ പിഴയും. കുണ്ടംകുഴി വേളാഴി സ്വദേശിയായ വിദ്യാര്‍ത്ഥി ഓടിച്ച കുറ്റത്തിനാണ് മാതാവിന് കോടതി പിഴയിട്ടത്. കഴിഞ്ഞ ലോക്ക് ഡൗണ്‍ സമയത്ത് 2020 മാര്‍ച്ച് 17നാണ് കേസിനാസ്പദമായ സംഭവം. കുണ്ടംകുഴി മാവിനക്കല്ല് പ്രദേശത്ത് നിന്ന് വാഹനം ഓടിച്ചുവന്ന...

അസുഖത്തെ തുടര്‍ന്ന് ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന വനിതാഡോക്ടര്‍ മരിച്ചു

മേല്‍പ്പറമ്പ്: അസുഖം ബാധിച്ച് മംഗളൂരുവിലെ ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന വനിതാ ഡോക്ടര്‍ മരിച്ചു. മേല്‍പ്പറമ്പിലെ ഡോ. സവാഫറിന്റെ ഭാര്യയും തലശേരി സ്വദേശിനിയുമായ ഡോ. മഹ(26)ആണ് മരിച്ചത്. തലശ്ശേരിയിലെ ബഷീറിന്റെ മകളും കോട്ടിക്കുളം ബക്കര്‍ ഹോസ്പിറ്റല്‍ ഉടമ ഡോ. അബൂബക്കറിന്റെ മകന്റെ ഭാര്യയുമാണ് ഡോ. മഹ. എട്ട് മാസം മുമ്പായിരുന്നു ഡോ. സവാഫറുമായുള്ള വിവാഹം. രണ്ടുപേരും എം.ബി.ബി.എസ്....

കുമ്പള ആരിക്കാടിയില്‍ പുഴയില്‍ കുളിക്കാനിറങ്ങിയ മൂന്നുപേരില്‍ രണ്ടുപേര്‍ മുങ്ങിമരിച്ചു; ഒരാള്‍ക്കായി തിരച്ചില്‍ തുടരുന്നു

കുമ്പള: ആരിക്കാടിയില്‍ പുഴയില്‍ കുളിക്കാനിറങ്ങിയ മൂന്ന് യുവാക്കളില്‍ രണ്ടുപേര്‍ മുങ്ങിമരിച്ചു. കാണാതായ ഒരാള്‍ക്ക് വേണ്ടി തിരച്ചില്‍ തുടരുന്നു. കര്‍ണാടക സ്വദേശികളായ മൂന്നുപേരാണ് കുളിക്കാനിറങ്ങിയത്. കുളിക്കുന്നതിനിടെ മൂന്നുപേരും മുങ്ങിത്താഴുകയായിരുന്നു. സംഭവമറിഞ്ഞ് മത്സ്യത്തൊഴിലാളികള്‍ നടത്തിയ തിരച്ചിലില്‍ രണ്ടുപേരുടെ മൃതദേഹം കിട്ടി. കാണാതായ ഒരാള്‍ക്ക് വേണ്ടി തിരച്ചില്‍ തുടരുന്നു. കുമ്പളയില്‍ ഒരു കല്ല്യാണത്തില്‍ സംബന്ധിക്കാനാണ് കര്‍ണാടക സ്വദേശികളായ മൂവരും എത്തിയത്....

മഞ്ചേശ്വരം സ്വദേശിയെയും സുഹൃത്തിനെയും തട്ടിക്കൊണ്ടുപോയി; പ്രതികള്‍ ഉള്ളാളില്‍ പിടിയില്‍

മഞ്ചേശ്വരം: മഞ്ചേശ്വരം സ്വദേശിയെയും സുഹൃത്തിനെയും കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയതായി പരാതി. സംഭവത്തില്‍ മഞ്ചേശ്വരം, ഉള്ളാള്‍ പൊലീസുകള്‍ കേസ്‌ രജിസ്റ്റര്‍ ചെയ്‌തു. ഉള്ളാള്‍ പൊലീസ്‌ തട്ടിക്കൊണ്ടുപോകപ്പെട്ട യുവാക്കളെയും പ്രതികളെയും പിടികൂടി. ഉദ്യാവര്‍ സ്വദേശി മുഹമ്മദ്‌ ജാബിത്‌ (22), സുഹൃത്തും കര്‍ണ്ണാടക, ബി സി റോഡ്‌ സ്വദേശിയുമായ അഷ്‌റഫ്‌ (30) എന്നിവരെയാണ്‌ തട്ടിക്കൊണ്ടുപോയത്‌. ജാബിതിനെയും സുഹൃത്തിനെയും തട്ടിക്കൊണ്ടുപോയ സംഭവത്തില്‍...

കുമ്പളയിൽ സി.പി.എം നേതാവിൻെറ വീട് മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് തകർത്തു

കുമ്പള: കുമ്പളയിലെ സി.പി.എം നേതാവിൻെറ വീട് ഒരു സംഘം മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് തകർത്തു. സി.പി.എം പ്രാദേശിക നേതാവും കർഷക സംഘം ജില്ല കമ്മിറ്റിയംഗവുമായ ബംബ്രാണയിലെ കെ.കെ. അബ്ദുല്ലക്കുഞ്ഞിയുടെ വീടാണ് തകർത്തത്. അക്രമം പ്രതിരോധിക്കുന്നതിനിടെ കെ.കെ. അബ്ദുല്ലക്കുഞ്ഞി, ഭാര്യ റുഖിയ, മകൻ അബ്ദുൽ റഹീം എന്നിവർക്ക് പരിക്കേറ്റു. ഇവരെ കുമ്പള സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച...

മംഗളൂരുവില്‍ കര്‍ഫ്യൂ ലംഘിച്ച് പ്രവര്‍ത്തിച്ച വ്യാപാരസ്ഥാപനങ്ങളില്‍ പൊലീസ് റെയ്ഡ്; നിരവധി പേരില്‍ നിന്നും പിഴയീടാക്കി

മംഗളൂരു: മംഗളൂരുവില്‍ കര്‍ഫ്യൂവും കോവിഡ് മാനദണ്ഡങ്ങളും ലംഘിച്ച് പ്രവര്‍ത്തിച്ച വ്യാപാരസ്ഥാപനങ്ങളില്‍ പൊലീസ് റെയ്ഡ് നടത്തി. മംഗളൂരു നഗരത്തിലെ ജ്വല്ലറിയും വസ്ത്ര-ചെരിപ്പുകടകളും ഉള്‍പ്പെടെയുള്ള വ്യാപാരസ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്. പൊലീസ് കമ്മീഷണര്‍ എന്‍. ശശികുമാറിന്റെയും ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ ഹരിറാം ശങ്കറിന്റെയും നേതൃത്വത്തിലായിരുന്നു റെയ്ഡ്. കോവിഡ് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ലംഘിച്ച നിരവധി പേര്‍ക്ക് പിഴ ചുമത്തുകയും ചെയ്തു. ഹംപങ്കട്ട, മിലാഗ്രസ്, സെന്‍ട്രല്‍...

മംഗലാപുരം ബോട്ടപകടം: തെരച്ചിൽ അവസാനിപ്പിച്ചു

മംഗലാപുരം ബോട്ടപകടത്തിൽ കാണാതയ മത്സ്യത്തൊഴിലാളികൾക്കുവേണ്ടിയുള്ള തെരച്ചിൽ നാവിക സേന അവസാനിപ്പിച്ചു. മൂന്ന് തമിഴ്‌നാട് സ്വദേശികളെയും മൂന്ന് ബംഗാൾ സ്വദേശികളെയുമാണ് കണ്ടെത്താനുള്ളത്. കപ്പലിടിച്ച് ആഴക്കടലിൽ മുങ്ങിപ്പോയ മീൻപിടുത്ത ബോട്ടിന്റെ ഉൾവശം പൂർണമായും നാവിക സേനയുടെ മുങ്ങൽ വിദഗ്ധർ പരിശോധിച്ചു. എന്നാൽ ബോട്ടിനുള്ളിൽ നിന്ന് മൂന്നു പേരുടെ മൃതദേഹങ്ങൾ മാത്രമാണ് ലഭിച്ചത്. ഈ മാസം പന്ത്രണ്ടിന് അർധരാത്രിയിലാണ് വിദേശ...
- Advertisement -spot_img

Latest News

സമാധാന ചർച്ചകൾക്ക് ഇറാൻ മുഖംതിരിക്കുന്നതിന്റെ മൂന്ന് കാരണങ്ങൾ; ട്രംപ്‌ കാത്തിരിക്കേണ്ടി വരും

വാഷിങ്ടൺ: അമേരിക്ക-ഇസ്രയേൽ സഖ്യവും ഇറാനും തമ്മിലുള്ള യുദ്ധം തുടരുന്ന സാഹചര്യത്തിൽ, ശത്രുത അവസാനിപ്പിക്കുന്നതിനും നയതന്ത്ര മാർഗങ്ങൾ തുറക്കുന്നതിനുമുള്ള ശ്രമങ്ങൾ തടസപ്പെട്ടതായി റിപ്പോർട്ട്‌. സംഘർഷം അവസാനിപ്പിക്കാനായി വൈറ്റ്...
- Advertisement -spot_img