മഞ്ചേശ്വരം സ്വദേശിയെയും സുഹൃത്തിനെയും തട്ടിക്കൊണ്ടുപോയി; പ്രതികള്‍ ഉള്ളാളില്‍ പിടിയില്‍

0
346

മഞ്ചേശ്വരം: മഞ്ചേശ്വരം സ്വദേശിയെയും സുഹൃത്തിനെയും കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയതായി പരാതി. സംഭവത്തില്‍ മഞ്ചേശ്വരം, ഉള്ളാള്‍ പൊലീസുകള്‍ കേസ്‌ രജിസ്റ്റര്‍ ചെയ്‌തു. ഉള്ളാള്‍ പൊലീസ്‌ തട്ടിക്കൊണ്ടുപോകപ്പെട്ട യുവാക്കളെയും പ്രതികളെയും പിടികൂടി.

ഉദ്യാവര്‍ സ്വദേശി മുഹമ്മദ്‌ ജാബിത്‌ (22), സുഹൃത്തും കര്‍ണ്ണാടക, ബി സി റോഡ്‌ സ്വദേശിയുമായ അഷ്‌റഫ്‌ (30) എന്നിവരെയാണ്‌ തട്ടിക്കൊണ്ടുപോയത്‌. ജാബിതിനെയും സുഹൃത്തിനെയും തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ ജാബിദിന്റെ സഹോദരന്‍ സുഹൈബിന്റെ പരാതിപ്രകാരമാണ്‌ മഞ്ചേശ്വരം പൊലീസ്‌ കേസെടുത്തത്‌. അന്വേഷണം തുടരുന്നതിനിടയിലാണ്‌ ഇതേ സംഭവത്തില്‍ ഉള്ളാള്‍ പൊലീസും കേസെടുത്തിട്ടുള്ളതായ കാര്യം വ്യക്തമായതെന്നു പൊലീസ്‌ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here