കാസര്‍കോട്: തിങ്കളാഴ്ച മുതൽ കാസർകോട് ജില്ലയിൽ വാക്സീന്‍ എടുക്കുന്നവര്‍ സ്വന്തം പഞ്ചായത്തില്‍ നിന്ന് തന്നെ എടുക്കണമെന്ന് ജില്ലാ കളക്ടര്‍. ഓൺലൈൻ ബുക്കിംഗിലൂടെ വരുന്നവർ അതേ പഞ്ചായത്തിൽ പെട്ടവരാണെന്നതിന് തെളിവ് ഹാജരാക്കണമെന്നും ജില്ലാ കളക്ടർ ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദ് വ്യക്തമാക്കി. എല്ലാ വാക്സിനേഷൻ കേന്ദ്രങ്ങൾക്കും 50 ശതമാനം ഓൺലൈൻ രജിസ്ട്രേഷനും 50 ശതമാനം ഓഫ്‌ലൈൻ രജിസ്ട്രേഷനും...
മഞ്ചേശ്വരം: എംഎൽഎ ഫണ്ടിൽ നിന്ന് 10ലക്ഷം രൂപ അനുവദിച്ച് ടെണ്ടറായ ജിഎച്ച്എസ്എസ് ഉപ്പള സ്കൂൾ ഗ്രൗണ്ട് നവീകരണ പ്രവൃത്തി ഉടൻ ആരംഭിക്കണമെന്നാവശ്യപ്പെട്ട് എം എസ് എഫ് സ്കൂൾ യൂണിറ്റ് കമ്മിറ്റി മഞ്ചേശ്വരം ബ്ലോക്ക് പ്രസിഡന്റ് ഷമീന ടീച്ചറുടെ സാനിധ്യത്തിൽ ബ്ലോക്ക് പഞ്ചായത്ത് എൽഎസ്ജിഡി എഇക്ക് പരാതി നൽകി.
കരാർ ഏറ്റെടുത്ത ഉപ്പള സ്വദേശി മറ്റു പല...
കാസര്‍കോട്: മഞ്ചേശ്വരത്ത് വൻ കുഴൽപ്പണ വേട്ട. തലപ്പാടിയില്‍ കാറില്‍ കടത്തുകയായിരുന്ന കണക്കില്‍പ്പെടാത്ത പണം പൊലീസ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് കുംമ്പഡാജെ സ്വദേശി ശിഹാബുദ്ധീനെ പൊലീസ് അറസ്റ്റ് ചെയ്തു.
ഇരുപത്തേഴ് ലക്ഷത്തി നാൽപ്പത്താറായിരം രൂപയാണ് വാഹനത്തിൽ നിന്ന് പിടികൂടിയത്. സംശയം തോന്നാതിരിക്കാൻ ഭാര്യയയും ശിഹാബുദ്ധീൻ കാറിൽ കൂടെ കൂട്ടിയിരുന്നു. ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തെ...
പൈവളിഗെ: പൈവളിഗെ പഞ്ചായത്ത് വൈസ് പ്രസിഡണ്ടിനെതിരെ അവിശ്വാസപ്രമേയത്തിന് എല്‍.ഡി.എഫ് നീക്കം. കഴിഞ്ഞ ദിവസം ചേര്‍ന്ന എല്‍.ഡി.എഫ് യോഗത്തില്‍ ഇതുസംബന്ധിച്ച് ധാരണയായതായാണ് വിവരം. എല്‍.ഡി.എഫിലെ ജയന്തിയാണ് പഞ്ചായത്ത് പ്രസിഡണ്ട്. ബി.ജെ.പി പ്രതിനിധിയായ പുഷ്പയാണ് വൈസ് പ്രസിഡണ്ട്.
പൈവളിഗെ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിനും ബി.ജെ.പിക്കും എട്ട് സീറ്റുകള്‍ വീതം ലഭിച്ചിരുന്നു. ഇതേ തുടര്‍ന്ന് നറുക്കെടുപ്പിലൂടെ എല്‍.ഡി.എഫിന് പഞ്ചായത്ത് പ്രസിഡണ്ട്...
മംഗളുരു: ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുണ്ടെന്ന ആരോപണത്തിന്റെ പേരിൽ മംഗളൂരുവിൽ യുവതിയെ എൻ ഐ എ കസ്റ്റഡിയിൽ എടുത്തു. ഉള്ളാളിലെ കോൺഗ്രസിന്റെ മുൻ എം.എൽ.എ ബി. എം. ഇദ്ദിനബ്ബയുടെ പേരക്കുട്ടിയുടെ ഭാര്യയെയാണ് എൻ ഐ എ കസ്റ്റഡിയിലെടുത്തത്. കേരളത്തിൽനിന്നടക്കം യുവാക്കളെ ഐ. എസിലേക്ക് റിക്രൂട്ട് ചെയ്യാൻ പദ്ധതിയിട്ട കേസിൽ ഇദ്ദിനബ്ബയുടെ മറ്റൊരു പേരക്കുട്ടി അമർ...
മംഗളൂരു: മംഗളൂരുവിനടുത്ത് കൊണാജെ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മുഡിപ്പുവില്‍ ഉപ്പള ആസ്ഥാനമായുള്ള ഗോള്‍ഡ് കിംഗ് ജ്വല്ലറി ശാഖയില്‍ കവര്‍ച്ച. ജ്വല്ലറിയുടെ ഇടത് ഭാഗത്തെ ചുമര് തുരന്ന് അകത്ത് കടന്ന കവര്‍ച്ചക്കാര്‍ വെള്ളിയാഭരണങ്ങള്‍ കവര്‍ന്നു. ഇന്ന് പുലര്‍ച്ചെ 2.40 മണിയോടെയാണ് മോഷണം. ജ്വല്ലറിയില്‍ സ്ഥാപിച്ച ബര്‍ഗ്ലര്‍ അലാറം സംവിധാനത്തിലൂടെ കവര്‍ച്ചാ വിവരം ഉടമകള്‍ക്ക് ലഭിച്ച് ഉടന്‍...
ഉപ്പള: മംഗൽപ്പാടി പഞ്ചായത്തിലെ വാക്സിൻ കുത്തിവെപ്പ് കേന്ദ്രത്തിൽ മഞ്ചേശ്വരം പോലീസിലെ ചില ഉദ്യോഗസ്ഥർ ജനപ്രതിനിധികളോട് തട്ടിക്കയറി പ്രശ്നങ്ങളുണ്ടാക്കുകയും തുടർന്ന് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കുകയും ചെയ്യുന്ന പോലീസ് നടപടികൾക്കെതിരെ മുസ്ലിം യൂത്ത് ലീഗ് മംഗൽപാടി പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധ സംഗമം നടത്തി.
ഇർഷാദ് മള്ളങ്കൈയുടെ അധ്യക്ഷതയിൽ മുസ്ലിം യൂത്ത് ലീഗ് മണ്ഡലം ജനറൽ സെക്രട്ടറി ബി...
ഉപ്പള: ഹനുമാന്‍ നഗറില്‍ കടലാക്രമണം രൂക്ഷമായി. ഇവിടെ നൂറുമീറ്ററോളം റോഡ് കടലെടുത്തു. ഹനുമാന്‍ നഗര്‍-മുസോടി റോഡാണ് കടലെടുത്തത്. ഹനുമാന്‍ നഗര്‍, മണിമുണ്ട പ്രദേശങ്ങളില്‍ ഉള്ളവര്‍ മഞ്ചേശ്വരത്തേക്കും ഉപ്പളയിലേക്കും മറ്റും പോകുന്ന റോഡാണിത്. റോഡ് തകര്‍ന്നതോടെ ഈ പ്രദേശം ഒറ്റപ്പെട്ടിരിക്കുകയാണ്. മൂന്നു മാസം മുമ്പ് മണ്ണിട്ട് ഗതാഗതയോഗ്യമാക്കിയ റോഡാണിത്. റോഡ് തകര്‍ന്നതോടെ തിരമാലകള്‍ ഇപ്പോള്‍ അടുത്തുള്ള...
സ്വർണാഭരണങ്ങൾക്ക് എച്ച്‌യുഐഡി (ഹാൾമാർക്ക് യൂണിക് ഐഡന്റിഫിക്കേഷൻ) മുദ്ര പതിക്കാൻ കഴിയാതെ ലക്ഷക്കണക്കിന് ആഭരണങ്ങൾ കെട്ടിക്കിടക്കുന്നു. രാജ്യത്തെ സ്വർണ വ്യാപാര മേഖലയിൽ പ്രതിസന്ധി രൂക്ഷമാകുകയാണ്.
ഓണ, വിവാഹ സീസണോട് അനുബന്ധിച്ച് പുതിയ ആഭരണങ്ങളുടെ സ്റ്റോക്ക് എടുത്ത വ്യാപാരികൾ ബുദ്ധിമുട്ടിലായിരിക്കുകയാണ്. കഴിഞ്ഞ ഒരു മാസമായി കേരളത്തിലെ 73 ഹാൾമാർക്കിംഗ് സെന്ററുകൾ വഴി ഒരു ലക്ഷത്തിൽ താഴെ ആഭരണങ്ങളിൽ മാത്രമാണ്...
മുംബൈ: ക്രൂഡ് ഓയിൽ വില കുത്തനെ ഉയർന്നതും ആഗോളതലത്തിലെ ഭൗമരാഷ്ട്രീയ അനിശ്ചിതത്വങ്ങളും മൂലം ഡോളറിനെതിരെ രൂപയുടെ വിനിമയ മൂല്യം 34 പൈസ ഇടിഞ്ഞ് 96.59ൽ എത്തി....