ഉപ്പള സ്കൂൾ ഗ്രൗണ്ടിന്റെ നവീകരണ പ്രവൃത്തി ഉടൻ ആരംഭിക്കണം: എംഎസ്എഫ്

0
165

മഞ്ചേശ്വരം: എംഎൽഎ ഫണ്ടിൽ നിന്ന് 10ലക്ഷം രൂപ അനുവദിച്ച് ടെണ്ടറായ ജിഎച്ച്എസ്എസ് ഉപ്പള സ്കൂൾ ഗ്രൗണ്ട് നവീകരണ പ്രവൃത്തി ഉടൻ ആരംഭിക്കണമെന്നാവശ്യപ്പെട്ട് എം എസ് എഫ് സ്കൂൾ യൂണിറ്റ് കമ്മിറ്റി മഞ്ചേശ്വരം ബ്ലോക്ക് പ്രസിഡന്റ് ഷമീന ടീച്ചറുടെ സാനിധ്യത്തിൽ ബ്ലോക്ക്‌ പഞ്ചായത്ത് എൽഎസ്ജിഡി എഇക്ക് പരാതി നൽകി.

കരാർ ഏറ്റെടുത്ത ഉപ്പള സ്വദേശി മറ്റു പല തിരക്കുകൾ ഉണ്ടെന്നു പറഞ്ഞു ഈ ഗ്രൗണ്ടിന്റെ പ്രവൃത്തി ആരംഭിക്കുന്നത് അനന്തമായി നീട്ടുന്ന സാഹചര്യമാണുള്ളത്. ബ്ലോക്ക് അസിസ്റ്റന്റ് എൻജിനീയറുടെ വാക്കുപോലും വിലകൽപ്പിക്കാതെ പ്രവൃത്തി ആരംഭിക്കുന്നതിൽ നിന്ന് ഒഴിഞ്ഞു മാറുന്ന കരാറുകാരനെ ഒഴിവാക്കി റീ ടെൻഡർ ചെയ്യണമെന്നും സ്കൂൾ എംഎസ്എഫ് യൂണിറ്റ് കമ്മിറ്റി ആവശ്യപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here