Local News

കാസര്‍കോട് ജില്ലയില്‍ രണ്ട് പഞ്ചായത്തുകളില്‍ സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു

കാസര്‍കോട്: കൊവിഡ് വ്യാപനം രൂക്ഷമായതോടെ കാസര്‍കോട് ജില്ലയില്‍ രണ്ട് പഞ്ചായത്തുകളില്‍  സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു.  കയ്യൂര്‍, ചീമേനി പഞ്ചായത്തുളിലാണ് സമ്പൂര്‍ണ്ണ ലോക് ഡൗണ്‍ പ്രഖ്യാപിച്ചത്. കാഞ്ഞങ്ങാട് നഗരസഭയിലെ 34, 13, 9 വാർഡുകളിലും നീലേശ്വരം നഗരസഭയിലെ 3, 7, 11, 12, 25 വാർഡുകളിലും സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ ഉണ്ട്. വീക്ക്‌ലി ഇൻഫെക്ഷൻ പോപ്പുലേഷൻ റേഷ്യോ...

ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ്; ടി.കെ പൂക്കോയ തങ്ങള്‍ കീഴടങ്ങി

കാസർകോട്: എംസി കമറുദ്ദീനുൾപ്പെടെ മുസ്ലീംലീഗ് നേതാക്കൾ പ്രതികളായ ജ്വല്ലറി നിക്ഷേപതട്ടിപ്പ് കേസിലെ മുഖ്യപ്രതികളിലൊരാളായ ഫാഷൻ ഗോൾഡ് ജ്വല്ലറി ഉടമ പൂക്കോയ തങ്ങൾ കീഴടങ്ങി. പത്ത് മാസമായി ഒളിവിലായിരുന്ന  പൂക്കോയ തങ്ങൾ ഹൊസ്ദുർഗ് കോടതിയിലാണ് കീഴടങ്ങിയത്. ജ്വല്ലറി ചെയർമാനും മഞ്ചേശ്വരം മുൻ എംഎൽഎയുമായിരുന്ന കമറുദീൻ അറസ്റ്റിലായ കഴിഞ്ഞ നവംബർ ഏഴ് മുതൽ ഒളിവിലായിരുന്നു പൂക്കോയ തങ്ങൾ.  നൂറ്റിയൻപതിലേറെ കേസുകള്‍...

ഹൊസങ്കടിയിലെ രാജധാനി ജ്വല്ലറി കവര്‍ച്ച: ഒരു പ്രതികൂടി അറസ്റ്റില്‍

മഞ്ചേശ്വരം :ഹൊസങ്കടിയിലെ രാജധാനി ജ്വല്ലറിയില്‍ കവര്‍ച്ച നടത്തിയ കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. ഉഡുപ്പി ബീഡുവിലെ മുഹമ്മദ് റിയാസി(33)നെയാണ് മഞ്ചേശ്വരം സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ എ. സന്തോഷ് കുമാറും സംഘവും കര്‍ണാടകയില്‍വെച്ച് അറസ്റ്റ് ചെയ്തത്. ഒരാഴ്ചമുമ്പ് തൃശൂര്‍ സ്വദേശി സത്യേഷ് എന്ന കിരണി(35)നെ അറസ്റ്റ് ചെയ്തിരുന്നു. 26ന് അര്‍ദ്ധരാത്രി ഏഴംഗ സംഘം ജ്വല്ലറിയിലെ സെക്യൂരിറ്റി...

കാസര്‍കോട് 13 വയസുകാരിയെ പീഡിപ്പിച്ച കേസ്; മാതാവും പിതാവും അറസ്റ്റിൽ

കാസർകോട് ഉളിയത്തടുക്കയിൽ പതിമൂന്നുകാരിയെ പീഡിപ്പിക്കാന്‍ അച്ഛനും അമ്മയും കൂട്ടുനിന്നെന്ന് പൊലീസ്. ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്തു. കുട്ടിയെ പീഡിപ്പിച്ചതിന് ഒമ്പത് പേരെ പൊലീസ് നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. ജൂൺ 26ന് ഉളിയത്തടുക്ക റഹ്മത്ത് നഗറിലെ ആളൊഴിഞ്ഞ വീട്ടില്‍ വെച്ച് പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതിനാണ് പൊലീസ് ആദ്യം കേസ് എടുക്കുന്നത്. ജൂലൈ അഞ്ചിന് കേസിലെ പ്രതികളായ നാല്...

മഞ്ചേശ്വരം കെദുമ്പാടിയിൽ ഭാര്യയുടെ സഹായത്തോടെ ഭർത്താവിനെ കൊലപ്പെടുത്തിയ കേസിൽ ഒരാൾകൂടി അറസ്റ്റിൽ

മഞ്ചേശ്വരം : കെദുമ്പാടിയിലെ മരമില്ല് ഉടമ ഇസ്മായിലിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ കേസിൽ ഒരാൾകൂടി അറസ്റ്റിൽ. കർണാടക സ്വദേശിയായ നാസിർ ഹുസൈൻ (35) ആണ് അറസ്റ്റിലായത്. മഞ്ചേശ്വരം ഇൻസ്‌പെക്ടർ എ. സന്തോഷ് കുമാറും സംഘവും കർണാടകയിലെ ബീരിക്ക് സമീപത്തെ വാടകവീട് വളഞ്ഞാണ് ഇയാളെ പിടികൂടിയത്. 2020 ജനുവരി 19-നാണ് കൊലപാതകം നടന്നത്. ഇസ്മായിലിന്റെ ഭാര്യ ആയിഷയുടെ സഹായത്തോടെ ആൺസുഹൃത്ത്‌...

എം.എസ്.എഫ് പ്രകൃതി സൗഹൃദ അവാർഡ് വിജയികൾക്ക് ഉപഹാരം കൈമാറി

കാസർകോട്: ഇക്കഴിഞ്ഞ പരിസ്ഥിതി വാരാചരണത്തിന്റെ ഭാഗമായി എം.എസ്.എഫ് സംസ്ഥാന കമ്മിറ്റി ഏർപ്പെടുത്തിയ പ്രകൃതി സൗഹൃദ അവാർഡിന്റെ കാസർകോട് ജില്ലാ തല വിജയികളായ അശ്വിൻ മണികണ്ഠനും, അഭിരാം മണികണ്ഠനുമുള്ള അവാർഡ് കൈമാറി. കുറ്റിക്കോൽ വേളാഴിയിലെ എം. മണികണ്ഠന്റെയും രമ്യയുടെയും മക്കളായ ഈ സഹോദരങ്ങൾ നിലവിൽ കുണ്ടംകുഴി ഗവണ്മെന്റ് സ്കൂളിൽ പത്താം തരത്തിലും ഏഴാം തരത്തിലും പഠിക്കുകയാണ്....

കാസര്‍കോട് തിങ്കളാഴ്ച മുതല്‍ സ്വന്തം പഞ്ചായത്തില്‍ മാത്രം വാക്സീന്‍; തെളിവ് ഹാജരാക്കണമെന്നും കളക്ടര്‍

കാസര്‍കോട്: തിങ്കളാഴ്ച മുതൽ കാസർകോട് ജില്ലയിൽ വാക്സീന്‍ എടുക്കുന്നവര്‍ സ്വന്തം പഞ്ചായത്തില്‍ നിന്ന് തന്നെ എടുക്കണമെന്ന് ജില്ലാ കളക്ടര്‍. ഓൺലൈൻ ബുക്കിംഗിലൂടെ വരുന്നവർ അതേ പഞ്ചായത്തിൽ പെട്ടവരാണെന്നതിന് തെളിവ് ഹാജരാക്കണമെന്നും ജില്ലാ കളക്ടർ ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദ്  വ്യക്തമാക്കി. എല്ലാ വാക്സിനേഷൻ കേന്ദ്രങ്ങൾക്കും 50 ശതമാനം ഓൺലൈൻ രജിസ്ട്രേഷനും 50 ശതമാനം ഓഫ്‌ലൈൻ രജിസ്ട്രേഷനും...

ഉപ്പള സ്കൂൾ ഗ്രൗണ്ടിന്റെ നവീകരണ പ്രവൃത്തി ഉടൻ ആരംഭിക്കണം: എംഎസ്എഫ്

മഞ്ചേശ്വരം: എംഎൽഎ ഫണ്ടിൽ നിന്ന് 10ലക്ഷം രൂപ അനുവദിച്ച് ടെണ്ടറായ ജിഎച്ച്എസ്എസ് ഉപ്പള സ്കൂൾ ഗ്രൗണ്ട് നവീകരണ പ്രവൃത്തി ഉടൻ ആരംഭിക്കണമെന്നാവശ്യപ്പെട്ട് എം എസ് എഫ് സ്കൂൾ യൂണിറ്റ് കമ്മിറ്റി മഞ്ചേശ്വരം ബ്ലോക്ക് പ്രസിഡന്റ് ഷമീന ടീച്ചറുടെ സാനിധ്യത്തിൽ ബ്ലോക്ക്‌ പഞ്ചായത്ത് എൽഎസ്ജിഡി എഇക്ക് പരാതി നൽകി. കരാർ ഏറ്റെടുത്ത ഉപ്പള സ്വദേശി മറ്റു പല...

മഞ്ചേശ്വരത്ത് കുഴൽപ്പണ വേട്ട; കാറില്‍ കടത്തുകയായിരുന്ന 27 ലക്ഷം രൂപ പിടികൂടി

കാസര്‍കോട്: മഞ്ചേശ്വരത്ത് വൻ കുഴൽപ്പണ വേട്ട. തലപ്പാടിയില്‍ കാറില്‍ കടത്തുകയായിരുന്ന കണക്കില്‍പ്പെടാത്ത പണം പൊലീസ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് കുംമ്പഡാജെ സ്വദേശി  ശിഹാബുദ്ധീനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇരുപത്തേഴ് ലക്ഷത്തി നാൽപ്പത്താറായിരം രൂപയാണ് വാഹനത്തിൽ നിന്ന് പിടികൂടിയത്. സംശയം തോന്നാതിരിക്കാൻ ഭാര്യയയും ശിഹാബുദ്ധീൻ കാറിൽ കൂടെ കൂട്ടിയിരുന്നു. ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തെ...

പൈവളിഗെ പഞ്ചായത്ത് വൈസ് പ്രസിഡണ്ടിനെതിരെ അവിശ്വാസപ്രമേയത്തിന് എല്‍.ഡി.എഫ് നീക്കം

പൈവളിഗെ: പൈവളിഗെ പഞ്ചായത്ത് വൈസ് പ്രസിഡണ്ടിനെതിരെ അവിശ്വാസപ്രമേയത്തിന് എല്‍.ഡി.എഫ് നീക്കം. കഴിഞ്ഞ ദിവസം ചേര്‍ന്ന എല്‍.ഡി.എഫ് യോഗത്തില്‍ ഇതുസംബന്ധിച്ച് ധാരണയായതായാണ് വിവരം. എല്‍.ഡി.എഫിലെ ജയന്തിയാണ് പഞ്ചായത്ത് പ്രസിഡണ്ട്. ബി.ജെ.പി പ്രതിനിധിയായ പുഷ്പയാണ് വൈസ് പ്രസിഡണ്ട്. പൈവളിഗെ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിനും ബി.ജെ.പിക്കും എട്ട് സീറ്റുകള്‍ വീതം ലഭിച്ചിരുന്നു. ഇതേ തുടര്‍ന്ന് നറുക്കെടുപ്പിലൂടെ എല്‍.ഡി.എഫിന് പഞ്ചായത്ത് പ്രസിഡണ്ട്...
- Advertisement -spot_img

Latest News

ഐപിഎല്ലിൽ മറ്റൊരു താരത്തിനുമില്ലാത്ത അപൂർവ നേട്ടം; ചരിത്രംകുറിച്ച് വിരാട് കോലി

ബെംഗളൂരു: ഐപിഎല്ലിന്‍റെ പത്തൊമ്പതാം സീസണ് സണ്‍റൈസേഴ്സ് ഹൈദരാബാദ്-റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു പോരാട്ടത്തോടെ തുടക്കമായപ്പോള്‍ ചരിത്രനേട്ടം സ്വന്തമാക്കി ആര്‍സിബി താരം വിരാട് കോലി. ചിന്നസ്വാമി സ്റ്റേഡിയത്തിൽ സൺറൈസേഴ്സ്...
- Advertisement -spot_img