Local News

ഹൊസങ്കടിയിലെ ബീഫ് സ്റ്റാളിന് പഞ്ചായത്ത് തടസം നിൽക്കുന്നു; മഞ്ചേശ്വരം പഞ്ചായത്ത് ഭരണ സമിതി യോഗത്തിൽ ബഹളം

മഞ്ചേശ്വരം: ബീഫ് സ്റ്റാളിന് പഞ്ചായത്ത് ലൈസൻസ് അനുവദിക്കാത്തതിനെ ചൊല്ലി മഞ്ചേശ്വരം പഞ്ചായത്ത് ഭരണ സമിതി യോഗത്തിൽ ബഹളം.ഹൊസങ്കടി ടൗണിൽ ഇരുപത് വർഷത്തിലേറെയായി പ്രവർത്തിച്ചു വരികയായിരുന്ന മൂസക്കുഞ്ഞി എന്നയാളുടെ ഉടമസ്ഥതയിലുള്ള ബീഫ് സ്റ്റാൾ ഹൈവേ വികസനത്തിൻ്റെ ഭാഗമായാണ് അൽപ്പം മാറി പുതിയ കെട്ടിടത്തിലേക്ക് മാറ്റി സ്ഥാപിച്ചത്. പുതിയ കെട്ടിടത്തിൽ പ്രവർത്തനം ആരംഭിക്കാനിരിക്കെയാണ് വിശ്വഹിന്ദു പരിഷത്ത് പരാതിയുമായി...

ചന്ദ്രിക ദിന പത്രം ക്യാമ്പയിൻ: കുമ്പള പോലീസ് സ്റ്റേഷനിലും ഹയർ സെക്കൻ്ററി സ്കൂളിലും ഇനി മുതൽ പത്രം

കുമ്പള: ചന്ദ്രിക ദിന പത്രം ക്യാമ്പയിൻ്റെ ഭാഗമായി കുമ്പള പോലീസ് സ്റ്റേഷനിലും,ഗവ:ഹയർ സെകൻ്ററി സ്കൂളിലും വാർഷിക വരിക്കാരായി ഇനി മുതൽ പത്രം ലഭ്യമാകും. വ്യവസായ പ്രമുഖനും കെ എം സി സി നേതാവുമായ ഗഫൂർ എരിയാൽ സ്പോൻസർ ചെയ്ത പത്രം അദ്ധേഹം തന്നെ ആദ്യ കോപ്പി കൈമാറി ഉദ്ഘാടനം ചെയ്തു. പോലീസ് സ്റ്റേഷനിൽ ഇൻസ്പെക്ടർ...

വേഷം മാറിയെത്തി ചൂതാട്ട കേന്ദ്രത്തിൽ മഞ്ചേശ്വരം എസ് ഐയുടെ പരിശോധന; രണ്ടുപേർ അറസ്റ്റിൽ

മഞ്ചേശ്വരം:(mediavisionnews.in) ചീട്ടുകളി-ഒറ്റനമ്പർ ചൂതാട്ട കേന്ദ്രങ്ങളിൽ വേഷം മാറിയെത്തിയ എസ്.ഐയുടെ നേതൃത്വത്തിൽ റെയ്ഡ് നടത്തി. മിയാപദവ്, കൊമങ്കളം, ഹൊസങ്കടി കടമ്പാർ എന്നിവിടങ്ങളിലെ ചീട്ടുകളി കേന്ദ്രങ്ങളിലും ഹൊസങ്കടിയിലെ ഒറ്റനമ്പർ ചൂതാട്ട കേന്ദ്രത്തിലുമാണ് കഴിഞ്ഞ ദിവസം രാത്രി മഞ്ചേശ്വരം എസ്.ഐ എം.പി രാഘവന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം റെയ്ഡ് നടത്തിയത്. തിരിച്ചറിയാതിരിക്കാൻ പോലീസ് വേഷം ഒഴിവാക്കി ലുങ്കിയും ടീഷർട്ടും തൊപ്പിയും...

ഉപ്പളയില്‍ ഹിദായത്ത് നഗറില്‍ ആക്രിക്കട കുത്തിത്തുറന്ന് അരലക്ഷം രൂപയുടെ സാധനങ്ങള്‍ കവര്‍ന്നു

ഉപ്പള: ഉപ്പളയില്‍ ആക്രിക്കട കുത്തിത്തുറന്ന് കവര്‍ച്ച. 50,000 രൂപ വിലമതിക്കുന്ന ചെമ്പ്, പിത്തള ഉല്‍പന്നങ്ങള്‍ കവര്‍ന്നു. ഉപ്പള ഹിദായത്ത് നഗറിലെ അബ്ദുല്‍സലാമിന്റെ ഉടമസ്ഥതയിലുള്ള ആക്രിക്കടയിലാണ് കവര്‍ച്ച നടന്നത്. കട തുറക്കാനെത്തിയപ്പോഴാണ് കടയുടെ മുന്‍വശത്തെ വാതില്‍ തകര്‍ത്ത നിലയില്‍ കാണുന്നത്. തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് ചെമ്പ്, പിത്തള ഉല്‍പന്നങ്ങള്‍ കവര്‍ന്നതായി അറിയുന്നത്. മഞ്ചേശ്വരം പൊലീസ് കേസെടുത്ത് അന്വേഷിക്കുന്നു.

ദേശീയപാതാ വികസനം: തലപ്പാടി-ചെങ്കള പാത നിര്‍മാണം ഒക്‌ടോബർ 4ന് തുടങ്ങും

കാസർഗോഡ്: ദേശീയപാത ആറുവരിയാക്കുന്നതിന്റെ നിർമാണ പ്രവൃത്തി കാസർകോട്‌, തളിപ്പറമ്പ്‌ റീച്ചുകളിൽ ഉടൻ ആരംഭിക്കും. തലപ്പാടി മുതൽ ചെങ്കള വരെ നാലിനും ചെങ്കള മുതൽ ബാക്കി ഭാഗം 15ഓടെയും പണി തുടങ്ങും. തലപ്പാടിയിൽ നിന്നാണ്‌ നിർമാണം തുടങ്ങുക. സർവീസ്‌ റോഡുകളാണ്‌ ആദ്യം നിർമിക്കുന്നത്‌. ഗതാഗതം ക്രമീകരണത്തിന്‌ സംവിധാനമുണ്ടാക്കിയ ശേഷമാകും ആറുവരി പാത നിർമാണം തുടങ്ങുക. റോഡിന്റെ അതിർത്തികൾ കൃത്യമായി...

സംസ്ഥാന കൃഷി വകുപ്പ് നടപ്പാക്കുന്ന കേരഗ്രാമം പദ്ധതിയിൽ മംഗൽപാടി പഞ്ചായത്തിനെ ഉൾപ്പെടുത്തി

ഉപ്പള: സംസ്ഥാന കൃഷി വകുപ്പ് നടപ്പാക്കുന്ന കേരഗ്രാമം പദ്ധതിയിൽ മംഗൽപാടി പഞ്ചായത്തിനെ ഉൾപ്പെടുത്തി. സംയോജിത പരിചരണ മുറകൾ സ്വീകരിക്കുന്നതിനായി ഹെക്ടറിന് 25000 രൂപ പ്രകാരം ഒരു കേര ഗ്രാമത്തിന് 62.50 ലക്ഷം രൂപയുടെ ആനുകൂല്യങ്ങളാണ് നൽകുന്നതെന്നു എ.കെ.എം.അഷ്റഫ് എംഎൽഎ അറിയിച്ചു. സംസ്ഥാന വിഹിതം 38 ലക്ഷവും ബാക്കി പഞ്ചായത്ത് വിഹിതവുമാണ്. നാളികേരത്തിന് ഉൽപാദനവും ഉൽപാദനക്ഷമതയും വർധിപ്പിക്കുന്നതിനായി...

ഉപ്പളയില്‍ ദേശീയപാതയോരത്ത് മാലിന്യം തള്ളിയ 40 വാഹന ഉടമകള്‍ക്ക് നോട്ടീസ്

ഉപ്പള: ദേശീയപാതയോരത്ത് മാലിന്യങ്ങള്‍ തള്ളിയ 40 വാഹന ഉടമകള്‍ക്കെതിരെ മംഗല്‍പാടി പഞ്ചായത്ത് അധികൃതര്‍ നോട്ടീസ് നല്‍കി. പഞ്ചായത്ത് പരിധിയിലെ വിവിധ ഭാഗങ്ങളില്‍ ദേശീയപാതയോരത്ത് വാഹനങ്ങളിലെത്തി മാലിന്യം തള്ളുന്നത് പതിവായിരുന്നു. ഇരുചക്രവാഹനങ്ങളും കാറുകളും ഓട്ടോറിക്ഷകളും ഉള്‍പ്പെടെ 40 വാഹന ഉടമകള്‍ക്കെതിരെയാണ് നടപടി. മാലിന്യങ്ങള്‍ വലിച്ചെറിഞ്ഞതിന് 30 വാഹനങ്ങള്‍ക്കെതിരെ കഴിഞ്ഞയാഴ്ച നോട്ടീസ് നല്‍കിയിരുന്നു. പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നിയമിച്ച ആറംഗ...

സ്വർണക്കടത്ത്: കാസർകോട് സ്വദേശി മംഗളൂരുവിൽ പിടിയിൽ; കടത്താൻ ശ്രമിച്ചത് 14.69 ലക്ഷം രൂപയുടെ സ്വർണം

മംഗളൂരു : ഷാർജയിൽനിന്ന് മംഗളൂരു വിമാനത്താവളം വഴി സ്വർണം കടത്താൻ ശ്രമിച്ച മലയാളി പിടിയിൽ. കാസർകോട് കോട്ടിക്കുളം സ്വദേശി സാദിഖ് അബ്ദുൾ റഹ്‌മാനാണ് തിങ്കളാഴ്ച വൈകിട്ട് കസ്റ്റംസ് അധികൃതരുടെ പിടിയിലായത്. ഇയാളിൽനിന്ന് ഇന്ത്യൻ വിപണിയിൽ 14.69 ലക്ഷം രൂപ വിലവരുന്ന 310 ഗ്രാം സ്വർണം കണ്ടെത്തി. സ്വർണം പെയിന്റ് രൂപത്തിലാക്കി ഇയാൾ ധരിച്ചിരുന്ന പാന്റ്സിൽ തേച്ചുപിടിപ്പിച്ച് കടത്താനായിരുന്നു...

ഗ്രാഫിക് ഡിസൈനിങ് തൊഴിലാളികളുടെ സംഘടനയായ ഡിജിറ്റല്‍ ആര്‍ട്ടിസ്റ്റ്സ് എംപ്ലോയീസ് യൂണിയന്‍ ജില്ലാ കണ്‍വെന്‍ഷന്‍ നടത്തി

കാസർകോട്: വർത്തമാന കാലത്തിൽ സോഷ്യൽ മീഡിയകളുടെ പ്രാധാന്യം എത്രത്തോളം ഉണ്ടോ അത്രത്തോളം പ്രാധാന്യമർഹിക്കുന്ന തൊഴിൽ മേഖലയാണ് ഗ്രാഫിക് ഡിസൈനിങ് തൊഴിൽമേഖല. പൊതുമേഖലാ സ്ഥാപനങ്ങളിൽ അത്യാവശ്യ തസ്തിക ആയി മാറിയിരിക്കുകയാണ് ഗ്രാഫിക് ഡിസൈനിങ്. ജില്ലയ്ക്ക് അകത്തെ ഗ്രാഫിക് ഡിസൈനിങ് തൊഴിലാളികളുടെ സംഘടനയായ ഡിജിറ്റല്‍ ആര്‍ട്ടിസ്റ്റ്‌സ് എംപ്ലോയീസ് യൂണിയന്‍ (ഡി.എ.ഇ.യു.) കാസര്‍ഗോഡ് ജില്ലാ കണ്‍വെന്‍ഷന്‍ തൃക്കരിപ്പൂര്‍ എംഎല്‍എ...

സഹപാഠിയായ മുസ്ലിമിനൊപ്പം ബീച്ചില്‍ പോയതിന് സദാചാര പൊലീസിംഗ്; അഞ്ച് ബജ്രംഗ്ദള്‍ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

എംബിബിഎസ് വിദ്യാര്‍ത്ഥികളെ സദാചാര പൊലീസിംഗിന് വിധേയരാക്കിയ അഞ്ച് ബജ്രംഗ്ദള്‍ പ്രവര്‍ത്തകര്‍ അറസ്റ്റില്‍. മംഗളുരുവില്‍ വച്ച് കെ എസ് ഹെഡ്ഡേ മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥികളെയാണ് ഇവര്‍ അപമാനിച്ചതും സദാചാര പൊലീസിംഗിന് വിധേയമാക്കിയതും. ഞായറാഴ്ച വൈകുന്നേരം ഉഡുപ്പിയിലെ മാല്‍പെ ബീച്ച് സന്ദര്‍ശിച്ച് മടങ്ങുന്ന സംഘത്തിന് നേരെയായിരുന്നു ബജ്രംഗ്ദള്‍ പ്രവര്‍ത്തകരുടെ അതിക്രമം. സുറത്കല്‍ ടോള്‍ ഗേറ്റിന് സമീപത്ത് വച്ച് വിദ്യാര്‍ത്ഥികളുടെ...
- Advertisement -spot_img

Latest News

ഇസ്രായേൽ കെമിക്കൽ ഫാക്ടറിക്ക് നേരെ ഇറാൻ മിസൈലാക്രമണം; രാസവസ്തുക്കൾ ചോർന്നു

തെൽഅവീവ്: കീടനാശിനികളും രാസവളങ്ങളും നിർമിക്കുന്ന ഇസ്രായേലിലെ കെമിക്കൽ ഫാക്ടറിക്ക് നേരെ ഇറാന്റെ മിസൈലാക്രമണം. തെക്കൻ മേഖലയിലെ ‘അഡാമ’ കെമിക്കൽ പ്ലാന്റാണ് ഇറാൻ ആക്രമിച്ചത്. മിസൈൽ പതിച്ച്...
- Advertisement -spot_img