കുമ്പള: ചന്ദ്രിക ദിന പത്രം ക്യാമ്പയിൻ്റെ ഭാഗമായി കുമ്പള പോലീസ് സ്റ്റേഷനിലും,ഗവ:ഹയർ സെകൻ്ററി സ്കൂളിലും വാർഷിക വരിക്കാരായി ഇനി മുതൽ പത്രം ലഭ്യമാകും. വ്യവസായ പ്രമുഖനും കെ എം സി സി നേതാവുമായ ഗഫൂർ എരിയാൽ സ്പോൻസർ ചെയ്ത പത്രം അദ്ധേഹം തന്നെ ആദ്യ കോപ്പി കൈമാറി ഉദ്ഘാടനം ചെയ്തു. പോലീസ് സ്റ്റേഷനിൽ ഇൻസ്പെക്ടർ...
മഞ്ചേശ്വരം:(mediavisionnews.in) ചീട്ടുകളി-ഒറ്റനമ്പർ ചൂതാട്ട കേന്ദ്രങ്ങളിൽ വേഷം മാറിയെത്തിയ എസ്.ഐയുടെ നേതൃത്വത്തിൽ റെയ്ഡ് നടത്തി. മിയാപദവ്, കൊമങ്കളം, ഹൊസങ്കടി കടമ്പാർ എന്നിവിടങ്ങളിലെ ചീട്ടുകളി കേന്ദ്രങ്ങളിലും ഹൊസങ്കടിയിലെ ഒറ്റനമ്പർ ചൂതാട്ട കേന്ദ്രത്തിലുമാണ് കഴിഞ്ഞ ദിവസം രാത്രി മഞ്ചേശ്വരം എസ്.ഐ എം.പി രാഘവന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം റെയ്ഡ് നടത്തിയത്.
തിരിച്ചറിയാതിരിക്കാൻ പോലീസ് വേഷം ഒഴിവാക്കി ലുങ്കിയും ടീഷർട്ടും തൊപ്പിയും...
കാസർഗോഡ്: ദേശീയപാത ആറുവരിയാക്കുന്നതിന്റെ നിർമാണ പ്രവൃത്തി കാസർകോട്, തളിപ്പറമ്പ് റീച്ചുകളിൽ ഉടൻ ആരംഭിക്കും. തലപ്പാടി മുതൽ ചെങ്കള വരെ നാലിനും ചെങ്കള മുതൽ ബാക്കി ഭാഗം 15ഓടെയും പണി തുടങ്ങും. തലപ്പാടിയിൽ നിന്നാണ് നിർമാണം തുടങ്ങുക. സർവീസ് റോഡുകളാണ് ആദ്യം നിർമിക്കുന്നത്.
ഗതാഗതം ക്രമീകരണത്തിന് സംവിധാനമുണ്ടാക്കിയ ശേഷമാകും ആറുവരി പാത നിർമാണം തുടങ്ങുക. റോഡിന്റെ അതിർത്തികൾ കൃത്യമായി...
ഉപ്പള: സംസ്ഥാന കൃഷി വകുപ്പ് നടപ്പാക്കുന്ന കേരഗ്രാമം പദ്ധതിയിൽ മംഗൽപാടി പഞ്ചായത്തിനെ ഉൾപ്പെടുത്തി. സംയോജിത പരിചരണ മുറകൾ സ്വീകരിക്കുന്നതിനായി ഹെക്ടറിന് 25000 രൂപ പ്രകാരം ഒരു കേര ഗ്രാമത്തിന് 62.50 ലക്ഷം രൂപയുടെ ആനുകൂല്യങ്ങളാണ് നൽകുന്നതെന്നു എ.കെ.എം.അഷ്റഫ് എംഎൽഎ അറിയിച്ചു. സംസ്ഥാന വിഹിതം 38 ലക്ഷവും ബാക്കി പഞ്ചായത്ത് വിഹിതവുമാണ്.
നാളികേരത്തിന് ഉൽപാദനവും ഉൽപാദനക്ഷമതയും വർധിപ്പിക്കുന്നതിനായി...
മംഗളൂരു : ഷാർജയിൽനിന്ന് മംഗളൂരു വിമാനത്താവളം വഴി സ്വർണം കടത്താൻ ശ്രമിച്ച മലയാളി പിടിയിൽ. കാസർകോട് കോട്ടിക്കുളം സ്വദേശി സാദിഖ് അബ്ദുൾ റഹ്‌മാനാണ് തിങ്കളാഴ്ച വൈകിട്ട് കസ്റ്റംസ് അധികൃതരുടെ പിടിയിലായത്.
ഇയാളിൽനിന്ന് ഇന്ത്യൻ വിപണിയിൽ 14.69 ലക്ഷം രൂപ വിലവരുന്ന 310 ഗ്രാം സ്വർണം കണ്ടെത്തി. സ്വർണം പെയിന്റ് രൂപത്തിലാക്കി ഇയാൾ ധരിച്ചിരുന്ന പാന്റ്സിൽ തേച്ചുപിടിപ്പിച്ച് കടത്താനായിരുന്നു...
കാസർകോട്: വർത്തമാന കാലത്തിൽ സോഷ്യൽ മീഡിയകളുടെ പ്രാധാന്യം എത്രത്തോളം ഉണ്ടോ അത്രത്തോളം പ്രാധാന്യമർഹിക്കുന്ന തൊഴിൽ മേഖലയാണ് ഗ്രാഫിക് ഡിസൈനിങ് തൊഴിൽമേഖല. പൊതുമേഖലാ സ്ഥാപനങ്ങളിൽ അത്യാവശ്യ തസ്തിക ആയി മാറിയിരിക്കുകയാണ് ഗ്രാഫിക് ഡിസൈനിങ്. ജില്ലയ്ക്ക് അകത്തെ ഗ്രാഫിക് ഡിസൈനിങ് തൊഴിലാളികളുടെ സംഘടനയായ ഡിജിറ്റല്‍ ആര്‍ട്ടിസ്റ്റ്സ് എംപ്ലോയീസ് യൂണിയന്‍ (ഡി.എ.ഇ.യു.) കാസര്‍ഗോഡ് ജില്ലാ കണ്‍വെന്‍ഷന്‍ തൃക്കരിപ്പൂര്‍ എംഎല്‍എ...
എംബിബിഎസ് വിദ്യാര്‍ത്ഥികളെ സദാചാര പൊലീസിംഗിന് വിധേയരാക്കിയ അഞ്ച് ബജ്രംഗ്ദള്‍ പ്രവര്‍ത്തകര്‍ അറസ്റ്റില്‍. മംഗളുരുവില്‍ വച്ച് കെ എസ് ഹെഡ്ഡേ മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥികളെയാണ് ഇവര്‍ അപമാനിച്ചതും സദാചാര പൊലീസിംഗിന് വിധേയമാക്കിയതും. ഞായറാഴ്ച വൈകുന്നേരം ഉഡുപ്പിയിലെ മാല്‍പെ ബീച്ച് സന്ദര്‍ശിച്ച് മടങ്ങുന്ന സംഘത്തിന് നേരെയായിരുന്നു ബജ്രംഗ്ദള്‍ പ്രവര്‍ത്തകരുടെ അതിക്രമം.
സുറത്കല്‍ ടോള്‍ ഗേറ്റിന് സമീപത്ത് വച്ച് വിദ്യാര്‍ത്ഥികളുടെ...
മഞ്ചേശ്വരം: കർണാടക അതിർത്തി കേന്ദ്രീകരിച്ചുള്ള ആർ എസ് എസ് അജണ്ട നടപ്പിലാക്കുന്നതിൻ്റെ ഭാഗമായി മഞ്ചേശ്വരം മണ്ഡലത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിരന്തരം നടത്തി കൊണ്ടിരിക്കുന്ന ഉത്തരേന്ത്യൻ മോഡൽ അക്രമങ്ങൾ വെച്ച് പൊറുപ്പിക്കൻ ആവില്ലെന്ന് മഞ്ചേശ്വരം എം എൽ എ എ കെ എം അഷ്റഫ് പറഞ്ഞു.
ഈ അക്രമങ്ങളുടെ ഒടുവിലത്തെ സംഭവമാണ് കഴിഞ്ഞ ദിവസം എന്മകളെ ചവർകാട്...
ബെംഗളൂരു: കർണാടക മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് ഒഴിയുന്നതിന് പകരമായി കോൺഗ്രസ് ഹൈക്കമാൻഡ് മുന്നോട്ട് വച്ച രാജ്യസഭാ സീറ്റ് സിദ്ധരാമയ്യ നിരസിച്ചതായി റിപ്പോർട്ട്. ദേശീയ രാഷ്ട്രീയത്തിലേക്ക് മാറാൻ തനിക്ക്...