Monday, May 6, 2024

Local News

സ്വർണവില പവന് 160 രൂപ കുറഞ്ഞ് 35,640 രൂപയായി

സംസ്ഥാനത്ത് സ്വർണവില പവന് 160 രൂപ കുറഞ്ഞ് 35,640 രൂപയായി. 4455 രൂപയാണ് ഗ്രാമിന്റെ വില. 35,800 രൂപയായിരുന്നു കഴിഞ്ഞദിവസം പവന്റെ വില. ആഗോള വിപണിയിൽ സ്‌പോട് ഗോൾഡ് വില ഔൺസിന് 1837 ഡോളർ നിലവാരത്തിലാണ്. 4.91ശതമാനമാണ് ഇടിവുണ്ടായത്. കമ്മോഡിറ്റി വിപണിയായ എംസിഎക്‌സിൽ 10 ഗ്രാം 24 കാരറ്റ് സ്വർണത്തിന്റെവില 0.32ശതമാനം കുറഞ്ഞ് 47,857 രൂപ നിലവാരത്തിലെത്തി....

ഇന്നത്തെ സ്വര്‍ണ്ണ വില

സ്വർണവിലയിൽ കുറഞ്ഞു. ഒരു ഗ്രാമിന് 4455 രൂപയും ഒരു പവന് 35,640 രൂപയുമാണ് ഇന്നത്തെ വില.

ഭർത്താവിനെ കഞ്ചാവ് കേസിൽ കുടുക്കിയതായി യുവതി; പാതിരാത്രി പൊലിസ് വീട്ടിൽ അതിക്രമിച്ചു കയറിയതായും ആരോപണം

കുമ്പള: കഞ്ചാവ് സൂക്ഷിച്ചിട്ടുണ്ടെന്ന് പറഞ്ഞ് പാതിരാത്രി വീട്ടിലെത്തിയ പൊലിസ് വനിതാ പൊലിസിൻ്റെ സാന്നിധ്യമില്ലാതെ വീട്ടിൽ അതിക്രമിച്ചു കയറിയതായി യുവതി കുമ്പള പ്രസ് ഫോറത്തിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു. ഉപ്പള സോങ്കാലിൽ വീടിനു സമീപം കഞ്ചാവ് കണ്ടെത്തിയ സംഭവത്തിൽ ആരോപണ വിധേയനായ റഫീഖിൻ്റെ ഭാര്യ ഖൈറുന്നിസയാണ് ആരോപണവുമായി രംഗത്തെത്തിയത്. പൊതുപ്രവർത്തകനായ തൻ്റെ ഭർത്താവിനെ കേസിൽ കുടുക്കുവാനുള്ള...

മഞ്ചേശ്വരത്ത് വീട്ടില്‍ കവര്‍ച്ച; 10 പവന്‍ സ്വര്‍ണ്ണാഭരണങ്ങളും പണവും കവര്‍ന്നു

മഞ്ചേശ്വരം: മഞ്ചേശ്വരത്ത് വീടിന്റെ വാതില്‍ തകര്‍ത്ത് പത്ത് പവന്‍ സ്വര്‍ണ്ണാഭരണങ്ങളും 5000 രൂപയും കവര്‍ന്നു. മഞ്ചേശ്വരം ഗുഡ്ഡഗിരിയിലെ ഹുസ്‌ന ബാനുവിന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. വീട്ടുകാര്‍ തിങ്കളാഴ്ച വീടുപൂട്ടി ബന്ധുവീട്ടില്‍പോയിരുന്നു. ഇന്നലെ ഉച്ചയോടെ തിരിച്ചെത്തിയപ്പോഴാണ് വീടിന്റെ മുന്‍വശത്തെ വാതില്‍ തകര്‍ത്ത നിലയില്‍ കാണുന്നത്. അലമാരയില്‍ സൂക്ഷിച്ച പണവും സ്വര്‍ണ്ണാഭരണങ്ങളുമാണ് കവര്‍ന്നത്. മഞ്ചേശ്വരം പൊലീസ് കേസെടുത്ത് അന്വേഷിക്കുന്നു.

ജ്വല്ലറി നിക്ഷേപ തട്ടിപ്പ്: എല്ലാ കേസുകളിലും എംസി കമറുദ്ദീൻ എംഎൽഎയ്ക്ക് ജാമ്യം, ജയിൽ മോചിതനാകും

കാസർകോട്: ഫാഷൻ ഗോൾഡ് ജ്വല്ലറി നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത മുഴുവൻ വഞ്ചന കേസുകളിലും മുസ്ലിം ലീഗ് എംഎൽഎ എംസി കമറുദ്ദീന് ജാമ്യം. തട്ടിപ്പുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത ആറ് കേസുകളിലാണ് ഇന്ന് ജാമ്യം ലഭിച്ചത്. ഇതോടെ എംഎൽഎയുടെ ജയിൽ മോചനത്തിന് വഴിയൊരുങ്ങി. 142 വഞ്ചന കേസുകളിലാണ് ഇതിനകം എംഎൽഎക്ക് ജാമ്യം കിട്ടിയത്. നിലവിൽ...

മുസ്ലിം യൂത്ത് ലീഗ് മഞ്ചേശ്വരം പഞ്ചായത്ത് കമ്മിറ്റി യൂത്ത് മീറ്റ് സംഘടിപ്പിച്ചു

മഞ്ചേശ്വരം: നിയമസഭാ തെരഞ്ഞെടുപ്പിൽ പ്രവർത്തകരെ സജ്ജമാക്കാൻ മുസ്ലിം യൂത്ത് ലീഗ് മഞ്ചേശ്വരം പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ യൂത്ത് മീറ്റ് സംഘടിപ്പിച്ചു. യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി എകെഎം അഷ്റഫ് ഉൽഘാടനം ചെയ്തു. പഞ്ചായത്ത് യൂത്ത് ലീഗ് വർക്കിങ് പ്രസിഡന്റ് ഹനീഫ് കുച്ചിക്കാട് അധ്യക്ഷത വഹിച്ചു. ആക്ടിങ് സെക്രെട്ടറി സിദ്ദീഖ് മഞ്ചേശ്വരം സ്വാഗതം പറഞ്ഞു. സൈഫുള്ള തങ്ങൾ...

ദുബായ് മലബാർ കലാ സാംസ്കാരിക വേദി 22-ആം വാർഷികാഘോഷങ്ങൾക്ക് തുടക്കമായി

കോഴിക്കോട്: നാട്ടിലും മറുനാട്ടിലുമായി സാമൂഹ്യ സാംസ്കാരിക വിദ്യാഭ്യാസ ജീവകാരുണ്യ മേഖലകളിൽ രണ്ടു പതിറ്റാണ്ടലേറെ കാലമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ദുബായ് മലബാർ കലാസാംസ്കാരിക വേദിയുടെ ഇരുപത്തി രണ്ടാം വാർഷികാഘോഷ സമാപനം വിപുലമായ പരിപാടികളോടെ ഫെബ്രുവരി അവസാന വാരം കാസർകോഡ് വെച്ച് നടത്തുവാൻ മുജീബ് കമ്പാറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനമായി. മലബാർ മേഖലയിലെ വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചവരെ...

കൂടുതൽ കേസുകളിൽ ജാമ്യാപേക്ഷയുമായി ഖമറുദ്ദീൻ, ജയിൽ മോചനത്തിന് വഴിയൊരുങ്ങുന്നു

കാസർകോട്: ജ്വല്ലറി നിക്ഷേപത്തട്ടിപ്പുമായി ബന്ധപ്പെട്ട 6 വഞ്ചന കേസുകളിൽ എം സി ഖമറുദ്ദീൻ എംഎൽഎ നൽകിയ ജാമ്യപേക്ഷയിൽ ഇന്ന് കോടതി വിധി പറയും. ഈ ആറ് കേസിൽ കൂട്ടി ജാമ്യം കിട്ടിയാൽ എംഎൽഎക്ക് ജയിൽ മോചിതനാകാം. കണ്ണൂർ സെൻട്രൽ ജയിലിൽ റിമാൻഡിൽ തുടരുന്ന ഖമറുദ്ദീൻ 130 ലധികം കേസുകളിലാണ് ഇതിനകം ജാമ്യം നേടിയത്. ചന്തേര,...

സ്വർണവില വീണ്ടും കൂടി; അഞ്ചുദിവസത്തിനിടെ 800 രൂപ വർധിച്ചു

കൊച്ചി: തുടർച്ചയായ മൂന്നാം ദിവസവും  സംസ്ഥാനത്ത് സ്വർണ വിലയിൽ വർധന. പവന് 80 രൂപയാണ് ഇന്ന് കൂടിയത്. 35,800 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ വില. അഞ്ചു ദിവസത്തിനിടെ 800 രൂപയാണ് വർധിച്ചത്. ബജറ്റിനു ശേഷം തുടർച്ചയായി ഇടിഞ്ഞ സ്വർണവില കഴിഞ്ഞ ശനിയാഴ്ച 240 രൂപ കൂടിയിരുന്നു. 35,240 രൂപയായാണ് അന്ന് സ്വർണവില ഉയർന്നത്. പിന്നീടുള്ള ദിവസങ്ങളിലും...

മഞ്ചേശ്വരം ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്ലാനിങ് കമ്മിറ്റി വൈസ് ചെയർമാനായി എം.കെ അലി മാസ്റ്ററെ തെരെഞ്ഞെടുത്തു

മഞ്ചേശ്വരം ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്ലാനിങ് കമ്മിറ്റി വൈസ് ചെയർമാനായി എം.കെ അലി മാസ്റ്റർ തിരഞ്ഞെടുക്കപ്പെട്ടു. പ്രസിഡന്റ്‌ ഷമീന ടീച്ചറുടെ അധ്യക്ഷതയിൽ നടന്ന യോഗമാണ് വൈസ് ചെയർമാനെ തിരഞ്ഞെടുത്തത്. ഇദ്ദേഹം മുൻ മംഗൽപാടി പഞ്ചായത്ത്‌ വൈസ് പ്രസിഡന്റും നിലവിൽ മഞ്ചേശ്വരം താലൂക് ഭരണ ഭാഷാ വികസന സമിതി പ്രസിഡണ്ടുമാണ്.
- Advertisement -spot_img

Latest News

ക്രിക്കറ്റ് കളിക്കുന്നതിനിടെ സ്വകാര്യ ഭാഗത്ത് പന്ത് ഇടിച്ചു; 11കാരന് ദാരുണാന്ത്യം

മുംബൈ: സുഹൃത്തുക്കളോടൊപ്പം ക്രിക്കറ്റ് കളിക്കുന്നതിനിടെ സ്വകാര്യഭാഗത്ത് പന്ത് തട്ടി 11വയസുകാരൻ മരിച്ചു. പൂനെയിലാണ് സംഭവം. ശൗര്യ എന്ന കുട്ടിയാണ് ക്രിക്കറ്റ് ഗ്രൗണ്ടിൽ വെച്ച് മരിച്ചത്. ഉടൻ...
- Advertisement -spot_img