Sunday, May 19, 2024

Local News

ബേക്കല്‍ പൊലീസ്‌ സബ്‌ഡിവിഷന്‍ അനുവദിച്ചു; ഉപ്പള, പെരിയ സ്റ്റേഷനുകള്‍ കടലാസില്‍

കാസര്‍കോട്‌: കാസര്‍കോട്‌, ഹൊസ്‌ദുര്‍ഗ്ഗ്‌ പൊലീസ്‌ സബ്‌ഡിവിഷനുകള്‍ വിഭജിച്ച്‌ ജില്ലയില്‍ ബേക്കല്‍ സബ്‌ ഡിവിഷന്‍ അനുവദിച്ചു. കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ്‌ ഇതു സംബന്ധിച്ച തീരുമാനം ഉണ്ടായത്‌. ബേക്കല്‍, മേല്‍പ്പറമ്പ്‌, ബേഡകം, രാജപുരം എന്നീ പൊലീസ്‌ സ്റ്റേഷനുകള്‍ക്കൊപ്പം മറ്റൊന്നു കൂടി ബേക്കല്‍ സബ്‌ഡിവിഷന്റെ കീഴില്‍ വരും. അമ്പലത്തറയോ, വെള്ളരിക്കുണ്ടോ ആയിരിക്കും കൂട്ടിച്ചേര്‍ക്കുക.നിലവില്‍ ബേക്കല്‍ പൊലീസ്‌ സ്റ്റേഷന്‍...

ഐഷയുടെ വിവാഹ ആഭരണങ്ങൾ അടങ്ങിയ ബാഗ് ട്രെയിനിൽ മറന്ന് വെച്ച് നാദിർഷാ; ഒടുവിൽ സംഭവിച്ചത്

നടനും സംവിധായകനും ഗായകനുമായ നാദിർഷയുടെ മകൾ ഐഷയുടെ വിവാഹ ആഘോഷ വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ നിറയുകയാണ്. ഇതിനിടയിൽ ആരാധകരെ ഞെട്ടിച്ച് തനിക്കുണ്ടായ അനുഭവം പങ്കുവെയ്ക്കുകയാണ് നാദിർഷ. മകൾ ഐഷയുടെ വിവാഹാവശ്യത്തിനായുള്ള ആഭരണവും വസ്ത്രവുമടങ്ങിയ ബാഗ് യാത്രയ്ക്കിടെ ട്രെയിനിൽ മറന്നുവെച്ച അനുഭവമാണ് നാദിർഷ പറയുന്നത്. വ്യാഴാഴ്ച രാവിലെ ഐഷയുടെ വിവാഹത്തിനായി നാദിർഷായും കുടുംബവും മലബാർ എക്സ്പ്രസിലാണ് കാസർഗോഡ്...

ഇന്നത്തെ സ്വര്‍ണ്ണ വില

സ്വർണവിലയിൽ കുറഞ്ഞു. ഒരു ഗ്രാമിന് 4425 രൂപയും ഒരു പവന് 35,400 രൂപയുമാണ് ഇന്നത്തെ വില.

സ്വർണവില പവന് 240 രൂപ കുറഞ്ഞ് 35,400 രൂപയായി

സംസ്ഥാനത്ത് സ്വർണവിലയിൽ ചാഞ്ചാട്ടംതുടരുന്നു. പവന് 240 രൂപ കുറഞ്ഞ് 35,400 രൂപയായി. 4425 രൂപയാണ് ഗ്രാമിന്റെ വില. 35,640 രൂപയായിരുന്നു വ്യാഴാഴ്ച പവന്റെ വില. ആഗോള വിപണിയിൽ സ്‌പോട് ഗോൾഡ് വില ഔൺസിന് 1820 ഡോളറായി കുറഞ്ഞു. ഡോളർ കരുത്താർജിച്ചതും ട്രഷറിയിൽനിന്നുള്ള ആദായംവർധിച്ചതുമാണ് സ്വർണവിലയെ ബാധിച്ചത്. കമ്മോഡിറ്റി വിപണിയായ എംസിഎക്‌സിൽ ഗോൾഡ് ഫ്യൂച്ചേഴ്‌സ് വില 47,474 രൂപയായയി....

മംഗളൂരുവിൽ ജൂനിയർ വിദ്യാർഥികളെ റാഗ്‌ചെയ്‌ത 11 മലയാളി വിദ്യാർഥികൾ അറസ്റ്റിൽ

മംഗളൂരു: ദേർളക്കട്ട കണച്ചൂർ കോളേജിൽ ജൂനിയർ വിദ്യാർഥികളെ റാഗ്‌ചെയ്‌ത 11 മലയാളി വിദ്യാർഥികൾ അറസ്റ്റിൽ. നേഴ്‌സിങ്, ഫിസിയോതെറാപ്പി വിദ്യാർഥികളായ മുഹമ്മദ് ഷമ്മാസ്, റോബിൻ ബിജു, അൽവിൻ ജോയ്, ജാബിൻ മഹ്‌റൂഫ്, ജെറോൺ സിറിൽ, മുഹമ്മദ് സുറാജ്, ജാഫിൻ റോയ്ച്ചൻ, ആഷിൻ ബാബു, അബ്ദുൾ ബസ്തി, അബ്ദുൾ അനസ് മുഹമ്മദ്, കെ എസ് അക്ഷയ് എന്നിവരെയാണ്...

എം.സി ഖമറുദ്ദീൻ എം.എൽ.എ ജയിൽ മോചിതനായി; പുറത്തിറങ്ങുന്നത് 93 ദിവസത്തിന് ശേഷം

കണ്ണൂർ: ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസിൽ മാസങ്ങളായി ജയിലിലായിരുന്ന മഞ്ചേശ്വരം എംഎൽഎയും മുസ്ലീം ലീ​ഗ് നേതാവുമായ എം.സി.ഖമറുദ്ദീൻ ജാമ്യം നേടി പുറത്തിറങ്ങി. പ്രതി ചേർക്കപ്പെട്ട മുഴുവൻ കേസുകളിലും കോടതിയിൽ നിന്നും ജാമ്യം നേടിയതോടെയാണ് ഖമറുദ്ദീൻ്റെ ജയിൽ മോചനം സാധ്യമായത്. ജയിൽ മോചിതനായ എംഎൽഎയെ സ്വീകരിക്കാൻ അണികളും ബന്ധുക്കളും ജയിലിൽ എത്തിയിരുന്നു. ഹൊസ്ദുർഗ് മജിസ്ട്രേറ്റ് കോടതിയുടെ പരിഗണനയിലുണ്ടായിരുന്ന...

തൂങ്ങിമരിക്കാന്‍ ശ്രമിച്ച ഭര്‍തൃമതിയെ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു; ദുരൂഹതയെന്ന് പൊലീസ്

കാഞ്ഞങ്ങാട്: ഭര്‍തൃമതി ദുരൂഹ സാഹചര്യത്തില്‍ മരിച്ചു. കിടപ്പുമുറിയിലെ ഫാനില്‍ തൂങ്ങി മരിക്കാന്‍ ശ്രമിക്കുന്നതിനിടെ ഷാള്‍ അറുത്ത് ബന്ധുക്കള്‍ ആസ്പത്രിയിലെത്തിച്ച അമ്പലത്തറ പാറപ്പള്ളിയിലെ നൗഷീറ (25) യാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. പാറപ്പള്ളി മഖാമിന് സമീപത്ത് താമസിക്കുന്ന റസാഖിനെ ഭാര്യയാണ് നൗഷീറ. റസാഖും നൗഷീറയും ഒരു വിരുന്നു കഴിഞ്ഞ് ഒരു മണിയോടെ വീട്ടില്‍ തിരിച്ചെത്തിയതായിരുന്നു....

‘നെളികെ തെളികെ’ ദശദിന ക്യാമ്പ് സമാപിച്ചു

ബദിയടുക്ക: കാലടി സംസ്‌കൃത സർവ്വകലാശാല പയ്യന്നൂർ പ്രാദേശിക കേന്ദ്രം എം.എസ്. ഡബ്ല്യൂ. വിദ്യാർഥികളുടെ ദശദിന സഹവാസ ക്യാമ്പ് 'നെളികെ തെളികെ' സമാപിച്ചു. നവജീവൻ ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ചു നടന്ന സമാപന സമ്മേളനം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ബി ശാന്ത ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ മാഹിൻ കേളോട്ട് അധ്യക്ഷത വഹിച്ചു. കുടുംബശ്രീ ജില്ലാ മിഷൻ കോഓർഡിനേറ്റർ...

മംഗളൂരിൽ ബസ് കണ്ടക്ടർ നേത്രാവതി പുഴയില്‍ ചാടി ജീവനൊടുക്കി; ശമ്പളം മുടങ്ങിയതില്‍ മനംനൊന്ത് എന്ന് ആത്മഹത്യാകുറിപ്പ്…

മംഗളൂരു: ശമ്പളം മുടങ്ങിയതില്‍ മനംനൊന്ത് കെ.എസ്.ആര്‍.ടി.സി ബസ് കണ്ടക്ടര്‍ റെയില്‍വെ പാലത്തില്‍ നിന്ന് നേത്രാവതി പുഴയിലേക്ക് ചാടി ജീവനൊടുക്കി. ബണ്ട്വാള്‍ കെ.എസ്.ആര്‍.ടി.സി ഡിപ്പോയിലെ കണ്ടക്ടര്‍ പുത്തൂര്‍ സ്വദേശി ബി. ബാലകൃഷ്ണയാണ് ആത്മഹത്യ ചെയ്തത്. ബുധനാഴ്ച വൈകിട്ടാണ് ബാലകൃഷ്ണ മംഗളൂരുവിലെ നേത്രാവതി പുഴയില്‍ ചാടിയത്. മിനിറ്റുകള്‍ക്കുള്ളില്‍ മൃതദേഹം പാലത്തിന് സമീപം പൊങ്ങിക്കിടക്കുന്നതായി കണ്ടെത്തി. വിവരമറിഞ്ഞെത്തിയ അഗ്നിശമന...

ഒരു ദിവസം ഒരു വാര്‍ഡില്‍ ഒരു കുടുംബത്തിന്‌ പരിശോധന

കാസര്‍കോട്‌: ജില്ലയില്‍ കോവിഡ്‌ പരിശോധന വര്‍ധിപ്പിക്കാനായി ഒരു ദിവസം ഒരു വാര്‍ഡില്‍ ഒരു കുടുംബം പരിശോധന നടത്താനുള്ള പദ്ധതി നടപ്പിലാക്കാന്‍ ജില്ലാതല കൊറോണ കോര്‍കമ്മറ്റി യോഗം തീരുമാനിച്ചു. തുടര്‍ച്ചയായി പതിനാല്‌ ദിവസം ഏറ്റവും കൂടുതല്‍ കുടുംബാംഗങ്ങളെ കോവിഡ്‌ പരിശോധനക്ക്‌ ഹാജരാക്കുന്ന ഗ്രാമ പഞ്ചായത്തിന്‌ ജില്ലാ കലക്‌ടറുടെ പുരസ്‌ക്കാരം നല്‍കും. യോഗത്തില്‍ ജില്ലാ കലക്‌ടര്‍ ഡി സജിത്‌...
- Advertisement -spot_img

Latest News

ലോക്സഭ തെരഞ്ഞടുപ്പില്‍ വൻ പണമൊഴുക്ക്, ഇതുവരെ പിടിച്ചത് പണമടക്കം 8889 കോടിയുടെ വസ്തുക്കൾ, കണക്കുകൾ പുറത്ത്

ദില്ലി : ലോക്സഭ തെരഞ്ഞടുപ്പില്‍ വൻ പണമൊഴുക്ക്. തെരഞ്ഞെടുപ്പില്‍ ഇതുവരെ പണം ഉള്‍പ്പെടെ 8889 കോടിയുടെ സാധനങ്ങള്‍ പിടിച്ചെടുത്തു. വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി പണമായി മാത്രം...
- Advertisement -spot_img