സ്വർണവില പവന് 160 രൂപ കുറഞ്ഞ് 35,640 രൂപയായി

0
136

സംസ്ഥാനത്ത് സ്വർണവില പവന് 160 രൂപ കുറഞ്ഞ് 35,640 രൂപയായി. 4455 രൂപയാണ് ഗ്രാമിന്റെ വില. 35,800 രൂപയായിരുന്നു കഴിഞ്ഞദിവസം പവന്റെ വില.

ആഗോള വിപണിയിൽ സ്‌പോട് ഗോൾഡ് വില ഔൺസിന് 1837 ഡോളർ നിലവാരത്തിലാണ്. 4.91ശതമാനമാണ് ഇടിവുണ്ടായത്.

കമ്മോഡിറ്റി വിപണിയായ എംസിഎക്‌സിൽ 10 ഗ്രാം 24 കാരറ്റ് സ്വർണത്തിന്റെവില 0.32ശതമാനം കുറഞ്ഞ് 47,857 രൂപ നിലവാരത്തിലെത്തി. ജനുവരിയിൽ രാജ്യത്ത് സ്വർണ ഇറക്കുമതിയിൽ 72ശതമാനം വർധനവുണ്ടായി. കഴിഞ്ഞവർഷം ഇതേകാലയളവിലേതുമായി താരതമ്യംചെയ്യുമ്പോഴാണ് ഈ വർധന.

വിലയിൽ കുത്തനെ ഇടിവുണ്ടായതോടെ ചെറുകിട നിക്ഷേപകരും ജുവൽറികളും വൻതോതിൽ വാങ്ങിക്കൂട്ടിയതാണ് ഇറക്കമതിയിൽ വർധനവുണ്ടാക്കിയത്.

LEAVE A REPLY

Please enter your comment!
Please enter your name here