Tuesday, November 18, 2025

Local News

ഫീസടയ്ക്കാൻ വൈകി; മലയാളി വിദ്യാര്‍ഥിനി മംഗളൂരുവിലെ ഹോസ്റ്റലില്‍ തൂങ്ങിമരിച്ചു

കാസര്‍ഗോഡ്: മലയാളി നഴ്സിംഗ് വിദ്യാര്‍ഥിനിയെ മംഗളൂരുവില്‍ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ചിറ്റാരിക്കാല്‍ തൂമ്പുങ്കല്‍ സ്വദേശിനി നീന സതീഷാണ് (19) കോളേജ് ഹോസ്റ്റലില ജീവനൊടുക്കിയത്. മംഗളൂരുവിലെ ഹോസ്റ്റല്‍ മുറിയിലെ കുളിമുറിയിൽ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. മംഗളൂരു കൊളാസോ കോളജിലെ ഒന്നാം വർഷ നഴ്‌സിങ് വിദ്യാര്‍ഥിനിയാണ് നീന സതീഷ്. ചിറ്റാരിക്കാല്‍ അരിമ്പയിലെ തൂമ്പുങ്കല്‍ സതീഷിന്‍റെയും ജാന്‍സിയുടേയും മകളാണ് നാന്‍സി....

കോവിഡ് വ്യാപനം ചെറുത്ത് കാസർകോട് ജില്ല; സ്ഥിതി ആശ്വാസകരമെന്ന് ആരോഗ്യ വകുപ്പിന്റെ കണക്കുകൾ

കാഞ്ഞങ്ങാട്:  കോവിഡ് വ്യാപന നിരക്കിൽ ജില്ലയിലെ സ്ഥിതി ആശ്വാസകരമെന്ന് ആരോഗ്യ വകുപ്പിന്റെ കണക്കുകൾ. കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി ജില്ലയിലെ രോഗ സ്ഥിരീകരണ നിരക്ക് (ടിപിആർ) 10 ൽ താഴെയാണ്. ദിവസങ്ങളായി 5നും 6നും ഇടയിലാണ് ജില്ലയിലെ ടിപിആർ നിരക്ക്. കഴിഞ്ഞ 2 ദിവസങ്ങളിലായി ഇത് 4ലും 3ലുമെത്തി. സംസ്ഥാനത്ത് തന്നെ ടിപിആർ നിരക്ക് 10ൽ...

കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യവുമായി ഉപ്പളയിൽ മുസ്‌ലിം യൂത്ത് ലീഗ് പ്രതിഷേധ ചൂട്ട് സംഘടിപ്പിച്ചു

ഉപ്പള: കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യവുമായി മുസ്‌ലിം യൂത്ത് ലീഗ് മംഗൽപ്പാടി പഞ്ചായത്ത് കമ്മിറ്റി ഉപ്പളയിൽ പ്രതിഷേധ ചൂട്ട് സംഘടിപ്പിച്ചു. ഫാസിസ്റ്റ് ഭരണകൂടം കര്‍ഷക സമരക്കാരെ ചോരയില്‍ മുക്കിക്കൊല്ലുകയും ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നവരെ അറസ്റ്റ് ചെയ്യുകയും കള്ളക്കേസ് ചുമത്തുകയും ചെയ്യുന്നുവെന്ന് ആരോപിച്ചായിരുന്നു സമരം. പ്രസിഡണ്ട് ഇർഷാദ് മള്ളങ്കൈയുടെ അധ്യക്ഷതയിൽ പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് പി.എം സലിം പരിപാടി...

ഉപ്പള കേന്ദ്രമാക്കി പൊലീസ് സ്റ്റേഷന്‍ അനുവദിക്കണം-പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍

കാസര്‍കോട്: മഞ്ചേശ്വരം സ്റ്റേഷന്‍ വിഭജിച്ച് ഉപ്പള കേന്ദ്രമാക്കി പുതിയ പൊലീസ് സ്റ്റേഷന്‍ അനുവദിക്കണമെന്ന് കേരള പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. പൊലീസ് സ്റ്റേഷനുകളിലും പ്രത്യേക വിഭാഗങ്ങളിലും ജീവനക്കാരുടെ പാറ്റേണ്‍ കാലാനുസൃതമായി പരിഷ്‌കരിച്ച് അംസംഖ്യ വര്‍ധിപ്പിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. ജില്ലാ പൊലീസ് മേധാവി പി.ബി രാജീവ് ഉദ്ഘാടനം ചെയ്തു. വി. ഉണ്ണികൃഷ്ണന്‍ അധ്യക്ഷതവഹിച്ചു. അഡീഷണല്‍...

മുട്ടം ജമാഅത്ത് കമ്മിറ്റിയുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ അടിസ്ഥാനരഹിതമെന്ന് ഭാരവാഹികള്‍

കുമ്പള: മുട്ടം ഇഹ്യാഉല്‍- ഇസ് ലാം മുഹിയദ്ദീന്‍ ജുമാമസ്ജിദ് കമ്മിറ്റിയുമായി ബന്ധപ്പെട്ട് സാമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതവും വാസ്തവ വിരുദ്ധവുമാണെന്ന് ഭാരവാഹികള്‍ കുമ്പളയില്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.നബിദിനം, റാതീബ് തുടങ്ങിയ ആചാരാനുഷ്ഠാനങ്ങളുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടക്കാനിരുന്നതിനാല്‍ ജമാഅത്ത് കമ്മിറ്റി ഭരണ സമിതിയുടെ യോഗം അനിവാര്യമായിരുന്നു. യോഗം ചേരുന്നതിനെതിരേ ഏതാനും ആളുകളുടെ ഭീഷണി നിലനിന്നിരുന്നതിനാല്‍...

കുഞ്ഞുങ്ങള്‍ക്കായി പുതിയ വാക്സിനേഷന്‍ വരുന്നു; കാസര്‍കോട്ട് ബുധനാഴ്ച മുതല്‍ നല്‍കിത്തുടങ്ങും; ലക്ഷ്യം ന്യൂമോകോകല്‍ രോഗം പ്രതിരോധം

കാസര്‍കോട്: കുഞ്ഞുങ്ങള്‍ക്കായി പുതിയൊരു വാക്സിനേഷന്‍ ആരംഭിക്കുന്നു. യൂണിവേഴ്സല് ഇമ്യൂനൈസേഷന്‍ പരിപാടിയുടെ ഭാഗമായി പുതിയതായി ഉള്‍പെടുത്തിയ ന്യൂമോകോകല്‍ കണ്‍ജുഗേറ്റ് വാക്സിന്‍ (പിസിവി) ബുധനാഴ്ച മുതല്‍ കാസര്‍കോട്ട് നല്‍കിത്തുടങ്ങും. ഒന്നര മാസം പ്രായമുള്ള എല്ലാ കുട്ടികള്‍ക്കും പിസിവി നല്‍കേണ്ടതാണെന്ന് അധികൃതര്‍ അറിയിച്ചു. കുഞ്ഞിന് ഒന്നര മാസത്തില്‍ മറ്റ് വാക്സിനെടുക്കാനുള്ള സമയത്ത് മാത്രം പിസിവി നല്‍കിയാല്‍ മതി. ഈ വാക്‌സിന്റെ...

പൈവളിഗെ ബായിക്കട്ടയില്‍ ബൈക്കുകളില്‍ കടത്തിയ എം.ഡി.എം.എ മയക്കുമരുന്നും കഞ്ചാവുമായി രണ്ടുപേര്‍ എക്സൈസ് പിടിയില്‍

പൈവളിഗെ: ബൈക്കുകളില്‍ കടത്തിയ എം.ഡി.എം.എ മയക്കുമരുന്നും കഞ്ചാവും എക്‌സൈസ് പിടികൂടി. രണ്ട് പേരെ അറസ്റ്റ് ചെയ്തു. ബായിക്കട്ടയിലെ മുഹമ്മദ് സമീര്‍ (32), മുഹമ്മദ് റിയാസ് (28) എന്നിവരെയാണ് കാസര്‍കോട് എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്. സമീര്‍ സഞ്ചരിച്ച പള്‍സര്‍ ബൈക്കില്‍ കടത്താന്‍ ശ്രമിച്ച 51 ഗ്രാം എം.ഡി.എം.എ മയക്കുമരുന്നും റിയാസ് ഓടിച്ച ബൈക്കില്‍ സൂക്ഷിച്ച...

വില്ലേജ് ഓഫീസുകളുടെ വികസനത്തിന് 50ലക്ഷം രൂപയുടെ ഭരണാനുമതിയായതായി എകെഎം അഷ്‌റഫ്‌ എംഎൽഎ

ഉപ്പള: മഞ്ചേശ്വരം മണ്ഡലത്തിലെ കയ്യാർ വില്ലേജ് ഓഫീസ് സ്മാർട്ടാക്കുന്നതിന് 40ലക്ഷം രൂപയുടെയും ഷേണി വില്ലേജ് ഓഫീസിന് ചുറ്റുമത്തിൽ നിർമ്മിക്കുന്നതിന് 10ലക്ഷം രൂപയുടെയും റവന്യു വകുപ്പ് പ്ലാൻ ഫണ്ടിൽ നിന്ന് ഭരണാനുമതിയായതായി എകെഅഷ്‌റഫ്‌ എംഎൽഎ അറിയിച്ചു.

യുവാവ് കിണറ്റിൽ മരിച്ചനിലയിൽ; പോലീസിനെ കണ്ട് ഭയന്നോടിയതെന്ന് ആരോപണം

കാസർകോട്: കൂലിപ്പണിക്കാരനായ യുവാവിനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. അമേയ് റോഡ് ജഗദംബാദേവി ക്ഷേത്രപരിസരത്തെ പി.സി.വിജിത്ത്കുമാർ (36) ആണ് മരിച്ചത്. ശനിയാഴ്ച വൈകുന്നേരം മുതൽ വിജിത്തിനെ കാണാനില്ലെന്നുകാണിച്ച് ബന്ധുക്കൾ ഞായറാഴ്ച വൈകുന്നേരം പോലീസിൽ പരാതി നൽകിയിരുന്നു. തിരച്ചിലിനിടെയാണ് തിങ്കളാഴ്ച രാവിലെ അമേയ് റോഡരികിലെ മറ്റൊരു വീട്ടുകിണറ്റിൽ മൃതദേഹം കണ്ടെത്തിയത്. അമേയ് റോഡ് പരിസരത്തുനിന്ന് ശനിയാഴ്ച സന്ധ്യക്ക്‌ വിദേശമദ്യവുമായി...

കുമ്പള ബംബ്രാണയില്‍ ആറ് പേര്‍ക്ക് കുത്തേറ്റു; മൂന്ന് പേരുടെ നില ഗുരുതരം

കുമ്പള: യുവാവിനെ അക്രമിക്കാന്‍ വന്ന സംഘത്തിലെ അഞ്ച് പേരെ യുവാവ് കുത്തിപ്പരിക്കേല്‍പ്പിച്ചു. മൂന്ന് പേരുടെ നില ഗുരുതരം. ഞായറാഴ്ച രാത്രി ഏഴ് മണിയോടെ ബംബ്രാണ അണ്ടിത്തടക്കയിലാണ് സംഭവം. ബംബ്രാണയിലെ കിരണ്‍ (29), കാസര്‍കോട് മായിപ്പാടി കുതരപ്പാടി സ്വദേശികളായ ഗുരുരാജ് (23), നവീന്‍ (22), ദിരാജ് (21), ചരണ്‍ (23), പ്രവീണ്‍ (21) എന്നിവരെ ആദ്യം...
- Advertisement -spot_img

Latest News

ബന്തിയോട് മുട്ടത്ത് കാറും ജീപ്പും കൂട്ടിയിടിച്ച് യുവതിക്ക് ദാരുണാന്ത്യം; മൂന്ന് പേർക്ക് പരിക്ക്

ബന്തിയോട് :ബന്തിയോട് മുട്ടത്ത് കാറും താർ ജീപ്പും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. മഞ്ചേശ്വരം മച്ചമ്പാടി സ്വദേശി ഫാത്തിമത്ത് മിർസാനത്ത് (29) ആണ് മരിച്ചത്. കാറിലുണ്ടായിരുന്ന മൂന്ന്...
- Advertisement -spot_img