പൈവളിഗെ ബായിക്കട്ടയില്‍ ബൈക്കുകളില്‍ കടത്തിയ എം.ഡി.എം.എ മയക്കുമരുന്നും കഞ്ചാവുമായി രണ്ടുപേര്‍ എക്സൈസ് പിടിയില്‍

0
298

പൈവളിഗെ: ബൈക്കുകളില്‍ കടത്തിയ എം.ഡി.എം.എ മയക്കുമരുന്നും കഞ്ചാവും എക്‌സൈസ് പിടികൂടി. രണ്ട് പേരെ അറസ്റ്റ് ചെയ്തു. ബായിക്കട്ടയിലെ മുഹമ്മദ് സമീര്‍ (32), മുഹമ്മദ് റിയാസ് (28) എന്നിവരെയാണ് കാസര്‍കോട് എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്. സമീര്‍ സഞ്ചരിച്ച പള്‍സര്‍ ബൈക്കില്‍ കടത്താന്‍ ശ്രമിച്ച 51 ഗ്രാം എം.ഡി.എം.എ മയക്കുമരുന്നും റിയാസ് ഓടിച്ച ബൈക്കില്‍ സൂക്ഷിച്ച 3.100 കിലോഗ്രാം കഞ്ചാവുമാണ് പിടിച്ചത്. രണ്ട് ബൈക്കുകളും കഞ്ചാവും എം.ഡി.എം.എയും എക്‌സൈസ് കസ്റ്റഡിയിലെടുത്തു.

കാസര്‍കോട് എക്‌സൈസ് എന്‍ഫോഴ്സ്‌മെന്റ് ആന്റ് ആന്റി നാര്‍ക്കോട്ടിക് സ്‌പെഷല്‍ സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ജോയ് ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘത്തിന് കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പൈവളിഗെ ബായിക്കട്ടയില്‍ രണ്ട് ബൈക്കുകളും തടയുകയും പരിശോധനയില്‍ കഞ്ചാവും എം.ഡി.എം.എയും കണ്ടെത്തുകയുമായിരുന്നു. പ്രിവന്റീവ് ഓഫിസര്‍മാരായ എം.വി സുധീന്ദ്രന്‍, ഇ.കെ.സന്തോഷ്, എം.വി.ബിജോയ്, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ ശൈലേഷ്, മോഹന്‍കുമാര്‍, മഞ്ജുനാഥ്, മനോജ്, സാജന്‍, നിഷാദ്, ഡ്രൈവര്‍ ദിജിത്ത് എന്നിവര്‍ ചേര്‍ന്നാണ് പരിശോധന നടത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here