Tuesday, November 18, 2025

Local News

കാസർകോട് ജില്ലയിൽ ഇന്നും ഓറഞ്ച് അലർട്ട്; ഇളക്കിമറിച്ച് ദുരിത മഴ, ജാഗ്രതാ നിർദേശം

കാസർകോട് ∙ കനത്ത മഴ തുടരുന്ന ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ അതീവ ജാഗ്രത പാലിക്കണമെന്ന് പഞ്ചായത്ത് പ്രസിഡന്റുമാരുടെയും ജില്ലാതല ഉദ്യോഗസ്ഥരുടെയും യോഗത്തിൽ കലക്ടർ സ്വാഗത് ആർ.ഭണ്ഡാരി പറഞ്ഞു. മഴ ഇടവിട്ട് പെയ്യുന്നത് തുടരുകയാണ്. ശക്തി കുറഞ്ഞെങ്കിലും മഴ നാളെയും തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ വിലയിരുത്തൽ. ഇന്നലെ രാവിലെ 8.30 വരെയുള്ള കണക്കുകൾ...

മഞ്ചേശ്വരത്ത് വാഹനാപകടം; ദേശീയപാതയിൽ ഒരുമണിക്കൂറോളം ഗതാഗതം മുടങ്ങി

കാസർകോട് മഞ്ചേശ്വരത്ത് വാഹനാപകടത്തെ തുടർന്ന് ദേശീയപാതയിൽ ഒരുമണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. മീൻകയറ്റി മംഗളൂരുവിൽനിന്നുവന്ന പിക്കപ്പ് വാനും കാസർകോട് ഭാഗത്തുനിന്നും വന്ന ടാങ്കർ ലോറിയും കൂട്ടിയിടിച്ചാണ് അപകടം. പിക്കപ്പ് വാനിൽ കുടുങ്ങിയ രണ്ടുപേരെ പരുക്കുകളോടെ മംഗളൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വാഹനം വെട്ടിപ്പൊളിച്ചാണ് ഇവരെ പുറത്തെടുത്തത്. ഉപ്പളയിൽനിന്നും എത്തിയ അഗ്നിശമനസേനയും മഞ്ചേശ്വരം പൊലീസും നാട്ടുകാരും ചേർന്നാണ് രക്ഷാ...

ആരിക്കാടി പുല്‍മാഡ് മൈതാനം മിനി സ്റ്റേഡിയം ആക്കണം: വികസന വേദി നിവേദനം നല്‍കി

കാഞ്ഞങ്ങാട്: പ്രകൃതിരമണിയവും തുളുനാടന്‍ മണ്ണിലെ കായിക ഭൂപടത്തില്‍ തിലകകുറി ചാര്‍ത്തി നില്‍ക്കുന്ന ആരിക്കാടി പുല്‍മാഡ് മൈതാനം മിനി സ്റ്റേഡിയമാക്കി നാട്ടിലെ കായിക പ്രേമികളുടെ ചിരകാല സ്വപ്‌നം സാക്ഷത്കരിക്കാന്‍ വേണ്ടുന്ന നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ആരിക്കാടി വികസന വേദി ഭാരവാഹികള്‍ ജില്ലാ ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്റ് ടിവി ബാലന് നിവേദനം നല്‍കി. കാഞ്ഞങ്ങാട് നെഹറു കോളജില്‍ നടക്കുന്ന ജില്ലയുടെ...

കാസര്‍കോട് ജില്ലയുടെ സ്വന്തം ഓക്സിജന്‍ പ്ലാന്റ് യാഥാര്‍ഥ്യത്തിലേക്ക്

കാസര്‍കോട്: പൊതുമേഖലയിലെ ജില്ലയുടെ ഓക്‌സിജന്‍ പ്ലാന്റ് യാഥാര്‍ഥ്യമാകുന്നു. ചട്ടഞ്ചാലിലെ വ്യവസായ പാര്‍ക്കില്‍ ജില്ലാ നിര്‍മിതി കേന്ദ്രം പ്ലാന്റിന്റെ അടിസ്ഥാന നിര്‍മ്മാണ പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ചതിന് പിന്നാലെ ഇവിടെ സ്ഥാപിക്കാനുള്ള പ്ലാന്റ് എത്തി. 1.87 കോടി ചിലവ് വരുന്ന പ്ലാന്റ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍, വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂര്‍, ജില്ലാ പഞ്ചായത്ത് സ്ഥിരം...

പ്ലസ് വൺ സീറ്റ് ക്ഷാമം രൂക്ഷം; കലക്ട്രേറ്റ് മാർച്ച് വിജയിപ്പിക്കും: എം.എസ്.എഫ്

ഉപ്പള: "പഠിച്ചു ജയിച്ചവരെ പഠിക്ക് പുറത്താക്കരുത് ജില്ലയിൽ അധിക ബാച്ചുകൾ അനുവദിക്കുക" എന്നീ ആവശ്യമുന്നയിച്ച് കൊണ്ട് കാസർകോട് ജില്ല എംഎസ്എഫ് കമ്മിറ്റി ഒക്ടോബർ 21ന് നടത്തുന്ന കലക്ടറേറ്റ് മാർച്ച് വിജയിപ്പിക്കാൻ എംഎസ്എഫ് മഞ്ചേശ്വരം മണ്ഡലം പ്രവർത്തക സമിതി യോഗത്തിൽ തീരുമാനിച്ചു. മണ്ഡലം പ്രസിഡണ്ട് സവാദ് അംഗടിമുഗറിന്റെ അധ്യക്ഷതയിൽ ജില്ലാ സെക്രട്ടറി സയ്യിദ് താഹ തങ്ങൾ ഉദ്ഘാടനം...

എസ്.ഡി.പി.ഐ പ്രവര്‍ത്തകനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍

കുമ്പള: എസ്.ഡി.പി.ഐ പ്രവര്‍ത്തകനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു കുമ്പള കഞ്ചിക്കട്ടയിലെ സുനില്‍കുമാറാ(48)ണ് അറസ്റ്റിലായത്. ഒരു മാസം മുമ്പ് ആരിക്കാടി കടവത്തെ എസ്.ഡി.പി.ഐ പ്രവര്‍ത്തകന്‍ സൈനുദ്ദീനെ കാറിലെത്തി കൊടിയമ്മ ചൂരിത്തടുക്കയില്‍ വെച്ച് വധിക്കാന്‍ ശ്രമിച്ച കേസിലാണ് അറസ്റ്റ്. കുമ്പള സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ പി. പ്രമോദ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സുനില്‍കുമാറിനെ...

43.88 ലക്ഷം രൂപയുടെ സ്വർണവുമായി മംഗളരൂവിൽ കാസർകോട് സ്വദേശി അറസ്റ്റിൽ

മംഗളൂരു : മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളം വഴി ദുബായിൽനിന്ന് 920 ഗ്രാം സ്വർണം കടത്താൻ ശ്രമിച്ച സംഭവത്തിൽ മലയാളി അറസ്റ്റിൽ. കാസർകോട് മുട്ടത്തോടി ഹിദായത്ത് നഗർ ബി.എം.പി. കോട്ടേജിൽ അബ്ദുൾ അസീസിനെയാണ് കസ്റ്റംസ് അധികൃതർ അറസ്റ്റ് ചെയ്തത്. പിടികൂടിയ സ്വർണത്തിന് ഇന്ത്യൻ വിപണിയിൽ 43,88,400 രൂപ വില വരും. വെള്ളിയാഴ്ച രാവിലെ ദുബായിൽനിന്ന് എയർഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ...

ആരിക്കാടി കോട്ട നാശത്തിന്റെ വക്കിൽ; സംരക്ഷിക്കണമെന്ന് ആവശ്യം

കുമ്പള ∙ വർഷങ്ങളുടെ പഴക്കമുള്ള ആരിക്കാടി കോട്ട സംരക്ഷിക്കണമെന്ന ആവശ്യം ശക്തമാകുന്നു. നൂറ്റാണ്ടു പഴക്കമുള്ള കോട്ട നാശത്തിന്റെ വക്കിലാണു. കോട്ടയുടെ സ്ഥലങ്ങൾ പലരും കയ്യേറി. കോട്ടയും അനുബന്ധ പ്രദേശങ്ങളും പൈതൃക സംരക്ഷണ മേഖലയിൽ ഉൾപ്പെടുത്തണ ആവശ്യം ഉന്നയിക്കാൻ തുടങ്ങിയിട്ടു ഏറെയായി. എന്നാൽ ഇതുവരെ ഒന്നുമായില്ല. ആരിക്കാടി പ്രദേശത്തെ പൈതൃക ഗ്രാമമാക്കിയാൽ  ജില്ലയുടെ വിനോദ സഞ്ചാര മേഖലയിൽ...

കോവിഡ് മരണം: തുടർനടപടികൾക്ക് അപേക്ഷ നൽകേണ്ടത് ഇങ്ങനെ..

കാസർകോട് ∙ ജില്ലയിലെ കോവിഡ് മരണങ്ങൾ സ്ഥിരീകരിക്കുന്നതിനും ഇതുമായി ബന്ധപ്പെട്ട പരാതികൾക്കുമായി താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതാണെന്ന് ജില്ലാ മെഡിക്കൽ ഓഫിസർ(ആരോഗ്യം) അറിയിച്ചു. പൊതുജനങ്ങൾ  കോവിഡ് മരണം സംബന്ധിച്ച രേഖയ്ക്കായുള്ള അപക്ഷേ, രേഖകളിലെ തിരുത്തൽ, പരാതി എന്നിവക്കായി ഓൺലൈൻ മുഖേന ജില്ലാ കലക്ടർ ചെയർപഴ്സനായ സമിതിക്കാണു സമർപ്പിക്കേണ്ടത്. covid19.kerala.gov.in/death info എന്ന ലിങ്കിൽ മരിച്ച...

ഉപ്പള പാലത്തിന്റെ കൈവരി നന്നാക്കി; യാത്രക്കാര്‍ക്ക്‌ ആശ്വാസം

ഉപ്പള: അപകട ഭീഷണി ഉയര്‍ത്തിയ, ഉപ്പള പാലത്തിന്റെ തകര്‍ന്ന കൈവരികള്‍ നന്നാക്കിയത്‌ യാത്രക്കാര്‍ക്ക്‌ ആശ്വാസമായി. റോഡു വികസനത്തിന്റെ ഭാഗമായാണ്‌ പാലത്തിന്‌ ദൃഢതയുള്ള ഇരുമ്പു കൈവരികള്‍ സ്ഥാപിച്ചത്‌. വാഹനങ്ങളിടിച്ച്‌ പ്രസ്‌തുത പാലത്തിന്റെ കൈവരി തകര്‍ന്നത്‌ വാര്‍ത്തയായിരുന്നു. നാട്ടുകാരും കൈവരി നിര്‍മ്മിക്കണമെന്ന ആവശ്യവുമായി അധികൃതര്‍ക്ക്‌ നിവേദനം നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്നാണ്‌ കൈവരികള്‍ പുനഃസ്ഥാപിക്കാന്‍ നടപടിയായത്‌. ഇന്നലെ ഉച്ചയോടെ പാലത്തിലെത്തിയ...
- Advertisement -spot_img

Latest News

ബന്തിയോട് മുട്ടത്ത് കാറും ജീപ്പും കൂട്ടിയിടിച്ച് യുവതിക്ക് ദാരുണാന്ത്യം; മൂന്ന് പേർക്ക് പരിക്ക്

ബന്തിയോട് :ബന്തിയോട് മുട്ടത്ത് കാറും താർ ജീപ്പും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. മഞ്ചേശ്വരം മച്ചമ്പാടി സ്വദേശി ഫാത്തിമത്ത് മിർസാനത്ത് (29) ആണ് മരിച്ചത്. കാറിലുണ്ടായിരുന്ന മൂന്ന്...
- Advertisement -spot_img