മഞ്ചേശ്വരത്ത് വാഹനാപകടം; ദേശീയപാതയിൽ ഒരുമണിക്കൂറോളം ഗതാഗതം മുടങ്ങി

0
183

കാസർകോട് മഞ്ചേശ്വരത്ത് വാഹനാപകടത്തെ തുടർന്ന് ദേശീയപാതയിൽ ഒരുമണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. മീൻകയറ്റി മംഗളൂരുവിൽനിന്നുവന്ന പിക്കപ്പ് വാനും കാസർകോട് ഭാഗത്തുനിന്നും വന്ന ടാങ്കർ ലോറിയും കൂട്ടിയിടിച്ചാണ് അപകടം. പിക്കപ്പ് വാനിൽ കുടുങ്ങിയ രണ്ടുപേരെ പരുക്കുകളോടെ മംഗളൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വാഹനം വെട്ടിപ്പൊളിച്ചാണ് ഇവരെ പുറത്തെടുത്തത്. ഉപ്പളയിൽനിന്നും എത്തിയ അഗ്നിശമനസേനയും മഞ്ചേശ്വരം പൊലീസും നാട്ടുകാരും ചേർന്നാണ് രക്ഷാ പ്രവർത്തനം നടത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here