Wednesday, January 14, 2026

Local News

കോവിഡ് കുതിക്കുന്നു; കാസർകോട് ജില്ലയിലും കനത്ത ജാഗ്രത

കാസർകോട്: ഇന്നലെ പുതുതായി 299 പേർ കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 1862 ആയി. 103 പേരാണു ഇന്നലെ കോവിഡ് മുക്തരായത്. കഴി‍ഞ്ഞ ഒരാഴ്ചയിൽ 1816 പേർക്കു കോവിഡ് പോസിറ്റീവ് ആയത്. ഇതേ ദിവസങ്ങളിൽ നെഗറ്റീവ് ആയവരുടെ എണ്ണം 672 ആണ്. കഴി‍ഞ്ഞ 14ന് 371 പേർക്കും 15ന് 317 പേർക്കുമാണു...

ആസ്റ്റര്‍ മിംസ് ഇനി കാസര്‍കോട്ടേക്ക്: ആദ്യഘട്ടം 250 കോടിയുടെ 300 ബെഡ് സൂപ്പര്‍ സ്‌പെഷ്യലിറ്റി സമുച്ചയം

കാസര്‍കോട്: ലോകത്തിലെ ഏറ്റവും വലിയ ആതുരസേവന ദാതാക്കളിലൊന്നായ ആസ്റ്റര്‍ ഗ്രൂപ്പിന്റെ ആസ്റ്റര്‍ മിംസ് ഹോസ്പിറ്റല്‍ കാസര്‍കോട് ജില്ലയിലും പ്രവര്‍ത്തനം ആരംഭിക്കുന്നു. ആഗോള നിലവാരമുള്ള മുഴുവന്‍ ചികിത്സാ സംവിധാനങ്ങളും ഉള്‍ക്കൊള്ളുന്ന 300 ബെഡ്ഡഡ് ഹോസ്പിറ്റലാണ് കാസര്‍കോട് ജില്ലയിലെ ചെര്‍ക്കളത്തിന് അടുത്തുള്ള ഇന്ദിരാ നഗറില്‍ സജ്ജീകരിക്കുന്നതെന്ന് ആസ്റ്റര്‍ മിംസ് കേരള ആന്റ് ഒമാന്‍ റീജ്യണല്‍ ഡയറക്ടര്‍ ഫര്‍ഹാന്‍...

കുമ്പള പ്രസ് ഫോറം ഹാളിന് നാങ്കി അബ്ദുല്ല മാസ്റ്ററുടെ പേര് നൽകും

കുമ്പള: കുമ്പള പ്രസ് ഫോറം ഹാളിന് നാങ്കി അബ്ദുല്ല മാസ്റ്ററുടെ പേര് നൽകാൻ പ്രസ് ഫോറം പ്രവർത്തകയോഗം തീരുമാനിച്ചു. പ്രസിഡന്റ് ലത്തീഫ് ഉപ്പള അധ്യക്ഷത വഹിച്ചു. മാധ്യമ പ്രവർത്തന രംഗത്തെ മികച്ച സേവകരിലൊരാളും കുമ്പള സ്വദേശിയുമായിരുന്ന നാങ്കി മാഷുടെ പേര് ഹാളിന് നൽകുന്നത് കുമ്പളയിലെ മാധ്യമ പ്രവർത്തകരെ സംബന്ധിച്ച് അഭിമാനാർഹമായ ഒരു നേട്ടമായിരിക്കുമെന്ന് യോഗം വിലയിരുത്തി. സെക്രട്ടറി...

ജില്ലയുടെ ആവശ്യം അംഗീകരിച്ചു; മംഗളൂരുവിൽ മരിച്ചവർക്കും കോവിഡ് ധനസഹായം

കാസർകോട്​: കോവിഡ്​ ബാധിച്ച്​ ഇതര സംസ്ഥാനങ്ങളില്‍ മരിച്ചവരുടെ കുടുംബത്തിനും​ ധനസഹായം അനുവദിക്കാൻ സർക്കാർ ഉത്തരവ്​. കാസർകോട്​ ജില്ലയിലെ സവിശേഷ സാഹചര്യം മുൻനിർത്തി കലക്ടർ സംസ്ഥാന ദുരന്ത നിവാരണ വകുപ്പിന്​ നൽകിയ കത്തി‍ൻെറ അടിസ്ഥാനത്തിലാണ്​ ഉത്തരവിറക്കിയത്​. കോവിഡ് പോസിറ്റിവ് സര്‍ട്ടിഫിക്കറ്റി‍ൻെറയും മരണ സര്‍ട്ടിഫിക്കറ്റി‍ൻെറയും അടിസ്ഥാനത്തില്‍ കോവിഡ് എക്‌സ്‌ഗ്രേഷ്യ ധനസഹായം അനുവദിക്കാനാണ്​ ദുരന്ത നിവാരണ വകുപ്പി‍ൻെറ ഉത്തരവ്​. ഇതര...

ഷിറിയ പുഴയിൽ മണൽക്കടത്തിന്‌ ഉപയോഗിച്ച തോണികൾ നശിപ്പിച്ചു

കുമ്പള : ഷിറിയ പുഴയിൽ മണൽ കടത്തിനുപയോഗിച്ച അഞ്ച് തോണികൾ പിടിച്ച് നശിപ്പിച്ചു. ഷിറിയ പുഴയുടെ സമീപത്തെ പി.കെ.നഗർ, ഒളയം എന്നീ പ്രദേശങ്ങളിൽ അനധികൃത മണൽകടത്തിനുപയോഗിക്കുന്ന തോണികളാണ് നശിപ്പിച്ചത്. രാത്രി മണൽ കടത്താനുപയോഗിക്കുന്ന തോണികൾ പകൽ പുഴയിലെ വെള്ളത്തിൽ മുക്കിവെച്ചനിലയിലായിരുന്നു. കുമ്പള ഇൻസ്പെക്ടർ പി.പ്രമോദ്, എസ്.ഐ. വി.കെ.അനീഷ്, സി.പി.ഒ.മാരായ കെ.സുധീർ, അനൂപ്, ദീപു അതിയാമ്പൂർ, കെ.സുഭാഷ്,...

ചാമ്പ്യൻ സ്പോർട്സ് ക്രിക്കറ്റ് പ്രീമിയർ ലീഗ് ; എയർക്രാഫ്റ്റ് ബന്തിയോട് ജേതാക്കൾ

ബന്തിയോട്: ചാമ്പ്യൻ സ്പോർട്സ് ബന്തിയോട് സംഘടിപ്പിച്ച ക്രിക്കറ്റ് പ്രീമിയര്‍ ലീഗ് എയർക്രാഫ്റ്റ് ബന്തിയോട് ജേതാക്കളായി. ഫൈനൽ മത്സരത്തിൽ എ കെ എസ് കുബണൂരിനെ തോല്‍പിച്ചാണ് എയർക്രാഫ്റ്റ് ബന്തിയോട് ജേതാക്കളായത്. വി​ജ​യി​ക​ൾ​ക്കു​ള്ള കാ​ഷ് പ്രൈ​സും ട്രോ​ഫി​ക​ളും സ​മ്മാ​നി​ച്ചു.

ഉപ്പള കൈക്കമ്പ വെടിവെപ്പ് കേസിലെ പ്രതി ഒന്നരവര്‍ഷത്തിന് ശേഷം അറസ്റ്റില്‍

ഉപ്പള: കൈക്കമ്പയില്‍ ഒന്നരവര്‍ഷം മുമ്പുണ്ടായ വെടിവെപ്പുമായി ബന്ധപ്പെട്ട കേസിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഉപ്പളയിലെ അമീര്‍ എന്ന കിട്ടുഅമ്മി(47)യെയാണ് മഞ്ചേശ്വരം പൊലീസ് അറസ്റ്റ് ചെയ്തത്. ഒന്നരവര്‍ഷംമുമ്പ് രാത്രി എട്ടുമണിക്ക് കൈക്കമ്പ ദേശീയപാതയില്‍ വെച്ചാണ് രണ്ടുസംഘങ്ങള്‍ തമ്മില്‍ നേര്‍ക്കുനേര്‍ തലങ്ങും വിലങ്ങും വെടിവെപ്പ് നടത്തിയത്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചതോടെ പ്രതികളില്‍ ഒരാളായ അമീര്‍...

പ്രവാസികളെ സര്‍ക്കാറുകള്‍ രണ്ടാം പൗരന്മാരായി കാണുന്നു-പ്രവാസി സംഗമം

മൊഗ്രാല്‍: കേരളത്തിന്റെ സാമ്പത്തിക അടിത്തറ പ്രവാസികളുടെ വിയര്‍പ്പില്‍ പണിതതാണെന്നും അവര്‍ നാടിന്റെ നട്ടെല്ലാണെന്നും വിളിച്ചുപറയുന്ന ഭരണാധികാരികളും രാഷ്ട്രീയ പ്രസ്ഥാനങ്ങളും പ്രതിസന്ധിഘട്ടത്തില്‍ പ്രവാസികളെ രണ്ടാം പൗരന്മാരായി കാണുന്നുവെന്ന് ദേശീയ പ്രവാസി ദിനത്തോടനുബന്ധിച്ച് മൊഗ്രാലില്‍ ദേശീയ വേദി സംഘടിപ്പിച്ച പ്രവാസി സംഗമം അഭിപ്രായപ്പെട്ടു. പ്രവാസി സമൂഹം നേരിട്ട പ്രതിസന്ധിഘട്ടങ്ങളിലൊക്കെ മാറിമാറി വന്ന ഭരണകൂടങ്ങള്‍ അവരെ കൈയൊഴിഞ്ഞ കാഴ്ചയാണ് കണ്ടതെന്നും....

പോക്സോ കേസ്: കുട്ടി മൊഴിമാറ്റിയത് ബാഹ്യപ്രേരണ മൂലമെന്ന് പിതാവ്

കുമ്പള: ഉപ്പളയിൽ 69-കാരൻ പേരക്കുട്ടിയെ പീഡിപ്പിച്ചെന്ന കേസിൽ പെൺകുട്ടി മൊഴിമാറ്റിയത് ബാഹ്യപ്രേരണമൂലമെന്ന് കുട്ടിയുടെ പിതാവ് കുമ്പള പ്രസ് ഫോറത്തില്‍ നടത്തിയ പത്രസമ്മേളനത്തിൽ ആരോപിച്ചു. പോലീസിൽ നൽകിയതിൽനിന്ന് വ്യത്യസ്തമായാണ് കുട്ടി മജിസ്‌ട്രേറ്റിനുമുന്നിൽ രഹസ്യമൊഴി നൽകിയത്. കുട്ടിയെ ചിലർ സ്വാധീനിച്ചതിനാലാണ് ഇത് സംഭവിച്ചതെന്ന് പിതാവ് പറഞ്ഞു. പ്രതിയുടെ ബന്ധുക്കൾ സ്കൂളിൽ കുട്ടിയെ സന്ദർശിക്കാൻ ശ്രമിച്ചിരുന്നു. പ്രതിയുമായി ബന്ധപ്പെട്ടവർ രാഷ്ട്രീയസ്വാധീനം...

കോവിഡ് വ്യാപനം: ദക്ഷിണകന്നഡ ജില്ലയില്‍ വാരാന്ത്യകര്‍ഫ്യൂ വെള്ളിയാഴ്ച രാത്രി എട്ടുമണിമുതല്‍

മംഗളൂരു: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ദക്ഷിണകന്നഡ ജില്ലയില്‍ വെള്ളിയാഴ്ച രാത്രി എട്ടുമണിമുതല്‍ വാരാന്ത്യകര്‍ഫ്യൂ ആരംഭിക്കും. തിങ്കളാഴ്ച പുലര്‍ച്ചെ 5 മണിവരെ കര്‍ഫ്യൂ നീണ്ടുനില്‍ക്കും. കര്‍ഫ്യൂ നിലനില്‍ക്കുന്ന ദിവസങ്ങളില്‍ സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും അവധി നല്‍കാന്‍ ദക്ഷിണകന്നഡ ജില്ലാ ഡെപ്യൂട്ടി കമ്മീഷണര്‍ ഡോ. കെ.വി രാജേന്ദ്ര നിര്‍ദേശിച്ചു. അവശ്യസേവനങ്ങള്‍, ബസ് സര്‍വീസ്, പരീക്ഷക്കെത്തുന്ന വിദ്യാര്‍ഥികളും ജീവനക്കാരും...
- Advertisement -spot_img

Latest News

SIR; രാജ്യത്ത് ഇതുവരെ പുറത്തായത് 6.5 കോടി വോട്ടർമാർ; ഏറ്റവും കൂടുതൽ ‘പുറത്താക്കൽ’ ഉത്തർപ്രദേശിൽ

ന്യൂഡൽഹി: രാജ്യത്ത് പല സംസ്ഥാനങ്ങളിലും തീവ്രവോട്ടർ പട്ടിക പരിഷ്കരണം പൂർത്തിയായതോടെ ഇതുവരെ പുറത്തായത് 6.5 കോടി വോട്ടർമാർ. ഉത്തർപ്രദേശിലാണ് ഏറ്റവും കൂടുതൽ വോട്ടമാർ പുറത്തായത്. 2.89...
- Advertisement -spot_img