കോവിഡ് കുതിക്കുന്നു; കാസർകോട് ജില്ലയിലും കനത്ത ജാഗ്രത

0
303

കാസർകോട്: ഇന്നലെ പുതുതായി 299 പേർ കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 1862 ആയി. 103 പേരാണു ഇന്നലെ കോവിഡ് മുക്തരായത്. കഴി‍ഞ്ഞ ഒരാഴ്ചയിൽ 1816 പേർക്കു കോവിഡ് പോസിറ്റീവ് ആയത്. ഇതേ ദിവസങ്ങളിൽ നെഗറ്റീവ് ആയവരുടെ എണ്ണം 672 ആണ്. കഴി‍ഞ്ഞ 14ന് 371 പേർക്കും 15ന് 317 പേർക്കുമാണു പോസിറ്റീവായത്. വീടുകളിൽ 6539 പേരും സ്ഥാപനങ്ങളിൽ 440 പേരുമുൾപ്പെടെ ജില്ലയിൽ 6979 പേരാണു നിരീക്ഷണത്തിലുള്ളത്. 518 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. ജില്ലയിൽ ഇതുവരെ 146142 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.

ജാഗ്രത വേണം

കാസർകോട് ∙ കോവിഡ് ബാധിതരുടെ എണ്ണം ദിവസേന വർധിക്കുന്ന സാഹചര്യത്തിൽ ജില്ലയിൽ നിയന്ത്രണം കർശനമാക്കുന്നു. ഇതിന്റെ ഭാഗമായി റസിഡന്റ് അസോസിയേഷനുകളും വാർഡ് തല ജാഗ്രതാ സമിതികളും അടിയന്തര ശ്രദ്ധ പാലിക്കണമെന്ന് കലക്ടർ ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദ് അഭ്യർഥിച്ചു. ജില്ലയിൽ കൂടുതൽ ക്ലസ്റ്ററുകൾ രൂപപ്പെടുന്നത് ജാഗ്രതയോടെ ശ്രദ്ധിക്കണം

പരിശോധനാ  സൗകര്യം  വർധിപ്പിക്കണം

കോവിഡ് വ്യാപിക്കുമ്പോഴും ജില്ലയിലെ പകുതിയിൽ താഴെ സർക്കാർ ആശുപത്രികളിൽ മാത്രമാണ് സൗജന്യ ആർടിപിസിആർ പരിശോധനയ്ക്കുള്ള സ്രവസാംപിൾ ശേഖരിക്കുന്നത്. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി, കാസർകോട് ജനറൽ ആശുപത്രി, പൂടംകല്ല്, നീലേശ്വരം, മംഗൽപാടി, ബേഡഡുക്ക, തൃക്കരിപ്പൂർ താലൂക്ക് ആശുപത്രികളിലും പെരിയ, ബദിയടുക്ക, കുമ്പള, ചെറുവത്തൂർ സിഎച്ച്സികളിലും എണ്ണപ്പാറ, ഉദുമ, കരിന്തളം കുടുംബാരോഗ്യ കേന്ദ്രങ്ങളിലും ചെങ്കള പിഎച്ച്സിയിലും ടാറ്റ ട്രസ്റ്റ് ഗവ.ആശുപത്രിയിലും പെരിയ കേന്ദ്രസർവകലാശാലയിലും മാത്രമാണ് സ്രവം എടുക്കാനുള്ള സൗകര്യമുള്ളത്. കോവിഡ് ബ്രിഗേഡിൽ നിയമിച്ച താൽക്കാലിക ജീവനക്കാരെ പിരിച്ചുവിട്ടതാണ് ഇതിനു കാരണം. കാസർകോട് ജനറൽ ആശുപത്രിയോടനുബന്ധിച്ച് പ്രവർത്തിക്കുന്ന സ്പൈസ് ഹെൽത്ത് കെയറിന്റെ മൊബൈൽ ലാബിൽ ‌വീടുകളിൽ നേരിട്ടെത്തി സ്രവ സാംപിൾ ശേഖരിക്കുന്നതിനുള്ള സംവിധാനമുണ്ട്.

ടിപിആർ കുതിച്ചുയരുന്നു

കാസർകോട് ∙ ജില്ലയിൽ ടിപിആർ നിരക്ക് 24.7 ആയി. 1210 പേരുടെ സാംപിൾ പരിശോധിച്ചതിൽ 299 പേർക്കു പോസിറ്റീവ് ആയി. ദേലംപാടി, കുമ്പഡാജെ ,മീഞ്ച, വലിയപറമ്പ്, വോർക്കാടി എന്നീ പഞ്ചായത്തുകളിൽ  ഇന്നലെ പുതുതായി കോവിഡ് ബാധിതരില്ല. മറ്റു പഞ്ചായത്തുകളിലെ ടിപിആർ നിരക്കുകൾ.അജാനൂർ 32.1,ബദിയടുക്ക 34.8, ബളാൽ 13.3, ബേഡഡുക്ക 57.1, ബെള്ളൂർ 16.7, ചെമ്മനാട് 24,ചെങ്കള 31.2, ചെറുവത്തൂർ 27.8, ഈസ്റ്റ് ഏളേരി 43.5, എൻമകജെ 16.7, കള്ളാർ 12.1, കാഞ്ഞങ്ങാട് 24.1, കാറഡുക്ക 50, കാസർകോട് 19, കയ്യൂർ–ചീമേനി 30, കിനാനൂർ കരിന്തളം 21.4, കോടോം ബേളൂർ 22.2, കുമ്പള 4.5, കുറ്റിക്കോൽ 50, മധുർ, 26.1, മടിക്കൈ, 21.1, മംഗൽപ്പാടി 21.2, മഞ്ചേശ്വരം 25, മൊഗ്രാൽപുത്തൂർ 9.7, മുളിയാർ 34.4, മഞ്ചേശ്വരം 46.7,പടന്ന 7.1, പൈവളികെ 33.3, പള്ളിക്കര 40.9, പനത്തടി 31.6, പിലിക്കോട് 45.5,പുല്ലുർ–പെരിയ 69.6, പുത്തിഗെ  18.8, തൃക്കരിപ്പൂർ 26.9, ഉദുമ 6.8,വെസ്റ്റ് ഏളേരി 37.5.

LEAVE A REPLY

Please enter your comment!
Please enter your name here