കുമ്പള: കുമ്പള ഗ്രാമ പഞ്ചായത്തിൽ സ്ഥിരം സമിതി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബിജെപി-സിപിഎം പരസ്യ ധാരണ ഉണ്ടാക്കി ചെയർമാൻ സ്ഥാനങ്ങൾ പങ്കിട്ടെടുത്തതിന് ശേഷം ഉണ്ടായ വിവാദങ്ങളിൽ ജില്ലയിൽ തന്നെ ബിജെപിയിൽ കലാപം രൂക്ഷമായി നിരവധി നേതാക്കളും പ്രവർത്തകരും രാജിവെച്ച് കൊണ്ടിരിക്കുമ്പോൾ കണ്ണിൽ പൊടിയിടാനും മുഖം രക്ഷിക്കുവാനും സിപിഎം ചെയർമാനെ പുറത്താക്കുന്നതിന് വേണ്ടി തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്ന്...
ഉപ്പള: കോൺഗ്രസ് നേതാവും സാമൂഹിക സാംസ്കാരിക മേഖലയിലെ നിറ സാന്നിധ്യവുമായിരുന്ന മുഹമ്മദ് കണ്ടത്തിൽ അന്തരിച്ചു.
കോൺഗ്രസ് മംഗൽപാടി മണ്ഡലം മുൻ ട്രഷററും എ.ജെ.ഐ സംഘം മുൻ വൈസ് പ്രസിഡണ്ടുമായിരുന്നു. വാർദ്ധക്യ സഹചമായ അസുഖം കാരണം കുറച്ച് കാലമായി ചികിത്സയിലായിരുന്നു.
ഭാര്യ: സൽമ. മക്കൾ: മോയ്തീൻ,സലീം,കദീജ, മൻസൂർ, ഹമീദ്. പെരിങ്കടി ജുമാമസ്ജിദ് ഖബർസ്ഥാനിൽ മറവ്ചെയ്യും.
മഞ്ചേശ്വരം : മഞ്ചേശ്വരം മണ്ഡലത്തിലെ മൂന്ന് പഞ്ചായത്തുകളിലെ ജനങ്ങളുടെ കാലങ്ങളായുള്ള ആവശ്യത്തിന് പച്ചക്കൊടി. പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ‘ടി’ ആകൃതിയിലുള്ള പാലം നിർമിക്കുന്നതിന് മുന്നോടിയായുള്ള പരിശോധനപ്രവൃത്തിക്ക് ഒൻപത് ലക്ഷം രൂപയുടെ ഭരണാനുമതിയായി. എ.കെ.എം.അഷറഫ് എം.എൽ.എ. യുടെ നേതൃത്വത്തിൽ പദ്ധതിപ്രദേശം സന്ദർശിച്ചു.
കുമ്പള, പുത്തിഗെ, പൈവളികെ എന്നീ പഞ്ചായത്തുകളുടെ സംഗമ സ്ഥലമായ പാമ്പാടിയിൽ മൂന്ന് പഞ്ചായത്തുകളെയും ബന്ധിപ്പിക്കുന്ന ഒരു പാലം...
കാസർകോട്: ജില്ലയിലെ എൻഡോ സൾഫാൻ ദുരിത നിവാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും അവലോകനം ചെയ്യാനുമുള്ള സെൽ പുനസംഘടിപ്പിച്ചപ്പോൾ എംഎൽഎ പുറത്ത്. കാസർകോട് എം എൽ എ ,എൻ.എ. നെല്ലിക്കുന്നിനെയാണ് സെല്ലിൽ ഉൾപ്പെടുത്താതിരുന്നത്. എൻ.എ.നെല്ലിക്കുന്ന് ഒഴികെ ജില്ലയിലെ മറ്റെല്ലാ എം എൽ എമാരേയും സെല്ലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എൻഡോസൾഫാൻ ദുരിത ബാധിതർക്കായി പ്രവർത്തിക്കുന്ന സംഘടനാ പ്രതിനിധികളേയും സെല്ലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്....
മംഗളൂരു : രണ്ടുകോടിയിലധികം രൂപ വിലമതിക്കുന്ന ആംബർഗ്രിസ് (തിമിംഗില ഛർദി) വിൽക്കാൻ ശ്രമിച്ച നാലുപേരെ മംഗളൂരു സിറ്റി പോലീസ് അറസ്റ്റ് ചെയ്തു. കങ്കനാടി ടൗൺ പോലീസ് സ്റ്റേഷൻ പരിധിയിലെ ജെപ്പിനമൊഗരുവിൽനിന്നാണ് സംഘം പിടിയിലായത്. കുടക് സ്വദേശികളായ എം.എ. ജാബിർ (35), എൽ.കെ. ഷബാദ് (27), കാസർകോട് ഹൊസ്ദുർഗ് സ്വദേശികളായ വി.പി. അസീർ (36), എൻ. ഷരീഫ്...
മഞ്ചേശ്വരം: ഗോവിന്ദപൈ കോളേജിലെ വിദ്യാർഥിനിക്ക് നേരെ യുണ്ടായ ആർ.എസ്.എസ് ഗുണ്ടകളുടെ സദാചാര ഗുണ്ടായിസത്തെ കയ്യും കെട്ടി നോക്കി നിൽകാനാവില്ലന്നും അതെ രീതിയിൽ പ്രതികരിക്കുമെന്നും മുസ്ലിം യൂത്ത് ലീഗ് മഞ്ചേശ്വരം മണ്ഡലം പ്രസിഡന്റ് എം.പി ഖാലിദും ജനറൽ സെക്രട്ടറി ബി.എം മുസ്തഫയും സംയുക്ത പ്രസ്താവനയിൽ അറിയിച്ചു.
വിദ്യാഭ്യാസ കാവി വൽക്കരിക്കുന്നതിന്റെ ഭാഗമായി കേന്ദ്രസർക്കാർ നേരത്തെ യു.ജി.സി ചെയർമാൻ...
കുമ്പള: മയക്കുമരുന്ന് വിപത്തിനെതിരെ മൊഗ്രാൽ ദേശീയവേദി ബോധവത്കരണത്തിൻെറ ഭാഗമായി പൊലീസ്-എക്സൈസ് വകുപ്പുകളുടെയും സ്കൂൾ പി.ടി.എ കമ്മിറ്റികളുടെയും ജമാഅത്ത് കമ്മിറ്റികൾ, സന്നദ്ധസംഘടനകൾ, നാട്ടുകാർ എന്നിവയുടെയും സഹകരണത്തോടെ 'ലഹരിമുക്ത മൊഗ്രാൽ' എന്ന സന്ദേശമുയർത്തി ഗ്രാമസഞ്ചാരം എന്ന പേരിൽ ഇശൽ ഗ്രാമത്തിലൂടെ ബുധനാഴ്ച ഏകദിന പദയാത്ര സംഘടിപ്പിക്കും. ഇതിൻെറ ഒരുക്കം പൂർത്തിയായതായി ദേശീയവേദി ഭാരവാഹികൾ കുമ്പള പ്രസ് ഫോറമിൽ...
കാസർകോട്: ഫാഷൻ ഗോൾഡ് കേസുമായി ബന്ധപ്പെട്ട് മുൻ എംഎൽഎ കമറുദീന്റെയും പൂക്കോയ തങ്ങളുടെയും വീടുകളിൽ ക്രൈംബ്രാഞ്ച് റെയ്ഡ് നടത്തുന്നു. കമറുദീന്റെ പടന്നയിലെ വീട്ടിലും പൂക്കോയ തങ്ങളുടെ ചന്തേരയിലെ വീട്ടിലുമാണ് പരിശോധന നടത്തുന്നത്. വീടുകൾക്ക് പുറമെ ഇവരുടെ സ്ഥാപനങ്ങളിലും റെയ്ഡ് നടത്തുന്നുണ്ട്. ഒൻപത് ഇടങ്ങളിലാണ് പരിശോധന.
ഫാഷൻ ഗോൾഡിന്റെ പേരിൽ ആകെ 800 പേരിൽ നിന്ന് 150...
മഞ്ചേശ്വരം : ഗോവിന്ദ പൈ കോളേജിലെ വിദ്യാർഥികളെ ഒരുസംഘം അക്രമിച്ചതായി പരാതി. തിങ്കളാഴ്ച വൈകുന്നേരം ക്ലാസ് കഴിഞ്ഞ് റെയിൽവേ സ്റ്റേഷന് സമീപം തീവണ്ടി കാത്തുനിൽക്കുന്നതിനിടെ പുറത്തുനിന്നെത്തിയ സംഘം അക്രമിക്കുകയായിരുന്നു. അക്രമികളിൽനിന്ന് ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ വിദ്യാർഥികൾക്ക് നേരെ കല്ലെറിയുകയായിരുന്നു. കല്ലേറിൽ തലയ്ക്ക് പരിക്കേറ്റ ഒരുവിദ്യാർഥിനിയെ മംഗളൂരുവിലെ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തേക്കുറിച്ച് മഞ്ചേശ്വരം പോലീസ് അന്വേഷണം തുടങ്ങി.
തിരുവനന്തപുരം: തിരുവനന്തപുരം തൃക്കണ്ണാപുരം വാര്‍ഡിൽ സീറ്റ് നൽകാത്തതിൽ മനംനൊന്ത് ജീവനൊടുക്കിയ ആര്‍എസ്എസ് നേതാവ് ആനന്ദ് കെ തമ്പിയുടെ ആത്മഹത്യാ സന്ദേശം പുറത്ത്. ജീവനൊടുക്കുന്നതിന് മുമ്പ് സുഹൃത്തുക്കള്‍ക്ക്...