ഉപ്പള: ഉപ്പളയില്‍ പൂട്ടിയിട്ട വീടിന്റെ രണ്ടാം നിലയിലെ വാതില്‍ തകര്‍ത്ത് എട്ട് പവന്‍ സ്വര്‍ണ്ണാഭരണങ്ങളും 1,36,000 രൂപയും കവര്‍ന്നു. ഉപ്പള ഫിര്‍ദൗസ് നഗറിലെ ഷെയ്ഖ് ഇബ്രാഹിമിന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. ഇബ്രാഹിമും കുടുംബവും മുംബൈയിലാണ്.
ജനുവരിയിലാണ് അവസാനമായി നാട്ടില്‍ വന്ന് മടങ്ങിയത്. വീടിന്റെ രണ്ടാം നിലയിലെ വാതില്‍ തുറന്ന നിലയില്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ബന്ധുകളാണ് പൊലീസില്‍...
ഉപ്പള : മാലിന്യപ്രശ്നം രൂക്ഷമായ മംഗൽപാടി പഞ്ചായത്തിൽ ഉറവിടമാലിന്യസംസ്കരണത്തിന് പദ്ധതിയുമായി പഞ്ചായത്ത്. വീടുകളിൽ റിങ് കമ്പോസ്റ്റ് സംവിധാനമൊരുക്കുന്നതിനുള്ള നടപടികൾ തുടങ്ങി. ശുചിത്വമിഷന്റെ മാലിന്യനിർമാർജനപദ്ധതിയുടെ ഭാഗമായി പഞ്ചായത്തിൽ നടപ്പാക്കുന്ന റിങ് കമ്പോസ്റ്റ് പദ്ധതിയിൽ 1600 വീടുകളിൽ മാലിന്യസംസ്കരണ പിറ്റ് സ്ഥാപിക്കുന്നതിനും ഫ്ലാറ്റുകളിൽ ബയോബിന്നുകൾ സ്ഥാപിക്കുന്നതിനും തീരുമാനിച്ചിരുന്നു.
ആദ്യഘട്ടത്തിൽ ഉപഭോക്താക്കളുടെ എണ്ണത്തിൽ കുറവുണ്ടായതിനാൽ പ്രതീക്ഷിച്ചരീതിയിൽ മുന്നോട്ടുപോകാനായില്ല. എന്നാൽ, 600 വീടുകളിൽ...
മംഗളൂരു: ഗോള്‍ഡ് കിംഗ് ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സിന്റെ അഞ്ചാമത് ഷോറൂം ദേര്‍ളക്കട്ട ബസ് സ്റ്റാന്റിന് സമീപം എ.ജെ ടവറില്‍ പ്രവര്‍ത്തനമാരംഭിച്ചു. കുമ്പോല്‍ സയ്യിദ് ജഅ്ഫര്‍ സാദിഖ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. യു.ടി ഖാദര്‍ എം.എല്‍.എ, മൈസൂര്‍ ഇലക്ട്രിക്കല്‍ ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് പ്രസിഡണ്ട് സന്തോഷ് കുമാര്‍ റൈ തുടങ്ങിയ പ്രമുഖര്‍ സന്നിഹിതായിരുന്നു.
ഉപ്പള, കുമ്പള, ഹൊസങ്കടി, മുഡിപ്പു...
കുമ്പള:(mediavisionnews.in) ഭാര്യയെ തന്റെ സുഹൃത്ത് സെക്സ് റാക്കറ്റിൽപെടുത്തിയെന്ന ആരോപണവുമായി യുവാവ്. ഉപ്പളയിലെ അൽതാഫ് വധക്കേസിലെ ഒന്നാം പ്രതി മൊയ്തീൻ ശബീറാണ് ആരോപണവുമായി രംഗത്തെത്തിയത്. അതേ കേസിലെ കൂട്ടു പ്രതി ജലീലിനെതിരെയാണ് കുമ്പള പ്രസ് ഫോറത്തിൽ വിളിച്ചു ചേർത്ത വാർത്ത സമ്മേളനത്തിൽ ഇയാൾ ആരോപണമുന്നയിച്ചത്.
മൊയ്തീൻ ശബീറിന്റെ ഭാര്യയുടെ രണ്ടാനച്ഛനാണ് കൊല്ലപ്പെട്ട അൽതാഫ്.
ശബീർ തന്നെ അയാളുടെ സുഹൃത്തുക്കളുമായി...
മംഗളൂരു : തീവ്ര മതകാര്യങ്ങൾ പ്രചരിപ്പിക്കുകയും മതത്തിന്റെ പേരുപറഞ്ഞ് സ്ത്രീകളെ താക്കീത്‌ചെയ്യുന്ന സന്ദേശങ്ങൾ പ്രത്യക്ഷപ്പെടുകയുംചെയ്യുന്ന വാട്‌സാപ്പ് ഗ്രൂപ്പ് പോലീസ് നിരീക്ഷണത്തിൽ. മുസ്‌ലിം ഡിഫൻസ് ഫോഴ്‌സ് (എം.ഡി.എഫ്.) എന്ന വാട്‌സാപ്പ് ഗ്രൂപ്പിനെയാണ് പോലീസ് നിരീക്ഷിക്കുന്നത്. ഈ ഗ്രൂപ്പിലെ അംഗങ്ങളെക്കുറിച്ച് അന്വേഷിച്ചുവരികയാണെന്ന് സിറ്റി പോലീസ് കമ്മിഷണർ എൻ.ശശികുമാർ പറഞ്ഞു. തീവ്രമായ മതകാര്യങ്ങളാണ് ഗ്രൂപ്പിൽ പ്രചരിപ്പിക്കുന്നത്. മാത്രമല്ല പർദ ധരിക്കാത്ത...
ഉപ്പള : ഉപ്പളയിൽ പോലീസ് സ്റ്റേഷൻ സ്ഥാപിക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് മഞ്ചേശ്വരം താലൂക്ക് വികസനസമിതി യോഗം ആവശ്യപ്പെട്ടു. യാത്രാസൗകര്യം കുറഞ്ഞ പെർള, കാട്ടുകുക്കെ, മുള്ളേരിയ എന്നിവിടങ്ങളിലേക്ക് കൂടുതൽ ബസ് സർവീസ് ആരംഭിക്കണം. രാത്രിയിൽ ട്രിപ്പ് മുടക്കുന്ന ബസുകൾക്കെതിരേ നടപടി സ്വീകരിക്കുക, മഞ്ചേശ്വരം പഞ്ചായത്തിലെ ഏഴാം വാർഡിൽ അപകടാവസ്ഥയിലുള്ള മച്ചംപാടി അങ്കണവാടി കെട്ടിടം അടിയന്തരമായി മാറ്റിസ്ഥാപിക്കുക എന്നീ...
മഞ്ചേശ്വരം: വാഹന പരിശോധനക്കിടെ പൊലീസിന്റെ കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തിയതിന് 4 പേര്‍ക്കെതിരെ മഞ്ചേശ്വരം പൊലീസ് കേസെടുത്തു.
കുഞ്ചത്തൂര്‍ അസര്‍ മന്‍സിലിലെ അബ്‌ദുള്‍ ഖാദറി(40)നെ അറസ്റ്റ് ചെയ്‌തു. മൂന്നുപേര്‍ ഓടി രക്ഷപ്പെടുകയായിരുന്നു. ഇന്നലെ രാത്രി 8ന് എസ് ഐ അന്‍സാറിന്റെ നേതൃത്വത്തില്‍ കുഞ്ചത്തൂരില്‍ നടന്ന വാഹന പരിശോധനക്കിടെയാണ് പ്രതികള്‍ പൊലീസിനു നേരെ കയര്‍ത്ത് കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തിയത്.
മഞ്ചേശ്വരം : പൈവളിഗെ ജോഡ്കൽ ബോള്ളാറിൽ പോലീസ് നടത്തിയ റെയ്ഡിൽ അനധികൃതമായി കടത്തുകയായിരുന്ന മണൽ പിടിച്ചെടുത്തു.
ബോള്ളാർ പുഴയിൽ വെള്ളിയാഴ്ച രാവിലെ കാസർകോട് ഡിവൈ.എസ്.പി. പി.ബാലകൃഷ്ണൻ നായരുടെ നേതൃത്വത്തിൽ നടന്ന റെയ്ഡിൽ മൂന്ന് മണൽലോറികളും ലോറിയിൽ കയറ്റാനായി വെച്ചിരുന്ന അഞ്ച് ലോഡ് മണലും പിടിച്ചെടുത്തു.
മണൽവാരലിൽ ഏർപ്പെട്ടവർക്കെതിരേയും ഇതിന് സഹായിച്ചവർക്കെതിരേയും മണൽവാരലിന് റോഡ് സൗകര്യം ചെയ്തുകൊടുത്തവർക്കെതിരേയും കേസെടുത്തു.
ലോറി ഡ്രൈവർമാരായ...
കാസർകോട്: കാസർകോട് ഭക്ഷ്യസുരക്ഷാ വിഭാഗം നടത്തിയ പരിശോധനയിൽ വൻ തോതിൽ പഴകിയ മത്സ്യം പിടികൂടി. തമിഴ്നാട്ടിൽ നിന്ന് ലോറിയിൽ കാസർകോട്ടെ മാര്‍ക്കറ്റിലെത്തിച്ച 200 കിലോ പഴകിയ മത്സ്യമാണ് പിടിച്ചെടുത്തത്. കാസര്‍കോട്ടെ വിദ്യാര്‍ത്ഥിയുടെ മരണത്തിന് പിന്നാലെ ഭക്ഷ്യസുരക്ഷാ വിഭാഗം മാര്‍ക്കറ്റുകളിൽ വ്യാപകമായി പരിശോധനകൾ നടത്തുകയാണ്. ഇതിന്റെ ഭാഗമായി ഇന്ന് രാവിലെ നടത്തിയ പരിശോധനയിലാണ് തമിഴ്നാട്ടിൽ നിന്നും...
ഉപ്പള: കഞ്ചാവ് ലഹരിയില്‍ കെട്ടിടത്തിന്റെ മുകളില്‍ കയറി കത്തി കാട്ടി നാട്ടുകാരെ മുള്‍മുനയില്‍ ആക്കിയ യുവാവിനെ ആറ് മണിക്കൂര്‍ നീണ്ട പരിശ്രമത്തില്‍ കീഴ്‌പ്പെടുത്തി. ഇന്ന് പുലര്‍ച്ചെ ഉപ്പളയിലാണ് സംഭവം. യുവാവിനെ കീഴ്‌പ്പെടുത്തുന്നതിനിടെ നാല് പേര്‍ക്ക് കത്തി കൊണ്ട് മുറിവേറ്റു. കെട്ടിടത്തിന്റെ മുകളിലെ വാട്ടര്‍ ടാങ്കില്‍ നിന്ന് യുവാവിന്റേതെന്ന് കരുത്തുന്ന അഞ്ച് പവന്‍ സ്വര്‍ണ്ണാഭരണങ്ങള്‍ മഞ്ചേശ്വരം...
കുമ്പള:കുമ്പള പ്രസ് ഫോറത്തിൻ്റെ നേതൃത്വത്തിൽ ‘മാധ്യമോണം’എന്ന പേരിൽ ഓണാഘോഷം സംഘടിപ്പിച്ചു. മാധ്യമപ്രവർത്തകരുടെയുംകുടുംബാംഗങ്ങളുടെയും ഒത്തുചേരലിന് വേദിയായ പരിപാടിയിൽ വിവിധ മത്സരങ്ങളും ഓണസദ്യയും ഒരുക്കി.
അംഗങ്ങളുടെ കുടുംബങ്ങളിലെ കുട്ടികൾക്കായി മ്യൂസിക്കൽ...