Friday, May 3, 2024

Local News

പുത്തിഗെ ഉറുമിയിൽ സഹോദരന്റെ കുത്തേറ്റ് യുവാവ് മരിച്ചു

പുത്തിഗെ: പുത്തിഗെ ഉറുമിയിൽ സഹോദരന്റെ കുത്തേറ്റ് യുവാവ് മരിച്ചു. പുത്തിഗെ പഞ്ചായത്തിലെ ഉറുമിയിൽ അബ്ദുല്ല മുസല്യാറിൻ്റെ മകൻ നിസാർ (35)ആണ് സഹോദരൻ റഫീഖിന്റെ കുത്തേറ്റ് മരിക്കുന്നത്. കുടുംബ വഴക്കാണ് കൊലപാതകത്തിന് കാരണമായതെന്നാണ് പ്രാഥമിക വിവരം. മൃതദേഹം കുമ്പള സഹകരണ ആശുപത്രിയിൽ എത്തിച്ചു.

15 തദ്ദേശ സ്ഥാപനങ്ങൾ കാറ്റഗറി ഡിയിൽ; കാസര്‍കോട് ജില്ലയുടെ ഒരാഴ്ചത്തെ ശരാശരി ടി.പി.ആർ 13.87

കാസര്‍കോട്: ഒരാഴ്ചത്തെ ശരാശരി കോവിഡ്-19 ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ (ടി.പി.ആര്‍) അടിസ്ഥാനത്തില്‍ ജില്ലയിലെ 15 തദ്ദേശസ്ഥാപനങ്ങള്‍ കാറ്റഗറി ഡിയിലും 13 എണ്ണം കാറ്റഗറി സിയിലും 12 എണ്ണം കാറ്റഗറി ബിയിലും ബെള്ളൂര്‍ ഗ്രാമപഞ്ചായത്ത് മാത്രം കാറ്റഗറി എയിലും ഉള്‍പ്പെടുത്തി. ജില്ലയുടെ ഒരാഴ്ചത്തെ ശരാശരി ടിപിആര്‍ 13.87 ശതമാനം ആണ്. ജൂലൈ 14 മുതല്‍ 20...

ഉളിയത്തടുക്കയില്‍ പതിമൂന്നുകാരിയെ പീഡിപ്പിച്ച കേസില്‍ മൂന്ന് പേര്‍ കൂടി അറസ്റ്റില്‍

കാസര്‍ക്കോട്: ഉളിയത്തടുക്കയില്‍ പതിമൂന്നുകാരിയെ പീഡിപ്പിച്ച കേസില്‍ മൂന്ന് പേര്‍ കൂടി അറസ്റ്റില്‍. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം എട്ടായി. വിവിധ ഇടങ്ങളില്‍ കൊണ്ട് പോയി പീഡിപ്പിച്ചെന്നാണ് പെണ്‍കുട്ടിയുടെ മൊഴി. മാനസിക വൈകല്യമുള്ള പെണ്‍കുട്ടിയെ രണ്ട് വര്‍ഷമായി പ്രതികള്‍ നിരവധി തവണ പീഡിപ്പിച്ചുവെന്നാണ് കേസ്. ഉളിയത്തടുക്ക സ്വദേശികളായ അബ്ദുല്‍ അസീസ്, സുബ്ബ, കുഡ്‍ലു സ്വദേശി വാസുദേവ ഗെട്ടി എന്നിവരാണ്...

കാസർകോട് ബേഡകത്ത് ഭർത്താവിന്‍റെ മർദ്ദനമേറ്റ് ഭാര്യ മരിച്ചു; യുവാവ് പൊലീസ് കസ്റ്റഡിയിൽ

കാസർകോട്: കാസർകോട് ഭർത്താവിന്‍റെ മർദ്ദനമേറ്റ് ഭാര്യ മരിച്ചു. കാസർകോട് ബേഡകം കുറത്തിക്കുണ്ട് കോളനിയിലെ സുമിത ( 23) ആണ് മരിച്ചത്. സംഭവത്തില്‍ ഭര്‍ത്താവായ അനിൽ കുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. തിങ്കളാഴ്ച രാത്രിയിൽ കുടുംബ വഴക്കിനിടയിലാണ് അനിൽകുമാർ സുമിതയെ ആക്രമിച്ചത്. ആശുപത്രിയിലെത്തിക്കുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു, സുനിൽ കുമാറിനെതിരെ ബേഡകം പൊലീസ് കേസെടുത്തിട്ടുണ്ട്. സുമിതയുടെ മൃതദ്ദേഹം കണ്ണൂർ മെഡിക്കൽ കോളേജ്...

“നഖ്ഷേഖദം” എംഎസ്എഫ് മഞ്ചേശ്വരം മണ്ഡലം ക്യാമ്പയിൻ തുടക്കമായി

മീഞ്ച: മഞ്ചേശ്വരം മണ്ഡലത്തിൽ എംഎസ്എഫ് ശാഖാ കമ്മിറ്റി ശാക്തീകരണത്തിന്റെ ഭാഗമായി രണ്ട് മാസം നീളുന്ന "നഖ്ഷേഖദം" (കാൽവെപ്പ്) ക്യാമ്പയിൻ മീഞ്ച പഞ്ചായത്തിലെ മിയ്യപദവിൽ തുടക്കമായി. ക്യാമ്പയിന്റെ ഭാഗമായി മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിൽ നൂറിലേറെ ശാഖകളിൽ വിദ്യാർത്ഥി കൂട്ടായ്മകൾ സംഘടിപ്പിക്കും. ക്യാമ്പ് മുസ്‌ലിം യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് അസീസ് കളത്തൂർ ഉദ്ഘാടനം ചെയ്തു. എംഎസ്എഫ് മണ്ഡലം...

അധികാരികൾ തിരിഞ്ഞ് നോക്കിയില്ല; കൊടിയമ്മ ഊജാറിലെ ബസ് കാത്തിരിപ്പു കേന്ദ്രം വൈറ്റ് ഗാർഡ് ശുചീകരിച്ചു

കുമ്പള: കുമ്പള പഞ്ചായത്ത് കൊടിയമ്മ ഒൻപതാം വാർഡിലെ ഊജാർ ബസ് കാത്തിരിപ്പു കേന്ദ്രം യൂത്ത് ലീഗ് വൈറ്റ് ഗാർഡിൻ്റെ നേതൃത്വത്തിൽ ശുചീകരിച്ചു. ഇവിടെ ആടുകൾ കയറി വൃത്തിഹീനമായതിനാൽ പൊതുജനങ്ങൾക്ക് കയറാൻ പറ്റാത്ത അവസ്ഥയായിരുന്നു. നാട്ടുകാർ ബന്ധപ്പെട്ടവരെ അറിയിച്ചിട്ടും യാതൊരു വിധ നടപടിയും കൈക്കൊള്ളാത്ത സാഹചര്യത്തിൽ പ്രദേശവാസികളുടെ ആവശ്യപ്രകാരമാണ് യൂത്ത് ലീഗ് വൈറ്റ് ഗാർഡ് ടീം...

മഞ്ചേശ്വരം കോഴക്കേസ്; കെ. സുരേന്ദ്രനെതിരെ പട്ടികജാതി, പട്ടികവർഗ അതിക്രമം തടയൽ നിയമം ഉൾപ്പെടുത്താൻ ക്രൈംബ്രാഞ്ച് നിയമോപദേശം തേടി

കാസർകോട് : മഞ്ചേശ്വരം നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കോഴക്കേസിൽ പ്രതിയായ ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനെതിരെ പട്ടികജാതി, പട്ടികവർഗ അതിക്രമം തടയൽ നിയമം ചുമത്തുന്ന കാര്യത്തിൽ ക്രൈംബ്രാഞ്ച് നിയമോപദേശം തേടി. ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷന്റെ (ഡി.ജി.പി.) ഉപദേശമാണ് ക്രൈംബ്രാഞ്ച് തേടിയത്. എന്നാൽ കേസ് പരിഗണിക്കുന്ന കോടതിയിലെ സർക്കാർ അഭിഭാഷകരുടെ ഉപദേശമനുസരിച്ച് തീരുമാനമെടുക്കാമെന്ന...

വാർഡ് തലങ്ങളിൽ വാക്‌സിൻ വിതരണം ആരംഭിക്കണം: മുസ്ലിം യൂത്ത് ലീഗ്

മംഗൽപാടി: കോവിഡ് വാക്‌സിനുകൾ വാർഡ് തലങ്ങളിൽ വിതരണം എത്രേയും പെട്ടന്നു ആരംഭിക്കണമെന്നും കടകൾ അടച്ചിട്ട് ബാറുകൾ തുറന്നാൽ കെറോണ പോവും എന്ന ഗവൺമെന്റ് മനസ്സിലാക്കിയിട്ടുള്ള തെറ്റായ അറിവ് തിരുത്തണമെന്നും മുസ്ലിം യൂത്ത് ലീഗ് മംഗൽപാടി പഞ്ചായത്ത് കമ്മിറ്റി അഭിപ്രായപ്പെട്ടു. മഞ്ചേശ്വര മണ്ഡലത്തിലെ ഏഴ് പഞ്ചായത്തുകളിലും വാർഡ് തലങ്ങളിൽ വാക്‌സിൻ വിതരണം ആരംഭിച്ചിട്ടും മംഗൽപാടി പഞ്ചായത്തിൽമാത്രം വാർഡ്...

മുസ്ലിം ലീഗ് നേതാവും എ.ജെ.ഐ. സ്‌കൂള്‍ മാനേജരുമായ ബഹ്‌റൈന്‍ മുഹമ്മദിന്റെ മയ്യത്ത് കബറടക്കി

ഉപ്പള: ഇന്നലെ അന്തരിച്ച മുസ്‌ലിം ലീഗ് നേതാവും മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് മുന്‍ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനും ഉപ്പള എ.ജെ.ഐ. സ്‌കൂള്‍ മാനേജറുമായ ഉപ്പള കുക്കറിലെ ബഹ്‌റൈന്‍ മുഹമ്മദിന്റെ(75) മയ്യത്ത് ഖബറടക്കി. മംഗല്‍പാടി പഞ്ചായത്ത് മുസ്‌ലിം ലീഗ് സെകട്ടറി, അയ്യൂര്‍ പെരിങ്കടി ജമാഅത്ത് സെക്രട്ടറി, മംഗല്‍പ്പാടി പഞ്ചായത്ത് സംയുക്ത ജമാഅത്ത് ജനറല്‍ സെക്രട്ടറി, മംഗല്‍പ്പാടി ഗവ....

സ്വർണവില പവന് 200 രൂപ കുറഞ്ഞ് 36,000 രൂപയായി

സംസ്ഥാനത്ത് സ്വർണവിലയിൽ ചാഞ്ചാട്ടം തുടരുന്നു. തുടർച്ചയായ ദിവസങ്ങളിലെ വർധനവിനുശേഷം പവന്റെ വില 200 രൂപ കുറഞ്ഞ് 36,000 രൂപയായി. ഗ്രാമിന് 25 രൂപ കുറഞ്ഞ് 4,500 രൂപയിലുമെത്തി. 36,200 രൂപയായിരുന്നു കഴിഞ്ഞ ദിവസത്തെ വില. ആഗോള വിപണിയിലും വിലയിടിവുണ്ടായി. സ്‌പോട് ഗോൾഡ് വില ട്രോയ് ഔൺസിന് 1,812.36 ഡോളർ നിലവാരത്തിലാണ് വ്യാപാരം നടന്നത്. യുഎസ് ഫെഡ് റിസർവ് ഭാവിയിൽ പലിശ...
- Advertisement -spot_img

Latest News

വൈദ്യുതി ഉപയോഗം ആവശ്യത്തിന് മതി, വാണിജ്യസ്ഥാപനങ്ങളിലെ അലങ്കാരങ്ങള്‍ക്കും നിയന്ത്രണം: കെഎസ്ഇബി

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായിരിക്കെ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് കെഎസ്ഇബി. രാത്രി പത്ത് മണി മുതല്‍ പുലര്‍ച്ചെ രണ്ട് മണി വരെ വൈദ്യുതി ആവശ്യത്തിന് മാത്രം...
- Advertisement -spot_img