ബന്തിയോട് മള്ളങ്കയ്യിൽ വാടകക്കെട്ടിടത്തിൽ പ്രവർത്തിക്കുന്ന മഞ്ചേശ്വരം താലൂക് സപ്ലൈ ഓഫീസ് നയബസാറിലെ പഞ്ചായത്തിന്റെ അധീനതയിലുള്ള കെട്ടിടത്തിലേക്കു മാറ്റി സ്ഥാപിക്കണമെന്ന് ആവശ്യപെട്ട് കൊണ്ട് മംഗൽപാടി ജനകീയവേദി വർഷങ്ങൾക്ക് മുമ്പ് പഞ്ചായത്തിനും ബന്ധപ്പെട്ടവർക്കും നിവേദനം നൽകിയതാണ്. ഇതേതുടർന്നു വികലാംഗ കോർപറേഷന്റെ കൈവശമുണ്ടായിരുന്ന പഞ്ചായത്തിന്റെ കെട്ടിടം വീണ്ടെടുക്കാനും സിവിൽ സപ്ലൈസിന് നൽകാനും പഞ്ചായത്ത് ഭരണസമിതി തീരുമാനമെടുത്തതാണ്. തുടർന്നു കെട്ടിടം...
മഞ്ചേശ്വരം: 15ല്‍ പരം കേസുകളില്‍ പ്രതിയായ മിയാപദവ് സ്വദേശിയെ മഞ്ചേശ്വരം പൊലീസ് കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു. മിയാപദവിലെ അബ്ദുല്‍ റഹിമിനെ(35)യാണ് മഞ്ചേശ്വരം സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ സന്തോഷ് കുമാറിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.
കേരളത്തിലും കര്‍ണാടകയിലുമായി നിരവധി കേസുകളിലെ പ്രതിയാണ് റഹിം. ഒരു കേസുമായി ബന്ധപ്പെട്ട് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്നതിനിടെയാണ് കാപ്പ ചുമത്തിയത്....
മംഗളൂരു: ഹിജാബ് (Hijab) അനുവദിക്കാത്തതിന്‍റെ പേരില്‍ മംഗളൂരു സര്‍ക്കാര്‍ കോളേജിലെ 20 വിദ്യാര്‍ത്ഥിനികള്‍ ബിരുദ പഠനം അവസാനിപ്പിച്ചു. കോളേജിലേക്ക് ഇനിയില്ലെന്നും സ്വകാര്യ കംമ്പ്യൂട്ടര്‍ സെന്‍ററില്‍ തുടര്‍പഠനത്തിന് ചേരുമെന്നും വിദ്യാര്‍ത്ഥിനികള്‍ വ്യക്തമാക്കി. എന്നാല്‍ ഹൈക്കോടതി ഉത്തരവ് അനുസരിച്ച് ഒരു കാരണവശാലും ഹിജാബ് അനുവദിക്കില്ലെന്ന് കോളേജ് അധികൃതര്‍ ചൂണ്ടിക്കാട്ടി.
മംഗളൂരു ഹലേങ്ങാടി സര്‍ക്കാര്‍ കോളേജിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനികളാണ്...
കാസര്‍കോട്: എസ്.എസ്.എല്‍.സി പരീക്ഷാ ഫലം പ്രഖ്യാപിച്ചപ്പോള്‍ 99.48 ശതമാനത്തിന്റെ വിജയത്തിളക്കത്തില്‍ കാസര്‍കോട് ജില്ല. സംസ്ഥാനതലത്തില്‍ ആറാമതാണ് ജില്ല. ജില്ലയിലെ 162 സ്‌കൂളുകളില്‍ നിന്നായി 10431 ആണ്‍ കുട്ടികളും 9460 പെണ്‍കുട്ടികളുമാണ് പരീക്ഷയെഴുതിയത്.
കാസര്‍കോട് വിദ്യാഭ്യാസ ജില്ലയില്‍ 58ഉം കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയില്‍ 64 മായി 122 സ്‌കൂളുകള്‍ 100 ശതമാനം വിജയം നേടി. ജില്ലയില്‍ പരീക്ഷയെഴുതിയ...
മംഗളൂരു : ദുബായിൽനിന്ന് മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 2.648 കിലോ 24 കാരറ്റ് സ്വർണവുമായി ഒരു സ്ത്രീയുൾപ്പെടെ രണ്ടു മലയാളികൾ അറസ്റ്റിൽ. കാസർകോട് ഉപ്പള സ്വദേശിനിയും മുംബൈയിൽ താമസക്കാരിയുമായ സീനത്ത് ബാനുവിൽ (45)നിന്ന് 86,89,440 രൂപ വിലമതിക്കുന്ന 1.684 കിലോ സ്വർണമാണ് പിടികൂടിയത്. സ്വർണം പേസ്റ്റ് രൂപത്തിലാക്കി സാനിറ്ററി പാഡിനുള്ളിൽവച്ച് അടിവസ്ത്രത്തിൽ...
ഇന്റർനാഷണൽ ബ്രിയൻസ് അവാർഡ് 2022 ഡ്രോപ്‌സ് ബാത് വെയർ ഇന്ത്യയെ, ഇന്ത്യൻ എമേർജിങ് ഗ്ലോബൽ ബാത് വെയറായി തെരെഞ്ഞെടുത്തു.
ഗോവ ഹോളിഡേ ഇൻ ഹോട്ടലിൽ വച്ചു നടന്ന ചടങ്ങിൽ SGG Group Chairman സഞ്ജയ് ഗോടാവത്തിൽ നിന്ന് Drops CEO AND FOUNDER മഷൂദ് എൻ.എ അവാർഡ് ഏറ്റുവാങ്ങി.
കാസർകോട് ∙ എക്സൈസ് സംഘം രണ്ടിടങ്ങളിലായി നടത്തിയ പരിശോധനയിൽ എംഡിഎംഎയുമായി ഒരു സ്ത്രീ ഉൾപ്പെടെ 3 പേരെ അറസ്റ്റ് ചെയ്തു. കയ്യാർ ചേവാർ കുണ്ടക്കരയടുക്കത്തെ സഫിയുടെ വീട്ടിലെ അടുക്കളയിൽ സൂക്ഷിച്ച 4.58 ഗ്രാം എംഡിഎംഎ ആണ് പിടികൂടിയത്. സംഭവത്തിൽ സഫിയയും മകൻ അസ്റുദ്ദീനും പ്രതിയാണെന്നു എക്സൈസ് സംഘം അറിയിച്ചു. സർക്കിൾ ഇൻസ്പെക്ടർ ടോണി ഐസക്കിന്റെ...
കാസർകോട്: ജില്ലയിൽ ബി.ജെ.പിയിലെ വിഭാഗീയത വീണ്ടും മറനീക്കി. പരിഹാരശ്രമങ്ങൾ നടക്കുന്നതിനിടെ സംസ്ഥാന സെക്രട്ടറിക്കെതിരെ ജില്ലയിൽ പലയിടത്തും ഫ്ലക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടു. സംസ്ഥാന സെക്രട്ടറിയും മുൻ ജില്ല പ്രസിഡന്റുമായ അഡ്വ. കെ. ശ്രീകാന്തിനെതിരെയാണ് ഫ്ലക്സ് ബോർഡുകൾ സ്ഥാപിച്ചത്. ചെരിപ്പും ചൂലും ഉപയോഗിച്ച് മാലയിട്ട നിലയിലാണ് ബോർഡുകൾ. 'സ്വാർഥ താൽപര്യങ്ങൾക്കുവേണ്ടി ജില്ലയിൽ ബി.ജെ.പിയെ തകർക്കാൻ ശ്രമിക്കുന്ന മുൻ...
മഞ്ചേശ്വരം സ്റ്റേഷൻ പരിധികളിൽ പൊലീസ് നിയമം പാലിക്കാതെ വാഹന പരിശോധന നടത്തി യാത്രക്കാരെ പീഡിപ്പിക്കുകയാണെന്ന് എ.കെ.എം അഷ്‌റഫ് എം.എൽ.എ പറഞ്ഞു. സ്ത്രീകൾ ഉൾപ്പടെയുള്ള സാധാരണക്കാരായ വാഹന യാത്രക്കാർക്ക് 5000 മുതൽ 20,000 രൂപ വരെ പിഴയിട്ട് പീഡിപ്പിക്കുന്നതായും എം.എൽ.എ ആരോപിച്ചു.
https://youtu.be/eQj5Aq0YIIE
കണ്ണൂർ: തദ്ദേശതിരഞ്ഞെടുപ്പും വോട്ടർപട്ടിക തീവ്രപരിഷ്കരണ (എസ്‌ഐആർ) നടപടികളും കൂടിക്കുഴഞ്ഞതോടെ കൺഫ്യൂഷൻ തീർക്കാൻ സംസ്ഥാന തിരഞ്ഞെടുപ്പു കമ്മിഷൻ. രണ്ടും ഒന്നല്ല രണ്ടാണ് എന്നപേരിൽ ചെറുവീഡിയോകൾ ഉൾപ്പെടെ തയ്യാറാക്കിയാണ്...