ഉപ്പള: വിദ്യാര്‍ത്ഥിനിയെ ഓട്ടോയില്‍ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചുവെന്ന പരാതി പൊലീസിനെ വട്ടം കറക്കി. ഇന്നലെ അഞ്ച് മണിയോടെ ഉപ്പള കൈക്കമ്പയിലാണ് സംഭവം. ബായാര്‍ ഭാഗത്ത് നിന്ന് സ്‌കൂള്‍ വിട്ട് വന്ന വിദ്യാര്‍ത്ഥിനി ബസില്‍ കൈക്കമ്പയില്‍ ഇറങ്ങി വീട്ടിലേക്ക് നടന്നു പോകുന്നതിനിടെ ഓട്ടോയില്‍ എത്തിയ രണ്ട് പേര്‍ കൈപ്പിടിച്ച് കയറ്റാന്‍ ശ്രമിച്ചുവെന്നാണ് വിദ്യാര്‍ത്ഥിനി ചിലരോട് പറഞ്ഞത്.
സംഭവം അറിഞ്ഞ്...
കാസർകോട് : കാസർകോട് മരുതോം ചുള്ളിയിൽ വനത്തിൽ ഉരുൾ പൊട്ടിയെന്ന് സംശയം. മലയോര ഹൈവേയിലേക്ക് കല്ലും മണ്ണും ചെളിയും ഒഴുകിയെത്തി. മരുതോം-മാലോം ബൈപാസിൽ മണ്ണിടിഞ്ഞ് ഗതാഗത തടസവുമുണ്ടായി. ജില്ലയിലെ മലയോര മേഖലയിൽ മഴ ശക്തമാണ്. മലയോര ഹൈവേയിലെ മാലോം ഭാഗത്താണ് ഹൈവേയിൽ ഗതാഗതം തടസപ്പെട്ടത്. ബൈപ്പാസിലും മണ്ണിടിഞ്ഞ് ഗതാഗത തടസമുണ്ടായി. ചുള്ളിയിലെ കോളനിയിൽ നിന്നും പതിനെട്ടോളം...
മംഗളൂരു ∙ സൂറത്കൽ ഫാസിൽ വധക്കേസുമായി ബന്ധപ്പെട്ട് 6 പ്രതികളെ അറസ്റ്റ് ചെയ്തു. ഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതികളായ ഗിരിദർ, കൃഷ്ണപുര സ്വദേശികളായ അഭിഷേക്, ശ്രീനിവാസ്, കല്ലുവാർ സ്വദേശി സുഹാസ്, കൂലായ് സ്വദേശി മോഹൻ, ദീക്ഷിത് എന്നിവരാണ് അറസ്റ്റിലായത്.
ഇവർക്ക് കാർ നൽകി സഹായിച്ച കൊടിഗേരി സ്വദേശി അജിത് ക്രാസ്റ്റയെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു....
കാസർകോട്: കേരള - കർണാടക അതിർത്തിയിൽ സുള്ള്യക്കടുത്ത് സുബ്രഹ്മണ്യ കുമാരധാരയിൽ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് രണ്ട് കുട്ടികൾ മരിച്ചു. കുസുമാധര - രൂപശ്രീ ദമ്പതികളുടെ മകൾ ശ്രുതി (11), ജ്ഞാനശ്രീ (6) എന്നിവരാണ് മരിച്ചത്. തുടർച്ചയായി പെയ്ത മഴയിൽ വീടിന് പിന്നിലെ കുന്ന് ഇടിഞ്ഞ് വീഴുകയായിരുന്നു.
കുട്ടികളുടെ മാതാപിതാക്കളും അമ്മൂമ്മയും വീട്ടിൽ ഉണ്ടായിരുന്നു. മാതാപിതാക്കളും അമ്മൂമ്മയും...
“ക്ലീൻ കാസറഗോഡ്” ഓപ്പറേഷന്റെ ഭാഗമായി ജില്ലാ പോലീസ് മേധാവി ഡോ : വൈഭവ് സക്സേന ഐ പി എസ്സ് ന്റെ നിർദ്ദേശപ്രകാരം ബേക്കൽ ഡി വൈ എസ് പി സുനിൽകുമാർ സി കെ യുടെ നേതൃത്വത്തിൽ 31/07/2022 തീയതി ബേക്കൽ സബ് ഡിവിഷന്റെ വിവിധ ഭാഗങ്ങളിൽ നടത്തിയ മിന്നല്‍ പരിശോധനയില്‍ ചേറ്റുകുണ്ട്, ഉദുമ, ചെമ്മനാട്...
ഉപ്പള: കാപ്പ ചുമത്തി നാടു കടത്തിയ പ്രതി വീടിന്റെ ജനല്‍ ഗ്ലാസുകള്‍ എറിഞ്ഞു തകര്‍ത്തായി പരാതി. ഉപ്പള പാറക്കട്ടയിലെ അബ്ദുല്‍ അസീസിന്റെ വീടിന്റെ ജനല്‍ ഗ്ലാസുകളാണ് തകര്‍ത്തത്. മൂന്ന് മാസം മുമ്പ് മഞ്ചേശ്വരം പൊലീസ് കാപ്പ ചുമത്തി നാടു കടത്തിയ പത്തോളം കേസുകളിലെ പ്രതിയാണ് ഇന്നലെ വൈകിട്ട് അസീസിന്റെ വീടിന് നേരെ അക്രമം നടത്തിയതെന്നാണ്...
സുള്യ: കര്‍ണാടകയില്‍ ബിജെപി നേതൃത്വത്തിനെതിരെ വിമര്‍ശനവുമായി ഒബിസി വിഭാഗക്കാരായ പ്രവര്‍ത്തകര്‍ രംഗത്ത്. യുവമോര്‍ച്ച നേതാവ് പ്രവീണ്‍ നെട്ടല്ലൂരിന്റെ കൊലപാതകത്തോടെയാണ് പിന്നോക്കവിഭാഗങ്ങള്‍ പ്രത്യക്ഷ പ്രതിഷേധവുമായി രംഗത്തെത്തിയത്. പാര്‍ട്ടി നേതൃത്വം കയ്യാളുന്നത് ഉയര്‍ന്ന വിഭാഗങ്ങളിലുള്ളവര്‍ മാത്രമാണ് എന്നാണ് ന്യൂനപക്ഷത്തിന്റെ പ്രധാന വിമര്‍ശനം. പ്രതിഷേധം തണുപ്പിക്കാന്‍ നേതൃത്വത്തിനായില്ലെങ്കില്‍ ബിജെപിയെയും സര്‍ക്കാരിനെയും ദോഷമായി ബാധിക്കും.
രണ്ട് ദശാബ്ദങ്ങളായി അടക്കിവാഴുന്ന തീരദേശ മലനാടന്‍...
കുമ്പള ∙ വീടിന്റെ ടെറസിൽ കഞ്ചാവ് കൃഷി ചെയ്ത യുവാവ് പൊലീസിന്റെ പിടിയിലായി. കുബന്നൂർ ബേക്കൂർ കണ്ണാടിപ്പാറയിലെ കെ.പി.നജീബ് മഹ്ഫൂസിനെ (22) ആണ് എസ്ഐ വി.കെ.അനീഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കുമ്പള കിദൂർ മൈലാളം റോഡിലെ വാടക ക്വാർട്ടേഴ്സിന്റെ ടെറസിൽ കഞ്ചാവ് കൃഷി ഉണ്ടെന്നു...
കാസര്‍ഗോഡ്: ബി.ജെ.പി ഭരിക്കുന്ന സഹകരണ ബാങ്കില്‍ ഗുരുതരമായ സാമ്പത്തിക ക്രമക്കേട് നടന്നെന്ന് പരാതി. കാസര്‍ഗോഡ് പുത്തിഗെ മുഗു സഹകരണ ബാങ്കിനെതിരെയാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. ബാങ്ക് ഇടപാടുകാരുടെ രേഖകള്‍ അനധികൃതമായി ഉപയോഗിച്ച് വായ്പ തട്ടിയെടുത്തെന്നാണ് പരാതി.
കഴിഞ്ഞ 35 വര്‍ഷമായി ബി.ജെ.പി നേതൃത്വത്തിലുള്ള ഭരണസമിതി ഭരിക്കുന്ന ബാങ്കാണിത്. 5.6 കോടി രൂപയോളം ക്രമരഹിതമായി വായ്പ നല്‍കി തട്ടിപ്പ്...
കുമ്പള:കുമ്പള പ്രസ് ഫോറത്തിൻ്റെ നേതൃത്വത്തിൽ ‘മാധ്യമോണം’എന്ന പേരിൽ ഓണാഘോഷം സംഘടിപ്പിച്ചു. മാധ്യമപ്രവർത്തകരുടെയുംകുടുംബാംഗങ്ങളുടെയും ഒത്തുചേരലിന് വേദിയായ പരിപാടിയിൽ വിവിധ മത്സരങ്ങളും ഓണസദ്യയും ഒരുക്കി.
അംഗങ്ങളുടെ കുടുംബങ്ങളിലെ കുട്ടികൾക്കായി മ്യൂസിക്കൽ...