കാസർകോട്: വ്യവസായ പ്രമുഖൻ യു.കെ.യൂസഫ് ആവിഷ്കരിച്ച ചിലവ് കുറഞ്ഞതും പരിസ്ഥിതി സൗഹൃദവും നൂതനവുമായ കടൽതീര സംരക്ഷണ മാർഗം ‘യു.കെ.യൂസഫ് ഇഫക്ട്സ് സീവേവ് ബ്രേക്കേഴ്സ്’ നെല്ലിക്കുന്ന് കടപ്പുറത്ത് പരീക്ഷിക്കുന്നു. നിലവിൽ മറ്റു കടൽതീര സംരക്ഷണ പദ്ധതി വിജയിക്കാത്തിടത്താണ് യു.കെ. യൂസഫ് സീവേവ് ബേക്കേഴ്സ് പദ്ധതി എത്തുന്നത്.
കൂടാതെ തീരങ്ങൾക്ക് മനോഹാരിതയും ദൃശ്യഭംഗിയും ഒരുക്കുന്നതിനാൽ വിനോദസഞ്ചാര മേഖലയ്ക്കും ഈ...
മഞ്ചേശ്വരം: ജില്ലയിലെ ആദ്യത്തെ ലോ- കോളജ് യഥാർഥ്യമായി. കണ്ണൂർ സർവകലാശാല മഞ്ചേശ്വരം ഓഫ് ക്യാംപസിൽ ഈ വർഷം തന്നെ എൽ.എൽ.ബി കോഴ്സുകൾ ആരംഭിക്കും. ആദ്യഘട്ടം അറുപത് സീറ്റുകളിലേക്കായിരിക്കും പ്രവേശനം നൽകുക. എൽ.എൽ.എം കോഴ്സിനു പിന്നാലെയാണ് എൽ.എൽ.ബി കോഴ്സിന് കൂടി അനുമതിയായിരിക്കുന്നത്.
മഞ്ചേശ്വരം ഗോവിന്ദ പൈ മെമ്മോറിയൽ കോളജിന് സമീപം കണ്ണൂർ സർവകലാശാലക്ക് അധീനതയിലുള്ള കെട്ടിടത്തിലായിരിക്കും ജില്ലയിലെ...
ഇലന്തൂരില്‍ നടന്ന നരബലിക്ക് ശേഷം കൊല്ലപ്പെട്ടവരുടെ മാംസം ദമ്പതികള്‍ കറിവെച്ച് തിന്നെന്ന് വെളിപ്പെടുത്തല്‍. സിദ്ധന്‍റെ നിര്‍ദേശ പ്രകാരമാണ് കൊല്ലപ്പെട്ടവരുടെ മാംസം പാകം ചെയ്ത് ഭക്ഷിച്ചതെന്ന് പ്രതികളിലൊരാളായ ലൈല പൊലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു. ആയുരാരോഗ്യത്തിനുവേണ്ടിയാണ് മാംസം കഴിച്ചതെന്നും ലൈല പൊലീസിനോട് പറഞ്ഞു. ഇന്നലെ വീട്ടിലെത്തിച്ചുള്ള ചോദ്യം ചെയ്യലിലാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍.
പ്രതികളെ കൊച്ചിയിലെത്തിച്ചു. പത്തനംതിട്ട ഇലന്തൂര്‍...
ഹൊസങ്കടി: വിനോദയാത്ര പോയ മജീര്‍പ്പള്ള സ്വദേശി ഹിമാചല്‍ പ്രദേശില്‍ മഞ്ഞില്‍ കുടുങ്ങി മരിച്ചതായി ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചു. മജീര്‍പ്പള്ള പെല്‍പ്പന്‍കുതിയിലെ അബ്ദുല്ലയുടെയും ഫാത്തിമയുടെയും മകന്‍ സിനാന്‍ (28)ആണ് മരിച്ചത്.
ഒരു മാസം മുമ്പ് വിനോദയാത്ര പോവുന്നു എന്ന് പറഞ്ഞ് വീട്ടില്‍ നിന്ന് ഇറങ്ങിയതായിരുന്നു. നാട്ടില്‍ നിന്ന് തനിച്ചായിരുന്നു സിനാന്‍ പോയിരുന്നതെന്ന് ബന്ധുക്കള്‍ പറയുന്നു. ഖത്തറില്‍ ഉണ്ടായിരുന്ന...
കാസർകോട്: മഞ്ചേശ്വരം ഹൊസങ്കടിയിലെ ഫ്ലാറ്റിൽ നിന്ന് മയക്കുമരുന്ന് പിടികൂടി. സംഭവത്തിൽ യുവദമ്പതികളെ അറസ്റ്റ് ചെയ്തു. മഞ്ചേശ്വരം ബടാജെയിലെ സൂരജ് റായി (26), മഹാരാഷ്ട്ര താന സിറ്റി സ്വദേശിനി സെന ഡിസൂസ (23) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ജില്ല പോലീസ് മേധാവി ഡോ. വൈഭവ് സക്‍സേനയുടെ നേതൃത്വത്തില്‍ നടത്തിവരുന്ന ഓപറേഷന്‍ ക്ലീന്‍ കാസർകോടിന്റെ ഭാഗമായായിരുന്നു വന്‍...
കാസര്‍കോട്: കുമ്പള അനന്തപുരം അനന്തപത്മനാഭസ്വാമി ക്ഷേത്രത്തിലെ പ്രശസ്തയായ മുതല ബബിയ മരിച്ചു. ഇന്നലെ രാത്രിയാണ് ക്ഷേത്രത്തിലെത്തിയിരുന്ന ഭക്തര്‍ക്ക് കൗതുക കാഴ്ചയായിരുന്ന മുതല മരണപ്പെട്ടത്. 75 വയസിൽ ഏറെ പ്രായമുള്ള ബബിയ പൂർണ്ണമായും സസ്യാഹാരിയായിരുന്നു. തിരുവനന്തപുരത്തെ ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിന്‍റെ മൂലസ്ഥാനമാണ് കാസര്‍കോട്ടെ അനന്തപത്മനാഭ സ്വാമി ക്ഷേത്രമെന്നാണ് ഐതിഹ്യം.
ഇന്ത്യയിലെ ഏക തടാക ക്ഷേത്രമായ അനന്തപുരം അനന്തപത്മനാഭസ്വാമി...
മഞ്ചേശ്വരം: എം.ഡി.എം.എ മയക്കുമരുന്നുമായി രണ്ട് പേരെ മഞ്ചേശ്വരം പൊലീസ് അറസ്റ്റ് ചെയ്തു. ഉപ്പള പച്ചിലംപാറയിലെ ഫൈസല്‍ (29), കര്‍ണാടക സാലത്തൂര്‍ കോളനാടിലെ അബൂബക്കര്‍ സിദ്ധിഖ് (33)എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. 5 ഗ്രാം എം.ഡി.എം.എയുമായി സിദ്ധിഖിനെ തലക്കിയില്‍ വെച്ചും 4.72 ഗ്രാം എം.ഡി.എം.എയുമായി ഫൈസലിനെ ഉപ്പളയില്‍ വെച്ചുമാണ് പിടികൂടിയത്
കാസര്‍കോട്: കാസര്‍കോട് പള്ളിക്കരയില്‍ മന്ത്രി മുഹമ്മദ് റിയാസ് പങ്കെടുത്ത ചടങ്ങില്‍ എംപി രാജ്മോഹന്‍ ഉണ്ണിത്താന്‍റെ പ്രതിഷേധം. ബിആര്‍ഡിസിയുടെ ഓഫീസ് കെട്ടിടത്തിന്‍റെ തറക്കല്ലിടാന്‍ മന്ത്രി എത്തിയപ്പോഴായിരുന്നു എംപിയുടെ പ്രതിഷേധം. മന്ത്രി പങ്കെടുക്കുന്ന രണ്ട് പരിപാടികളുടെ സമയം മാറ്റിയത് അറിയിച്ചില്ലെന്നും താന്‍ മണിക്കൂറുകളോളം കാത്തിരുന്നുവെന്നും രാജ്മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു. വേദിയില്‍ കയറാന്‍ വിസമ്മതിച്ച എംപി, മന്ത്രിയുടെ നിര്‍ബന്ധത്തിന്...
കാസര്‍ഗോഡ്: ഉദ്യോഗസ്ഥര്‍ പറയുന്നതനുസരിച്ച് തുള്ളുന്ന മന്ത്രിമാരുണ്ടെന്ന രാജ്‌മോഹന്‍ ഉണ്ണിത്താന്റെ പരാമര്‍ശത്തിന് അതേ വേദിയില്‍ തിരുത്തല്‍ മറുപടിയുമായി മന്ത്രി മുഹമ്മദ് റിയാസ്.
'ഉദ്യോഗസ്ഥര്‍ പറയുന്നതനുസരിച്ച് തുള്ളുന്നവരല്ല ഇടതുമന്ത്രിമാര്‍' എന്നാണ് ഉണ്ണിത്താനെ തിരുത്തി റിയാസ് പറഞ്ഞത്. കാസര്‍ഗോഡ് പള്ളിക്കരയില്‍ ബിആര്‍ഡിസിയുടെ പുതിയ കെട്ടിടത്തിന്റെ തറക്കല്ലിടല്‍ ചടങ്ങിനിടയായിരുന്നു സംഭവം.
''ഓരോ ഭരണം വരുമ്പോഴും കുറെ അവതാരങ്ങള്‍ വരും, മന്ത്രിമാരെ വഷളാക്കാന്‍. മന്ത്രിമാരൊക്കെ...
കാഞ്ഞങ്ങാട് ∙ 19 വർഷം മുൻപ് പള്ളിക്കര ബേക്കൽ ബീച്ച് പാർക്കിനു വേണ്ടി ഏറ്റെടുത്ത സ്ഥലത്തിന് നഷ്ടപരിഹാരമായി ലഭിക്കേണ്ട ബാക്കി തുക സർക്കാർ നൽകാതിരുന്നതിനെ തുടർന്ന് ഉടമയുടെ പരാതിയിൽ സബ് കലക്ടറുടെ ഔദ്യോഗിക വാഹനം കോടതി ജപ്തി ചെയ്തു. ഹൊസ്ദുർഗ് സബ്കോടതി ജഡ്ജി എം.ആന്റണിയുടെ ഉത്തരവിൽ സബ് കലക്ടറുടെ കെഎൽ 14 എക്സ് 5261...
കുമ്പള:കുമ്പള പ്രസ് ഫോറത്തിൻ്റെ നേതൃത്വത്തിൽ ‘മാധ്യമോണം’എന്ന പേരിൽ ഓണാഘോഷം സംഘടിപ്പിച്ചു. മാധ്യമപ്രവർത്തകരുടെയുംകുടുംബാംഗങ്ങളുടെയും ഒത്തുചേരലിന് വേദിയായ പരിപാടിയിൽ വിവിധ മത്സരങ്ങളും ഓണസദ്യയും ഒരുക്കി.
അംഗങ്ങളുടെ കുടുംബങ്ങളിലെ കുട്ടികൾക്കായി മ്യൂസിക്കൽ...