മഞ്ചേശ്വരം: പൊസോട്ട് ദേശീയപാതയില്‍ കെഎസ്ആര്‍ടിസി മലബാര്‍ ബസ് നിയന്ത്രണം വിട്ട് കുഴിലേക്ക് മറിഞ്ഞ് 15 യാത്രക്കാര്‍ക്ക് പരിക്കേറ്റു. വ്യാഴാഴ്ച ഉച്ചയോടെയാണ് അപകടം. മംഗളൂരു ഭാഗത്ത് നിന്ന് കാസര്‍കോട്ടേക്ക് വരികയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റ ബസ് യാത്രക്കാരെ വിവിധ ആസ്പത്രികളില്‍ പ്രവേശിപ്പിച്ചു.
ന്നാ താൻ കേസ് കൊട് എന്ന കുഞ്ചാക്കോ ബോബൻ ചിത്രത്തിലൂടെ സിനിമാ ലോകത്തേയ്ക്ക് ചുവടുവെച്ച താരമാണ് കാസർകോട് സ്വദേശിയായ സി. ഷുക്കൂർ. ചിത്രത്തിലും ജീവിതത്തിലും വക്കീൽ വേഷത്തിലാണ് ഷുക്കൂർ. സിനിമയിൽ കേസ് തോറ്റുവെങ്കിലും യഥാർത്ഥ ജീവിതത്തിൽ പുലിക്കുട്ടിയാണ് ഷുക്കൂർ വക്കീൽ.
ഷുക്കൂർ വക്കീലിന്റെ ഇടപെടലിലാണ്, പോലീസ് കസ്റ്റഡിയിൽ ആയിരുന്ന എയർ ഗൺ ബേക്കൽ ഹദാദ് നഗറിലെ...
കുമ്പള: പള്ളിയിലേക്ക് പോകുന്നതിനിടെ സ്കൂട്ടർ തടഞ്ഞു നിർത്തി മധ്യവയസ്കനെ അഞ്ചംഗ സംഘത്തിൻ്റെ നേതൃത്വത്തിൽ വെട്ടിപ്പരുക്കേൽപ്പിച്ച സംഭവത്തിൽ പ്രതികളെക്കുറിച്ച് വ്യക്തമായ വിവരങ്ങൾ നൽകിയിട്ടും പൊലീസ് പ്രതികളെ പിടികൂടുന്ന കാര്യത്തിൽ ഒളിച്ചുകളിക്കുകയാണെന്ന് ആക്രമണത്തിൽ പരുക്കേറ്റ മുഹമ്മദ് അഫ്സൽ കുമ്പള പ്രസ് ഫോറത്തിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ കുറ്റപ്പെടുത്തി.
സഹോദര പുത്രിയുടെ ദാമ്പത്യ പ്രശ്നവുമായി ബന്ധപ്പെട്ട് അഫ്സൽ നിരവധി തവണ...
കാസര്‍കോട്: മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ 16കാരിയായ ഊമ പെണ്‍കുട്ടിയെ കെട്ടിയിട്ട് ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിയെ കോടതി മൂന്ന് ജീവപര്യന്തം തടവിനും ഇതിന് പുറമെ 10 വര്‍ഷം തടവിനും ശിക്ഷിച്ചു.
ഉപ്പള മണിമുണ്ടയിലെ സുരേഷ എന്ന ചെറിയമ്പുവിനാ(45)ണ് കാസര്‍കോട് ജില്ലാ അഡീഷണല്‍ സെഷന്‍സ് (ഒന്ന്) കോടതി ജഡ്ജ് എ മനോജ് ശിക്ഷ വിധിച്ചത്. സുരേഷിനെ...
ഖത്തര്‍ ലോകകപ്പില്‍ ഇഷ്ട താരങ്ങളുടെയും ഇഷ്ട ടീമുകളുടെയും വിജയ പരാജയങ്ങള്‍ ആരാധകരുടേത് കൂടിയാണ്. വീഴ്ചയില്‍ കണ്ണുനിറഞ്ഞും ഉള്ളുപിടഞ്ഞും പരിഹാസങ്ങള്‍ കേള്‍ക്കുന്നവരും ഉയര്‍ച്ചയില്‍ പരിധിയില്ലാതെ സന്തോഷിക്കുന്നവരും ഇക്കൂട്ടത്തിലുണ്ട്. അതിലൊരാളായിരുന്നു കാസര്‍ഗോട്ടെ തൃക്കരിപ്പൂര്‍ സ്വദേശിയായ എട്ടാം ക്ലാസുകാരന്‍ നിബ്രാസ്.
ആദ്യ മത്സരത്തില്‍ അര്‍ജന്റീനയുടെ തോല്‍വിയാണ് നിബ്രാസിനെ താരമാക്കിയതെന്ന് വേണമെങ്കില്‍ പറയാം. കാരണം അര്‍ജന്റീനയുടെ പരാജയം മെസിയെയും അര്‍ജന്റീനയെയും സ്‌നേഹിക്കുന്ന...
കാസര്‍കോട്: മയക്കുമരുന്ന് കടത്തുന്നതിനിടെ കൈക്കുഞ്ഞുമായി ദമ്പതികള്‍ അറസ്റ്റില്‍. കൊലപാതകം ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയായ കാസര്‍കോട് പള്ളത്ത് സ്വദേശി ടി.എച്ച് റിയാസും ഭാര്യ കൂത്തുപറമ്പ് തോലമ്പ്ര സ്വദേശി സുമയ്യയുമാണ് എംഡിഎംഎയുമായി പിടിയിലായത്.
ഒരുവയസ്സുള്ള കുട്ടിയുമായി കാറിലാണ് ഇവര്‍ എംഡിഎംഎ കടത്തിയത്. വെള്ളിയാഴ്ച രാത്രി നീലേശ്വരം കോട്ടപ്പുറത്തുവെച്ച് പോലീസ് കൈ കാണിച്ചിട്ടും റിയാസ് കാര്‍ നിര്‍ത്താതെ പോവുകയായിരുന്നു....
മംഗളൂരു: ഹിന്ദു യുവതിയുടെ കൂടെ യാത്ര ചെയ്തുവെന്ന് ആരോപിച്ച് മുസ്ലീം യുവാവിനെ മര്‍ദ്ദിച്ച സംഭവത്തില്‍ നടപടിയെടുത്ത് കര്‍ണാടക പൊലീസ്. ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ക്കെതിരെയാണ് നടപടി എടുത്തിരിക്കുന്നത്. വ്യാഴാഴ്ച്ച മംഗളൂരുവിലെ നതൂരിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്.
സെയ്ദ് റസീം ഉമ്മര്‍ എന്ന 20 കാരനാണ് ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരുടെ മര്‍ദ്ദനത്തിനിരയായത്. ബസില്‍ ഹിന്ദു യുവതിയുടെ കൂടെ ഒരു മുസ്ലീം യുവാവ്...
ചട്ടഞ്ചാൽ : തെക്കിലിലെ ടാറ്റ ട്രസ്റ്റ് ഗവ. കോവിഡ് ആശുപത്രി പൂട്ടാൻ നീക്കം. ആസ്പത്രിയിലെ ജീവനക്കാരെ ജില്ലയിലെ മറ്റ് ആരോഗ്യ കേന്ദ്രങ്ങളിലേക്ക് മാറ്റാനും ഉപകരണങ്ങളും മരുന്നുകളും തിരികെയെടുക്കാനും ആരോഗ്യവകുപ്പ് നീക്കംതുടങ്ങി. 10 ദിവസമായി ഇവിടെ രോഗികളൊന്നും ചികിത്സയിലില്ല. വിദേശത്തുനിന്നെത്തിയ മങ്കിപോക്സ് ലക്ഷണമുണ്ടായിരുന്ന ആളും കോവിഡ് ബാധിതനുമാണ് അവസാനം ആശുപത്രി വിട്ടത്.
2020 ഒക്ടോബർ 26-നാണ് ടാറ്റ...
അതിജീവനത്തിന് പ്രകൃതി കണ്ടെത്തുന്ന പല മാര്‍ഗങ്ങളും നാം കാണാറുണ്ട്. ചുള്ളി കമ്പുകള്‍ ഉപേക്ഷിച്ച് വയറുകള്‍ കൊണ്ട് കൂടൊരുക്കുന്ന കാക്കകള്‍ മുതല്‍ കുറഞ്ഞ ഇടത്തിനുള്ളില്‍ കോളനികളായി കഴിയുന്ന പക്ഷികള്‍ വരെ ഇത്തരത്തില്‍ പ്രകൃതിയുടെ പല അതിജീവന ടെക്നിക്കുകളും നമ്മുക്ക് കാണിച്ച് തരാറുണ്ട്. അത്തരത്തിലുള്ള ഒരു അതിജീവനത്തിനാണ് കഴിഞ്ഞ പത്ത് മാസത്തോളമായി കാഞ്ഞങ്ങാട്ടെ ബദരിയ മസ്ജിദ് സാക്ഷിയാവുന്നത്....
ദില്ലി: രാജ്യത്ത് ഇറക്കുമതി ചെയ്ത ക്രൂഡ് ഓയിലിൻറെ ആകെ വിലയിൽ കഴിഞ്ഞ ആറു മാസത്തിൽ പന്ത്രണ്ടു ശതമാനം കുറവുണ്ടായെന്ന് റിപ്പോർട്ട്. ഇറക്കുമതി രണ്ടു ശതമാനം ഉയർന്നപ്പോഴാണ്...