Thursday, July 3, 2025

Local News

പോക്സോ കേസിൽ കുടുക്കി; മംഗളൂരുവിൽ മലയാളി വനിതാഎസ്.ഐ.ക്ക് ഉൾപ്പെടെ അഞ്ചുലക്ഷം രൂപ പിഴ

മംഗളൂരു : നിരപരാധിയെ പോക്സോ കേസിൽ കുടുക്കി ഒരുവർഷത്തോളം ജയിലിൽ കിടക്കേണ്ടിവന്ന കേസിൽ മലയാളി എസ്.ഐ. ഉൾപ്പെടെ രണ്ട്‌ വനിതാ പോലീസുകാർക്ക് അഞ്ചുലക്ഷം രൂപ പിഴ വിധിച്ചു. മംഗളൂരു വനിതാ പോലീസ് സ്റ്റേഷനിലെ മലയാളി എസ്.ഐ. പി.പി. റോസമ്മ, ഇൻസ്‌പെക്ടർ രേവതി എന്നിവരെയാണ് സെക്കൻഡ് അഡീഷണൽ പോക്‌സോ കോടതി ശിക്ഷിച്ചത്. കഴിഞ്ഞ വർഷമാണ് നവീൺ സക്കറിയയെ...

നീലേശ്വരത്ത് കാറും ലോറിയും കൂട്ടിയിടിച്ച് 3 പേര്‍ മരിച്ചു; ഒരാളുടെ നില ഗുരുതരം

കാസർകോട്: കാസർകോട് കാറും ലോറിയും കൂട്ടിയിടിച്ച് മൂന്ന് യുവാക്കൾ മരിച്ചു. നീലേശ്വരം ചോയംകോട് മഞ്ഞളംകാടാണ് വാഹനാപകടം ഉണ്ടായത്. കരിന്തളം സ്വദേശി ശ്രീരാഗ്, കൊന്നക്കാട് സ്വദേശി അനീഷ്, കുമ്പളപ്പള്ളിയിലെ കിഷോർ എന്നിവരാണ് മരിച്ചത്. ഒരാളെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വടകരയിലേക്ക് ചെങ്കല് കൊണ്ടുപോവുകയായിരുന്ന ലോറിയും യുവാക്കൾ സഞ്ചരിച്ച ഓർട്ടോ കാറും തമ്മിൽ രാത്രി എട്ടരയോടെയാണ് കൂട്ടിയിടിച്ചത്. മൃതദേഹം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി...

മുസ്ലിം ഭരണാധികാരികള്‍ 700 വര്‍ഷം ഇന്ത്യ ഭരിച്ചിട്ടും ഇവിടെ ഹിന്ദുക്കള്‍ സുരക്ഷിതരായിരുന്നുവെന്ന് വിരമിച്ച ജില്ലാ ജഡ്ജി വസന്ത മുളസവലഗി

മംഗളൂരു: മുസ്ലിംഭരണാധികാരികള്‍ 700 വര്‍ഷം ഇന്ത്യ ഭരിച്ചിട്ടും ഇവിടെ ഹിന്ദുക്കള്‍ സുരക്ഷിതരായിരുന്നുവെന്ന് വിരമിച്ച ജില്ലാ ജഡ്ജി വസന്ത മുളസവലഗി. മുഗള്‍ ഭരണകാലത്ത് മുസ്ലീങ്ങള്‍ ഹിന്ദുക്കളെ എതിര്‍ത്തിരുന്നെങ്കില്‍ ഇന്ത്യയില്‍ ഒരു ഹിന്ദു പോലും അവശേഷിക്കില്ലായിരുന്നു. അവര്‍ക്ക് എല്ലാ ഹിന്ദുക്കളെയും കൊല്ലാമായിരുന്നു. നൂറുകണക്കിനു വര്‍ഷങ്ങള്‍ അവര്‍ ഭരിച്ചിട്ടും മുസ്ലീങ്ങള്‍ ന്യൂനപക്ഷമായി തുടരുന്നത് എന്തുകൊണ്ടാണെന്ന് മുളസവലഗി ചോദിച്ചു. കര്‍ണാടക വിജയപുരയില്‍...

മഞ്ചേശ്വരം പൊസോട്ട് കെഎസ്ആര്‍ടിസി ബസ് നിയന്ത്രണം വിട്ട് കുഴിയിലേക്ക് മറിഞ്ഞ് 15 യാത്രക്കാര്‍ക്ക് പരിക്ക്

മഞ്ചേശ്വരം: പൊസോട്ട് ദേശീയപാതയില്‍ കെഎസ്ആര്‍ടിസി മലബാര്‍ ബസ് നിയന്ത്രണം വിട്ട് കുഴിലേക്ക് മറിഞ്ഞ് 15 യാത്രക്കാര്‍ക്ക് പരിക്കേറ്റു. വ്യാഴാഴ്ച ഉച്ചയോടെയാണ് അപകടം. മംഗളൂരു ഭാഗത്ത് നിന്ന് കാസര്‍കോട്ടേക്ക് വരികയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റ ബസ് യാത്രക്കാരെ വിവിധ ആസ്പത്രികളില്‍ പ്രവേശിപ്പിച്ചു.  

സിനിമയില്‍ കേസ് തോറ്റു, പക്ഷേ ജീവിതത്തില്‍ പുലിക്കുട്ടി; നായ്ക്കളില്‍ നിന്ന് കുട്ടികളെ സംരക്ഷിക്കാന്‍ തോക്കുമായി ഇറങ്ങിയ ടൈഗര്‍ സമീറിന് ‘രക്ഷകനായി’ ഷുക്കൂര്‍ വക്കീല്‍

ന്നാ താൻ കേസ് കൊട് എന്ന കുഞ്ചാക്കോ ബോബൻ ചിത്രത്തിലൂടെ സിനിമാ ലോകത്തേയ്ക്ക് ചുവടുവെച്ച താരമാണ് കാസർകോട് സ്വദേശിയായ സി. ഷുക്കൂർ. ചിത്രത്തിലും ജീവിതത്തിലും വക്കീൽ വേഷത്തിലാണ് ഷുക്കൂർ. സിനിമയിൽ കേസ് തോറ്റുവെങ്കിലും യഥാർത്ഥ ജീവിതത്തിൽ പുലിക്കുട്ടിയാണ് ഷുക്കൂർ വക്കീൽ. ഷുക്കൂർ വക്കീലിന്റെ ഇടപെടലിലാണ്, പോലീസ് കസ്റ്റഡിയിൽ ആയിരുന്ന എയർ ഗൺ ബേക്കൽ ഹദാദ് നഗറിലെ...

ഉപ്പളയിൽ മധ്യവയസ്ക്കനെ വെട്ടിപ്പരുക്കേൽപ്പിച്ച സംഭവത്തിൽ പൊലീസ് ഒളിച്ചുകളിക്കുന്നുവെന്ന ആക്ഷേപവുമായി കുടുംബം രംഗത്ത്

കുമ്പള: പള്ളിയിലേക്ക് പോകുന്നതിനിടെ സ്കൂട്ടർ തടഞ്ഞു നിർത്തി മധ്യവയസ്കനെ അഞ്ചംഗ സംഘത്തിൻ്റെ നേതൃത്വത്തിൽ വെട്ടിപ്പരുക്കേൽപ്പിച്ച സംഭവത്തിൽ പ്രതികളെക്കുറിച്ച് വ്യക്തമായ വിവരങ്ങൾ നൽകിയിട്ടും പൊലീസ് പ്രതികളെ പിടികൂടുന്ന കാര്യത്തിൽ ഒളിച്ചുകളിക്കുകയാണെന്ന് ആക്രമണത്തിൽ പരുക്കേറ്റ മുഹമ്മദ് അഫ്സൽ കുമ്പള പ്രസ് ഫോറത്തിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ കുറ്റപ്പെടുത്തി. സഹോദര പുത്രിയുടെ ദാമ്പത്യ പ്രശ്നവുമായി ബന്ധപ്പെട്ട് അഫ്സൽ നിരവധി തവണ...

ഊമപെണ്‍കുട്ടിയെ കെട്ടിയിട്ട് ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിയായ ഉപ്പള സ്വദേശിക്ക് മൂന്ന് ജീവപര്യന്തവും 10 വര്‍ഷവും ശിക്ഷ

കാസര്‍കോട്: മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ 16കാരിയായ ഊമ പെണ്‍കുട്ടിയെ കെട്ടിയിട്ട് ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിയെ കോടതി മൂന്ന് ജീവപര്യന്തം തടവിനും ഇതിന് പുറമെ 10 വര്‍ഷം തടവിനും ശിക്ഷിച്ചു. ഉപ്പള മണിമുണ്ടയിലെ സുരേഷ എന്ന ചെറിയമ്പുവിനാ(45)ണ് കാസര്‍കോട് ജില്ലാ അഡീഷണല്‍ സെഷന്‍സ് (ഒന്ന്) കോടതി ജഡ്ജ് എ മനോജ് ശിക്ഷ വിധിച്ചത്. സുരേഷിനെ...

ഉപ്പളയില്‍ വന്‍ എം.ഡി.എം.എ മയക്കുമരുന്ന് വേട്ട; മൂന്ന് പേര്‍ അറസ്റ്റില്‍

ഉപ്പള: ഉപ്പളയില്‍ വന്‍ എം.ഡി.എം.എ മയക്കുമരുന്ന് വേട്ട. വില്‍പ്പനക്കാര്‍ക്ക് കൈമാറാനായി എം.ഡി.എം.എയുമായി സ്‌കൂട്ടറിലെത്തിയ മൂന്ന് പേരെയാണ് പിടികൂടിയത്. 18.2 ഗ്രാം എം.ഡി.എം. എയാണ് മഞ്ചേശ്വരംപൊലീസ് പിടികൂടിയത്. ഉപ്പള കൊടിവയലിലെ മുഹമ്മദ് കാസിം (43), മഞ്ചേശ്വരം മച്ചമ്പാടി ബജലിങ്ക ആയിശ മന്‍സിലെ അബ്ദുല്‍ സവാസ് (28), ഉപ്പള ബപ്പായതൊട്ടിയിലെ ജിലന്തര്‍ മന്‍സിലെ മുഹമ്മദ് നസീര്‍ (33) എന്നിവരാണ്...

അര്‍ജന്റീന തോറ്റപ്പോള്‍ അന്ന് കരഞ്ഞു; ഇനി നിബ്രാസ് ഖത്തറിലേക്ക്

ഖത്തര്‍ ലോകകപ്പില്‍ ഇഷ്ട താരങ്ങളുടെയും ഇഷ്ട ടീമുകളുടെയും വിജയ പരാജയങ്ങള്‍ ആരാധകരുടേത് കൂടിയാണ്. വീഴ്ചയില്‍ കണ്ണുനിറഞ്ഞും ഉള്ളുപിടഞ്ഞും പരിഹാസങ്ങള്‍ കേള്‍ക്കുന്നവരും ഉയര്‍ച്ചയില്‍ പരിധിയില്ലാതെ സന്തോഷിക്കുന്നവരും ഇക്കൂട്ടത്തിലുണ്ട്. അതിലൊരാളായിരുന്നു കാസര്‍ഗോട്ടെ തൃക്കരിപ്പൂര്‍ സ്വദേശിയായ എട്ടാം ക്ലാസുകാരന്‍ നിബ്രാസ്. ആദ്യ മത്സരത്തില്‍ അര്‍ജന്റീനയുടെ തോല്‍വിയാണ് നിബ്രാസിനെ താരമാക്കിയതെന്ന് വേണമെങ്കില്‍ പറയാം. കാരണം അര്‍ജന്റീനയുടെ പരാജയം മെസിയെയും അര്‍ജന്റീനയെയും സ്‌നേഹിക്കുന്ന...

കൈക്കുഞ്ഞുമായി MDMA കടത്ത്; ദമ്പതികള്‍ അറസ്റ്റില്‍, പിടികൂടിയത് നിര്‍ത്താതെപോയ കാര്‍ പിന്തുടര്‍ന്ന്

കാസര്‍കോട്: മയക്കുമരുന്ന് കടത്തുന്നതിനിടെ കൈക്കുഞ്ഞുമായി ദമ്പതികള്‍ അറസ്റ്റില്‍. കൊലപാതകം ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയായ കാസര്‍കോട് പള്ളത്ത് സ്വദേശി ടി.എച്ച് റിയാസും ഭാര്യ കൂത്തുപറമ്പ് തോലമ്പ്ര സ്വദേശി സുമയ്യയുമാണ് എംഡിഎംഎയുമായി പിടിയിലായത്. ഒരുവയസ്സുള്ള കുട്ടിയുമായി കാറിലാണ് ഇവര്‍ എംഡിഎംഎ കടത്തിയത്. വെള്ളിയാഴ്ച രാത്രി നീലേശ്വരം കോട്ടപ്പുറത്തുവെച്ച് പോലീസ് കൈ കാണിച്ചിട്ടും റിയാസ് കാര്‍ നിര്‍ത്താതെ പോവുകയായിരുന്നു....
- Advertisement -spot_img

Latest News

കാസർകോടിന് കിംസ് ശ്രീചന്ദിന്റെ ‘ജീവനം’; ചികിത്സാ സഹായവുമായി പുതിയ പദ്ധതി

കാസർകോട്: കാസർകോട് ജില്ലയിലെ ജനങ്ങൾക്ക് ആരോഗ്യപരമായ ഒരു ജീവിതം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ കണ്ണൂരിലെ കിംസ് ശ്രീചന്ദ് ആശുപത്രിയുടെ 'ജീവനം' പദ്ധതിക്ക് തുടക്കമായി. സാമ്പത്തികമായി പിന്നോക്കം...
- Advertisement -spot_img