ബദിയടുക്ക: കാസർകോട് നിരോധിത നോട്ട് ശേഖരം പിടികൂടി. ആയിരം രൂപയുടെ നോട്ട് കെട്ടുകളാണ് പിടികൂടിയത്. മുണ്ട്യത്തടുക്കയിൽ ഷാഫി എന്നയാളുടെ ഉടമസ്ഥതയിൽ ഉള്ള ആൾപാർപ്പില്ലാത്ത വീട്ടിൽ നിന്നാണ് നോട്ടുകൾ പിടികൂടിയത്. വലിയ അഞ്ച് ചാക്കുകളിലായാണ് നിരോധിത നോട്ടുകൾ സൂക്ഷിച്ചിരുന്നത്. ബദിയടുക്ക എസ്ഐ കെ പി വിനോദ് കുമാറിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന നടത്തിയത്.
കള്ളനോട്ട്...
പുനലൂർ: അന്യസംസ്ഥാനത്ത് നിന്ന് തമിഴ്നാട് അതിർത്തിയിലെ ആര്യങ്കാവ് വഴി കെ.എസ്.ആർ.ടി.സി ഫാസ്റ്റ് പാസഞ്ചർ ബസിൽ കടത്തി കൊണ്ട് വന്ന 32ഗ്രാം എം.ഡി.എം.എയും 17 ഗ്രാം കഞ്ചാവുമായി രണ്ട് യുവാക്കൾ എക്സൈസ് സംഘത്തിന്റെ പിടിയിലായി. മലപ്പുറം തിരൂരങ്ങാടി മുന്നിയൂർ വെളിമുക്ക് പിലാലകണ്ടിൽ വീട്ടിൽ ഷംനാദ് (34), ഉപ്പള മംഗൽപാടി ബേക്കൂർ പുളികുത്തി വീട്ടിൽ മുഹമ്മദ് ഇമ്രാൻ...
കാഞ്ഞങ്ങാട് ∙ ജില്ലാ ജയിലിലെ തടവുകാരനിൽ നിന്നു മൊബൈൽ ഫോൺ പിടികൂടി. തൃക്കരിപ്പൂർ വടക്കേ കൊവ്വലിലെ മുഹമ്മദ് സുഹൈലിൽ(24) നിന്നാണ് ജയിൽ അധികൃതർ മൊബൈൽ ഫോൺ പിടികൂടിയത്. ഫോൺ ഉപയോഗിച്ച ശേഷം മലദ്വാരത്തിലാണ് ഇയാൾ സൂക്ഷിച്ചിരുന്നത്. സുഹൈലിലെ കഴിഞ്ഞ മാസം 18നാണു ബൈക്കിൽ കഞ്ചാവ് കടത്തവേ ചന്തേര പൊലീസ് പിടികൂടിയത്. പ്രതിയിൽ നിന്ന് 300...
മഞ്ചേശ്വരം: മണല്‍ മാഫിയക്കെതിരെ കാസര്‍കോട് ഡി.വൈ.എസ്.പിയുടെ നേതൃത്വത്തില്‍ ശക്തമായ നടപടി തുടങ്ങി. പത്ത് അനധികൃത കടവുകളും 11 തോണികളും മൂന്ന് മണല്‍ ഊറ്റു യന്ത്രങ്ങളും തകര്‍ത്തു. രണ്ട് ടിപ്പര്‍ ലോറികള്‍ പിടിച്ചെടുത്തു. കഴിഞ്ഞ ദിവസം രാത്രിയും ഇന്നലെ രാത്രിയുമായി നടത്തിയ പരിശോധനയില്‍ ജോഡ്കല്ലില്‍ കടവുകളിലേക്ക് പോകാനുള്ള അനധികൃത റോഡും കടവുകളും ജെ.സി.ബി ഉപയോഗിച്ച് തകര്‍ക്കുകയായിരുന്നു....
ഹൊസങ്കടി: ലോറിയും ബൈക്കും കൂട്ടിയിടിച്ച് വിദ്യാർത്ഥി മരിച്ചു. മഞ്ചേശ്വരത്തിനടുത്ത് ഹൊസങ്കടിയിലാണ് അപകടം നടന്നത്. കുമ്പള മഹാത്മാ കോളേജ് വിദ്യാർത്ഥിയായ ആദിൽ ആണ് മരിച്ചത്. 22 വയസായിരുന്നു. ആദിലിനൊപ്പം ബൈക്കിലുണ്ടായിരുന്ന മറ്റൊരു വിദ്യാർത്ഥിക്ക് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. കുട്ടിയെ മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി.
തിരുവനന്തപുരം: ഏപ്രിൽ ഒന്നിന് ഭൂമിയുടെ ന്യായവില വർദ്ധന നടപ്പാവും മുമ്പ് ആധാരം രജിസ്റ്റർ ചെയ്യാൻ കൂട്ടത്തള്ളായതോടെ രജിസ്ട്രേഷൻ വകുപ്പിന് നല്ലകാലം. മാർച്ചിലെ വരവ് 600 കോടിയിലെത്തിയേക്കും. ഇന്നലെ വരെ 550 കോടിയാണ്. കഴിഞ്ഞ സാമ്പത്തികവർഷം ഇതേമാസം 400 കോടിയാണ് കിട്ടിയത്. ഭൂമിയുടെ ന്യായവില 20 ശതമാനമാണ് ബഡ്‌ജറ്റിൽ കൂട്ടിയത്. ഇതനുസരിച്ച് സ്റ്റാമ്പ് ഡ്യൂട്ടിയും രജിസ്ട്രേഷൻ...
മംഗളുരുവില്‍ വിദേശികള്‍ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്ത ഹോളി ആഘോഷത്തിനെതിരെ ബജറംഗ്ദള്‍ പ്രവര്‍ത്തകരുടെ ആക്രമണം. ആഘോഷത്തിന്റെ ഭാഗമായുള്ള ഡി.ജെ. വേദിയിലേക്ക് ഇരച്ചുകയറിയ ബജറംഗദള്‍ പ്രവര്‍ത്തകര്‍ അലങ്കാരങ്ങള്‍ അടിച്ചുതകര്‍ക്കുകയും സംഘാടകരെ ഭീഷണിപ്പെടുത്തുകയും ചെയ്തു. സംഭവത്തില്‍ ആറുപേര്‍ അറസ്റ്റിലായി.
മംഗളുരു നഗരത്തിലെ മറോളിയിലെ ഗ്രൗണ്ടിലാണു ഹോളി ആഘോഷം നടന്നിരുന്നത്. രംഗദേ ബര്‍സയെന്ന പേരില്‍ രാവിലെ മുതല്‍ ഡി.ജെ. പാര്‍ട്ടി തുടങ്ങി. വിദേശീയരും...
സീതാംഗോളി: വീടിന് പുറത്ത് സ്ഥാപിച്ച ഏഴ് സി.സി.ടി.വി ക്യാമറകള്‍ കവര്‍ന്ന കേസില്‍ കര്‍ണാടകയില്‍ ഒളിവില്‍ കഴിയുകയായിരുന്ന പ്രതിയെ കുമ്പള പൊലീസ് പിടികൂടി. എന്‍മകജെ ബന്‍പ്പത്തടക്കയിലെ ജാഫര്‍ സാദിഖി(48)നെയാണ് കുമ്പള അഡിഷണല്‍ എസ്.ഐ വി. രാമകൃഷണനും സംഘവും അറസ്റ്റ് ചെയ്തത്. മൂന്ന് വര്‍ഷം മുമ്പ് സീതാംഗോളി മുഖാരിക്കണ്ടത്തെ താഹിറയുടെ വീട് കോമ്പൗണ്ടിന്റെ പൂട്ടിയ ഗേറ്റ് ചാടിക്കടന്ന്...
കണ്ണൂർ : കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് കസ്റ്റംസ് പരിശോധനയ്ക്ക് ശേഷം പുറത്തിറങ്ങിയ യാത്രകാരനില്‍ നിന്ന് ഒന്നര കിലോ സ്വര്‍ണ്ണം പൊലീസ് പിടികൂടി. അബുദാബിയില്‍ നിന്ന് വന്ന കാസര്‍ക്കോട് സ്വദേശി ഷെറഫാത്ത് മുഹമ്മദില്‍ നിന്നാണ് മട്ടന്നൂര്‍ എയര്‍പോര്‍ട്ട് പൊലീസും പൊലീസ് സ്‌പെഷല്‍ സ്‌ക്വാഡും ചേര്‍ന്ന് സ്വര്‍ണ്ണം പിടികൂടിയത്. സംശയം തോന്നി പരിശോധിച്ചപ്പോള്‍ ബാഗിലെ സിഎഫ്എല്‍ ബള്‍ബിലും വീട്ടുപകരണങ്ങളിലും...
കാസര്‍കോച അശരണർക്ക് അഭയമൊരുക്കുകയാണ് കാസർകോട്ടെ ഒരു കൂട്ടം വനിതകൾ. അവേക് എന്ന വനിതാ കൂട്ടായ്മയാണ് സ്ത്രീകൾക്കും കുട്ടികൾക്കുമായി ആശ്വാസ പദ്ധതികൾ നടപ്പിലാക്കുന്നത്.
റമദാൻ മാസം ശേഖരിക്കുന്ന സകാത്തും സംഭവനകളും ഉപയോഗിച്ചാണ് അവേകിന്റെ ജീവകാരുണ്യ പ്രവർത്തനം. കാസർകോടിന്റെ സാമൂഹ്യ ജീവകാരുണ്യ സേവന മേഖലയിൽ അവേക് സജീവമായിട്ട് 5 വർഷം കഴിഞ്ഞു. സ്ത്രീകളുടെയും പെൺകുട്ടികളുടെയും ശാക്തീകരണമാണ് അവേക്കിന്റെ ലക്ഷ്യം.
രോഗം...
കുമ്പള:കുമ്പള പ്രസ് ഫോറത്തിൻ്റെ നേതൃത്വത്തിൽ ‘മാധ്യമോണം’എന്ന പേരിൽ ഓണാഘോഷം സംഘടിപ്പിച്ചു. മാധ്യമപ്രവർത്തകരുടെയുംകുടുംബാംഗങ്ങളുടെയും ഒത്തുചേരലിന് വേദിയായ പരിപാടിയിൽ വിവിധ മത്സരങ്ങളും ഓണസദ്യയും ഒരുക്കി.
അംഗങ്ങളുടെ കുടുംബങ്ങളിലെ കുട്ടികൾക്കായി മ്യൂസിക്കൽ...