Saturday, May 18, 2024

Local News

കാസർകോട് മരുതോം ചുള്ളിയിൽ വനത്തിൽ ഉരുൾ പൊട്ടിയെന്ന് സംശയം

കാസർകോട് : കാസർകോട് മരുതോം ചുള്ളിയിൽ വനത്തിൽ ഉരുൾ പൊട്ടിയെന്ന് സംശയം. മലയോര ഹൈവേയിലേക്ക് കല്ലും മണ്ണും ചെളിയും ഒഴുകിയെത്തി. മരുതോം-മാലോം ബൈപാസിൽ മണ്ണിടിഞ്ഞ് ഗതാഗത തടസവുമുണ്ടായി. ജില്ലയിലെ  മലയോര മേഖലയിൽ മഴ ശക്തമാണ്. മലയോര ഹൈവേയിലെ മാലോം ഭാഗത്താണ് ഹൈവേയിൽ ഗതാഗതം തടസപ്പെട്ടത്. ബൈപ്പാസിലും മണ്ണിടിഞ്ഞ് ഗതാഗത തടസമുണ്ടായി. ചുള്ളിയിലെ കോളനിയിൽ നിന്നും പതിനെട്ടോളം...

സൂറത്കൽ ഫാസിൽ വധക്കേസ്: പ്രതികളായ ആറുപേർ അറസ്റ്റിൽ

മംഗളൂരു ∙ സൂറത്കൽ ഫാസിൽ വധക്കേസുമായി ബന്ധപ്പെട്ട് 6 പ്രതികളെ അറസ്റ്റ് ചെയ്തു. ഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതികളായ ഗിരിദർ, കൃഷ്ണപുര സ്വദേശികളായ അഭിഷേക്, ശ്രീനിവാസ്, കല്ലുവാർ സ്വദേശി സുഹാസ്, കൂലായ് സ്വദേശി മോഹൻ, ദീക്ഷിത് എന്നിവരാണ് അറസ്റ്റിലായത്. ഇവർക്ക് കാർ നൽകി സഹായിച്ച കൊടിഗേരി സ്വദേശി അജിത് ക്രാസ്റ്റയെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു....

കേരള-കർണാടക അതിർത്തിയിൽ സുള്ള്യക്കടുത്ത് വീടിന് മുകളിൽ മണ്ണിടിഞ്ഞ് രണ്ട് കുട്ടികൾ മരിച്ചു

കാസർകോട്: കേരള - കർണാടക അതിർത്തിയിൽ സുള്ള്യക്കടുത്ത് സുബ്രഹ്മണ്യ കുമാരധാരയിൽ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് രണ്ട് കുട്ടികൾ മരിച്ചു. കുസുമാധര - രൂപശ്രീ ദമ്പതികളുടെ മകൾ ശ്രുതി (11), ജ്ഞാനശ്രീ (6) എന്നിവരാണ് മരിച്ചത്. തുടർച്ചയായി പെയ്ത മഴയിൽ വീടിന് പിന്നിലെ കുന്ന് ഇടിഞ്ഞ് വീഴുകയായിരുന്നു. കുട്ടികളുടെ മാതാപിതാക്കളും അമ്മൂമ്മയും വീട്ടിൽ ഉണ്ടായിരുന്നു. മാതാപിതാക്കളും അമ്മൂമ്മയും...

ക്ലീൻ കാസർകോഡിന്റെ ഭാഗമായുള്ള മിന്നൽ പരിശോധനയിൽ മാരക മയക്കുമരുന്നുമായി മൂന്നു പേർ അറസ്റ്റിൽ

 “ക്ലീൻ കാസറഗോഡ്”  ഓപ്പറേഷന്റെ ഭാഗമായി ജില്ലാ പോലീസ് മേധാവി  ഡോ : വൈഭവ് സക്സേന ഐ പി എസ്സ് ന്റെ നിർദ്ദേശപ്രകാരം ബേക്കൽ ഡി വൈ എസ് പി  സുനിൽകുമാർ സി കെ  യുടെ നേതൃത്വത്തിൽ 31/07/2022 തീയതി ബേക്കൽ സബ് ഡിവിഷന്റെ വിവിധ ഭാഗങ്ങളിൽ നടത്തിയ മിന്നല്‍ പരിശോധനയില്‍ ചേറ്റുകുണ്ട്, ഉദുമ, ചെമ്മനാട്...

ഉപ്പളയിൽ കാപ്പ ചുമത്തി നാടു കടത്തിയ പ്രതി വീടിന്റെ ജനല്‍ ഗ്ലാസുകള്‍ എറിഞ്ഞു തകര്‍ത്തായി പരാതി

ഉപ്പള: കാപ്പ ചുമത്തി നാടു കടത്തിയ പ്രതി വീടിന്റെ ജനല്‍ ഗ്ലാസുകള്‍ എറിഞ്ഞു തകര്‍ത്തായി പരാതി. ഉപ്പള പാറക്കട്ടയിലെ അബ്ദുല്‍ അസീസിന്റെ വീടിന്റെ ജനല്‍ ഗ്ലാസുകളാണ് തകര്‍ത്തത്. മൂന്ന് മാസം മുമ്പ് മഞ്ചേശ്വരം പൊലീസ് കാപ്പ ചുമത്തി നാടു കടത്തിയ പത്തോളം കേസുകളിലെ പ്രതിയാണ് ഇന്നലെ വൈകിട്ട് അസീസിന്റെ വീടിന് നേരെ അക്രമം നടത്തിയതെന്നാണ്...

പ്രവീണ്‍ നെട്ടാരുവിന്റെ കൊലപാതകം; പിന്നാക്ക വിഭാഗങ്ങള്‍ ബിജെപിയെ കൈവിടുന്നു

സുള്യ: കര്‍ണാടകയില്‍ ബിജെപി നേതൃത്വത്തിനെതിരെ വിമര്‍ശനവുമായി ഒബിസി വിഭാഗക്കാരായ പ്രവര്‍ത്തകര്‍ രംഗത്ത്. യുവമോര്‍ച്ച നേതാവ് പ്രവീണ്‍ നെട്ടല്ലൂരിന്റെ കൊലപാതകത്തോടെയാണ് പിന്നോക്കവിഭാഗങ്ങള്‍ പ്രത്യക്ഷ പ്രതിഷേധവുമായി രംഗത്തെത്തിയത്. പാര്‍ട്ടി നേതൃത്വം കയ്യാളുന്നത് ഉയര്‍ന്ന വിഭാഗങ്ങളിലുള്ളവര്‍ മാത്രമാണ് എന്നാണ് ന്യൂനപക്ഷത്തിന്റെ പ്രധാന വിമര്‍ശനം. പ്രതിഷേധം തണുപ്പിക്കാന്‍ നേതൃത്വത്തിനായില്ലെങ്കില്‍ ബിജെപിയെയും സര്‍ക്കാരിനെയും ദോഷമായി ബാധിക്കും. രണ്ട് ദശാബ്ദങ്ങളായി അടക്കിവാഴുന്ന തീരദേശ മലനാടന്‍...

വീടിന്റെ ടെറസിൽ കഞ്ചാവ് കൃഷി ചെയ്ത യുവാവ് അറസ്റ്റിൽ

കുമ്പള ∙ വീടിന്റെ ടെറസിൽ കഞ്ചാവ് കൃഷി ചെയ്ത യുവാവ് പൊലീസിന്റെ പിടിയിലായി. കുബന്നൂർ ബേക്കൂർ കണ്ണാടിപ്പാറയിലെ കെ.പി.നജീബ് മഹ്ഫൂസിനെ (22) ആണ് എസ്ഐ വി.കെ.അനീഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കുമ്പള കിദൂർ മൈലാളം റോഡിലെ വാടക ക്വാർട്ടേഴ്സിന്റെ ടെറസിൽ കഞ്ചാവ് കൃഷി ഉണ്ടെന്നു...

സൂറത്കലിലെ ഫാസില്‍ കൊലപാതകക്കേസില്‍ കസ്റ്റഡിയിലായവര്‍ക്ക് തീവ്രഹിന്ദുത്വ സംഘടനകളുമായി ബന്ധം; പ്രതിഷേധവുമായി ബി.ജെ.പി എം.എല്‍.എ

മംഗളൂരു: മംഗളൂരുവിലെ സൂറത്കലിലെ ഫാസില്‍ കൊലപാതകക്കേസില്‍ കസ്റ്റഡിയിലായവര്‍ക്ക് തീവ്രഹിന്ദുത്വ സംഘടനകളുമായി ബന്ധം. കേസുമായി ബന്ധപ്പെട്ട് സംഘപരിവാര്‍ പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തതിനെതിരെ ബി.ജെ.പി എം.എല്‍.എ ഭരത്‌ഷെട്ടി നേരിട്ടെത്തി പ്രതിഷേധിച്ചു. നിരപരാധികളെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തതെന്ന് എം.എല്‍.എ ആരോപിച്ചു. സംഭവത്തില്‍ ഹിന്ദുത്വ സംഘടനകള്‍ കര്‍ണാടകയില്‍ വിവിധയിടങ്ങളില്‍ പ്രതിഷേധിച്ചു. അതിനിടെ ഫാസില്‍ കൊലപാതകത്തില്‍ അക്രമി സംഘം ഉപയോഗിച്ചതെന്ന് സംശയിക്കുന്ന കാര്‍ പൊലീസ് കണ്ടെത്തി....

ബിജെപി ഭരിക്കുന്ന പുത്തിഗെ മുഗു സഹകരണ ബാങ്കിലും വായ്പ തട്ടിപ്പ്; 5.6 കോടി രൂപ തട്ടിയെടുത്തെന്ന് ആരോപണം

കാസര്‍ഗോഡ്: ബി.ജെ.പി ഭരിക്കുന്ന സഹകരണ ബാങ്കില്‍ ഗുരുതരമായ സാമ്പത്തിക ക്രമക്കേട് നടന്നെന്ന് പരാതി. കാസര്‍ഗോഡ് പുത്തിഗെ മുഗു സഹകരണ ബാങ്കിനെതിരെയാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. ബാങ്ക് ഇടപാടുകാരുടെ രേഖകള്‍ അനധികൃതമായി ഉപയോഗിച്ച് വായ്പ തട്ടിയെടുത്തെന്നാണ് പരാതി. കഴിഞ്ഞ 35 വര്‍ഷമായി ബി.ജെ.പി നേതൃത്വത്തിലുള്ള ഭരണസമിതി ഭരിക്കുന്ന ബാങ്കാണിത്. 5.6 കോടി രൂപയോളം ക്രമരഹിതമായി വായ്പ നല്‍കി തട്ടിപ്പ്...

സൂറത്കല്‍ കൊലപാതകം: ഒരാള്‍ പിടിയില്‍

മംഗളൂരു: കര്‍ണാടകയിലെ സൂറത്കല്ലില്‍ യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. മംഗളൂരു സ്വദേശിയായ അജിത്ത് ഡിസോസയാണ് പിടിയിലായത്. കൊലപാതക സംഘവുമായെത്തിയ കാര്‍ ഓടിച്ചിരുന്നത് അജിത്ത് ആണെന്ന് പൊലീസ് പറയുന്നു. പൂത്തൂരു സൂറത്കല്‍ മംഗലപ്പട്ട സ്വദേശി ഫാസിലാണ് കൊല്ലപ്പെട്ടത്. മുഖംമൂടി ധരിച്ചെത്തിയ നാലംഗ സംഘമായിരുന്നു യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയത്. വെട്ടിക്കൊലപ്പെടുത്തുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങളും ഇതിന് പിന്നാലെ പുറത്തു വന്നിരുന്നു. ഫാസില്‍ കൊല്ലപ്പെടുന്നതിന്...
- Advertisement -spot_img

Latest News

യു.പിയില്‍ ഡോക്ടറുടെ ഉപദേശപ്രകാരം മാതാപിതാക്കാള്‍ പൊരിവെയിലത്ത് വച്ച നവജാത ശിശുവിന് ദാരുണാന്ത്യം

ലഖ്നൗ: ഡോക്ടറുടെ നിർദേശ പ്രകാരം മാതാപിതാക്കൾ നേരിട്ട് ചൂടുള്ള വെയിൽ കൊള്ളിച്ചതിനെ തുടർന്ന് നവജാതശിശുവിന് ദാരുണാന്ത്യം. ഉത്തർപ്രദേശിലെ മയ്ൻപുരിയിലെ ഭുഗായി ​ഗ്രാമത്തിലാണ് സംഭവം. അര മണിക്കൂറോളമാണ്...
- Advertisement -spot_img