Local News

വിശാഖപട്ടണത്തുനിന്ന് കഞ്ചാവ് കടത്ത്: മംഗൽപ്പാടി സ്വദേശി മംഗളൂരുവിൽ അറസ്റ്റിൽ

മംഗളൂരു : ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്തുനിന്ന് മംഗളൂരുവിലേക്കും കേരളത്തിലേക്കും കാറിൽ കഞ്ചാവ് കടത്താൻ ശ്രമിച്ച മംഗൽപ്പാടി സ്വദേശിയെ മംഗളൂരു സിറ്റി ക്രൈംബ്രാഞ്ച് (സി.സി.ബി.) പോലീസ് അറസ്റ്റ് ചെയ്തു. മംഗൽപ്പാടി മുബാറക് മൻസിലിൽ മൊയ്തീൻ ഷബീർ (35) ആണ് പിടിയിലായത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ മുടിപുവിൽവെച്ചാണ് കാറിൽ കടത്തുകയായിരുന്ന കഞ്ചാവുമായി ഷബീറിനെ ക്രൈംബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തത്. കാറിൽനിന്ന് 23...

25 വര്‍ഷം മുമ്പ് പൊലീസിനെ അക്രമിച്ച് രക്ഷപ്പെട്ട ഉപ്പള സ്വദേശി അറസ്റ്റില്‍

ഉപ്പള: 25 വര്‍ഷം മുമ്പ് കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടു പോകുന്നതിനിടെ പൊലീസിനെ അക്രമിച്ച് രക്ഷപ്പെട്ട കേസിലെ പ്രതിയെ കണ്ണൂര്‍ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി ടി.പി. രഞ്ജിത്തിന്റെ നിര്‍ദ്ദേശപ്രകാരം മഞ്ചേശ്വരം പൊലീസ് അറസ്റ്റ് ചെയ്തു. ഉപ്പള മണിമുണ്ടയിലെ ഉസ്മാന്‍ പുഴക്കര (59) ആണ് അറസ്റ്റിലായത്. 25 വര്‍ഷം മുമ്പ് തളിപ്പറമ്പ് ടൗണില്‍ നടന്നു പോവുകയായിരുന്ന യുവതിയുടെ സ്വര്‍ണമാല...

1.69 കോടി രൂപയുടെ വജ്രങ്ങളുമായി കാസര്‍കോട് സ്വദേശി മംഗളൂരുവില്‍ പിടിയില്‍

മംഗളൂരു: കാസര്‍കോട് സ്വദേശി 1.69 കോടി രൂപയുടെ വജ്രങ്ങളുമായി മംഗളൂരു വിമാനത്താവളത്തില്‍ പിടിയിലായി. ദുബായില്‍ നിന്നുള്ള വിമാനത്തിലെത്തിയ യുവാവാണ് കസ്റ്റംസിന്റെ പിടിയിലായത്. യാത്രക്കാരുടെ സുരക്ഷാ പരിശോധനയ്ക്കിടെ, സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥര്‍ സംശയം തോന്നിയതിനെ തുടര്‍ന്ന് യുവാവിനെ തടഞ്ഞുനിര്‍ത്തുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് അടിവസ്ത്രത്തില്‍ ഒളിപ്പിച്ച നിലയില്‍ വജ്രക്കല്ലുകള്‍ കണ്ടെത്തിയത്. രണ്ട് കവറുകള്‍ക്കുള്ളില്‍ 13 ചെറിയ പാകറ്റുകളിലാണ്...

മുഖത്ത് പാടുകൾ വീണതോടെ ഭാര്യയുമായി അകന്നു, വിവാഹമോചനം നേടി യുവതി

പല കാരണങ്ങൾ കൊണ്ടും ആളുകൾ വിവാഹമോചനം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കാറുണ്ട്. എന്നാൽ, ഭാര്യയുടെ മുഖത്ത് പാടുകൾ വരാൻ തുടങ്ങിയതിന് പിന്നാലെ ഭർത്താവ് വളരെ മോശമായി ഭാര്യയോട് പെരുമാറുകയും ഇരുവരും വിവാഹമോചിതരാവുകയും ചെയ്ത സംഭവമാണ് ഒരാൾ ട്വിറ്ററിൽ പങ്ക് വച്ചിരിക്കുന്നത്. ശുഭം അഗർവാൾ എന്ന ട്വിറ്റർ യൂസറാണ് തന്റെ സുഹൃത്തിന്റേത് എന്ന് പറഞ്ഞുകൊണ്ട് ഈ അനുഭവം...

ഗുണഭോക്താക്കളെ ജല അതോറിറ്റി വഞ്ചിക്കുന്നതായി മംഗൽപ്പാടി ജനകീയവേദി

മംഗൽപ്പാടി : പഞ്ചായത്തിൽ കുടിവെള്ള പദ്ധതിയിലുൾപ്പെട്ട ഗുണഭോക്താക്കളെ ജല അതോറിറ്റി വഞ്ചിക്കുകയാണെന്ന് മംഗൽപ്പാടി ജനകീയവേദി. ഇതിനെതിരേ ശക്തമായ സമരപരിപാടികൾക്ക് മംഗൽപ്പാടി ജനകീയ വേദി നേതൃത്വം നൽകുമെന്ന്‌ ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. വലിയ വാഗ്ദാനങ്ങൾ നൽകിയ ജലജീവൻ മിഷൻ പദ്ധതിയിലാണ് ജനങ്ങൾ വഞ്ചിതരായിട്ടുള്ളത്. ജലസ്രോതസ്സ് ഏർപ്പെടുത്താതെ പഞ്ചായത്ത് പരിധിയിൽ അയ്യായിരത്തോളം കണക്‌ഷനുകൾ നൽകിയിട്ടുണ്ട്. കൊടങ്കയിലെ സ്രോതസ്സിൽ വെള്ളമില്ലെന്ന്...

കാറില്‍ കടത്തിയ 305 ലിറ്റര്‍ മദ്യവുമായി മംഗല്‍പ്പാടി സ്വദേശി അറസ്റ്റില്‍; കളത്തൂര്‍ സ്വദേശിയെ തിരയുന്നു

കുമ്പള: ആള്‍ട്ടോ കാറില്‍ വിതരണത്തിന് കൊണ്ടു പോവുകയായിരുന്ന 305 ലിറ്റര്‍ കര്‍ണാടക നിര്‍മ്മിത മദ്യവുമായി യുവാവിനെ കാസര്‍കോട് എക്‌സൈസ് സ്‌ക്വാഡ് അറസ്റ്റ് ചെയ്തു. മദ്യം കൈമാറിയ കളത്തൂര്‍ സ്വദേശിയെ അന്വേഷിച്ച് വരികയാണ്. മംഗല്‍പ്പാടിയിലെ ഉമ്മര്‍ ഫാറൂക്ക് (26) ആണ് അറസ്റ്റിലയത്. കാറില്‍ മദ്യം കടത്തുന്നുണ്ടെന്ന് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ജി.എ. ശങ്കറിന് ലഭിച്ച രഹസ്യ...

കോള്‍ വിശദാംശങ്ങളും കോണ്ടാക്ടുകളുമടക്കം ചോര്‍ത്തും; രാജ്യത്തെ മൊബൈലുകളില്‍ കടന്നു കയറി ‘ഡാം വൈറസ്’; മുന്നറിയിപ്പുമായി ദേശീയ സൈബര്‍ സുരക്ഷാ ഏജന്‍സി

മൊബൈല്‍ ഫോണുകളില്‍ നിന്ന് വിശദാംശങ്ങള്‍ ചോര്‍ത്തുന്ന ആന്‍ഡ്രോയ്ഡ് മാല്‍വേറുകളെ സൂക്ഷിക്കണമെന്ന് മുന്നറിപ്പ്. ഡാം എന്ന പേരിലുള്ള വൈറസിനു ഫോണുകളില്‍ കടന്നുകയറി കോള്‍ വിശദാംശങ്ങള്‍, കോണ്ടാക്ടുകള്‍, മുന്‍കാല കോള്‍വിവരങ്ങള്‍ അടക്കം ചോര്‍ത്താന്‍ സാധ്യതയുണ്ടെന്ന് ദേശീയ സൈബര്‍ സുരക്ഷാ ഏജന്‍സി വ്യക്തമാക്കി. ആന്റി വൈറസ് പ്രോഗ്രാമുകളെ കാഴ്ചക്കാരാക്കിയാണു പ്രവര്‍ത്തനം. ഉപകരണത്തിലേക്കു നുഴഞ്ഞുകയറുന്നതിനു പിന്നാലെ സുരക്ഷാസംവിധാനങ്ങളെ അതിജീവിക്കാനുള്ള ശ്രമമാണ് ഡാം...

ബൈക്കിന്റെ ഉടമസ്ഥാവകാശം മാറ്റിയില്ല; പഴയ ഉടമയ്ക്ക് 81,500 രൂപ പിഴ

തൃക്കരിപ്പൂർ ∙ പതിറ്റാണ്ടു മുൻപ് വിൽപന നടത്തിയ ബൈക്കിന്റെ ഉടമസ്ഥാവകാശം ഒഴിഞ്ഞില്ല. ബൈക്ക് അപകടത്തിൽ പെട്ടപ്പോൾ ഉടമയല്ലാത്ത ’ഉടമ’യ്ക്ക് പിഴയും പണിയും കിട്ടി. പടന്നയിലെ യുവാവിനാണ് 81,500 രൂപ പിഴ അടയ്ക്കേണ്ടിവന്നത്.13 വർഷം മുൻപാണ് കാഞ്ഞങ്ങാട്ടെ സുഹൃത്തിനു യുവാവ് ബൈക്ക് വിറ്റത്. ആർസി ഉടമസ്ഥത മാറ്റാനുള്ള സൈൻ ലെറ്റർ വാങ്ങിയിരുന്നു. ബൈക്കു പിന്നീട് പല...

യു.ടി ഖാദറിന് മംഗളൂരുവിൽ ഊഷ്മള വരവേൽപ്പ്; നിയമസഭയിൽ പുതുമുഖങ്ങൾക്ക് അവസരം നൽകുമെന്ന് സ്പീക്കർ

മംഗളൂരു: കർണാടകയിൽ നിയമസഭയിലെ 70 പുതുമുഖങ്ങൾക്ക് കൂടുതൽ അവസരം നൽകാൻ ശ്രമിക്കുമെന്ന് നിയമസഭ സ്പീക്കർ യു.ടി ഖാദർ. പുതിയ അംഗങ്ങൾക്കായി മൂന്ന് ദിവസത്തെ പരിശീലന പരിപാടി തീരുമാനിച്ചിട്ടുണ്ട്. അവരുടെ നവീന ആശയങ്ങൾ നവകർണാടക നിർമിതിക്ക് മുതൽകൂട്ടാവുമെന്നും യു.ടി ഖാദർ വ്യക്തമാക്കി. മംഗളൂരു സർക്യൂട്ട് ഹൗസിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്പീക്കർ പദവിയിൽ ഇരുന്നാലും മംഗളൂരുവിന്റെ ജനപ്രതിനിധി...

ദുബായിലേക്കുള്ള വിമാനത്തിൽ പക്ഷിയിടിച്ചു; മംഗളുരുവിൽനിന്നുള്ള ഇൻഡിഗോ വിമാനം റദ്ദാക്കി

മംഗളൂരു: ദുബായിലേക്കുള്ള വിമാനത്തിൽ പക്ഷിയിടിച്ചതിനെ തുടർന്ന് സർവീസ് റദ്ദാക്കി. മംഗളുരു അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് ദുബായിലേക്കുള്ള ഇൻഡിഗോ വിമാനത്തിലാണ് (6E 1467) പക്ഷിയിടിച്ചത്. വിമാനം പറയുന്നുയരുന്നതിനിടെയായിരുന്നു സംഭവം. വിമാനത്തിൽ പക്ഷി ഇടിച്ചതിനെ തുടർന്ന് യാത്രക്കാരെ ഇറക്കി വിമാനത്തിന്റെ സര്‍വീസ് റദ്ദാക്കി. വൻ ദുരന്തമാണ് ഒഴിവായതെന്ന് ഇൻഡിഗോ വക്താവ് അറിയിച്ചു. വ്യാഴാഴ്ച രാവിലെ എട്ടരയോടെ ആണ് സംഭവം ഉണ്ടായത്. 160...
- Advertisement -spot_img

Latest News

ഇന്ധനവില വർധനവ്: ‘മോദി പിടിച്ചുപറി നിർത്തുന്നില്ല’; കേന്ദ്ര സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ്

ന്യൂഡല്‍ഹി: ഇന്ധന വില വര്‍ധനവില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ്. മുതലാളി സുഹൃത്തുക്കളെ കൂടുതല്‍ സമ്പന്നരാക്കുകയാണ് മോദിയുടെ ലക്ഷ്യമെന്നും അതിനായി പാവങ്ങളുടെ പോക്കറ്റില്‍ കയ്യിട്ടുവാരുകയാണെന്നും...
- Advertisement -spot_img