കാസര്‍കോട്: അംഗടിമുഗര്‍ ഗവണ്‍മെന്‍റ് ഹയര്‍സെക്കണ്ടറി സ്കൂള്‍ കോമ്പൗണ്ടില് മരം മുറിഞ്ഞ് വീണ് മരിച്ച ആയിഷത്ത് മിന്‍ഹയുടെ (11) മൃതദേഹം സംസ്ക്കരിച്ചു. ഇന്ന് രാവിലെ പത്തരയോടെ നൂറുകണക്കിന് പേരുടെ സാന്നിധ്യത്തിൽ പെര്‍ളാടം ജുമാമസ്ജിദ് ഖബർസ്ഥാനിൽ മൃതദേഹം ഖബറടക്കി.
ഇന്നലെ വൈകുന്നേരമാണ് ആറാം ക്ലാസ് വിദ്യാര്‍ത്ഥി ആയിഷത്ത് മിന്‍ഹ മരം ഒടിഞ്ഞ് ദേഹത്ത് വീണുണ്ടായ അപടത്തിൽ മരിച്ചത്. വൈകുന്നേരം...
മഞ്ചേശ്വരം: കണ്ണൂർ സർവകലാശാല മഞ്ചേശ്വരം നിയമപഠനകേന്ദ്രത്തിൽ പുതിയ കെട്ടിടം നിർമിക്കുന്നതിന് എം.എൽ.എ.യുടെ ആസ്തിവികസന ഫണ്ടിൽ ഉൾപ്പെടുത്തി 51 ലക്ഷത്തിന്റെ ഭരണാനുമതി ലഭിച്ചതായി എ.കെ.എം. അഷ്റഫ് എം.എൽ.എ. അറിയിച്ചു.
പുതിയ ബാച്ച് പ്രവേശനം നേടുമ്പോൾ അധികസൗകര്യം ആവശ്യമായതിനാലാണ് കെട്ടിട നിർമാണത്തിന് ഫണ്ട് അനുവദിച്ചതെന്നും ടെൻഡർ നടപടി പൂർത്തീകരിച്ച് പ്രവൃത്തി ഉടൻ തുടങ്ങുന്നതിന് നിർദേശം നൽകിയതായും എം.എൽ.എ. അറിയിച്ചു.
കാഞ്ഞങ്ങാട്: അർദ്ധരാത്രിയിൽ സഹായമഭ്യർത്ഥിച്ച് പൊലീസ് സ്റ്റേഷനിലേക്ക് പാഞ്ഞെത്തിയ കുടുംബത്തിന് രക്ഷകരായി കേരള പൊലീസ്. കാസർകോട് മേൽപ്പറമ്പ് പൊലീസ് സ്റ്റേഷനിലാണ് ഒരു കുടുംബത്തിന്‍റെയാകെ പ്രാർത്ഥനയ്ക്ക് പൊലീസ് തുണയായത്. ശനിയാഴ്ച രാത്രി ഒരുമണിയോടെയാണ് സംഭവം. പൊലീസ് സ്റ്റേഷൻ വളപ്പിലേക്ക് ഒരു കാർ പാഞ്ഞെത്തുന്നതും വാഹനത്തിൽ നിന്നും നിലവിളി കേള്‍ക്കുന്നതും. അബേധാവസ്ഥയിലായ പിതാവിനെ ആശുപത്രിയിലേക്ക് എത്തിക്കാൻ സഹായമഭ്യർത്ഥിച്ച് എത്തിയ...
കാസറഗോഡ് ജില്ലയിലെ മിക്ക പ്രദേശങ്ങളിലും കഴിഞ്ഞ 24 മണിക്കൂറിൽ അതിശക്തമായ മഴ രേഖപ്പെടുത്തിയിട്ടുണ്ട്. കാലവർഷക്കാറ്റ് ശക്തിപ്രാപിക്കുന്നതിനാൽ നാളെയും അതിശക്തമായ മഴയ്ക്കുള്ള ഓറഞ്ച് മുന്നറിയിപ്പ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് ജില്ലയ്ക്ക് നൽകിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ മുൻകരുതൽ എന്ന നിലയിൽ ജില്ലയിലെ സ്റ്റേറ്റ്, സിബിഎസ്ഇ, ഐസിഎസ് സി സ്‌കൂളുകൾ കേന്ദ്രീയ വിദ്യാലയങ്ങൾ, അങ്കണവാടികൾ, മദ്രസകൾ തുടങ്ങിയ വിദ്യാഭ്യാസ...
അംഗഡിമുഗര്‍: അംഗഡിമുഗര്‍ സ്‌കൂളില്‍ മരം കടപുഴകി വീണ് ആറാംക്ലാസ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം. അംഗഡിമുഗര്‍ പെര്‍ളാടത്തെ യൂസഫിന്റെ മകള്‍ ആയിഷത്ത് മിന്‍ഹയാണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് നാല് മണിയോടെ സ്‌കൂളിന് സമീപം കളിച്ചുകൊണ്ടിരിക്കെ ഉണങ്ങിയ മരം കടപുഴകി ആയിഷത്ത് മിന്‍ഹയുടെ ദേഹത്ത് വീഴുകയായിരുന്നു. ഉടന്‍ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മറ്റു രണ്ടുകുട്ടികള്‍ക്ക് പരിക്കേറ്റതായി പറയുന്നു.
കാസർകോട് : ഗൃഹനാഥനെ കൊന്ന് ചാക്കിലാക്കി കക്കൂസ് കുഴിയിൽ തള്ളി. സീതാംഗോളി സ്വദേശി ചൗക്കാട് പിരിപ്പള്ളത്തെ തോമസ് ക്രിസ്റ്റയെയാണ് ക്രൂരമായി കൊലപ്പെടുത്തി ചാക്കിൽ കെട്ടി അയൽവാസിയുടെ പറമ്പിലെ കക്കൂസ് കുഴിയിൽ തള്ളിയത്. രണ്ട് ദിവസമായി തോമസ് ക്രിസ്റ്റയെ കാണ്മാനുണ്ടായിരുന്നില്ല. അയൽവാസികൾ നടത്തിയ തിരച്ചിലിനിടെയാണ് മൃതദേഹം കക്കൂസ് കുഴിയിൽ കണ്ടെത്തിയത്. പ്രദേശവാസികൾ നൽകിയ വിവരത്തെ തുടർന്ന് ബദിയടുക്ക...
കുമ്പള: മൊഗ്രാലില്‍ പള്ളിക്കുളത്തില്‍ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കള്‍ മുങ്ങി മരിച്ചു. ഹൊസങ്കടി മജിവയലിലെ ഖാദറിന്റെ മക്കളായ മുഹമ്മദ് നവാലു റഹ്‌മാന്‍ (21), നാസിം (15) എന്നിവരാണ് മരിച്ചത്. രണ്ട് പേരും ഇന്നുച്ചയോടെ മൊഗ്രാല്‍ കൊപ്പളം പള്ളിക്കുളത്തില്‍ കുളിക്കാന്‍ ഇറങ്ങിയതായിരുന്നു. ഇരുവരും കൊപ്പളത്തെ ബന്ധുവീട്ടിലേക്ക് വന്നതായിരുന്നു. മൃതദേഹങ്ങള്‍ കുമ്പള പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം പോസ്റ്റ്...
മഞ്ചേശ്വരം: ആറോളം കേസുകളിലെ പ്രതിയെ കാപ്പ നിയമപ്രകാരം പൊലീസ് അറസ്റ്റ് ചെയ്തു. ഹൊസങ്കടിയിലെ സെയ്ഫുദ്ദീന്‍ എന്ന പൂച്ച സൈഫുദ്ദീനെ(37)യാണ് മഞ്ചേശ്വരം പൊലീസ് അറസ്റ്റ് ചെയ്തത്. സൈഫുദ്ദീനെതിരെ വധശ്രമം, ഭീഷണിപ്പെടുത്തി പണം തട്ടല്‍ തുടങ്ങി ആറോളം കേസുകള്‍ നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു.
കാസർകോട് ∙ മഴയും ദേശീയപാതയിലെ നിർമാണവും കാരണം ഗതാഗതക്കുരുക്ക്; കാസർകോട് – മംഗളൂരു റൂട്ടിൽ കെഎസ്ആർടിസി സർവീസുകൾ പലതും റദ്ദാക്കുന്നു. കഴിഞ്ഞ തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ വൈകിട്ടു 6 നും 8 നും ഇടയിൽ 21 സർവീസുകൾ റദ്ദായതായി അധികൃതർ പറഞ്ഞു. കറന്തക്കാട്, കാസർകോട് പുതിയ ബസ് സ്റ്റാൻഡ് എന്നിവിടങ്ങളിലാണ് പ്രധാന ഗതാഗതക്കുരുക്ക്.
വലിയ ടോറസ്...
കണ്ണൂർ: പയ്യന്നൂരിലെ ഒന്നര വയസുകാരന്‍റെ മരണത്തില്‍ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്. ജനറൽ അനസ്തീഷ്യ നൽകിയതിനെ തുടർന്ന് തലച്ചോറിൽ ആവശ്യത്തിന് ഓക്സിജൻ കിട്ടാത്തതാണ് മരണ കാരണമെന്ന് പോസ്റ്റ്മോർട്ടം...